നിഴലായ് അരികെ
നിഴലായ് അരികെ
ദേവേട്ടാ .............. എന്റെ പ്രണയത്തിൽ നീ എനിക്ക് കൂട്ടായിരുന്നില്ല......... നിന്റെ കോപത്തിൽ നിനക്കെന്നെ തിരിച്ചറിയാനും.എങ്കിലും എനിക്കറിയാം എന്നിൽ നിന്ന് എന്റെ ആത്മാവ് വേർപെടുന്ന കാലംവരെ, നീ എന്റെത് മാത്രമായിരിക്കും. പ്രണയത്തിന് സീമകൾ ഇല്ല......ആഗ്രഹത്തിനും. ഒരിക്കൽ നീ എന്റെത് മാത്രമായി തീരും എന്ന് എന്റെ പ്രാണനെ പറഞ്ഞു പഠിപ്പിക്കുകയാണ് ഞാൻ. അങ്ങനെ അല്ലാതെ വന്നാൽ, അന്ന് എന്റെ പ്രാണനെ, എനിക്ക് മാത്രമായി വേണ്ടെന്നു ഞാൻ നിശ്ചയിക്കും....... എനിക്ക് കഴിയുന്നില്ലല്ലോ ദേവേട്ടാ...... നിന്നെ നഷ്ടപ്പെടുത്താനും, എന്നെ നിനക്ക് വെളിപ്പെടുത്താനും .......
എന്ന് പ്രാണനിൽ പതിഞ്ഞ ഇഷ്ടത്തോടെ...................
വായിച്ചു തീർന്നതും നന്ദന്റെ മുഖം കലി കയറി ചുവന്നു.... മുന്നിലിരുന്ന പേപ്പർവെയ്റ്റ് കയ്യിൽ ഞെരുങ്ങി.. പിന്നെ നിസ്സഹായാവസ്ഥയിൽ മുന്നിലിരുന്ന ഡെസ്കിൽ തല വച്ചു. ടെൻഷൻ തല വിങ്ങി... അവന്റെ കണ്ണിൽ നിന്നും ഒരു നീർതുള്ളി മുന്നിലിരുന്ന പുസ്തകത്തിലേക്കിറ്റു വീണു.
"ഡാ......." എന്നൊരു വിളിയും കയ്യിൽ ഒരു തണുപ്പും അറിഞ്ഞു. ആര്യ ആണ്. എന്താടാ? എന്തുപറ്റി നിനക്ക്?.......
അവൻ പതിയെ പുസ്തകത്തിനിടയിൽ മടക്കി വെച്ചിരുന്ന പേപ്പർ എടുത്തു അവൾക്ക് നേരെ നീട്ടി.
ഓ......... ഏഴാമത്തെ വന്നോ???????....... എന്റെ നന്ദാ..... നിനക്ക് ഭ്രാന്താണ്......"അതേടീ ഇനി അതിന്റെ ഒരു കുറവും കൂടിയേ ഒള്ളൂ " പെട്ടന്ന് മുഖം ഉയർത്തിയ നന്ദൻ അവളോട് പൊട്ടിത്തെറിച്ചു...........
അല്ലാതെ പിന്നെ......... ഊരും പേരും ഇല്ലാത്ത ഒരു കത്തിന്റെ പേരിൽ ഇരുന്നു കണ്ണ് നിറക്കുന്ന നിന്നെ പിന്നെ എന്തോ പറയണം??????? ഒന്നുമില്ലെങ്കിലും നീ ഒരു കോളേജ് വാധ്യാർ അല്ലെ അതിന്റെ സ്റ്റാൻഡേർഡ് എങ്കിലും കാണിക്കണ്ടെ.... ഏതെങ്കിലും തലതെറിച്ച പിള്ളേർ കാണിക്കുന്ന കുസൃതിക്കു നീ എന്തിനാ തല വച്ചു കൊടുക്കുന്നത്?????
**************************
ആര്യനന്ദ........ ദേവനന്ദന്റെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരി. കുട്ടിക്കാലം മുതൽക്കേ ഒരുമിച്ചു കളിച്ചു വളർന്നവർ.... വീട്ടുകാർക്കും നാട്ടുകാർക്കും എല്ല്ലാം അത്ഭുതം ആണ് അവരുടെ സൗഹൃദം....കാരണം ആര്യയെ വിട്ടൊരു സൗഹൃദം നന്ദനോ, നന്ദനെ വിട്ടൊരു സൗഹൃദം ആര്യക്കോ ഇല്ല. നന്ദനെക്കാൾ രണ്ട് വയസിനു ഇളയതായതിനാൽ അതിന്റെ ഒരു വാത്സല്യവും നന്ദന് അവളോടുണ്ട്... എന്നാലും എടാ.. പോടാ.. എന്നല്ലാതെ ആര്യ, നന്ദനെ വിളിക്കാറില്ല..... ഇവർക്ക് പരസ്പരം അറിയാത്ത ഒരു രഹസ്യവും ഇല്ല ചെറുപ്പം മുതൽ....
റിട്ടയേർഡ് അധ്യാപകനായ പ്രകാശിന്റെയും താലൂക് ഓഫീസിലെ ക്ലർക്ക് ആയ വസുന്ധരയുടെയും ഏക സന്താനം ആണ് ദേവ നന്ദൻ. ഏക മകൻ ആയതിനാൽ തന്നെ ഒത്തിരിയേറെ ലാളിച്ചാണ് അവർ മകനെ വളർത്തിയത്.. അവന്റെ ഒരിഷ്ടത്തിനും അവർ എതിര് പറയുകയില്ല.
