STORYMIRROR

Abhi Jith

Drama Romance Tragedy

4  

Abhi Jith

Drama Romance Tragedy

എന്നെ അറിയുന്ന ഞാൻ

എന്നെ അറിയുന്ന ഞാൻ

3 mins
6


എന്നെ അറിയുന്ന ഞാൻ :ഒരു തിരിഞ്ഞു നോട്ടം


വാതിലിൽ ആരോ മുട്ടുന്ന ശബ്ദം കേട്ടാണ് ഞാൻ ഉണർന്നത്. ചുറ്റുംഇരുട്ട് പടർന്നു തുടങ്ങിയിരുന്നു.


കിടന്ന രീതിയിൽ തന്നെ കിടന്നു കൊണ്ട് കയ്യെത്തി ഞാൻ ജനാല കൊളുത്തഴിച്ചു. നൽകിയ ഉന്തിന്റെ ബലത്തിൽ ഒരു മൊരണ്ടൻ ശബ്ദത്തോടെ ജനാല വശങ്ങളിലേക്ക് മാറി


സായാഹ്നം ആയിരിക്കുന്നു . സൂര്യൻ ചന്ദ്രന് വഴി മാറുന്നത് ആഘോഷിക്കാൻ ചങ്ങാതിമാരായ നക്ഷത്രങ്ങൾ നേരുത്തേ ഇടം പിടിച്ചിരിക്കുന്നു.


വഴിയോര കച്ചവടക്കാരുടെ മയറ്റലുകൾ ഒരു താളത്തിൽ മുഴങ്ങിക്കൊണ്ടിരിക്കുന്നു. ജോലി കഴിഞ്ഞു പോകുന്ന പെണ്ണുങ്ങളെയും ആണുങ്ങളെയും മാറി മാറി വിളിക്കുന്ന കച്ചവടക്കാർ..


വാതിലിൽ ഉള്ള അടിയുടെ ആക്കം എന്നെ ആ തിരക്കുള്ള വഴി കാഴ്ച്ചകളിൽ നിന്നും പിന്തിരിപ്പിച്ചു .

ചിതറിക്കിടന്ന ചെരുപ്പിൽ കാൽ കുരുങ്ങി വീഴാതെ ശ്രെദ്ധിച്ചു നടക്കാൻ മുൻപുണ്ടായ അനുഭവം കാരണമായി എന്നു പറയാം. നെറ്റിയിലെ നീര്കെട്ടിലേക്കു അറിയാതെ കയ്യൊന്നോടി.

വാതിൽ തുറന്നപ്പോൾ. മണി.

മണി ഇവിടെ അറിയപ്പെടുന്നത് വെട്ടിൽ മണി എന്നാണ്. ഒരു തമിഴ്നാടുകാരൻ. നീല കള്ളികൾ ഉള്ള ലുങ്കിയും കാപ്പി നിറ കുപ്പായവും ആണ് മണിയുടെ ആസ്ഥാന വേഷം . ഇവിടുത്തെ മുറികൾ വൃത്തി യാക്കലാണു പ്രധാന പണി. മുറിയിൽ വെള്ളമില്ലേൽ മണി. കരണ്ട് ഇല്ലേൽ മണി. എന്തിനും ഏതിനും മണി.

ഈ പഴയ കെട്ടിടത്തിന്റെ മുറികൾതോറും പാഞ്ഞു നടക്കുന്നതിനാൽ പഹയന് ജെ.പി ഇട്ട പേരാണ് വെട്ടിൽ


എന്റെ മുറി വൃത്തിയാക്കി ഇറങ്ങുമ്പോൾ ചുരുട്ടിയിട്ട ഒരു പേപ്പർ കൂമ്പാരമായിരിക്കും മണിയുടെ കൈ നിറയെ..


തിരികെ പോകുമ്പോൾ അവൻ എപ്പോഴും എന്നോട് ചോദിക്കും.\" സാറ് അവങ്ക ഇപ്പോ വരലയ\" \"ജെ.പി യെയും കൂട്ടുകാരെയും ആണ് അവൻ തിരക്കുന്നത്.


