Hibon Chacko

Romance Crime Thriller

4  

Hibon Chacko

Romance Crime Thriller

ദ ഫിസിഷ്യൻ (ഭാഗം-5)

ദ ഫിസിഷ്യൻ (ഭാഗം-5)

4 mins
286


"ചേച്ചി റൂമിൽക്കിടന്നു കരയുന്നുണ്ട്... ഞാനൊന്നും ചോദിക്കാൻ പോയില്ല. കുറെ നേരമായി ചേട്ടായി..."

എബിൻ ഡെയ്‌സിനെ ശ്രദ്ധിച്ചപ്പോഴേക്കും അവൻ മറുപടിയെന്നോണം ഇങ്ങനെ പറഞ്ഞു.

"അതിനു നിനക്കിതെന്താ...? വേഗം ഡിന്നർ... ഡിന്നർ വല്ലതും ആയോ? വിശക്കുന്നെടാ..."

എബിൻ അധികം ഗൗരവമില്ലാത്ത ഈ മറുപടി പറഞ്ഞതോടെ ഡെയ്‌സ് എഴുന്നേറ്റു കിച്ചണിലേക്കു പോയി.

   

ഹാളിനോട് ചേർന്നുള്ള അഞ്ജലിയുടെ മുറിയിലേക്ക് എബിൻ നടന്നു. ഡോറിനടുത്തെത്തിയതും ചെറിയ കരച്ചില് കേൾക്കാമെന്നായി. ചാരിയിട്ടിരിക്കുകയായിരുന്ന ഡോർ അവൻ പതിയെ തുറന്നു റൂമിലേക്ക് കയറി. ബെഡിൽ കമിഴ്ന്നു കിടന്നു കരയുകയായിരുന്ന അഞ്ജലിയുടെ വശത്തായി അവൻ ചെന്നിരുന്നു. എബിന്റെ സാന്നിധ്യമറിഞ്ഞു അവൾ തന്റെ കരച്ചിലവസാനിപ്പിച്ചു കണ്ണുകൾ തുടച്ചുകൊണ്ട് വേഗം എഴുന്നേറ്റു.

"എന്താ... എന്തേലും പ്രോബ്ലം ഉണ്ടോ?"എബിൻ അല്പം ഗൗരവത്തോടെ അവളോട് ചോദിച്ചു.

"ഏയ്... ഒന്നുമില്ല..."

 

നിസ്സാരതയോടെ ഇങ്ങനെ പറഞ്ഞുകൊണ്ട് അവനെ നോക്കാതെ അവൾ റൂമിൽ നിന്നും പോകുവാനാഞ്ഞു. പക്ഷെ, അവനതു ഇഷ്ടമായില്ല. അവൾ ഡോറിനടുത്തെത്തിയതും അവൻ എഴുന്നേറ്റു ചെന്ന് അവളുടെ വലതുകൈയ്യിൽ പിടിച്ചു പിറകിലേക്ക്ത, ന്റെ ഇടതുവശത്തേക്ക് തിരിച്ചുകൊണ്ടു വലിച്ചുമാറ്റി. കൈവിടാതെ തന്നെ ഡോർ ചാരിയിട്ട ശേഷം അവളുടെ ഇരു ഷോള്ഡറുകളിലും തന്റെ കൈകൾ പിടിച്ചു അവൻ ഡോറിനോട് ചേർത്തു. ആ ബലത്തിൽ ഡോർ ലോക്ക് ആയി. അവൻ അല്പംകൂടി അവളോട് ചേർന്നു.

"എന്താ... നിനക്ക് കാര്യം പറഞ്ഞാല്...?"

