മഴയുടെ പ്രണയം
മഴയുടെ പ്രണയം
മഴയക്ക് ഇഷ്ടം മണ്ണിനോടായിരിന്നു
കാറ്റിന് ഇഷ്ടം കറന്റിനോടും ഇവർക്ക്
രണ്ടുപേർക്കും ഒരേപോലെ ഇഷ്ടം
മഴയോടയിരിന്നു മഴ വരുമ്പോൾ
പിന്നെലെ കാറ്റും വരും ഇവർക്ക്
രണ്ടുപേർക്കും ഒപ്പം കറന്റും ഇറങ്ങി പോവും
ഇവർ മൂന്നുപേരും കൂടി എല്ലായിടത്തും കറങ്ങി നടക്കും
എന്നാൽ ഇവരുടെ ഈ സൗഹൃദം ഇടിമിന്നലിന് ഇഷ്ടമല്ലായിരുന്നു.
ഉച്ചത്തിൽ ശബ്ദം ഉണ്ടാക്കിയും മിന്നി മറഞ്ഞും അത് തന്റെ പ്രതിഷേധം അറിയിച്ചു
മഴയാവട്ടെ ആർത്തുപെയ്യുതുകൊണ്ടിരിന്നു, കാറ്റവട്ടെ അതിശകതമായി വീശിയടിച്ചു കൊണ്ടിരുന്നു.
കറന്റ് ആവട്ടെ ചുറ്റിലും ഇരുട്ടും ഭീതിയും നിറച്ച് എവിടെയോ പോയി മറഞ്ഞിരുന്നു,
ഇടിമിന്നലവട്ടെ ഉച്ചത്തിൽ ശബ്ദമുണ്ടാക്കിയും മിന്നിമറഞ്ഞും അവരെ ഭയപ്പെടുത്തികൊണ്ടിരിന്നു.
മഴയുടെ പെയ്യത്ത് കഴിഞ്ഞ് തിരികെ പോരാൻ നേരം മഴ കാറ്റിനെയും, കറന്റിനെയും തിരികെ വിളിച്ചു
എന്നാൽ ഇടിമിന്നൽ ആരുമറിയാതെ പോയി കറന്റിനോട് പറഞ്ഞു കാറ്റിന് നിന്നെക്കാൾ ഇഷ്ടം മഴയോടാണ് നിന്നെ അവന് ഇഷ്ടമേയല്ല,
അവൻ മഴയോട് പറയുന്നത് ഞാൻ കേട്ടതാണ്,
ഇത് വിശ്വസിച്ച കറന്റ് അത് ശരിയാണെന്നു കരുതി അവിടെ നിന്നും പിണങ്ങി പോയി.
ഏറെനേരം കഴിഞ്ഞിട്ടും കറന്റിനെ കാണാതായപ്പോൾ കറന്റിനെ വിളിച്ചുകൊണ്ടു വരാൻ മഴ കാറ്റിനോട് പറഞ്ഞു.
ഈ സമയം ആരും കാണാതെ ഇടിമിന്നൽ വന്ന് കാറ്റിനോടും പറഞ്ഞു
മഴയ്ക്ക് നിന്നെക്കാൾ ഇഷ്ടം കറന്റിനോടണ് നിന്നെ അവന് ഇഷ്ടമേയല്ല അവർ പറയുന്നത് ഞാൻ കേട്ടതാണ്
ഇത് വിശ്വസിച്ച കാറ്റ് മഴയുടെ അടുത്തേക്ക് പോയി.
ഇടിമിന്നൽ പറഞ്ഞത് ശരിയാണോ എന്ന് ചോദിച്ചു.
അങ്ങനെ ഒന്നുമില്ല നിങ്ങൾ രണ്ടുപേരും എനിക്ക് ഒരുപോലെ തന്നെയാണ് മഴ കാറ്റിനോട് പറഞ്ഞു.
അവർ രണ്ടുപേരും തമ്മിൽ തർക്കമായി കലഹിച്ചു ഒടുവിൽ കാറ്റ് മഴയോട് പിണങ്ങി എങ്ങോട്ടോ പോയി.