 അവനു വെട്ടിൽ എന്ന വിളിപ്പേര് സമ്മാനിച്ച ജെ.പി യോട് അവനെന്താ ഇത്ര സ്നേഹം എന്നു എനിക്കറിയില്ല. പക്ഷെ ജെ.പി യെ എല്ലാവർക്കും ഇഷ്ടപ്പെടും. അയാൾ ഒരു മാന്ത്രിക മനുഷ്യനാണ്.

ഫലിതങ്ങൾടെ രാജകുമാരൻ. അയാൾ വരുമ്പോൾ ഈ മുറി ഭിത്തികൾ പൊട്ടിച്ചിരികളാൽ പ്രകമ്പനം കൊള്ളും .മുഖവിരയില്ലാതെ ആരോടും സംസാരിക്കാനുള്ള അയാളുടെ വാക്ക് ചതുർഥ്യം പലപ്പോഴും എന്നെ അതിശയിപ്പിച്ചിരുന്നു.


മുറിയിലെ ഇരുട്ടിനു വിരാമം ഇട്ടുകൊണ്ട് ഞാൻ സ്വിച്ച് അമർത്തി. ഒരു ചെറിയ മിന്നലോടെ ബൾബ് കത്തി. മുറിയിൽ വെളിച്ചമെത്തി. മുറിയിൽ മാത്രം!.

\"ഞാൻ ഇരുട്ടിലായിട്ട് നാളുകൾ പിന്നിട്ടിരിക്കുന്നു .\

" ബൾബിന്റെ ചുറ്റും വല വിരിച്ചിരുന്ന എട്ടുകാലി പെട്ടന്നുണ്ടായ വ്യതിയാനം മനസ്സിലാക്കാൻ കഴിയാതെ വലയിലൂടെ പായുന്നത് ഞാൻ ശ്രദ്ധിച്ചു.


എപ്പോഴാണ് മുറിയിലെത്തിയത് എന്ന് ഓർമ്മയില്ല. ഞാൻ നന്നേ ക്ഷീണിച്ചിരുന്നു .കാലവും കാലാവസ്ഥയും അറിയാതെ ഉള്ള യാത്ര..അറിയാതെയല്ല വകവെക്കാതെ ഉള്ള യാത്ര!.


ഭിത്തിയോട് ചേർന്നു കിടക്കുന്നതു കൊണ്ടാവും മേശപ്പുറത്തുള്ള ചായ കപ്പിൽ ഉറുമ്പ് സംഗം ചേർന്നിരുന്നു.മുൻപ് ഭിത്തിയിൽ അവരുടെ ജാഥ കാണാമായിരുന്നു. എന്റെ ഊണും ഉറക്കവും ഈ മുറികൾ നീണ്ട കാലം സാക്ഷ്യം വഹിക്കാതായപ്പോൾ അവ താനെ അപ്രതീക്ഷിതമായി.


മെഴുകുപോലെ ചായ കപ്പിൽ ഉണങ്ങി പിടിച്ചിരുന്നു. സിങ്കിലിട്ട് കപ്പ് കഴുകി കഴിയുമ്പോൾ. ഭക്ഷണം തട്ടിയെടുത്തതിലുള്ള വീരൻമാരുടെ പ്രതികരണത്തിന്റെ ഫലമായി ഉണ്ടായ പാടുകൾ എന്റെ വലം കയ്യിൽ സ്ഥാനം പിടിച്ചിരുന്നു.


പുറത്ത് ചന്ദ്രൻ പൂർണ ആധിപത്യം സ്ഥാപിച്ചിരിക്കുന്നു. ജനാലയെ ചുംബിക്കാനുള്ള പുളിമരക്കൊമ്പിന്റെ പരിശ്രമം ഫലവത്താകാൻ എണ്ണപ്പെട്ട നാളുകൾ മതിയാകും. ഉറപ്പ് !.


രാത്രിയിൽ പക്ഷികളെ വരവേൽക്കാനായി പുളിമരത്തിന്റെ കാറ്റിൽ ഇളകിയാടിയുള്ള നിൽപ്പിന്റെ മനോഹാരിത ആസ്വദിക്കാൻ ഈ ജനാല അഴികളെക്കാൾ നല്ലതായി മറ്റൊന്നും ഇല്ല.