  

അല്പം ഗൗരവത്തിലുള്ള അവന്റെയീ ചോദ്യത്തിനു മുന്പിൽ തന്റെ മുഖം മ്ലാനമാക്കി താഴ്ത്തിയതേയുള്ളു അവൾ. സമയമല്പം കഴിഞ്ഞ ശേഷവും രണ്ടാൾക്കും അനക്കമുണ്ടായില്ല. അവൻ അവളെയൊന്നു നോക്കി... പിന്നെ പതുക്കെ അവളുടെ കൈകൾക്കിടയിലൂടെ തന്റെ ഇരുകൈകളുമുപയോഗിച്ചു അവളെ തന്നിലേക്ക് ചേർത്തു അവൻ. പെട്ടെന്ന് അവളെന്തോ പറയുവാൻ വന്നതും അവൻ തന്റെ ചുണ്ടുകൾ അവളുടെ നെറ്റിയുടെ ഒത്ത നടുവിലായി അമർത്തി. തുറന്ന ചുണ്ടുകൾ അടയ്ക്കുവാനാവാതെ അവൾ സ്തബ്ധയായി നിന്നു.

"ചേട്ടായീ... കഴിക്കാൻ വായോ... റെഡി..."

   

ഹാളിൽനിന്നും ഡെയ്‌സ് അല്പം സ്വരമുയർത്തി ഇങ്ങനെ അറിയിപ്പ് നൽകിയതും എബിൻ തന്റെ ചുണ്ടുകളെ പിൻവലിച്ചു അഞ്ജലിയെ നോക്കി, അവളുടെ ചുണ്ടുകൾ തുറന്നു തന്നെയിരുന്നു. അവളുടെ സൗന്ദര്യത്തെ ഒരിക്കൽക്കൂടി മാനിച്ചു കൊണ്ട് അവൻ തന്റെ ചുണ്ടുകൾ അവളുടെ ചുണ്ടുകളിലേക്കു ചേർത്തുവെച്ചു. അവ പരസ്പരം എങ്ങനെയോ അമർന്നു പിണഞ്ഞു പോയി.


'ടക് ടക്!'

ഡെയ്‌സ് വന്നു ഡോറിലൊന്നു മുട്ടിയ ശേഷം തിരികെ പോയി. എബിൻ അഞ്ജലിയെ അയച്ചു പിന്നോട്ട് മാറി, അവളെ നോക്കിത്തന്നെ. അവൾ തന്റെ സ്‌പെക്ടസെടുക്കാൻ വേഗം നീങ്ങി, അവനെ നോക്കാതെ. അവൻ പതുക്കെ ഡോർ തുറന്നു ഹാളിലേക്ക് പോയി. ഡെയ്‌സ് തന്റെ സ്ഥാനം തിട്ടപ്പെടുത്തി പതിവുപോലെ ഡൈനിങ്‌ ടേബിളിൽ ഇരിപ്പുറപ്പിച്ചിട്ടുണ്ടായിരുന്നു. എബിൻ ഫ്രഷാകുവാനായി പോയപ്പോഴേക്കും മുഖം കഴുകി മുടി കെട്ടിയൊതുക്കി അഞ്ജലി ഡൈനിങ്ങിലേക്കു വന്നു. ഡെയ്‌സ് അവളെ സൂക്ഷിച്ചു നോക്കിപ്പോയി.

'എന്താടാ ചെക്കാ' എന്നുള്ള നർമ്മത്തിലവൾ മുഖംകൊണ്ട് മറുപടി നൽകി അവന്‌. ഡെയ്‌സ് ചിരിച്ചു.


ഫെബ്രുവരി 6; 1:30 am 

   

ഡെയ്‌സ് ഉറക്കം പിടിച്ചിരുന്നു. ശക്തിയായ ഇടിയും മഴയും തുടർന്നു കൊണ്ടിരിക്കുന്നു. എബിന്റെ റൂമിലും അഞ്ജലിയുടെ റൂമിലും ലൈറ്റുകൾ അണഞ്ഞിരുന്നില്ല. ചുറ്റുപാട് മുഴുവനും അന്ധകാരവൃതമായിരുന്നു, രാത്രിയുടെ യാമങ്ങളായതിനാൽ. 

