Stra nger

Drama Romance

3.0  

Stra nger

Drama Romance

ഞാനും അവനും

ഞാനും അവനും

8 mins
493


അപ്രതീക്ഷിതമായി നമ്മുടെ ജീവിതത്തിൽ കണ്ടുമുട്ടുന്ന ചിലരുണ്ട്... മറക്കാനാവാത്ത, ഒരുപാട് ഓർമ്മക്കളും അതിലേറെ പ്രീതിക്ഷകളും നൽകി മനസിൽ എന്നും മായാത്ത ഓർമ്മകളുടെ വസന്തം തീർക്കുന്നവർ. കാലം എത്ര കഴിഞ്ഞാലും അവരെപോലെയുള്ളവരെ മനസിൽ നിന്നും മായ്ച്ചുകളയാൻ കഴിയില്ല... ഈ കഥയും അങ്ങനെയുള്ളവരെ കുറിച്ചു ആണ്. 


അന്ന് ആദ്യമായി ആണ് ഞാൻ അവനെ കാണുന്നത്, പരിചയപെടുന്നതും. ജീവിതത്തിൽ മറക്കാനാവാത്ത ഒരുപാട് ഓർമ്മകൾ സമ്മാനിച്ച എന്റെ കൂട്ടുകാരൻ അവൻ ആരാണെന്നോ? അവൻ, അവൻ എനിക്ക് എല്ലാമായിരുന്നു.


ഞാൻ ആരാണെന്നോ, നിങ്ങൾ നിങ്ങൾക്ക് ഇഷ്ട്ടമുള്ള ഒരു പേര് വച്ച് വായിച്ചോ. എന്നെ കുറിച്ച് ഞാൻ എന്താ പറയുക? അച്ഛന്റെയും അമ്മയുടെയും ഒരേ ഒരു മകൾ. എല്ലാ കുറവുകളും, അംഗവൈകല്യവും ആയി ഭൂമിയിലേക്ക് ജനിച്ചവൾ, ജന്മനാ കാലുകൾ തളർന്ന വീൽചെയറിന്റെയും, സ്റ്റിക്ക്ന്റെയും ഓക്കേ സഹായത്താൽ, അതിലുപരി, മറ്റുള്ളവരുടെ അശ്ര്യയത്തിലും, സഹായത്താലും ജീവിതം മുമ്പോട്ട് കൊണ്ടു പോകുന്നവൾ. എന്നാൽ പ്രായത്തിന്റെതായ, എല്ലാ കുറുമ്പുകളും, തമാശകളും ആയി സ്വപ്നങ്ങളുടെ ലോകത്ത് ജീവിക്കുന്ന ഒരു പാവം സാധാരണക്കാരി... ഇങ്ങനെ ഓക്കേ ആണെങ്കിലും അച്ഛനും അമ്മയ്ക്കും എല്ലാവർക്കും എന്നെ വലിയ കാര്യമാണ്. 


ഇനി ഞാൻ എന്റെ കഥയിലോട്ട് വരാം. ഞാൻ പ്ലസ് വൺ വരെ പഠിച്ചത് വേറെ ഒരു സ്കൂളിൽ ആണ്. അവിടെ എന്റെ ക്ലാസ്സ്‌ മൂന്നാമത്തെ നിലയിൽ ആണ്. സ്റ്റിക്ക് കൈയിൽ കുത്തി പിടിച്ച് വയ്യാത്ത കാലുകൊണ്ട് വേണം സ്റ്റെപ് കയറി പോവാൻ... ഞാൻ അങ്ങനെ കയറി ചെല്ലുമ്പോഴേക്കും, ക്ലാസ്സ്‌ തുടങ്ങി ഏകദേശം ഒരു അരമണിക്കൂർ ആയിട്ടൊണ്ടാവും, അത് എന്നെ സംബാധിച്ചിടത്തോളം വലിയ ഒരു ബുദ്ധിമുട്ട് തന്നെയേയിരുന്നു.


അത് കൊണ്ട് ഓക്കേ ആയിരിക്കാം, എന്റെ വീട്ടുകാർ എന്നെ ആ സ്കൂളിൽ നിന്നും മാറ്റി, പ്ലസ് ടു പഠിക്കുവാനായി മറ്റ് ഒരു സ്കൂളിൽ കൊണ്ട് പോയി ചേർത്തതും. അവിടെയും മോശം ഒന്നും അല്ല, സ്റ്റെപ് കയറി തന്നെ വേണം പോകുവാൻ. കാരണം എന്റെ ക്ലാസ്സ്‌ അവിടെ രണ്ടാം നിലയിൽ ആയിരുന്നു. എന്റെ ഭാഗ്യത്തിന് അവിടെ ഒരു സ്റ്റെപ് കയറി പോയാൽ മതി. 


