ബിരിയാണിയും, സുലൈമാനിയും, പിന്നെ പ്രണയവും
ബിരിയാണിയും, സുലൈമാനിയും, പിന്നെ പ്രണയവും


ഓരോ സുലൈമാനിയും ഒരു ഇത്തിരി മുഹബത്
വേണം. അത് കുടിക്കുമ്പോൾ, ലോകം ഇങ്ങനെ പതുക്കെയായി വന്ന് നിക്കണം.
"നീയത് കേട്ടിട്ടില്ലേ ഷാനി? ഉസ്താദ് ഹോട്ടലിലെ ഡയലോഗ് ആണ്..."
"പിന്നെ എത്രവട്ടം. അതുകൊണ്ടാണ് നിന്നോട് ബിരിയാണി കയിച്ചാ, സുലൈമാനി കുടിക്കണം എന്ന് പറഞ്ഞിട്ടുള്ളത്."
ഷാനിയുടെ തട്ടട്ടിള്ള ചിരി ഉണ്ടല്ലോ അത് ഈ ദുനിയാവ് മുഴുക്ക പരക്കണത് പോലെയാണ്. അതിനുവേണ്ടിയാണ് ഞാൻ ഓളെ റഹ്മത്ത് ലും, പാരഗൺ ലും, ടോപ്പ് ഫോമി ലും , സാഗറിൽ ഉം കൊണ്ടു പോകുന്നത്. ഓൾക്ക് എന്നെ കാട്ടി ഇഷ്ടം ബിരിയാണി യോട് ആണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.
"ഈ ഭാഷ കേട്ടിട്ട് എന്തെങ്കിലും തോന്നുന്നുണ്ടോ? ഈ ഭാഷ കേട്ടിട്ട് നിങ്ങൾക്ക് എവിടെയോ കേട്ട പോലെ തോന്നുന്നുണ്ടോ?" ഷാനി തലകുലുക്കി. "വല്ലാത്ത പഹയൻ പോലെ നമ്മുടെവിനോദ് ഏഴാം കടലിനക്കരെ, മൂപ്പര് ഈ ഭാഷയും കൊണ്ടല്ലേ കളി . ഷാനി ഇന്നലത്തെ മൂപ്പരുടെ വീഡിയോ കണ്ടിട്ടുണ്ടോ ."
അവൾ മറുപടി പറഞ്ഞു . "എന്നെ ഇപ്പോൾ ഉപ്പ കണ്ടാൽ മയ്യത്ത് ആക്കും ബിലാലേ."
"കുറച്ചുകൂടി നേരം ഇരിക്ക് ഷാനി, ഇനി നമുക്ക് ബീച്ചിൽ പോയി സൺസെറ്റ് കാണാം."
അവൾ കെറുവിച്ചു. ഓൾഡ് കൂടെ എപ്പോഴും ഒന്നുരണ്ടു കൂട്ടുകാരികൾ ഉണ്ടാകും . പരിചയക്കാരെ കണ്ടാൽ സ്ഥലം മാറിയിരിക്കും.
ഓൾ ആദ്യ പറഞ്ഞിട്ടുണ്ട് ഇത് നടക്കൂല വാപ്പ സമ്മതിക്കൂല . പിന്നെ , കുറച്ചു കാലം ഈ കോഴിക്കോട് കറങ്ങി നടക്കാം. ഹലുവ ബസാർ ,എസ് എം സ്ട്രീറ്റ്, സെയിന് താത്ത അവിടെ. അരിക്കടുക്ക ,ചട്ടിപ്പത്തിരി, വെറൈറ്റി ഐറ്റംസ് കിട്ടും. പിന്നെ നേരെ ബീച്ചിലേക്ക് .അവിടെ ഉപ്പിലിട്ടത്, എന്തൊക്കെ സാധനം ഉപ്പിലിടാം അതൊക്കെ അവിടെയുണ്ട്. ക്യാരറ്റ് ,പൈനാപ്പിൾ ഒക്കെയുണ്ട്. പക്ഷേ ഷാനി വേഗം മണ്ടി കളയും. പിന്നെ ഞാൻ ഇരുട്ടാകുന്നത് കൂടെയാണ് മടങ്ങിപ്പോവുക. കബീറിന്റെ ബൈക്കിൽ. ഈയിടെ ആയിട്ട് ഷാനിക്ക് എപ്പോഴും മൊയ്തീൻ കാഞ്ചന മാല കഥ പറയാൻ നേരമുള്ളൂ. ഇരുവഴിഞ്ഞി പുഴ കാണാൻ ഞാൻ പോകാം എന്നു പറയും. എവിടെ നടക്കാൻ ? പേടി അല്ലേ. കാഞ്ചന മാല പ്രണയം മനുഷ്യർക്ക് പറ്റുമോ എന്ന്ചോദിക്കും. ഓരേ സമ്മതിക്കണം.
മഴയും , പ്രണയവും ,കാറ്റും , ജയകൃഷ്ണനും ,ക്ലാരയും ഒക്കെ നമുക്ക് വിഷയമാണ്. അങ്ങനെ പോകുമ്പോൾ പെട്ടെന്നൊരു ദിവസം എന്നെ കാണണമെന്ന് പറഞ്ഞു .മനസ്സ് പെരുമ്പറ മുഴക്കി. സമയം അടുത്തു എന്ന സംശയം . വീട്ടിൽ അറിഞ്ഞു. നിക്കാഹ് ഉറപ്പിച്ചു. ഇതൊക്കെ പ്രതീക്ഷിച്ച് അല്ലേ നമ്മളും തുടങ്ങിയത്. അത് എന്തായാലും ഓൾടെ പഠിപ്പു മുടക്കില്ല. അവളുടെ ഫൈനൽ ഇയർ കഴിഞ്ഞ് കല്യാണം ഉണ്ടാവുകയുള്ളൂ. കണ്ണു നിറയാതെ നോക്കി. ശബ്ദം പതറാതെ നോക്കി. ആശ്വസിപ്പിച്ചു.
"സാരമില്ല പോട്ടെ. ഒക്കെ ഒരു ഒരു കിനാവ് ആണെന്ന് കരുതിയാൽ മതി . സഫലമാകാത്ത പ്രണയം ആണ് ശരിക്കുള്ള സ്നേഹം. പഠിച്ച് വലിയ നിലയിൽ എത്തണം. ഞാൻ എവിടെയായിരുന്നാലും നിന്നെ ഓർക്കും
"ഗൾഫിലാണ് നിയാസിന് ജോലി . പരീക്ഷ കഴിഞ്ഞാൽ എന്നെ അങ്ങോട്ട് കൊണ്ടു പോകും. അവിടെ ഞാൻ പാരഗണിലെ പോയി ബിരിയാണി കഴിക്കുമ്പോൾ സുലൈമാനി എന്തായാലും കുടിക്കാൻ മറക്കില്ല, അതുപോലെതന്നെ നമ്മുടെ പ്രണയവും