   

നിശബ്ദയായി, തനിച്ചു, തന്റെ റൂമിലെ വിന്ഡോ തുറന്നിട്ട് മഴ ശക്തിയായിക്കൊണ്ടിരിക്കുന്നതു നോക്കി നിൽക്കുകയായിരുന്നു അഞ്ജലി, വിൻഡോയോട് ചേർന്ന് കൈകൾ അതിൽ പിടുത്തമിട്ടു കൊണ്ട്. കാറ്റ് വീശുന്നതിനിടയിൽ ഒന്നു രണ്ടു മഴത്തുള്ളികൾ ചാറ്റൽ പോലെ അവളുടെ ഗോൾഡ് ഫ്രെയിമുള്ള സ്‌പെക്ടസിലേക്കു തെറിച്ചു. കണ്ണുചിമ്മിപ്പോയതും വലിയൊരു ഇടിമുഴക്കം അവളുടെ കാതുകളടപ്പിച്ചു. മുഴക്കം അവസാനിച്ച ആ നിമിഷം അവൾ തിരിച്ചറിഞ്ഞു, താൻ ആരുടെയോ കരവലയത്തിനുള്ളിലാണ്. തന്റെ വയറിനു കുറുകെ വലയം ചെയ്തിരിക്കുന്ന കൈകളുടെ ഉടമ അവളുടെ വലതു ഷോൾഡറിലെ നഗ്നമായ ഭാഗത്തു ചുംബിച്ചു.


'ഐ ലവ് യൂ'- അവൾക്കുമാത്രം കേൾക്കാവുന്നത്ര പതിഞ്ഞ സ്വരത്തിൽ എബിൻ പറഞ്ഞു. അവൾ അനങ്ങിയില്ല. അല്പസമയം അങ്ങനെ കടന്നു പോയി. അപ്പോൾ അവനെ ഒഴിവാക്കി അവൾ തന്റെ ബെഡ്‌ഡിൽ ചെന്നിരുന്നു. തുറന്നു കിടന്ന വിന്ഡോ അവൻ അടച്ചപ്പോഴേക്കും റൂമിലാകെ വലിയ നിശ്ശബ്ദതയായി.

   

അവൻ അവളുടെ അടുത്ത് ചെന്നിരുന്നതും, അവളവന്റെ ഷോൾഡറിൽ തല ചായ്ച്ചു നേരെയിരുന്നു, ഇരുകരങ്ങളും പരസ്പരം കൂട്ടിപ്പിടിച്ചു ചുരുട്ടി മടിയിൽ വെച്ച്. അവൻ തന്റെ ഇടതുകൈയ്യാൽ അവളുടെ ഷോൾഡറിനെ വലയം ചെയ്തു.

"പപ്പാ വിളിച്ചിരുന്നു... പപ്പയും മമ്മിയും കാനഡയിലാ. എന്റെ ചെറുപ്പത്തിലേ പരസ്പരം പിരിഞ്ഞ അവരെ പിന്നീടിതുവരെ ഒരുമിച്ചൊന്നു കാണുവാൻ പോലും എനിക്ക് ഭാഗ്യം ഉണ്ടായിട്ടില്ല... ചെറുപ്പത്തിലേ ഒരുപാട് കൊതിച്ചിട്ടുണ്ട്, അവരെ രണ്ടുപേരെയും ഒരുമിച്ചൊന്നു കാണുവാൻ."

   

അഞ്ജലിയെ ശ്രവിച്ച് അവൻ നിശ്ശബ്ദനായിത്തന്നെ ഇരുന്നു. ഒരുനിമിഷം തന്റെ കൈവിരലുകൾ ചലിപ്പിച്ചു അവൻ അവളെ ആശ്വസിപ്പിച്ചു.

"ഒരുപാട് കരഞ്ഞിട്ടുണ്ട്... തനിച്ചിരുന്നും... അവരോടായും... പരസ്യമായും... ഒക്കെ..."

 ഇതു പറഞ്ഞു അവൾ പതിയെ വിതുമ്പി. കണ്ണുനീർത്തുള്ളികൾ അവളുടെ കണ്ണുകളിൽനിന്നും അടർന്നു വീണു.