എന്റെ ആദ്യത്തെ ദിവസം. അതെ പുതിയ സ്കൂൾ, പുതിയ അധ്യപകർ, പുതിയ കൂട്ടുകാർ, പക്ഷേ അവർക്ക് എല്ലാം ഞാൻ ആയിരുന്നു അവിടെ പുതിയത്, അന്ന് ആദ്യമായി ആണ് ഞാൻ അവനെ കാണുന്നത്..


അവനെ പറ്റിയെന്താ ഞാൻ പറയുക? ഇടയ്ക്ക് ഇടയ്ക്ക് എന്നെ നോക്കും ചിരിച്ചുകൊണ്ട് അവന്റെ കൂട്ടുകാരോട് കമന്റ്‌ അടിക്കും. അവൻ നോക്കുമ്പോൾ എന്താ, ഞാൻ ഏതു സമയവും ബെഞ്ചിൽ നിന്ന് എഴുന്നേൽക്കാതെ അവിടെ തന്നെ കുത്തിയിരിക്കുവാ... പക്ഷേ അവന് അറിയില്ലലോ, മറ്റുള്ളവരെപോലെ എനിക്ക് എണീറ്റ് നടക്കാനും, ഓടാനും, ചടനും ഒന്നും പറ്റില്ല എന്ന്.


പക്ഷേ ഇടയ്ക്ക് ഇടയ്ക്ക് അവന്റെ ഒരു കള്ള നോട്ടം ഒണ്ട്. ഒരു പക്ഷേ എന്റെ അവസ്ഥ അറിഞ്ഞിട്ട് ആയിരിക്കാം. ഒരു ദിവസം അവൻ വന്ന് എന്നോട് പേരും വിടും സഥലവും മറ്റു വിവരങ്ങളും ഓക്കേ ചോദിച്ചു...


അവന്റെ മുഖത്ത് നോക്കാതെ ആണ് എല്ലാത്തിനും ഞാൻ മറുപടി കൊടുത്തത്, പിന്നെ അവസാനമായി ഒരു കാര്യം കൂടി അവൻ എന്നോട് ചോദിച്ചു, അത് വേറെ ഒന്നും അല്ല. എന്റെ കാലുകളുടെ കാര്യം തന്നെയാണ്... 


ജന്മനാ നീ ഇങ്ങനെ തന്നെയാണോ, അതോ വല്ല അപകടവും പറ്റി ഇങ്ങനെ ആയതാണോ? അതിന് ഞാൻ മറുപടി ഒന്നും പറഞ്ഞില്ല, അവനെ ഒന്നു സൂക്ഷിച്ചു നോക്കി, അല്ലങ്കിൽ തന്നെ അവൻ എന്തിനാ ഇത്‌ ഓക്കേ അറിയുന്നത്...


ഇങ്ങനെ ഓക്കേ ആണെങ്കിലും അവന്റെ നോട്ടത്തിനും, നോക്കിയുള്ള ചിരിക്കും ഒന്നും ഒരു കുറവും ഇല്ലാ. എന്നോട് മിണ്ടാൻ കിട്ടണ ഒരു അവസരവും അവൻ പാഴാക്കില്ല, അടുത്ത് വന്ന് നിന്ന് എന്തെങ്കിലും ഓക്കേ ചോദിച്ചു കൊണ്ടും പറഞ്ഞു കൊണ്ടും ഇരിക്കും...


ചിലപ്പോൾ ഓക്കേ ഭയങ്കര ശല്യംമായി വരെ തോന്നിയിട്ടുണ്ട് ഇവനെ,ഒരു പക്ഷേ എന്നോടുള്ള സഹതാപം ആയിരിക്കും അവനി കാണിക്കണേ...

അവൻ മാത്രമല്ല ആ സ്കൂളിൽ ഒള്ള എല്ലാരും തന്നെ എന്റെ കൂട്ടുക്കാർ, ടീച്ചറുമാർ, അങ്ങനെ എല്ലാരും തന്നെ വയ്യാത്ത ഒരു കുട്ടി എന്നുള്ള പരിഗണന എനിക്ക് തന്നിരുന്നു...


ആദ്യം ഓക്കേ ഞാൻ വിചാരിച്ചിരുന്നത് ഇവനും എല്ലാരെയും പോലെ തന്നെ പെണ്ണുങ്ങളെ വായിൽനോക്കുകയും, കമെന്റ് അടിക്കുകയും ചെയ്യുന്ന ഒരു കോഴി ആണെന്നാണ്...


