STORYMIRROR

Hibon Chacko

Drama Crime Thriller

4  

Hibon Chacko

Drama Crime Thriller

സംരക്ഷണം (ഭാഗം - 8)

സംരക്ഷണം (ഭാഗം - 8)

5 mins
184

തുടർന്നും ദേഷ്യതീരാതെ അവരുടെ അടുക്കലേക്കു അർജ്ജുൻ പാഞ്ഞടുത്തപ്പോഴേക്കും എസ്.ഐ.യും എ.എസ്.ഐ.യും ചേർന്നു അവനെ പിടിച്ചു നിർത്തി, ശക്തിയായി. മറ്റു പോലീസുകാർ അവരെ വേഗം എഴുന്നേൽപ്പിച്ചു വന്ന വണ്ടിയിൽ കയറ്റി പുറത്തേക്കു വിട്ടു.

 

» » »

 

"...ഹെവി ഡോസ് അല്ലേടീ സ്റ്റീ!? എനിക്ക് നല്ല ക്ഷീണം തോന്നുന്നുണ്ട്. ഞാനൊന്നു മയങ്ങട്ടെ. ജാനമ്മയുണ്ട് താഴെ. പുറത്തൊരു ഔട്ട്-ഹവ്സ് പണിയുവാ ഹരി പറഞ്ഞിട്ട്. ഹിനി... എന്തിനുള്ള പുറപ്പാടാണോ അവൻ... ഹവന്റെ വീട്, ഞാനൊന്നും പറയാൻ പോയില്ല. ഫ്രണ്ട് ഒരുത്തൻ ബിൽഡറെന്നും പറഞ്ഞു ഇവിടെ പുറത്തുണ്ട്."

കോളിൽ അങ്ങേ തലയ്ക്കലുള്ള സ്റ്റെഫിയോട് പാർവ്വതി പറഞ്ഞു നിർത്തി.

"ഹെവിയാ ഡോസ്... നീ വറീഡാവേണ്ട! ഞാനല്ലേ ഉള്ളത്... പിന്നെ ഉച്ചതിരിഞ്ഞതിന്റെ ക്ഷീണവും ഉണ്ടാകും. ഉറങ്ങുവാൻ കിട്ടുന്ന ഒരവസരവും പാഴാക്കേണ്ട. നല്ല തളർച്ച വരും... അനങ്ങുവാൻ പോലും ചിലപ്പോൾ പറ്റില്ല. അതിനൊന്നുറങ്ങിയാൽ മതി. ഓക്കേ ബൈ..."

ഇതുംപറഞ്ഞു സ്റ്റെഫി കോൾ കട്ട് ചെയ്തു. ശേഷം രണ്ടാം നിലയിലെ തന്റെ റൂമിലെ ബെഡ്‌ഡിലേക്കു പാർവ്വതി ചായ്ഞ്ഞു പോയി, മെല്ലെ.

   

ഉദ്ദേശം ഒന്നരമണിക്കൂറോളം കടന്നുപോയി. അപ്പോഴേക്കും ബന്ധൻ ജാനമ്മയെ തിരക്കി വീടിനുള്ളിലേക്ക് വന്നു. കിച്ചണിൽ അവരെ കണ്ടതോടെ അവൻ ചോദിച്ചു;

"പാർവ്വതി ഉറങ്ങിയോ...? ഒരു കാര്യം പറയുവാനുണ്ടായിരുന്നു."

മനസ്സിലായെന്നമട്ടിൽ അവർ മറുപടി നൽകി;

"ഉറക്കത്തിലായിരിക്കും. മുകളിൽ റൂമിലാ..."

തന്റെ ചുണ്ടുകൾ മെല്ലെ കടിച്ചു കൊണ്ട് ഗൗരവത്തിൽ അവൻ സ്റ്റെയർകേസ് കയറി. ജാനമ്മ പതിയെ എത്തി വീടിന്റെ മെയിൻ ഡോർ ക്ലോസ് ചെയ്തശേഷം ലോക്ക് ചെയ്തു. പുറത്തു ജോലിക്കാർ ഔട്ട്-ഹാവ്‌സിന്റെ പണിയിലായിരുന്നു.

