Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

#52 Weeks Writing Challenge Edition 3

SEE WINNERS

Share with friends



ആമുഖം


നിരന്തരമായ സ്ഥിരോത്സാഹം, കേന്ദ്രീകൃത പരിശ്രമം, ഒരു ലക്‌ഷ്യം നേടിയെടുക്കാനുള്ള ധാർഷ്ട്യം എന്നിവ കലാസാഹിത്യ മേഖലകളിൽ അഭികാമ്യമായ വൈദഗ്ധ്യവും പുരോഗതിയും നൽകുന്നു. സ്റ്റോറി മിറർ നിങ്ങളെ എല്ലാവരെയും ഒരു വേറിട്ട  52 ആഴ്ച എഴുത്തു മാമാങ്കത്തിലേക്കു (റൈറ്റിംഗ് ചലഞ്ചിലേക്ക്) ക്ഷണിക്കുന്നു - 2019 (പതിപ്പ് 3). ഈ മത്സരം നിങ്ങളുടെ സാഹിത്യ മികവിനെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകുകയും നിങ്ങളുടെ സൃഷ്ടിപരമായ സഹിഷ്ണുതയെ ശക്തിപ്പെടുത്തുകയും ചെയ്യും.


മത്സരത്തിന്റെ മൂന്നാം സീസൺ 10 ഭാഷകളിൽ സമാരംഭിച്ചുകൊണ്ട്, ഈ മത്സരം കൂടുതൽ ഉയരങ്ങളിലേക്ക് കൊണ്ടുപോകാൻ ഞങ്ങൾ പദ്ധതിയിടുന്നു.


തയ്യാറാകൂ, നിങ്ങളുടെ ഉള്ളിലെ സാഹിത്യവാസനകളെ ഉണർത്തു, ഏറ്റവും വലിയ എഴുത്ത് വെല്ലുവിളിക്ക് തയ്യാറാകൂ.


നിയമങ്ങൾ

1. പങ്കെടുക്കുന്നവർ 52 ആഴ്ചകളായി 52 കഥകളോ 52 കവിതകളോ തുടർച്ചയായി സമർപ്പിക്കേണ്ടതുണ്ട്, അതായത്, ഓരോ ആഴ്ചയും അതത് വിഭാഗത്തിൽ (കഥ / കവിത) 1 കൃതി വീതം സമർപ്പിക്കണം

2. ഉദാഹരണത്തിന്, നിങ്ങൾ രചനകൾ സമർപ്പിക്കുന്നത് 2020 ജനുവരി മൂന്നാം ആഴ്ച മുതൽ ആരംഭിക്കുകയാണെങ്കിൽ, നിങ്ങൾക്ക് 2021 ജനുവരി മൂന്നാം ആഴ്ച വരെ സമർപ്പിക്കാം.

3. പങ്കെടുക്കുന്നവർക്ക് വ്യത്യസ്ത വിഭാഗങ്ങൾക്കായി (കഥ / കവിത) രജിസ്റ്റർ ചെയ്യാം. എന്നിരുന്നാലും, 52 രചനകളും കഥ/കവിത എന്ന ഏതെങ്കിലും ഒരു  വിഭാഗത്തിൽ നിന്നായിരിക്കണം.

4. ഈ മത്സരത്തിന് കീഴിൽ എഴുത്തുകാരൻ രചനകൾ സമർപ്പിക്കാൻ തുടങ്ങിയാൽ ഒരു വിധ ഇടവേളയും ഉണ്ടാകരുത്. തുടർച്ചയായി എല്ലാ ആഴ്ചയും രചനകൾ സമർപ്പിക്കാതെ ഇടവേളകൾ ഉണ്ടാക്കുന്ന എഴുത്തുകാരെ അയോഗ്യരാക്കും.

5. ഈ എഴുത്തു കടമ്പയെ mini- write-a-thons ആയി തിരിച്ചിരിക്കുന്നു.