പക്ഷേ ഒരു ദിവസം, ഞാൻ സ്റ്റിക്കും കുത്തിപിടിച്ചു നടയിറങ്ങുക്കായിരുന്നു, പെട്ടന്ന് ബാലൻസ് തെറ്റി ഞാൻ വീഴാൻ പോയി. പെട്ടന്ന് അവൻ കയറി എന്റെ കൈയിൽ പിടിച്ചു. ഒരുപക്ഷെ അവൻ അന്ന് അങ്ങനെ പിടിച്ചില്ല ആയിരുന്നുവെങ്കിൽ, ഞാൻ ഉറപ്പായും താഴേക്ക് വീഴുമായിരുന്നു. അവനോടു താങ്ക്സ് പറയണോ അതോ, അവനെ ചിത്തവിളിക്കണോ എന്ന് അറിയാതെ അവന് തന്നെ ഞാൻ നോക്കിനിന്നു...


താഴെ വീണു കിടക്കുന്ന സ്റ്റിക്ക് എടുത്തു എന്റെ കൈയിൽ തന്നിട്ട് അവൻ എന്നോട് പറഞ്ഞു, "നീ എന്തിനാ വയ്യാത്ത അവസ്ഥയിൽ ഈ നട ഇറങ്ങാൻ വന്നേ? വേറെ ആരെ എങ്കിലും കൂടെവിളിക്കാൻ പാടില്ലായിരുന്നോ...?"

ഇതും പറഞ്ഞ് എന്നെ നോക്കി ചിരിച്ചു കൊണ്ട് അവൻ പോയി, പലപ്പോഴും ഞാൻ ആലോചിക്കാറുണ്ട് ഇവൻ എന്താ ഇങ്ങനെ എന്ന്.


ഒരു പക്ഷേ ഞാൻ അവനോടു സംസാരിച്ചിതിനേക്കാളും കൂടുതൽ , അവൻ ആയിരുന്നു എന്നോട് സംസാരിച്ചിരുന്നത്...


ഒരു ദിവസം ഞാൻ ക്ലാസ്സിൽ ഒറ്റക്ക് ഇരിക്കുന്ന സമയം അവൻ വന്ന് എന്നോട് പറഞ്ഞു, "എല്ലാരും പുറത്തു പോകുമ്പോൾ നീ മാത്രം ഒറ്റക്ക് ഇങ്ങനെ ഒരു ബെഞ്ചിൽ ഇരിക്കുന്നത് കാണുമ്പോൾ എനിക്ക് എന്തോ ഒരു വിഷമം പോലെ." എന്നോടുള്ള ഇഷ്ട്ടം കൊണ്ട് ആയിരിക്കുമോ അവൻ അന്ന് അങ്ങനെ പറഞ്ഞത്?


സ്കൂളിൽ ഉച്ചക്ക് ഭക്ഷണം കഴിക്കാൻ ഞങ്ങൾ ഫ്രണ്ട്‌സ് എല്ലാംവരും പുറത്ത് ഗ്രണ്ടിൽ ആയിരുന്നു പോയികൊണ്ടിരുന്നേ. നടഇറങ്ങാനും, കൈയിൽ പിടിച്ചു കൊണ്ട് പോകാനും എന്റെ ഫ്രണ്ട്‌സ് രണ്ടുവശത്തും മാറി മാറി നിന്ന് എന്നെ സഹായിച്ചിരുന്നു...


ചോറ് കഴിച്ചു കഴിഞ്ഞു, ഞാൻ അവിടെ തന്നെ നിൽക്കുവായിരുന്നു, കാരണം കൈ കഴുകാൻ ഉള്ള ഇടം പൈപ്പ് കുറച്ചു ദൂരെ ആണ്.നടന്നു വേണം പോകാൻ.


ഞാൻ വയ്യാത്ത കാലുമായി സ്റ്റിക്ക് കുത്തി പിടിച്ച് ആമയെ പോലെ പതുക്കെ നടന്നു പോയി പത്രം കഴുകി തിരിച്ചുവരുമ്പോഴേക്കും ഒരുപാട് സമയം എടുക്കും. അതുകൊണ്ട് തന്നെ എനിക്ക് പത്രവും കയ്യും, മുഖവും കഴുക്കാനുള്ള വെള്ളവും,കൊണ്ട് തന്നിരുന്നത് എന്റെ ഫ്രണ്ട്‌സ് ആയിരുന്നു..


ഒരു ദിവസം പതിവ്പോലെ ഭക്ഷണം കഴിച്ച് കഴിഞ്ഞ്, ഞാൻ അവിടെ എന്റെ ഫ്രണ്ട്‌സ്നെ നോക്കിയിരിക്കുവായിരുന്നു പെട്ടന്ന് അവൻ അവിടെക്ക് വന്ന് എന്നോട് ചോദിച്ചു...


