ഹൃദയത്തിൻ സ്വപ്നം
ഹൃദയത്തിൻ സ്വപ്നം
മഴയായി പെയ്യാൻ കൊതിച്ചതാണവൾ
കാർമേഘമായ് പെയ്തൊഴിയാതെ..
തിരയായി കരതൊടാൻ മോഹിച്ചതാണവൾ
ഒരു പുഴയായി ദിശ അറിയാതെ...
നേർത്ത തെന്നലായി തഴുകാൻ
ജീവശ്വാസമായി മാറാൻ
ആശിച്ചതാണവൾ വെറുതേ...
ആശിച്ചതാണവൾ വെറുതേ...
പൂക്കാലമെത്തുമ്പോൾ
ശലഭമായി മാറാൻ കാത്തിരുന്നു വെറുതേ...
ചിത്രശലഭമായി മാറാൻ കാത്തിരുന്നു വെറുതേ...
കുളിരുള്ള വൃശ്ചികക്കാറ്റിന്റെ തഴുകലിൽ
ഇലയായി കൊഴിയാൻ കൊതിച്ചു വെറുതേ...
ഇലയായി കൊഴിയാൻ കൊതിച്ചു
അമ്പിളിയില്ലാത്ത കൂരിരുട്ടിന്റെ ഭീതിയിൽ
വെളിച്ചമാകാനായിരുന്നു സ്വപ്നം
മിന്നാമിനുങ്ങിന്റെ നറുവെളിച്ചമാകാനായിരുന്നു സ്വപ്നം...
ഹൃദയത്തിൻ സ്വപ്നം...