   

ബന്ധൻ പതിയെ പാർവ്വതി കിടന്നുറങ്ങുന്ന റൂമിനു വെളിയിലെത്തി. ഡോർ വെറുതെ ചാരിക്കിടക്കുകയായിരുന്നു. അനക്കംകൂടാതെ അവൻ അകത്തുകയറി ഡോർ മെല്ലെ ക്ലോസ് ചെയ്തു. ശേഷം അടുത്തായി കണ്ട ടേബിളിൽ തന്റെ മൊബൈൽ എടുത്തുവെച്ചു. പാർവ്വതി അവശയും ക്ഷീണിതയുമായി ഗാഢനിദ്രയിൽ അവനു എതിർദിശയിലേക്കു തിരിഞ്ഞുകിടക്കുകയായിരുന്നു. ബന്ധൻ പതിയെ അവളുടെ മുൻഭാഗത്തെത്തിയശേഷം, ബലമായി അവളുടെ ഇടത് ഷോൾഡറിൽ പിടിച്ച് മലർത്തിയിട്ടു. അവൾ കണ്ണുകൾ പതിയെ തുറന്നപ്പോഴേക്കും അവൻ, അവൾക്കു മുകളിലേക്ക് ഇഴഞ്ഞുകയറി. ശേഷം അവളുടെ മുടിയോടെ നെറ്റിയിൽ തന്റെ ഇടതുകരം പിടിച്ചമർത്തി, കഴുത്തോടെ വലത്തേക്ക് ചരിച്ചശേഷം തന്റെ നാവു മുഴുവനായും പുറത്തിട്ട്, അതിനാൽ അവളുടെ കഴുത്തിനുതാഴെനിന്നും നെറ്റിയുടെ ഇടതുഭാഗത്തു മുകൾവരെ കാമവാസനയോടെ തോർത്തി. അവൾ ഉള്ള ശക്തിയെടുത്തു തന്റെ കാലുകൾ ചലിപ്പിച്ചു. പക്ഷെ, അവനു മുന്പിൽ അപ്പോഴവൾ ഒരു ഉറുമ്പായിരുന്നു ഒരുതരത്തിൽ. ഒച്ചയിടാനായി മുതിർന്ന അവളുടെ വായയോടു ചേർത്തു അവന്റെ ഇടതുകരം അമർന്നു. ഉടൻ തന്നെ അവൻ തന്റെ വലതുകരത്താൽ അവളുടെ നെഞ്ചിൽനിന്നും ചുരിദാർ വലിച്ചുപിടിച്ചു കീറുവാൻ തുനിഞ്ഞു. ശ്രമം നടക്കാതെ വന്നപ്പോൾ ഇടതുകരം പിൻവലിച്ച് അവളുടെ കവിളുകളിൽ മാറിമാറി അവൻ പ്രഹരിച്ചു. കാമഭാരം തലയ്ക്കുപിടിച്ച ബന്ധൻ ശക്തിയോടും വാശിയോടുംകൂടെ പഴയപടി അവളുടെ ചുരിദാർ വലിച്ചുകീറുവാൻ ശ്രമിച്ച്‌ വിജയിച്ചു.

   

ഏകദേശം ഒന്നരമണിക്കൂറോളം കടന്നുപോയി. പാർവ്വതിയുടെ നഗ്നമായ ശരീരത്തെ താൽക്കാലികമായി മടുത്ത ബന്ധൻ, ബെഡിൽ ചിതറിക്കിടന്നിരുന്ന തന്റെ മേൽവസ്‌ത്രങ്ങളും അടിവസ്ത്രങ്ങളുമെടുത്ത് ടേബിളിന്‌ ചേർന്നുള്ള ചെയറിലിരുന്ന ശേഷം, വെച്ചിരുന്ന മൊബൈൽ എടുത്തു. അതില്നിന്നും അവനൊരു കോൾ ചെയ്യുമ്പോഴേക്കും പൂർണനഗ്നയായി, നഗ്നത നാണിച്ചു മുഖംപൊത്തുന്ന വിധേന ബെഡിൽ ബോധരഹിതയായി കിടക്കുകയായിരുന്നു പാർവ്വതി.