"എന്താ ഇവിടെ നിൽക്കാണെ, പത്രം കഴുകിയില്ലേ?"

ഞാൻ പറഞ്ഞു എന്റെ ഫ്രണ്ട്‌സ് വരും, അപ്പോൾ അവൻ പറഞ്ഞു, "അവർ ഇനി എപ്പോ വരാനാ ഞാൻ നിനക്ക് കഴുകി കൊണ്ട് തരട്ടെ?"

ഞാൻ പറഞ്ഞു വേണ്ട, പക്ഷേ അവൻ അവിടെ നിന്ന് പോകുന്ന ലക്ഷണം ഒന്നു ഇല്ലാ. അവൻ വീണ്ടും എന്നോട് പറഞ്ഞു "തന്നാൽ ഞാൻ വേഗം കഴുകി കൊണ്ട് തരാം..."


അന്ന് അവന്റെ നിർബദ്ധതിന് വഴങ്ങി എന്തോ ഞാൻ പാത്രം അവന്റെ കൈയിൽ കൊടുത്തു. എന്റെ പാത്രവും കഴുകി, അതിൽ നിറയെ എനിക്ക് കൈ കഴുക്കാനുള്ള വെള്ളവും ആയി വന്ന്, എന്നെ നോക്കി ചിരിച്ചു കൊണ്ട് അവന് പോയി...


അപ്പോഴേക്കും എന്റെ ഫ്രണ്ട്സും, എല്ലാവരും വെള്ളവും ആയി അവിടെക്ക് വന്നു. അവർ എന്നോട് ചോദിച്ചു നീ പാത്രം കഴുകിയോ, എങ്ങനെയാ കഴുകിയെ, തന്നെ നടന്നു പോയോ; ഞാൻ നടന്ന കാര്യം മൊത്തം അവരോട് പറഞ്ഞു.


എന്താ മോളെ, പ്രേമം ആണോ, അവന് നിന്നോട്. എന്തോ ഒണ്ട്, അവർ എല്ലാരും എന്നെ നോക്കി കളയാക്കിച്ചിരിക്കുവാൻ തുടങ്ങി.


ഇനി അവർ എങ്ങാനും പറയുന്നത് പോലെ അവന് എന്നോട് ഇഷ്ട്ടം വല്ലതും ഒണ്ടോ, എന്തോ എനിക്ക് തോന്നണേ ആയിരിക്കാം.


പിന്നീട് അടുത്ത ദിവസവും ചോറ് കഴിച്ചു പാത്രവും ആയി ഫ്രണ്ട്സനെ കാത്തുനിൽക്കുമ്പോൾ പിന്നെയും അവൻ എന്റെ അടുത്തേക്ക് വന്നു. എന്നോട് മിണ്ടാനായിട്ടുള്ള വരവാ, കുറെ നേരം അവിടെ നിന്ന് എന്നോട് എന്തൊക്കെയോ പറഞ്ഞു, എല്ലാരും, ഞങ്ങളെ തന്നെ നോക്കിനിൽക്കുന്നുണ്ട്... പിന്നെ എന്താ അവൻ എന്നോട് പാത്രം ചോദിച്ചു. ഞാൻ കഴുകണോ എന്ന്, അന്ന് പറഞ്ഞ അതെ ഡയലോഗ്. ഞാൻ പെട്ടന്ന് കഴുകി കൊണ്ട് തരാം, അവർ ഇനി എപ്പോൾ വരാനാ,.


ഞാൻ അവനോട് പറഞ്ഞു, വേണ്ട അല്ലങ്കിൽ തന്നെ നീ എന്തിനാ ഇത്‌ ഓക്കേ ചെയ്യണേ. ഇതൊക്കെ ചെയ്തു തരാൻആയി എനിക്ക് എന്റെ ഫ്രണ്ട്‌സ് ഒണ്ട്. നീ ബുദ്ധിമുട്ടണം എന്നില്ല.


"അത് എന്താ ഞാൻ നിന്റെ ഫ്രണ്ട് അല്ലേ? നീ എന്നെ അങ്ങനെ അല്ലേ കണ്ട് ഇരിക്കുന്നത്, പക്ഷെ ഞാൻ നിന്നെ എന്റെ ബെസ്റ്റ് ഫ്രണ്ട് ആയിട്ട് ആണ് കാണുന്നത്. നിനക്ക് ഇഷ്ട്ടമല്ലെങ്കിൽ വേണ്ട..."


എന്തോ അന്ന് അവന് അങ്ങനെ ഓക്കേ പറഞ്ഞപ്പോൾ കൊടുക്കാൻ ആഗ്രഹം ഇല്ലാഞ്ഞിട്ടും അറിയാതെ അന്നും അവന്റെ കൈയിൽ പാത്രം കൊടുത്തു വിട്ടു...


