Reena Mathew

Drama Children

3  

Reena Mathew

Drama Children

റാവുത്തറുടെ പുളി മരങ്ങൾ

റാവുത്തറുടെ പുളി മരങ്ങൾ

1 min
750


എഴുതട്ടെ ഞാനൊരു കഥ. അല്ല, ഇത് സംഭവിച്ചത് തന്നെ. ബാല്യത്തിന്റെ തിളപ്പിൽ അരങ്ങേറിയ ചവിട്ടു നാടകങ്ങളിൽ ഒന്ന്. പള്ളിക്കൂടത്തിൽ പോകുമ്പോൾ പഠിയ്ക്കുക ആയിരുന്നില്ല അന്നത്തെ മനോവിചാരങ്ങൾ. ഏകദേശം രണ്ടു കിലോമീറ്റർ രാവിലെയും വൈകുന്നേരവും നടക്കുമ്പോഴുള്ള വഴികളിൽ നടന്ന വികൃതികൾ എന്ന് ഇപ്പോൾ ഞാൻ വിശേഷിപ്പിക്കുന്ന ദിനചര്യകളായിരുന്നു. അങ്ങനെയൊരു ദിവസരത്തിലാണ് കൂട്ടുകാരുടെ അന്വേഷണ ബുദ്ധിയുടെ കഴിവ് തെളിയിച്ച വലിയ പുളിമരങ്ങൾ ശ്രദ്ധയിൽ പെട്ടത്. നിറയെ കായിച്ചു കിടക്കുന്ന ആ പുളിമരങ്ങൾ എന്നും ഒരു അത്‍ഭുതമായിരുന്നു. എങ്ങനെയെങ്കിലും അതിന്റെ കയ്കൾ തിന്നണം എന്ന കടുത്ത തീരുമാനം ആയിരുന്നു പിന്നീട്. പടു കൂറ്റൻ ബംഗ്ലാവും അതി കായനായ റാവുത്തരും ആയിരുന്നു പ്രതിബന്ധങ്ങൾ. പക്ഷെ സാഹസികതയുടെ പര്യായങ്ങളായ ഒരു കൂട്ടം സൈനികരായി, സ്കൂൾ വിട്ട സായന്തനങ്ങളിൽ ഞങ്ങൾ പരിശ്രമത്തിന് അങ്കം കുറിച്ചു. കാൽപെരുമാറ്റത്തിന്റെ ഇല അനക്കത്തിൽ ശകാര വർഷം ആയിരുന്നു എപ്പോഴും. പുളി തിന്നാനുള്ള പൂതി അവയൊന്നും ചെവികൊണ്ടില്ല. പിന്നീടുള്ള ദിവസങ്ങൾ ആ സ്വപ്ന സാക്ഷൽകാരത്തിന്റെ ദിവസങ്ങൾ ആയിരുന്നു. ഇപ്പോൾ ആലോചിക്കുമ്പോൾ തെല്ലൊരു ലജ്ജ തോന്നുമെങ്കിലും മറക്കാനാവാത്ത മധുര സ്മരണകൾ ആയിരുന്നു അവയെല്ലാം. അതെ ആ പുളിയുടെ പുളിപ്പ് കലർന്ന മധുരം പോലെ...


Rate this content
Log in

Similar malayalam story from Drama