 

"നിന്റെ മനസ്സിന്റെ ആഗ്രഹം ഞാൻ ശമിപ്പിച്ചിട്ടുണ്ട് ഹരി. വൈകിട്ടാകട്ടെ, എല്ലാം പറയാം. ഞാനങ്ങു പോരുവാ ഉടൻ. ഒന്ന് ഫ്രെഷായിട്ടു വേണം. വൈകുന്നേരം കൂടാം."

അങ്ങേത്തലയ്ക്കൽനിന്നും ഹരി, ബന്ധന്റെ ഈ വാചകങ്ങൾക്കു മറുപടിയെന്നോണം പറഞ്ഞു;

"ബന്ദൂ... എടാ... വല്ല പ്രോബ്ളവും ഉണ്ടോ! നീ ഈ കാര്യത്തിൽ മിടുക്കനായതുകൊണ്ടാ ഞാൻ..."

ചെറുചിരിയോടെ പാർവ്വതിയെ നോക്കി ബന്ധൻ പറഞ്ഞു;

"ചെറിയൊരു ഷോക്കായിട്ടുണ്ട് നിന്റെ പെണ്ണിന്.കുറച്ചുകഴിഞ്ഞേ ബോധംവീഴൂ. ഒരു പ്രോബ്ളവുമില്ല. ഇവൾക്ക് നല്ല കപ്പാസിറ്റിയാടാ... ഹാഹ്... ഞാനങ്ങു വരാം. ...ഒന്ന് കൂടണം."

ആശ്വാസം കലർത്തി ഉടനെ ഹരിയുടെ മറുപടി വന്നു;

"ഹോഹ്... ഓക്കേ ഡാ. ജീവനുണ്ടേൽ അവളെ ഞാൻ മാനേജ് ചെയ്തെടുത്തു കൊള്ളാം. സിംപതി പിടിച്ച്, നിന്നെ അവിടെ വർക്കിന്‌ ഏൽപ്പിച്ചത് ഫലമായല്ലോ! വെൽ ഡൺ.."

ശ്വാസം പരമാവധി അകത്തേക്ക് വലിച്ചുകൊണ്ടു ബന്ധൻ മറുപടി നൽകി;

"ഹൂം... ഇങ്ങനെ ആണേൽ എടാ... ഞാനുമൊരു കല്യാണം കഴിക്കുവാ കേട്ടോടാ. നല്ല ഏർപ്പാടാ എന്ന് ശരിക്കും ഇപ്പോഴാ 

അറിയുന്നത്! പാർവ്വതീ... പാർവ്വതീ..."

ഇങ്ങനെ പറഞ്ഞുകൊണ്ട് കോൾ കട്ട് ചെയ്ത ശേഷം അവൻ എഴുന്നേറ്റ് ബാത്രൂം തിരഞ്ഞു അതിലേക്കു കയറി. ഫ്രഷായി ഇറങ്ങി വന്നു പാർവ്വതിയെ ഒരിക്കൽക്കൂടി ആകെയൊന്നു നോക്കിയശേഷം പുറത്തിറങ്ങി റൂമിന്റെ ഡോറടച്ചു അവൻ. താഴെ ഹാളിൽ ജ്യൂസുമായി ബന്ധനേയും കാത്ത് ജാനമ്മ നിൽക്കുന്നുണ്ടായിരുന്നു. ജ്യൂസ് വലിച്ചുകുടിക്കുന്നതിനിടയിൽ അവൻ അവരോടു പറഞ്ഞു;

"പ്രത്യുപകാരം ഉറപ്പായും പ്രതീക്ഷിക്കാം. ബായ്..."