"ലീവിന് നാട്ടിൽ വരുന്ന മുറയ്ക്ക് രണ്ടാളും എന്നെ വന്നു കാണും. അപ്പന്റെയും അമ്മയുടെയും സ്നേഹം എനിക്കൊരിക്കലും കിട്ടിയിട്ടില്ല... അത് ചേർത്തനുഭവിക്കുവാനുള്ള ഭാഗ്യം ഇന്നുവരെ എനിക്കുണ്ടായിട്ടുമില്ല. ഇന്ന് പപ്പാ വിളിച്ചപ്പോൾ ഞാൻ അറിയാതെ കരഞ്ഞു പോയി, പതിവിനു വിപരീതമായി പപ്പയും..."

   

ഇത്രയും പറഞ്ഞുകൊണ്ട് അവൾ തന്റെ കൈകളാൽ അവന്റെ കഴുത്തിനെ വലയംചെയ്ത്, അവനോടു തല ചായ്ച്ചു ചരിഞ്ഞിരുന്നു.

"പപ്പയെയും മമ്മിയെയും നമുക്ക് തിരിച്ചുപിടിക്കാം.... എന്റെ വാക്കാ അഞ്ജലി."

അല്പം ഇടറിപ്പോയി അവനിങ്ങനെ പറഞ്ഞൊപ്പിക്കുവാൻ.

   

സമയം കുറച്ചങ്ങനെ നീങ്ങിപ്പോയി, നിശബ്ദമായി. അഞ്ജലിയുടെ കണ്ണുകൾ അടഞ്ഞിരുന്നതായി എബിൻ കണ്ടു. തന്റെ ചാരെ തന്നോട് ചായ്ഞ്ഞിരിക്കുന്ന നിഷ്കളങ്കത തോന്നിക്കുന്ന മുഖത്തു നിന്നും കണ്ണെടുക്കുവാൻ അവനു സാധിച്ചില്ല. പതിയെപ്പതിയെ അവനറിയാതെതന്നെ അവന്റെ ചുണ്ടുകൾ അവളുടെ ചുണ്ടുകളെ തേടിച്ചെന്ന് അതിലമർന്നു. ഒരു നിമിഷം അവളുടെ ചുണ്ടുകൾ മെല്ലെ തുറക്കപ്പെട്ടു. അവന്റെ ചുണ്ടുകൾ സാവദാനം അവളുടെ ചുണ്ടുകളെ പുണർന്നു തുടങ്ങി.

   

ഒരുവേള, തന്റെ കരങ്ങളാൽ അവൾ അവനെ കുറച്ചുകൂടി തന്നിലേക്കു ചേർത്തു, കൈവിരലുകളാൽ അവന്റെ പിന്കഴുത്തിലെ മുടിയിഴകളെ തഴുകിത്തുടങ്ങി. ഇരുവരും, പരസ്പരം പരിസരം മറന്നുതുടങ്ങിയതോടെ എബിൻ അവളെ കോരിയെടുത്തു ബെഡിലേക്കിട്ടു. അവനു അഭിമുഖമായി തന്റെ തല ഇടത്തേക്ക് ചരിച്ചു അഞ്ജലി കിടന്നു. അവൻ അവളിലൂടെ ഇഴഞ്ഞു കയറി വന്ന് അവളുടെ സ്‌പെക്ടസ് ഊരി മാറ്റിവെച്ചു.


ഫെബ്രുവരി 6; 12:30 pm 

   

എബിൻ പതുക്കെ തന്റെ കണ്ണുകൾ തുറന്നു. അവൻ ഉറക്കമുണരുന്നതും കാത്ത് അഞ്ജലി ഒരു ചെയറിൽ അല്പം മാറി അരികിലായി ഇരിക്കുന്നുണ്ടായിരുന്നു. അവൾ കുളിച്ചു സുന്ദരിയായിരിക്കുന്നതായവൻ കണ്ടു. തന്റെ ട്രഡീഷണൽ കം ടിപ്പിക്കൽ സ്‌പെക്ടസുമായി അവളിരിക്കുന്നതു അവനെ മന്ദഹസിപ്പിച്ചു പോയി, അവളെ നോക്കി.