അന്നും അവന് പാത്രവും കഴുകി, അതിൽ നിറയെ വെള്ളവും ആയി വന്നു, അതെ സമയം തന്നെ എന്റെ ഫ്രണ്ട്‌സ്നും വെള്ളവും ആയി അവിടെക്ക് വന്നു...


ഞാൻ കയ്യും മുഖവും കഴുകുന്നത് ആണ് അവർ കണ്ടത്. എന്റെ അടുത്ത് അവനും നിൽക്കുന്നുണ്ടായിരിന്നു. "എന്താ ഇത്‌? ഇന്നും ഇവൻ തന്നെയാണോ നിനക്ക് കഴുകി കൊണ്ട് തന്നത്, കൊള്ളാം അപ്പോൾ ഇനി തൊട്ട് ഞങ്ങളുടെ ആവശ്യം ഇല്ലാലോ...?"


"എന്താടാ നിനക്ക് പ്രേമം ആണോ ഇവളോട്?" പിന്നീട് അങ്ങോട്ട് എന്നെയും അവനെയും പിടിച്ച് നിർത്തിയിട്ട് ഫ്രണ്ട്‌സ്ന്റെ ചോദ്യങ്ങളുടെ ഒരു പെരുമഴ തന്നെയായിരുന്നു...


‌അന്ന് ആദ്യമായി മനസിൽ അവനോടൊരു ചെറിയ ഇഷ്ട്ടം തോന്നിത്തുടങ്ങി. പിന്നീട് അങ്ങോട്ടുള്ള ഓരോ ദിവസവും അവൻ തന്നെയേയിരുന്നു എന്റെ പാത്രവും കഴുകി അതിൽ നിറയെ വെള്ളവും ആയി എനിക്ക് കൊണ്ട് തന്നിരുന്നത്...


സത്യം പറഞ്ഞാൽ എന്റെ ഫ്രണ്ട്സ്ന്റെ ജോലി അത്രയും കുറഞ്ഞു കിട്ടി എന്നു വേണം പറയാൻ, പഴയതു പോലെ അവർക്ക് വേണ്ടി ഉണങ്ങിയ പാത്രവും, കയ്യും ആയി കാത്തുനിൽക്കേണ്ടി വരില്ല...


വളരെ പെട്ടന്ന് ആയിരുന്നു ഞാനും അവനും തമ്മിൽ അടുത്തതും പരസ്പരം നമ്പറുകൾ കൈ മാറിയതും. പിന്നീട് അങ്ങോട്ട് ഫോൺ വിളികളും മെസ്സേജുകളും അതിന് ഇടയിലൂടെ ഞങ്ങളുടെ സഹൃദവും വളർന്നു ...


സ്കൂളിൽ ഇന്റർവെലിന്റെ സമയത്തു പോലും, എല്ലാരും പുറത്തു പോകുമ്പോഴും അവന് മാത്രം എവിടെയും പോകാതെ എന്റെ അടുത്ത് തന്നെ നിന്ന് എന്തെങ്കിലും ഓക്കേ പൊട്ടത്തരവും, തമാശകളും ഓക്കേ പറഞ്ഞു എന്നെ ചിരിപ്പിച്ചു കൊണ്ടേയിരിക്കും. സ്കൂൾ വിട്ട് കഴിഞ്ഞ് എല്ലാരും അവരവരുടെ വീട്ടിലേക്ക് പോകുമ്പോഴും എന്നെ ആരെങ്കിലും വീട്ടിൽ നിന്നും വിളിക്കാൻ വരുന്നത് വരെ ഒരു സെക്യൂരിറ്റിയെ പോലെ അവൻ അപ്പോഴും എന്റെ അടുത്ത് തന്നെ നിൽക്കുന്നുണ്ടാവും... വീട്ടിൽ നിന്നും വണ്ടി വന്ന് ഞാൻ അതിൽ കയറി പോകുന്നത് വരെ അവന് എന്നെയും നോക്കിനിൽക്കുന്നുണ്ടാവാം.


അവൻ ഒരു നിഴൽ പോലെയിരുന്നു, ഏതു സമയവും എന്റെ അടുത്ത് നിന്നും മാറാതെ എന്റെ കൂടെത്തന്നെ നിൽക്കുന്നവൻ, ഒരു പക്ഷേ ഞാൻ ആ സ്കൂളിൽ വന്നിരുന്നത് പോലും അവനെ കാണാനും അവനോടും, മിണ്ടാനും ആയിട്ട് ആയിരിക്കണം...