 

» » »

   

തന്റെ താറിൽ സാനിറ്റോറിയത്തിൽ അർജ്ജുൻ എത്തി. ഡോക്ടർ സ്റ്റെഫി ജോയ്സിനെ അൽപനേരം വിസിറ്റേഴ്‌സ്‌റൂമിൽ കാത്തിരുന്നപ്പോഴേക്കും, അഭ്യർത്ഥനപ്രകാരം ഡോക്ടർ അധികൃതർ വഴി അവിടേക്കെത്തി. സ്റ്റെഫി അവനുമുന്പിൽ വന്നിരുന്നു.

"പാർവ്വതിക്ക്‌ ഇവിടെ എങ്ങനെയുണ്ട്!?"

അർജ്ജുൻ ചോദിച്ചു.

"അവളുടെ അവസ്ഥ വളരെ മോശമാണ് സാർ. ഒരു മുഴുഭ്രാന്തിയെന്നു ഇപ്പോൾ അവളെ വിളിക്കാം. ചെറുപ്പത്തിലേ കൂട്ടിനുള്ള വിഷാദരോഗം... കൂടെ ഒറ്റപ്പെട്ട ജീവിതം. പിന്നെ വിവാഹവും അതിനു ശേഷമുള്ള മോശം ജീവിതസാഹചര്യങ്ങളും... അവൾ എല്ലായിടത്തും എല്ലാവരാലും പീഡിപ്പിക്കപ്പെടുകയായിരുന്നു. സാർ ഒരുപക്ഷെ അറിഞ്ഞിരിക്കുമല്ലോ; ഹരിനാരായൺ അവളെ വിട്ടെറിഞ്ഞു പോയശേഷം ആകെ തനിച്ചായ അവളുടെ വിഷാദരോഗം വർദ്ധിച്ചു. അവളെ പിന്നീട് ഒരു ബാസ്റ്റേർഡ്‌ ഉപയോഗിച്ചു... അധികം വൈകാതെ അവളൊരു ഭ്രാന്തിയായി..."

സ്റ്റെഫി മറുപടി പറഞ്ഞുനിർത്തി.


"കുറച്ചുകൂടി വിശദ്ദമായി കാര്യങ്ങളൊക്കെയൊന്ന് പറയേണ്ടിവരും. പാർവ്വതി ഉപയോഗിക്കപ്പെട്ടശേഷം

നിങ്ങളെല്ലാവരും കൂടി ഒരു കേസ് ഫയൽ ചെയ്തിരുന്നു. അത് പൂഴ്ത്തിവെച്ചിരുന്നത് വീണ്ടും പൊങ്ങി വരുവാൻ... എന്താ നിങ്ങൾക്ക് പറയുവാനുള്ളത്?"

അവൻ അല്പം ഗൗരവത്തിൽ ചോദ്യം ഉന്നയിച്ചു.

"അവൾ ഉപദ്രവിക്കപ്പെട്ടതോടുകൂടി സഹിക്കവയ്യാതെ ഞാൻ മുൻകൈ എടുത്തു അവളെകൂട്ടി ഒരു കേസ് ഐ.ജി.ക്കു കൊടുത്തിരുന്നു. കാരണം ഐ.ജി. രാധാകൃഷ്‌ണൻ പാർവ്വതിയുടേയും ഹരിയുടെയും ഫാമിലികളുമായി ബന്ധമുള്ളൊരാൾ ആയിരുന്നു. പക്ഷെ, വലിയ നീക്കുപോക്കൊന്നുമാ കേസിനു ഉണ്ടായില്ലെന്ന് പറയേണ്ടതില്ലല്ലോ... പിന്നെ, അവളുടെ അവസ്ഥ വളരെ മോശമായി താമസം കൂടാതെ. അതോടെ ശ്രദ്ധ അവളിലേക്ക്‌... അല്ല, അവളുടെ രോഗത്തിലേക്കായി ഏവരുടെയും. ശേഷം, രണ്ടുവർഷം പിന്നിട്ട ഈ സമയത്തു പാർവ്വതിയുടെ പേരന്റ്സ് പ്രെഷർ ചെയ്തു, കേസ് വീണ്ടും റീ-ഓപ്പൺ ചെയ്യാൻ."