പണ്ടെങ്ങോ കെട്ടിയ ഊഞ്ഞാലിന്റെ കയർ കഷ്ണങ്ങൾ ഇന്നും ഒരു സ്മാരകം പോലെ പുളിമരക്കൊമ്പിൽ അവശേഷിക്കുന്നു. അതു നന്നേ മരക്കൊമ്പുമായി ഇഴുകിച്ചേർന്നിരുന്നു.


പുളി പറിക്കാനായി കുട്ടികൾ എറിഞ്ഞ മരക്കമ്പുകൾ മരത്തിന്റെ ഇലകൾക്കിടയിൽ പല ഭാഗത്തായി കുരുങ്ങി ഇരിപ്പുണ്ട്. ഒരിക്കൽ അങ്ങനെ ഇരുന്ന ഒരു കമ്പ് ജെ.പി യുടെ സുഹൃത്ത് വേണുവിന്റെ തലയിൽ വീണത് ഞാൻ ഓർക്കുന്നു.


സഖാവ് വേണു.

 കണ്ണൂര് നിന്നുള്ള ഒരു പച്ചയായ കമ്മ്യൂണിസ്റ്റ്കാരൻ. കണ്ണൂരിലെ വിപ്ലവ നാടകങ്ങളുടെ നട്ടെല്ലായിരുന്നു വേണു .അന്നൊരു സായാഹ്ന സവാരിയിൽ ആയിരുന്നു ജെ.പി ആദ്യമായി വേണുവിനെ പരിചയപ്പെടുത്തുന്നത്. അന്നാ കടൽതീരത്ത് പിന്നിട്ട ദൂരങ്ങൾ ഞങ്ങൾ അറിഞ്ഞിരുന്നില്ല. എന്തൊക്കെയോ സംസാരിച്ചു നടന്നു. \"എഴുത്തും. വായനയും. വിപ്ലവവും\" ഒക്കെ തമ്മിൽ വേർതിരിക്കാൻ പറ്റാത്ത ഒരു ഉൾബന്ധം ഉണ്ട്. അത് ഞങ്ങളിലും നിറഞ്ഞു നിന്നിരുന്നു. കപ്പലണ്ടി മൂക്കുന്ന മണം കടൽപ്പുറത്ത് അവിടവിടായി നിറഞ്ഞു നിന്നിരുന്നു.തീരം നന്നേ തിരക്കായിരുന്നു. അന്നൊരു ഞായറാഴ്ച്ച ആയിരുന്നു അതായിരിക്കാം!.


വേണുവിന്റെ കമ്മ്യൂണിസചിന്താഗതികൾ അയാളുടെ വേഷത്തിലും സംസാരത്തിലും നിറഞ്ഞു നിന്നിരുന്നു .

 ജെ.പി എപ്പോഴും വ്യത്യസ്തനായിരുന്നു. ഓരോ കാഴ്ചയിലും പുതുമ യുണ്ടായിരുന്നു.വേഷത്തിൽ മാത്രമല്ല അയാളുടെ ഹാസ്യത്തിനും !..


ജെ.പിയും വേണുവും ഇവിടെ ഒരു നാടക അക്കാദമിയിലാണ് ജോലി ചെയ്യുന്നത്. ഒരിക്കൽ എന്നെ അവിടേക്ക് ക്ഷണിച്ചിരുന്നു.