അവൻ ക്ലാസ്സിൽ വരാത്ത ഒരു ദിവസം അന്ന് മൊത്തം ഞാൻ മൂഡ് ഓഫ് ആണ്. എന്റെ മുഖത്ത് സന്തോഷം ഇല്ലാ, പുഞ്ചിരി ഇല്ലാ, പലപ്പോഴും എന്റെ ഫ്രണ്ട്സ് വരെ എന്നെ കളിയാക്കിട്ടുണ്ട്. എന്താ മോളെ അവനെ കാണാത്തതു കൊണ്ട് ആണോ നീ ഇങ്ങനെ വിഷമിച്ചിരിക്കുന്നത്..


കാരണം അവൻ അത്രമേൽ എന്നെ സ്വാധിനിച്ചിട്ടുണ്ട്, ഒരു പക്ഷേ അവന് എന്നോട് പ്രണയമാണോ അതോ എന്റെ അവസ്ഥയോട് കാണിക്കുന്ന പരിഗണനയോ, സഹതാപമോ ആയിരിക്കുവോ...


അവന് എന്നോട് പ്രണയം ആയിരിന്നുവെങ്കിൽ അവന് ഒരിക്കൽ എങ്കിലും അത് എന്നോട് തുറന്നു പറയുമായിരുന്നു, പക്ഷേ എനിക്ക്, അവനനോട് വെറും ഇഷ്ടത്തിന് അപ്പുറം എന്തോ പ്രണയം തന്നെ ആയിരുന്നു,..


എല്ലാം ഒരു സ്വപ്നം പോലെയാണ് തോന്നുന്നത്. ഒരു ദിവസം ക്ലാസ്സിൽ ഹാജർ വിളിക്കുന്നതിനിടയിൽ എല്ലാരുടെയും പേര് വിളിച്ചു ഒരാളുടെ പേര് മാത്രം വിളിച്ചില്ല, അത് അവന്റെ പേര് ആയിരുന്നു. അതെ അന്ന് അവന് ക്ലാസ്സിൽ വന്നിട്ട് ഇല്ലായിരുന്നു...


എന്തായിരിക്കും അവൻ വരാത്തെ എന്ന് ഓർത്ത് മനസിന് വല്ലാത്ത ഒരു അസ്വസ്ഥത. അവനെ ഒന്ന് വിളിച്ചു നോക്കിയാലോ എന്നു വരെ തോന്നിപോയി...


എങ്ങനെയെങ്കിലും ക്ലാസ്സ് എത്രയും പെട്ടന്ന് കഴിയാനായി ഞാൻ കാത്തിരുന്നു, ക്ലാസ്സ് എല്ലാം കഴിഞ്ഞു ഞാൻ അവനെ ഒന്നു വിളിച്ചു നോക്കി,..


"നിങ്ങൾ വിളിക്കുന്ന നമ്പർ ഇപ്പോൾ സ്വിച് ഓഫ് ചെയ്തിരിക്കുകയാണ് )" എന്നായിരുന്നു ഫോണിന്റെ മറുപടി.


ഇവൻ എന്തിനാ ഫോൺ സ്വിച് ഓഫ് ആക്കി വച്ചിരിക്കുന്നത്? അന്ന് ആദ്യമായി അവോനോട് വല്ലാത്ത ദേഷ്യം തോന്നി. കുറെ നേരം, മാറി മാറി അവനെ വിളിച്ചു നോക്കി അപ്പോഴെല്ലാം അവന്റെ ഫോൺ സ്വിച് ഓഫ് ആയിരുന്നു...


എന്തോ അന്നത്തെ ദിവസം എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. കണ്ണ് അടക്കുമ്പോൾ എല്ലാം അവന്റെ മുഖമായിരുന്നു മനസ്സിൽ...


അടുത്ത ദിവസവും അവൻ വന്നിട്ട് ഉണ്ടായിരിക്കും എന്ന പ്രീതിക്ഷയിൽ പതിവ് പോലെ ഞാൻ സ്കൂളിലേക്ക് പോയി. ക്ലാസ്സിലും പരിസരത്തും എല്ലായിടത്തും ഞാനും എന്റെ ഫ്രണ്ട്സ്നും അവനെ അന്വേഷിച്ചു. അതെ അന്നും അവൻ വന്നിട്ട് ഇല്ലായിരുന്നു...


എന്തോ അറിയാതെ കണ്ണുകൾ രണ്ടും നിറഞ്ഞ് ഒഴുകാൻ തുടങ്ങി... എന്റെ കണ്ണുകളിൽ നിന്നും അറിയാതെ വന്നാ കണ്ണിനിരീന് അറിയാം ഞാൻ അവനെ എത്ര മാത്രം സ്‌നേഹിച്ചിരുന്നു എന്ന്...