   

അവൾ മറുപടി പറഞ്ഞു നിർത്തിയപ്പോഴേക്കും ലാഘവംകലർന്ന ചിരിയോടെ അർജ്ജുൻ പറഞ്ഞു;

"ഇപ്പോഴാണ് അവർക്കു സ്വന്തം മകളെക്കുറിച്ചു ബോധം ഉണ്ടായത്! കൊള്ളാം...നല്ലതാ... ഹാ... ആ ബോധമിപ്പോൾ എന്റെ സസ്പെൻഷനിലാ എത്തിനിൽക്കുന്നത്. ഇനി പത്തൊൻപതാം ദിവസം എനിക്ക് യൂണിഫോം ഇടാനായാൽ, ആയെന്നു പറയാം..."

സ്റ്റെഫി മറുപടിയായി ചലനമില്ലാതെ ഇരുന്നു.

"ബോധിപ്പിക്കുവാനൊരന്വേഷണം... അതായിരുന്നു ഐ.ജി. എനിക്ക് തന്നത്. കൃത്യമായ സ്ക്രിപ്റ്റും ഐ.ജി.ക്കു 

അതിന്മേൽ ഉണ്ടായിരുന്നു. ഞങ്ങളെ കഥാപാത്രങ്ങളാക്കിയെന്നു മാത്രം! പോലീസിലിതൊക്കെ പതിവാ..."

ഇങ്ങനെപറഞ്ഞു അർജ്ജുൻ അല്പസമയം നിശബ്ദനായി. ശേഷം തുടർന്നു;

"പാർവ്വതി ഈ സാനിറ്റോറിയത്തിലായതു എങ്ങനെ എന്നുകൂടി നിങ്ങളുടെ ഭാഗത്തു നിന്നുമെനിക്കറിയണം! നിങ്ങളുടെ ഭാഗത്തു നിന്നും... സത്യം പറഞ്ഞാൽ നിങ്ങൾക്ക് ഗുണമുണ്ടായേക്കും. എനിക്ക് കാര്യങ്ങളെല്ലാം പുറമെനിന്നുള്ള 

അറിവാണ്. അതല്ല എനിക്കിപ്പോൾ ആവശ്യം. പറ..."


സ്റ്റെഫി തെല്ലൊന്നലോചിച്ചശേഷം മറുപടി പറഞ്ഞു;

"എന്റെ ഹസ്ബന്റിന്റെ ഫ്രണ്ട് ഒരു വക്കീലുണ്ട്. അദ്ദേഹത്തിനെന്തോ പാർവ്വതിയുടെ കാര്യങ്ങൾ കേട്ടപ്പോൾ മുതൽ വലിയൊരു സഹായ-സഹകരണ മനസ്ഥിതിയായിരുന്നു. അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരമാണ് അവളെ കണ്ടീഷൻ മോശമായപ്പോൾ ഇവിടേയ്ക്കാക്കിയത്. ആ ഇടയ്ക്കു ഹരിയുടെ ഫാമിലിയുമായി, ഞങ്ങളും പാർവ്വതിയുടെ 

ഫാമിലിയുമൊക്കെ ചേർന്നൊരു ചർച്ച നടത്തിയിരുന്നു. ഹരിയും അവന്റെ ആർഭാടകരായ ഫാമിലിയും ഉറച്ചു നിന്നു, പാർവ്വതി മനോരോഗിയാണെന്നു സ്ഥാപിക്കുവാൻ. അതോടെ ചില നിയമവഴികളിലൂടെ തന്നെ പാർവ്വതിയെ വക്കീൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഇവിടേയ്ക്ക് കൊണ്ടുവന്നാക്കി."

