ലൈഫ് ബുക്ക്
ലൈഫ് ബുക്ക്
കഥകൾ മാറി വന്നു പോയി
പേജുകൾ മറിഞ്ഞു പോയി
ഞാൻ തുറന്ന പുസ്തകം
കഥകൾ കൊണ്ട് പകുതി ആയി.
ആദ്യ കാല കഥകൾ പലതും
ബാല്യകാല രചനകൾ
കൗമാരമാം കഥകൾ ഇന്ന്
എഴുതിടാൻ തുടക്കമായി.
ചിരിച്ചിടുന്ന കാലവും
തോറ്റു പോയ വേദിയും
മാറി മാറി വന്നു പോയി
ഞാൻ രചിച്ച കഥകളിൽ.
സ്നേഹ പ്രണയ മിത്രവും
ശോക മൂക ദുഃഖവും
വിഷയമായി വന്നു ചേർന്നു
ഞാൻ രചിച്ച കഥകളിൽ.
കഴിഞ്ഞ പോയ പേജുകൾ
മറിച്ച് നോക്കി നോകിടാൻ
തോന്നൽ തോന്നി തിരുത്തുകൾ
വരുത്തണം കഥകളിൽ.
പേജ് നീങ്ങി നിങ്ങും തോറും
കഥകൾ കൊണ്ട് അറിഞ്ഞു ഞാൻ
എന്റെ കഥകൾ എഴുതിടേണ്ട
രീതി തന്നെയാണത്.
നായകന്റെ കഥകൾ വീണ്ടും മുന്നിലേക്ക് പോകണം
പോകണം മുന്നിലേക്ക് കഥകൾ പകർന്ന കരുത്തുമായി.
പുതിയ പുതിയ കഥകളിൽ കാർമേഘം വില്ലനായിടാം
പൊരുതണം പൊരുതിടേണം
ലക്ഷ്യമുള്ള മനസുമായി.
ഇനിയും എത്ര പേജുകൾ മറിക്കണം മറിച്ചിടേണം
എഴുതണം എഴുതിടേണം
ഇനിയും കഥകൾ എഴുതണം.
തൂലിക മരിച്ചിടുമ്പം നിർത്തണം
എഴുത്തുകൾ
നിർത്തണം നിർത്തിടേണം
കയ്യൊപ്പും ബാക്കിയാക്കണം.