'ഞാൻ കോഫി എടുക്കാം' എന്നും പറഞ്ഞു അവൾ റൂമിൽ നിന്നും പോയി. അപ്പോഴാണ് അവൻ ശ്രദ്ധിക്കുന്നത്- സമയം ഉച്ചയോടടുത്തെന്നും തന്റെ പൂർണ്ണ നഗ്നത ഒരു പുതപ്പിനാൽ മറയ്ക്കപ്പെട്ടിരിക്കുകയാണെന്നും. എഴുന്നേറ്റ് വേഷം മാറി അവൻ ബാത്റൂമിലേക്കു പോയി.

   

തിരിച്ചു റൂമിലേക്കിറങ്ങിയതും കോഫിയുമായി അഞ്ജലി കാത്തുനിൽക്കുന്നുണ്ടായിരുന്നു. അവൻ അത് വാങ്ങി ഒന്ന് രുചിച്ചു. ചലനമില്ലാതെ നിൽക്കുന്ന അഞ്ജലിയെ ശ്രദ്ധിച്ചതോടെ അവൻ കപ്പ് ടേബിളിൽ വെച്ചശേഷം അവളെ നെഞ്ചോടു ചേർത്തു, അവൾ അവനിലേക്ക്‌ ചായ്ഞ്ഞു.


"ഡെയ്‌സ് എവിടെയാ?" എബിൻ ചോദിച്ചു.

"കിച്ചണിലാ... അവനെ ഇപ്പോൾ കണ്ടാൽ ചേട്ടായിക്ക് നാണമാകുമെന്നുപറഞ്ഞു ഇരിക്കുവാ... ഹി..."

ചെറുചിരിയോടെ അഞ്ജലി മറുപടി നൽകി. അൽപനേരം നിശബ്ദമായിരുന്നശേഷം അവൾ ചോദിച്ചു:

"തെറ്റായിപ്പോയോ...?"

   

അവൻ മറുപടിയൊന്നും പറഞ്ഞില്ല. ചലനമറ്റു തന്നോട് ചായ്ഞ്ഞുനിൽക്കുന്ന അഞ്ജലിയുമായി കോഫി വീണ്ടും എടുത്തു രുചിച്ചു തുടങ്ങി അവൻ. അവൾ അനങ്ങിയില്ല. കോഫി തീരാറായപ്പോൾ അവൻ പറഞ്ഞു:

"തെറ്റായിപ്പോയോ എന്നുചോദിച്ചാൽ...? തെറ്റായിപ്പോയി... നീയൊരു ക്രിസ്ത്യാനിയല്ലേടി, അഞ്ജലി ജോർജ്."

ശേഷം, അവൻ അവളെ തന്റെ മുന്നിൽ അഭിമുഖമായി നിർത്തി. പിന്നെ തുടർന്നു:

"വിവാഹേതര ലൈംഗികബന്ധം വലിയ തെറ്റാണ്. സഭയുടെയും നിയമം ഇങ്ങനെ തന്നെയല്ലേ... വേറൊന്നും കൊണ്ടല്ലെടീ..."


മുഴുമിപ്പിക്കും മുമ്പ് അവൻ കോഫി കപ്പ് കാലിയാക്കി ടേബിളിൽ വെച്ചു. പിന്നെ തുടർന്നു:

"വിവാഹത്തിന് പുറമെ ഇത്തരം ബന്ധങ്ങൾ നടത്തിയാൽ അതിനർത്ഥം അത്തരക്കാർക്കു തങ്ങളുടെ വികാരവിചാരങ്ങളുടെമേൽ, മനസ്സിന്റെ മേൽ ആധിപത്യമില്ലെന്നാണ് ലക്ഷണം. അത്തരക്കാർക്കു ഒരു കുടുംബമായി ജീവിക്കുവാൻ വളരെ ബുദ്ധിമുട്ടേണ്ടി വരും, ചുരുക്കം പറഞ്ഞാൽ. ലൈംഗികതയിലൂന്നിയ മനോഭാവം മാറുന്നതു വരെ ഇത്തരക്കാർ ജീവിതത്തിലെ ഏതെങ്കിലുമൊരു സമയത്ത് ഓരോരോ പ്രശ്നങ്ങളിൽ പെട്ടുകൊണ്ടേയിരിക്കും."