കാറ്റ് പോയി കഴിഞ്ഞപ്പോൾ മഴ കറന്റിനെ അന്വേഷിച്ചു പോയി.
അപ്പോൾ ഇടിമിന്നൽ വന്ന് മഴയോട് പറഞ്ഞു കറന്റിന് നിന്നെക്കാളും ഇഷ്ടം കാറ്റിനിയാണ് നിന്നെ ഒഴിവാക്കാണം എന്ന് കാറ്റിനോട് പറഞ്ഞത് കറന്റണ് .
അവർ രണ്ടുപേരും പറയുന്നത് ഞാൻ കേട്ടതാണ് അവരെ നീയിനി നോക്കേണ്ട, ഇത് കേട്ട മഴ ആർത്ത് ഇരമ്പി പെയ്യുതു, കൊണ്ട് മേഘങ്ങൾക്ക് ഉള്ളിൽ പോയി മറഞ്ഞിരുന്നു
കാറ്റവട്ടെ തോന്നുമ്പോൾ എല്ലാം വീശിയടിച്ചു കൊണ്ട് . എല്ലായിടത്തും കാറങ്ങി നടന്നു, കറന്റവട്ടെ തോന്നുമ്പോൾ പോവും വരും മഴയാവട്ടെ പെയ്യൻ തോന്നുമ്പോൾ എല്ലാം ആർത്ത് ഇരമ്പി ഇരുണ്ടു മുടി വരും.
ചിലപ്പോഴൊക്കെ മഴ പെയ്യൻ വരുമ്പോൾ ഞാനാണ് കൂടുതൽ ശക്തൻ എന്ന് പറഞ്ഞ് കാറ്റ് വീശിയടിച്ചുകൊണ്ട് മരങ്ങളും മറ്റും പിഴുതു എറിഞ്ഞു കൊണ്ടും തന്റെ ശക്തി കാണിക്കും.
കറന്റ് ആവട്ടെ ഞാനാണ് കുടുതൽ ശക്തൻ ഞാനില്ലങ്കിൽ ഈ ലോകം തന്നെ ഇരുട്ടിൽ ആവും എന്ന് പറഞ്ഞു കൊണ്ട് ഇരുളിൽ എവിടെയോ മറഞ്ഞ് ഇരിക്കും.
മഴയാണെങ്കിലോ അതിശകതമായ പ്രവാഹത്തോടുകൂടി ആർത്തിരമ്പി പെയ്യതു കൊണ്ടെ ഇരിക്കും ഇങ്ങനെ പരസ്പരം തങ്ങളുടെ ശക്തി അവർ പ്രകടിപ്പിച്ചു കൊണ്ടെയിരിന്നു.
ഇടിമിന്നലവട്ടെ അവരെ തമ്മിൽ പിരിച്ചതിന്റെ സന്തോഷത്തിൽ മതിമറന്ന് കൂടുതൽ ശക്തിയോടെ ഉച്ചത്തിൽ ശബ്ദം ഉണ്ടാക്കിയും ആകാശത്തുകൂടി മിന്നി മറഞ്ഞും ഭൂമിയെ നടുക്കുന്ന രീതിയിൽ മിന്നൽ എറിഞ്ഞും തന്റെ ശക്തി പ്രകടിപ്പിച്ചു.
മഴ വരണേ മുൻമ്പേ കാറ്റ് വീശിയടിക്കും , കാറ്റിന് മുൻമ്പേ കറന്റ് പോയി ഇരുളിൽ മറയും, ഇടിമിന്നലോ ഞാനാണ് ശക്തൻ എന്ന് പറഞ്ഞു കൊണ്ട് ഇവർക്ക് മുൻമ്പേ വരവ് അറിയിക്കും ചിലപ്പോഴൊക്കെ തങ്ങളുടെ ശക്തി അറിയിക്കാനും പരസ്പരം ഞാനാണ്
വലിയവൻ എന്ന് കാണിക്കുവാനുമായി.
നാലുപേരും ഒരുമിച്ചു വരും പോവും. ഇന്നും അവർ പരസ്പരം തമ്മിൽ തമ്മിൽ മത്സരിച്ചു കൊണ്ടേയിരിക്കുന്നു

