മൂന്ന് ജാലകങ്ങൾ
മൂന്ന് ജാലകങ്ങൾ
ജാലകം-1(മരണം)
കൈയിൽ കിട്ടിയ കമ്പിയെടുത്തു ജനൽ പാളിക്കിട്ട് ശക്തമായി ഇടിച്ചു. ആദ്യ ഇടിയിൽ തന്നെ അതിന്റെ ഗ്ലാസ് പൊട്ടി അകത്തേക്ക് തെറിച്ചു. അകത്തുനിന്നും ഒരു പെൺകുട്ടി ഓടി പാഞ്ഞു പാതി വെന്ത ശരീരവുമായി എന്റെ ആരുകിലേക്ക് ഓടി വന്നു. കമ്പിക്കൊണ്ട് ജനൽപാളികൾ വളച്ചു മാറ്റി ആ പെൺകുട്ടിയെ പുറത്തേക്കെടുത്തു ആംബുലൻസിലേക്ക് മാറ്റി..
ജാലകം-2(ജീവിതം)
ഒരു തണുത്ത കാറ്റ് ജനൽ പാളിക്കിടയിലൂടെ അകത്തേക്ക് വീശിയടിച്ചു. ക്ലോക്കിൽ സമയം 4 മണി. ഞാനൊന്നു തിരിഞ്ഞു കിടന്ന് പുതപ്പ് ഒന്നുകൂടി പിടിച്ചു നെഞ്ചിലേക്ക് ചേർത്തു. നല്ല സുഖം. വെളുപ്പിനെയുള്ള കുളിരും പുതപ്പിന്റെ ഇളം ചൂടുകൂടിയായപ്പോൾ അറിയാതെ ഞാൻ വീണ്ടും ഉറക്കത്തിലേക് വഴുതി വീണു.
ജാലകം-3(ജനനം)
ഞാൻ അവളേ അരികിലേക്കിരുത്തി... കൈകൊണ്ടു മുഖം മുകളിക്ക് ഉയർത്തി. നാണംകൊണ്ട് ചുവന്ന് തുടുത്തിരുന്നു ആ മുഖം. അവളുടെ മുഖം എന്റെ മുഖത്തിനടുത്തേക്ക് അടുപ്പിച്ചു. പെട്ടെന്ന് അവളുടെ കണ്ണുകൾ ഒരു വശത്തേക്ക് പോയി.. ഞാൻ തിരിഞ്ഞുനോക്കി. ജനൽ തുറന്ന് കിടന്നിരുന്നു. ഞാൻ എഴുന്നേറ്റു പോയി ആ ജനലുകൾ അടച്ചു കുറ്റിയിട്ടു....
@സുധീഷ്