കണ്ടു മടങ്ങുമ്പോഴാണു എനിക്ക് അവിടൊരു ജോലി ജെ.പി പറഞ്ഞു വെച്ച വിവരം എന്നോട് പറയുന്നത്. മനുഷ്യ മനസ്സിനെ മനസ്സിലാക്കുന്നതിൽ മനുഷ്യൻ പരാജയപ്പെടുന്നത് എത്ര വേദനീയമാണ്.എന്റെ യാത്രകൾ എന്നെ പോലെ അടുത്ത് നിന്നുകണ്ട ജെ.പി... ഒരിക്കൽ ഞങ്ങൾ ഒന്നിച്ചു മുംബൈയിലേക്ക് വരുമ്പോൾ. ഞങ്ങളുടെ കാഴ്ചപ്പാടുകൾക്ക് വെത്യാസം ഇല്ലായിരുന്നു. \"പേപ്പറിൽ പടരുന്ന അക്ഷരങ്ങളുടെ അർത്ഥത്തിന് പുതുമ ഉള്ളടത്തോളം കാലം ഒരു എഴുത്തുകാരനു ജീവനുണ്ടാകും \" എന്ന വാക്യം ഞങ്ങൾ രണ്ടു പേപ്പറിൽ ഒരു പോലെ പകർത്തി എഴുതി ഓഫീസിൽ നൽകി ഇറങ്ങിയട്ട്. വർഷങ്ങൾ ഏറെ പിന്നിട്ടിരുന്നു.

കാലം അയാളിൽ ചിന്താവ്യതിയാനങ്ങൾ വരുത്തിയപ്പോൾ ഞങ്ങളുടെ കാഴ്ച്ചപ്പാടുകൾ രണ്ടായി. ഞാൻ അന്ന് അയാളെ മനസ്സിലാക്കുന്നതിൽ വിജയിച്ചു!. അയാൾ തിരഞ്ഞെടുത്ത പുതിയ വഴികൾക്കു ഞാൻ സന്തോഷത്തോടെ കൂടെ നിന്നു.


ഹ. ഒരു പക്ഷെ എന്റെ യാത്രകൾ അനർത്ഥമായി പോകും എന്ന ഒരു സുഹൃത്തിന്റെ ഭയമായിരിക്കാം. ! ..


ജെ.പി യോട് ഒരു ക്ഷമ പറഞ്ഞാണ് അന്ന് ഞാൻ ഇറങ്ങിയത്. പക്ഷെ ജെ.പി യുടെ മറുപടി ഒരു നിമിഷം എന്നെ ചിരിപ്പിച്ചു. അയാൾ പറഞ്ഞു \"എനിക്കറിയാമായിരുന്നു മാഷ് ആ ജോലി ചെയ്യാൻ പോണില്ലന്ന് \"എന്നിട്ട് ഒരു ചിരിയും.


ജെ.പി എന്നെ മാഷെന്നാണ് വിളിക്കാറ്.അതിന്റെ കാരണം എനിക്കറിയില്ല. വേറെ ആരെയും അങ്ങനെ വിളിച്ചു ഞാൻ കേട്ടട്ടില്ല. ജെ.പി വിളിക്കുന്നത് കേട്ട് താഴത്തെ കടയിലെ മജീ ഇക്ക എന്നെ മാഷെന്നാണ് വിളിക്കുന്നത്. മജീക്കയുടെ കടക്കു മുന്നിൽ പതിവ് പോലെ തിരക്കാണ്. മജീ ഇക്ക എനിക്ക് വളരെ പ്രിയപ്പെട്ട ആൾക്കാരിൽ ഒരാൾ ആകാൻ കാരണം മറ്റൊന്നുമല്ല. ഞാൻ എഴുത്തും വായനയും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഇഷ്ട്ടപെടുന്നത് നല്ല ഭക്ഷണമാണ്. തറവാട്ടിലെ പച്ചക്കറി ചിന്തകളിൽ നിന്നും എന്നെ മാറി ചിന്തിപ്പിച്ചത് മജീ ഇക്കയുടെ ബിരിയാണിയാണ്.

എന്റെ യാത്രകളിൽ പുതിയ ഭാഷകളുo വ്യത്യസ്തമായ സംസ്കാരങ്ങളും. ഭക്ഷണരീതികളും അങ്ങനെ പലതും അതിഥികളായി കടന്നുവന്നു. പുതുമയുള്ള കഥാപാത്രങ്ങൾ ഒഴികെ!!!


എന്തിനു വേണ്ടിയാണോ യാത്ര തുടങ്ങിയത് അതു മാത്രം ശൂന്യമായികൊണ്ടിരിക്കുന്നു..!!!!!തുടരും!!!


Rate this content
Log in

Similar malayalam story from Drama