- 13 ആഴ്ച്ചകളുടെ write-a-thon

- 26 ആഴ്ച്ചകളുടെ write-a-thon

- 39 ആഴ്ച്ചകളുടെ write-a-thon

ഓരോ ലെവൽ ക്ലിയർ ചെയ്യുമ്പോഴും അതാതു ലെവലുകളുടെ ആനുകൂല്യങ്ങൾ ലഭ്യമാകുന്നതാണു

6. വിജയികളെ അവരുടെ രചനകളുടെ എഡിറ്റോറിയൽ സ്കോറിലും ഓരോ രചനയ്ക്കും വായനക്കാരിൽ നിന്ന് ലഭിക്കുന്ന റീഡുകളുടെയും ലൈക്കുകളുടെയും അടിസ്ഥാനത്തിലുമാവും  തീരുമാനിക്കുക. എല്ലാ 52 രചനകൾക്കുമുള്ള ക്യുമുലേറ്റീവ് സ്കോർ ഇതായിരിക്കും.

7.എല്ലാ രചനകളും സമർപ്പിക്കേണ്ടത് ഈ ലിങ്ക് വഴിആയിരിക്കണം  https: //contest.storymirror.com, അല്ലെങ്കിൽ രചനകൾ സ്വീകരിക്കുകയില്ല (അയോഗ്യരാകും).

8. സ്റ്റോറി മിററിന്റെ തീരുമാനം അന്തിമവും പങ്കെടുക്കുന്ന എല്ലാ മത്സരാർത്ഥികളും അത് മാനിക്കാൻ ബാധ്യസ്ഥരുമാണ്


സമ്മാനങ്ങൾ

1. ഓരോ വിഭാഗത്തിലെയും മികച്ച 10 പേർക്ക് 52 ആഴ്ച ചലഞ്ച് പൂർത്തിയാക്കുമ്പോൾ സ്റ്റോറി മിററിൽ നിന്ന് സർട്ടിഫിക്കറ്റുകൾ ലഭിക്കും.

2. ഓരോ ഭാഷയിലെയും  ഏറ്റവും മികച്ച 2 വിജയികളുടെ പുസ്തകം  (1 കഥ + 1 കവിത) സ്റ്റോറി മിറർ വഴി പരമ്പരാഗത രീതിയിൽ പ്രസിദ്ധീകരിക്കും

3. 13 ആഴ്ച പൂർത്തിയാകുമ്പോൾ: ഡിജിറ്റൽ സർട്ടിഫിക്കറ്റ് ലഭിക്കും (യാത്രയുടെ 1/4  ഭാഗം പിന്നിടുമ്പോൾ)

4. 26 ആഴ്ച പൂർത്തിയാകുമ്പോൾ, അതായത് യാത്രയുടെ 1/2 ഭാഗം പിന്നിടുമ്പോൾ : നിങ്ങൾക്ക് സൗജന്യ സ്വർണ്ണ അംഗത്വം + സർട്ടിഫിക്കറ്റ് ലഭിക്കും

5. 39 ആഴ്ച പൂർത്തിയാകുമ്പോൾ, അതായത് യാത്രയുടെ 3/4 ഭാഗം പിന്നിടുമ്പോൾ  : സർട്ടിഫിക്കറ്റ് + സ്റ്റോറി മിറർ നിങ്ങളുടെ ഇ-ബുക്ക് പ്രസിദ്ധീകരിക്കുകയും വായനക്കാർക്കു ലഭ്യമാക്കുകയും ചെയ്യുന്നു 


യോഗ്യത

മത്സര കാലയളവ് - 2020 ജനുവരി 1 മുതൽ 2021 ഏപ്രിൽ 15 വരെ

രചനകൾ സമർപ്പിക്കാനുള്ള  കാലയളവ് - 2020 ജനുവരി 1 മുതൽ 2021 ഏപ്രിൽ 15 വരെ

രജിസ്ട്രേഷൻ - 2020 ഏപ്രിൽ 15 വരെ

ഫലങ്ങൾ - ജൂൺ 2021

 

ഭാഷകൾ: മലയാളം, കന്നഡ, തമിഴ്, തെലുങ്ക്

രചനകളുടെ തരം: കഥ, കവിത

ബന്ധപ്പെടേണ്ട വ്യക്തി: marketing@storymirror.com / 022-49243888 / 022-49240082




Trending content
40 339