സ്റ്റെഫി നിർത്തിയപ്പോഴേക്കും അർജ്ജുൻ വേഗം പറഞ്ഞു;

"മതി. എനിക്ക് വക്കീലിന്റെ ഡീറ്റെയിൽസ് ഒന്ന് വേണം. അയാളെ ഒന്നുപോയി കാണണം."

 ശേഷം അവൻ ഇരുന്നിടത്തു നിന്നും എഴുന്നേറ്റു, ഒപ്പം സ്റ്റെഫിയും. അവൾ പറഞ്ഞു;

"പുള്ളിയുടെ വിസിറ്റിങ്‌ കാർഡ് ഞാൻ തരാം. ഒന്ന് വെയിറ്റ് ചെയ്യാമോ ഇവിടെ?"


അർജ്ജുന്റെ സമ്മതംവാങ്ങി അവൾ തിരികെ പോയശേഷം അല്പസമയംകഴിഞ്ഞ് കൈയ്യിലൊരു കാർഡുമായെത്തി. അവനതു വാങ്ങിച്ചശേഷം ചെറിയൊരു മന്ദഹാസത്തിന്റെ അകമ്പടിയോടെ പറഞ്ഞു;

"താങ്ക് യൂ."

സ്റ്റെഫി എന്തോ സംശയിച്ചെന്നപോലെ മറുപടി നൽകി;

"ഹാ..."

 

» » »

   

രാവിലെ ഒന്ന് മയങ്ങിവന്നപ്പോഴേക്കും സ്റ്റെഫി തന്റെ മൊബൈൽ റിങ് ചെയ്യുന്നതു കേട്ടു ഉണർന്നു. കുഞ്ഞിനെ തന്നോടുചേർത്തു കിടത്തിയ ശേഷം ജോയ്‌സ് കിച്ചണിലേക്കു പോയിരുന്നത് അവൾ ഓർമ്മിച്ചു.

"മാഡം, ഞാൻ രാജീവ് ആണ്. നമ്മുടെ വിങ്ങിലെ... മാഡത്തിന്റെ പേഷ്യന്റ്... അവരെ സെല്ലിൽ കാണുന്നില്ല... അവർ... അവർ ഇവിടെങ്ങുമില്ല മാഡം."


കോൾ എടുത്തപാടെ സാനിറ്റോറിയത്തിൽ തന്റെ വിങ്ങിലെ ജൂനിയർ ഡോക്ടറുടെ ഈ വാചകം അല്പനിമിഷം അവളെ അനക്കംകൂടാതെ മൊബൈൽ ചെവിയിൽവെച്ചിരിക്കെത്തന്നെ സ്തംഭിപ്പിച്ചു. പെടുന്നനെ ബെഡ്‌ഡിൽനിന്നും ചാടിയെഴുന്നേറ്റുകൊണ്ടു അവൾ പറഞ്ഞു;

"രാജീവ്... ഞാനിപ്പോൾ വരാം. കിടക്കാമെന്നുവെച്ചു നൈറ്റ് ഷിഫ്റ്റിൽ ഹാഫ്-നൈറ്റ് ലീവ് എടുത്തതാ. ഇനിയിപ്പോൾ...

ഒരുകാര്യം ചെയ്യ്, ഒന്നുകൂടി നന്നായി എല്ലായിടവും അരിച്ചുപെറുക്കി നോക്ക്. ഞാൻ ധാ വരുന്നു..."