എന്നുവെച്ചു നന്ദൻ ഒരു താന്തോന്നി ഒന്നും അല്ലാട്ടോ...... ഇത്തിരി കലി കൂടുതൽ ആണെന്നേയുള്ളൂ.... പഠിക്കാനും പഠിപ്പിക്കാനും മിടുക്കൻ.......പാട്ട്, പ്രസംഗം, എഴുത്ത്.... അങ്ങനെ കൈവച്ച മേഖലകളിൽ എല്ലാം ഒന്നാമൻ...... അതേപോലെ തന്നെ കാണാനും... നന്ദൻസാർ മുണ്ട് ഉടുത്തു വന്നാൽ പിന്നെ പെൺകുട്ടികൾക്ക് ഇരിപ്പുറക്കില്ല.... അതോടൊപ്പം ആൺകുട്ടികളുടെ കണ്ണിൽ അസൂയയും തെളിയും.... കോളേജിൽ നന്ദന്റെ പുറകെ ഒരു പെൺപട തന്നെയുണ്ട്.... പക്ഷെ നന്ദൻ സാറിന്റെ സ്വഭാവം അറിയാവുന്ന ഒരെണ്ണത്തിനും പറയാൻ ധൈര്യം ഇല്ല.... പറഞ്ഞാൽ പിന്നെ പല്ലിന്റെ എണ്ണം കുറയും എന്ന് എല്ലാത്തിനും അറിയാം...
ആര്യയുടെ വീട് നന്ദന്റെ വീടിന്റെ ഓപ്പോസിറ്റ് ആണ് ബിസിനസ്കാരായ ഫിലിപ് തോമസിന്റെയും എമിലി ഫിലിപ്പിന്റെയും രണ്ടു മക്കളിൽ മൂത്തവൾ ആണ് ആര്യ... ഇളയവൻ റോബിൻ ഡിഗ്രി തേർഡ് ഇയർ പഠിക്കുന്നു.... ഇപ്പോൾ നിങ്ങൾ ആലോചിക്കുന്നത് എന്താ അവൾക്കു ഇവർ ഇങ്ങനെ ഒരു പേരിട്ടത് എന്ന് അല്ലെ.......അവർ അല്ല ആ പേരിട്ടത് എന്നത് തന്നെ അതിന്റെ കാരണം...... കുറേക്കാലം കാത്തിരുന്നു കിട്ടിയ നന്ദന് ശേഷം വേറെ ഒരു കുട്ടിക്ക് കൂടി സ്കോപ്പ് ഇല്ല എന്ന് മനസിലാക്കിയ അവന്റെ അച്ഛനും അമ്മയും ആണ് അവൾക്ക് ആ പേരിട്ടത്.... ആര്യയുടെ മാതാപിതാക്കൾക്കും അതിൽ സന്തോഷം ആയിരുന്നു...
നന്ദൻ മറ്റൊരു കോളേജിൽ രണ്ടു വർഷം ജോലി ചെയ്തിരുന്നു... ആര്യയ്ക്ക് 'ശ്രീ നാരായണ' കോളേജിൽ ജോലി കിട്ടിയതിനു ശേഷം, അവളുടെ നിർബന്ധം സഹിക്കവയ്യാതെ അവിടുന്ന് ട്രാൻസ്ഫർ മേടിച്ചു അവളോടൊപ്പം ഇവിടെ ജോയിൻ ചെയ്തതാണ്..
" അമ്മൂ "........ നന്ദൻ മാത്രമേ അവളെ അങ്ങിനെ വിളിക്കാറുള്ളൂ.... ബാക്കിയെല്ലാവർക്കും ആര്യ ആണ്..... അബദ്ധത്തിൽ ഒരുതവണ റോബിൻ അവളെ അമ്മൂ എന്ന് വിളിച്ചതിനു അവനെ ഓടിച്ചിട്ട് തല്ലി, ഒരാഴ്ച മിണ്ടാതിരുന്ന സംഭവത്തിന് ശേഷം വേറെ ആരും അവളെ അങ്ങിനെ വിളിക്കാറില്ല
" അമ്മൂ............ എനിക്കറിയില്ലെടീ.... ഞാൻ എന്ത് കൊണ്ടാണ് ഇങ്ങനെ ഒരു കത്തിന്റെ പേരിൽ അപ്സെറ് ആകുന്നതെന്നു....... അയക്കുന്നത് ആരെന്നറിയില്ല........ ഇതിന്റെ പുറകിലെ ഉദ്ദേശവും എനിക്കറിയില്ല. പക്ഷെ ഇതിലെ വരികൾ അതെന്നെ വല്ലാതെ പേടിപ്പിക്കുന്നുണ്ട് അമ്മൂ........"
ഓരോ പ്രാവശ്യവും ആ കത്തുകളിലെ വരികൾ എന്നെ മുറിവേൽപ്പിക്കുന്നു...... എന്നെ മറ്റാരും ദേവാ എന്ന് വിളിക്കാറില്ല..... ഒന്നെനിക്കറിയാം... ഈ കത്തിന്റെ ഉടമയെ കണ്ടെത്തണം.... എനിക്ക് വേണം അവളെ........ "
"നന്ദാ...................
(തുടരും............... )