   

ഇത്രയും കേട്ടതോടെ അവൾ മുഖം വീർപ്പിച്ചു അവനെ ഒന്ന് നോക്കി: ഈ പണ്ഡിതനാണോ ഈശോയേ ദിവസവും പള്ളിയിൽ പോകുന്നതും ഇന്നലെ രാത്രി ഇല്ലാത്ത കുരുത്തക്കേടൊക്കെ കാട്ടിക്കൂട്ടിയതെന്ന നർമ്മഭാവത്തിൽ. അപ്പോൾ അവൻ ഒന്ന് ചിരിച്ചു കാണിച്ചു അവളെ നോക്കി. ശേഷം പറഞ്ഞു:

"വിശക്കുന്നു....കഴിക്കാൻ വല്ലതുമായോന്നു നോക്കട്ടെ..."

   

എബിൻ ഡെയ്‌സിനെ തപ്പി കിച്ചണിലേക്കു നടന്നു. 'ഇനി ഞാനായിട്ടെന്തിനാ ഈ റൂമിൽ തനിച്ച്' എന്ന ഭാവത്തിൽ അഞ്ജലിയും ധൃതിയിൽ എബിനെ അനുഗമിച്ചു.


ഫെബ്രുവരി 7; 3:30 am 

   

നിർവൃതിയുടെ പര്യവസാനഘട്ടത്തിൽ അഞ്ജലി തന്റെ കണ്ണുകൾ രണ്ടും അടച്ചുപിടിച്ചു കൊണ്ടു ഉമിനീർ തന്റെ അന്നനാളത്തിലേക്കു ശക്തിയായി ഇറക്കി. നിർവൃതിയോടെതന്നെ തന്റെ പ്രവർത്തി അവസാനിപ്പിച്ചു നഗ്നയായ അവളോട് കൂടുതൽ തളർന്നമർന്നു അവൻ.

   

അല്പസമയം കടന്നുപോയതോടെ അവനെ തന്റെ ദേഹത്തു നിന്നും അവൾ തള്ളിമാറ്റിയിട്ടു. കിടന്നു കൊണ്ടു തന്നെ, ഒരു ഷീറ്റെടുത്തു അവന്റെ നഗ്നമായ ശരീരത്തിലേക്കിട്ടു അവൾ. ശേഷം മറ്റൊരു ഷീറ്റിനാൽ അവൾ തന്റെ നഗ്നത പൂർണ്ണമായും മറച്ചു. കുറച്ചു നേരത്തോളം അനക്കമില്ലാതെ അവരും ആ രാത്രിയും മുൻപോട്ടു നീങ്ങി. ഉടനെ മലർന്നു കിടന്നിരുന്ന അവന്റെ ദേഹത്തോട് അവൾ ചെരിഞ്ഞു ചായ്ഞ്ഞു കിടന്നു.


"സഭയും സംസ്കാരങ്ങളുമെല്ലാം പറയുന്നത് ശരിയാ എബിൻ. എനിക്കതു ബോധ്യമായിട്ടുണ്ട്.... എബിന് എന്റെ കഥ കേൾക്കേണ്ടേ....!?"

അഞ്ജലി പതുക്കെ എബിനോട് ദൃഢതയോടെ പറഞ്ഞു. അവൻ തിരിഞ്ഞു അവളുടെ കഴുത്തിന്റെ ഇടതുഭാഗത്തേക്കു തന്റെ മുഖം ചായ്ച്ചു. ശേഷം അവളെ പുണർന്നു കിടന്നു. അഞ്ജലി തന്റെ കഥ എബിനോട് പറഞ്ഞുതുടങ്ങി...


തുടരും...


Rate this content
Log in

Similar malayalam story from Romance