STORYMIRROR

Richu James

Romance

2.4  

Richu James

Romance

പ്രണയിനി

പ്രണയിനി

1 min
270

അവൾ അതിരാവിലെ എഴുന്നേറ്റു കുളിച്ചൊരുങ്ങി മുല്ലപ്പൂ ചൂടി കാവിലേക്ക് നടന്നു 

മൂടൽ മഞ്ഞിൻ നേർത്ത തണുപ്പിൽ അവൾ അവൻ്റെ മുഖം ആദ്യമായി കണ്ടു

ഒരു നേർത്ത പുഞ്ചിരിയോടെ അവൾ അവനെ നോക്കി


              *******


അവൻ ആരെന്നു അവൾക്ക് അറിയുമായിരുന്നില്ല 

എന്നിട്ടും അവൾക്ക് അവനോട് തുറന്നു പറയുവാൻ കഴിയാത്ത ഒരിഷ്ട്ടം തോന്നി

അത് അവൾ ആരോടും പറഞ്ഞില്ല 


              ******


അങ്ങനെ ഒരു വർഷം കടന്നു പോയി. അവൾ തൻ്റെ ഇഷ്ട്ടം പറയാൻ തന്നെ തീരുമാനിച്ചു അപ്പോഴാണ് അവൾ അവനു വേറെ കല്ല്യാണം ആലോചിക്കുനനതായി അറിയുന്നത്. അതു അവളെ നിരാശയാക്കി.എന്നിട്ടു അവൾ തളർന്നില്ല ആ ഇഷ്ട്ടം അവനോട് പറഞ്ഞു . അവനും അവളെ ഒത്തിരി സ്നേഹിച്ചിരുന്നു എന്ന സത്യം അവൾ അപ്പോഴാണ് തിരിച്ചറിയുന്നത് . പക്ഷേ അവരുടെ വീട്ടുകാർ ഒരിക്കലും ഈ  സ്നേഹം അംഗീകരിക്കില്ലെന്ന് അവർക്ക് അറിയാമായിരുന്നു ......

                

എന്നിട്ടും അവർ പ്രണയിച്ചു

ഒടുവിൽ വീട്ടുകാരുടെ എതിർപ്പിനെ മറികടന്ന് അവർ വിവാഹിതരാവൻ തീരുമാനിച്ചു

അങ്ങനെ അവർ പതിവായി പോകുന്ന കാവിൽ എത്തി

അവിടെ അവർക്ക് തുളസിമാലയും താലിയും ഒക്കെ ഒരുക്കി വെച്ചിരുന്നു

അങ്ങനെ അവരുടെ വിവാഹ മുഹൂർത്തം അടുത്തു അവർക്ക് രണ്ടാൾക്കും ഉള്ളിൽ നല്ല ഭയം ഉണ്ടാരുന്നു

ഇനി മുന്നോട്ട് ഇങ്ങനെ ജീവിക്കും തങ്ങൾക്ക് ആരും തുണയില്ല

രണ്ടാളും ഒന്നു മുഖത്തോട് മുഖം നോക്കി ഒന്ന് പുഞ്ചിരിച്ചു

അവൻ താലി അവളുടെ കഴുത്തിന് നേരെ നീട്ടി

അപ്പോഴേക്കും അവളുടെ വീട്ടുകാർ എത്തി അവളെ ബലമായി പിടിച്ചു വലിച്ചു കൊണ്ടുപോയി

അവൻ തനിച്ചു കാവിൽ ഇരുന്നു ഉറക്കെ നിലവിളിച്ചു

അവൾ അവനു അത്രമേൽ പ്രിയപ്പെട്ടതായിരുന്നു

ഒടുവിൽ അവൻ ആ കാവിൽ വെച്ചു തന്നെ തൻ്റെ ജീവൻ എടുക്കാൻ തീരുമാനിച്ചു

അവൾ തനിക്ക് മുന്നേ ഈ ലോകം വിട്ടു പോയതറിയാതെ

ഒടുവിൽ അവനും അവൾക്ക് അരികിലേക്ക് പോയി

അവരുടെ പ്രണയം ഈ ലോകത്തിൽ നിന്നും തന്നെ ഇല്ലാണ്ടായി

പക്ഷേ അവരുടെ ആ സ്നേഹം ദൈവം സ്വർഗ്ഗത്തിൽ കൂട്ടി ചേർത്തു

ഇനി എങ്കിലും സ്നേഹിക്കുന്നവരെ പിരിക്കാൻ ഈ ലോകം ശ്രമിക്കാതിരിക്കട്ടെ എന്നു നമ്മുക്ക് പ്രാർത്ഥിക്കാം ..........

                      



Rate this content
Log in

More malayalam story from Richu James

Similar malayalam story from Romance