ഇനി അവന് വല്ല അസുഖവും ബാധിച്ചു കിടക്കുവാണെങ്കിലോ അതോ മറ്റ് എന്തെങ്കിലും? അങ്ങനെ ആണെങ്കിൽ തന്നെ ഫോൺ വിളിച്ചാൽ എടുക്കേണ്ടതും അല്ല...?


ഇതിപ്പോ എപ്പോൾ വിളിച്ചാലും സ്വിച് ഓഫ് ആണ്. എന്റെ പ്രതീക്ഷകൾ പിന്നെയും അവന് വേണ്ടി അടുത്ത ദിവസിത്തിനായി കാത്തുനിന്നു...


അടുത്ത ദിവസം എങ്കിലും അവന് ഒന്ന് വന്നായിരുന്നു എങ്കിൽ, അങ്ങനെ അവനില്ലാത്ത എന്റെ ജീവിതത്തിലെ ഒരു ദിവസം കൂടി കടന്നുപോയി...


ഉറക്കമില്ലാത്ത രാത്രികൾ. മനസ്സ് നിറയെ അവൻ തന്നെ, അവന്റെ ഓർമ്മകളും ആയി ആ രാവും കടന്നു പോയി. അടുത്ത ദിവസവും സ്കൂളിലേക്ക് അവനെ കാണുവാനുള്ള, തിരിക്കിൽ അന്ന് വീട്ടിൽ നിന്നും നേരത്തെ തന്നെ ഇറങ്ങി...


സ്കൂളിൽ എത്തിയതും എന്റെ ഫ്രണ്ട്സ് എനിക്ക് വേണ്ടി അവിടെ കാത്തുനിൽക്കുന്നണ്ടായിരിന്നു...


ഡി ഞങ്ങൾ എല്ലായിടത്തും നോക്കി ഇന്നും അവൻ വന്നിട്ടല്ല, ഇനി അവൻ വരില്ല എന്നാണ് തോന്നുന്നത്,അല്ല സാധാരണ അവൻ ആണല്ലോ സ്കൂളിൽ എന്നും നേരത്തെ എത്തുന്നത്. ഇതിപ്പോ മൂന്നാമത്തെ ദിവസമാ...


"ഇല്ലാ നിർത്ത്. അവൻ വരും." അവർ പെട്ടന്ന് അങ്ങനെ പറഞ്ഞപ്പോൾ എനിക്ക് വല്ലത്തെ സങ്കടവും, ദേഷ്യവും വന്നു. ഇനി അവർ എല്ലാരും പറയുന്നത് പോലെ അവൻ ഇനി ഒരിക്കലും വരില്ലേ...? 


പിന്നീട് അങ്ങോട്ടുള്ള ഒരേ ദിവസവും അവന് വേണ്ടിയുള്ള കാത്തിരുപ്പായിരുന്നു, ഒരുപാട് കരഞ്ഞു അയക്കുന്ന മെസ്സേജ്കൾക്കും എപ്പോഴെങ്കിലും അവന് ഫോൺ എടുക്കും എന്നാ പ്രീതിക്ഷയില് ഉള്ള ഫോൺ വിളികൾക്കും, മാത്രമായി എന്റെ ജീവിതം...


സ്കൂളിൽ പോകുവാനും, പഠിക്കുവാനും ഒള്ള എന്റെ ഇഷ്ട്ടം തന്നെ ഇല്ലാതായി, ക്ലസ്സിൽ പോയാലും ആരോടും മിണ്ടാതെ മൗനം മാത്രം..


അവൻ ഇല്ലാത്ത ആ സ്കൂളും, ക്ലാസ്സും മനസിന് വല്ലാത്തവേദന ആയി. അവനെ ഓർത്ത് കരയാത്ത ഒരു ദിവസം പോലും ഉണ്ടായിരിന്നില്ല, ഫോണിലേക്കു വരുന്ന ഒരേ മെസേജ്ക്കളും, കോളുകളും അവൻ ആയിരിക്കണേ എന്നുള്ള പ്രീതിക്ഷയില് ഓരോ ദിവസവും കടന്നു പോയി...


എന്റെ മാറ്റങ്ങളും, എന്റെ മുഖത്തെ വിഷമവും എല്ലാം കണ്ട് ഒരു ദിവസം എന്റെ വീട്ടുക്കാർ എന്നോട് ചോദിച്ചു നിനക്ക് എന്താ പറ്റിയെ പഴയപോലെ ഒന്നിനും, ഒരു അച്ചടക്കവും ഇല്ലാ. കളിയും ചിരിയും ഇല്ലാ, സ്കൂളിൽ പോകാനും മടി... എത്ര ദിവസമായി നീ ക്ലാസ്സിൽ പോയിട്ട് എന്നറിയുവോ, ഏതു സമയവും ഫോണിൽ ആരെ നോക്കിയിരിക്കുവാ? 