   

ഡോക്ടർ രാജീവ് എന്തോ പറയുവാൻ വന്നതും തിരക്കുപിടിച്ച തലകാരണം അവൾ കോൾ കട്ട് ചെയ്തു. കിച്ചണിൽ, രാവിലെ ഓഫീസിൽ പോകുവാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായിരുന്നു ജോയ്‌സ്. അവനെ വിവരം ധരിപ്പിച്ചശേഷം കുഞ്ഞിനെ ഏൽപ്പിച്ചു വേഗത്തിൽ റെഡിയായി തന്റെ കാറിൽ സാനിറ്റോറിയത്തിലേക്കവൾ പാഞ്ഞു. അവളവിടെ എത്തിയതും, കുറച്ചു അറ്റൻഡർമാരും ജോലിക്കാരിൽ ചിലരും ഡോക്ടർ രാജീവും അടുക്കലേക്കു വേഗമെത്തി. അവരോടൊത്തു സാനിറ്റോറിയമാകെ ഒരിക്കൽക്കൂടി സ്റ്റെഫി പരതിനോക്കി, പാർവ്വതിയുടെ സെൽ തുറന്നുകിടക്കുന്നതു കണ്ടശേഷം.

"മാഡം, ഞാൻ പറഞ്ഞില്ലേ... അവർ ഇവിടെങ്ങുമില്ല. എനിക്ക് തോന്നുന്നത്... ട്രീട്മെന്റിന്റെ ഭാഗമായി രണ്ടുദിവസം മുൻപ് പേഷ്യന്റിനെ മാഡം ഫ്രീഡത്തിനായി സെൽ മാറ്റിയിരുന്നല്ലോ! നൈറ്റ് മാഡം പോയശേഷം ഇറങ്ങി 

പോയതാവാനാ ചാൻസ്... ഇവിടെങ്ങുമില്ല."

   

തലയിൽ കൈവെച്ചുകൊണ്ടു തന്റെ ചെയറിലിരുന്നു പോയ സ്റ്റെഫിയോടു ഡോക്ടർ രാജീവ് ഇങ്ങനെ പറഞ്ഞു. അല്പസമയം നിശ്ശബ്ദയായിരുന്നശേഷം അവൾ മറുപടിയെന്നോണം പറഞ്ഞു;

"ഞാനെന്തു പറയാനാ ഇപ്പോൾ... വേഗം പോലീസ് ഏറ്റെടുക്കട്ടെ. ഒഫീഷ്യലായി അവരെയൊന്നു അറിയിച്ചേക്ക്. ഞാനുടനെ സാറിനോട് പറഞ്ഞു കൊള്ളാം."

ഇത്രയും പറഞ്ഞശേഷം തന്റെ മൊബൈലെടുത്തു അതിൽ നിന്നും വക്കീലദ്ദേഹത്തിന്റെ നമ്പർ അവൾ ഡയൽ ചെയ്തു. അയാൾ കോൾ എടുത്തു;

"എന്താ സ്റ്റെഫി..?!"

ചെറിയൊരു അമ്പരപ്പോടെ അയാളിങ്ങനെ പറഞ്ഞു.

"പാർവ്വതി ഇവിടെ നിന്നും ഇറങ്ങിപ്പോയി. ആകെമൊത്തം പ്രോബ്ളമായിരിക്കുകയാ... തനിക്കു അവളുടെ കാര്യത്തിലുള്ള ടെൻഷൻ സത്യമായി. ഒന്നിവിടം വരെ വേഗം വരാമോ? എന്തേലുമൊന്ന് ചെയ്യണം. വേഗം വരാമോ..."

ദയനീയ ഭാവത്തിൽ സ്റ്റെഫി അയാളോടിത്രയും പറഞ്ഞപ്പോഴേക്കും ഉടൻ മറുപടി വന്നു;

"എനിക്ക് തോന്നി... അവളെന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാക്കിവെക്കുമെന്ന്. ഞാനെപ്പോഴും അവളെക്കുറിച്ചു ടെൻഷൻ അടിച്ചിരുന്നത് ഇതുകൊണ്ടൊക്കെയാ... ഞാൻ വേഗമങ്ങു വരാം.."

മറുപടിയോടെ അയാൾ കോൾ കട്ട് ചെയ്തു.

 

തുടരും...


Rate this content
Log in

Similar malayalam story from Drama