മഴ
മഴ
നനയാൻ ഒരുപാട്
പേരുണ്ടാവും
പക്ഷെ
അതിലെ ഓരോ
തുള്ളിയും
ഓരോ സ്വപ്‌നങ്ങൾ
ആണ്...
എന്നോ നെയ്തു
പോയ
തണുപ്പുള്ള
സ്വപ്നങ്ങൾ...
ആരു
കണ്ടതാവട്ടെ,
ആരു
നെയ്തതാവട്ടെ
നിലാവിന്റെ
നെഞ്ചിലൂറുന്ന
രാക്കുയിൽ
നാദം
പോലെ
എന്റെ മഴ
എന്നിലലിഞ്ഞു
ചേർന്നു കൊണ്ടേ ഇരി-
ക്കുകയാണ് ...
നേർത്ത നാമ്പിൽ മുള പൊട്ടിയ
തുമ്പ പൂവ്
പോലെ
ഗിരി നിരക-
ളുടെ
സംഗീതം പോലെ
ചേർത്ത ചൂടി-
ലെ വിയർപ്പു
പോലെ
നിന്നെ ഞൻ
പ്രണയിച്ചോട്ടെ...