എന്താ നിനക്ക് പറ്റിയെ?


പലപ്പോഴും തോന്നിയിട്ടുണ്ട് അവന്റെ കാര്യം വീട്ടിലെ ആരോട് എങ്കിലും ഒന്ന് തുറന്നു പറഞ്ഞാലോ എന്ന്.. പക്ഷെ അവർക്ക് ആർക്കും അറിയില്ല എന്റെ സങ്കടം അവൻ ആയിരുന്നു എന്ന്. 


ഒരു ദിവസം ഞാൻ അമ്മയോട് അവനെക്കുറിച്ചു പറഞ്ഞു കുറെ കരഞ്ഞു,.. അപ്പോൾ അമ്മ എന്നോട് പറഞ്ഞു, "നീ എന്തിനാ സ്കൂളിൽ പോകുന്നത് പഠിക്കാനാണോ അതോ പ്രേമിക്കാൻ ആണോ, മതി നിർത്തിക്കോ പോയി കിടന്നു ഉറങ്ങാൻ നോക്ക് പഠിക്കുന്ന പ്രായത്തിൽ ഇതൊക്കെ സ്വാഭാവികം ആണ്."


"നീ പറഞ്ഞത് ഓക്കേ ശരിയായിരിക്കാം അവന് വളരെ നല്ലവൻ ആയിരിക്കാം പക്ഷെ അവനെ മാത്രം ഓർത്ത് കരഞ്ഞു കൊണ്ട് ജീവിച്ചാൽ മതിയോ നിനക്ക്? പഠിക്കേണ്ട, നല്ല ജോലി വാങ്ങേണ്ട, നന്നയിട്ട് ജീവിക്കേണ്ടേ? നിനക്കും വേണ്ടേ മോളെ നല്ലൊരു ജീവിതം..."


ശരിയാ അമ്മ പറഞ്ഞത്, ഓക്കേ. ഞാൻ എന്തിനാ സ്കൂളിൽ പോകുന്നത്? പഠിക്കാൻ വേണ്ടി, നല്ല ജോലി വാങ്ങാൻ വേണ്ടി. ഞാൻ എന്തിനാ അവനെ ഓർത്ത് കരയായുന്നതും, വിഷമിക്കുന്നതും...?


എന്നെ അവൻ ആത്മാർത്ഥമായി സ്നേഹിചിരുന്നുവെങ്കിൽ ഒരിക്കലും അവൻ എന്നെ വിട്ട് പോകില്ലായിരുന്നു. അന്ന് അവൻ എനിക്ക് തന്നെയാ ആ വാക്ക്...


"നിനക്ക് എന്ത് ആവശ്യം ഉണ്ടെങ്കിലും എപ്പോൾ വേണമെങ്കിലും ഏതു സമയത്തും എന്നെ വിളിക്കാം." ഒരുപാട് സ്വപ്നങ്ങളും അതിലേറെ പ്രതീക്ഷകളും നൽകിയ വാക്ക്...


പറഞ്ഞ വാക്ക് പാലിക്കാതെ വെറുമൊരു ഓർമ്മ ആയി എന്നിൽ നിന്നും അവൻ മറഞ്ഞു പോയി. ശരിയാണ് അവനെ കുറിച്ച് കൂടുതൽ ഒന്നും എനിക്ക് അറിയില്ല... കാരണം അവൻ എന്നെ അറിയാൻ ശ്രമിച്ചത് പോലെ മനസിലാക്കാൻ നോക്കിയതു പോലെ ഞാൻ അവനെ അറിയാൻ ശ്രമിച്ചിട്ടില്ല...


കാലം കുറെയേറെ കടന്നു പോയി പക്ഷേ ഇപ്പോഴും അവനും അവൻ തന്നാ ഓർമകളും മാത്രമാണ് കൂട്ടിനുള്ളത്. മഴക്കാത്തു നിൽക്കുന്ന വേനൽപക്ഷിയെപ്പോലെ ഇന്നും ഞാൻ അവന് വേണ്ടി കാത്തിരിക്കുന്നു ഒരുപാട് പ്രതീക്ഷകളോടെ. 


ഈ കഥയെ കുറിച്ചുള്ള നിങ്ങളുടെ, വിലയേറിയ അഭിപ്രയങ്ങളും, നിർദ്ദേശങ്ങളും അറിയിക്കുക.


Rate this content
Log in

More malayalam story from Stra nger

Similar malayalam story from Drama