നഷ്ടപ്പെട്ട നീലാംബരി...
നഷ്ടപ്പെട്ട നീലാംബരി...
നിന്നോടുള്ള പ്രണയത്താൽ ഒരു സൂര്യനായ് ജ്വാലിച്ചിരുന്നവൾ ഇപ്പോൾ ഒരു കാർമേഘമായി മൂടി കെട്ടി കരയാൻ പോലും കഴിയാതെ നിർവികാരയായി മാറി കഴിഞ്ഞു...
ആ കടൽ തീരവും ആ വാകമര ചുവടും എല്ലാം അവരുടെ സുന്ദരമായ പ്രണയ നിമിഷങ്ങൾക്ക് സാക്ഷിയായിരുന്നു...
മറവിയെ പുൽകാൻ മടിച്ച ആ ഓർമകൾക്ക് ഇന്നും മധുരമാണ്.അറിയാതെ എങ്കിലും അവൾ അവനെ ജീവനായി പ്രണയിച്ചു തുടങ്ങിയിരുന്നു....
അവന്റെ ഹൃദയത്തിൻ ചൂടിന് അവൾക്ക് മാത്രമായിരുന്നു അവകാശം....
അതിനാൽ ആകണം ഇന്നും ഇരുളിന്റെ പാതിയിൽ അവൾ അവനായ് കണ്ണുനീർ പൊഴിച്ച് കാത്തിരിക്കുന്നത്..
നിന്റെ മാത്രം നീലാംബരി....

