Sree lakshmi

Romance

4.2  

Sree lakshmi

Romance

ആദിദേവ് (ഭാഗം 1)

ആദിദേവ് (ഭാഗം 1)

5 mins
2.3K


"ആദി, എണീക്കടി സമയം എത്രായിയെന്നു വെല്ല വിചാരവും ഉണ്ടോ? "


രാവിലെ തന്നെ അമ്മയുടെ ചീത്ത കേട്ടുകൊണ്ടാണ് നമ്മുടെ കഥാനായിക കണ്ണു തുറക്കുന്നത്.  "ആത്മിക" എന്ന ആദി. മേലേടത്തു വീട്ടിൽ രാമകൃഷ്ണന്റെയും രമാദേവിയുടെയും രണ്ടുപെൺമക്കളിൽ ഇളയവൾ. ആദി ഡിഗ്രി ഫൈനൽ ഇയർ സ്റ്റുഡന്റ് ആണ് . മൂത്തവൾ അഹല്യ തൊട്ടടുത്ത അപ്പർ പ്രൈമറി സ്കൂളിൽ ടീച്ചർ ആയി വർക്ക്‌ ചെയ്യുന്നു. ഇവരുടെ അച്ഛൻ സഹകരണ ബാങ്കിൽ ക്ലാർക്ക് ആയി ജോലി ചെയ്യുന്നു. അമ്മ രമയും അഹല്യ പഠിപ്പിക്കുന്ന സ്കൂളിൽ തന്നെ ടീച്ചർ ആയി ജോലി നോക്കുന്നു. എന്തുകൊണ്ടും സന്തുഷ്ട കുടുംബം... 


ഇനി നമ്മുടെ കഥാനായികയിലേക്ക് തന്നെ തിരിച്ചു പോവാം. 


ഇനിയും എണീറ്റില്ലെങ്കിൽ മാതാശ്രീ ഭദ്രകാളി രൂപം സ്വീകരിക്കുമെന്ന് ഉറപ്പുള്ളതുകൊണ്ട് ആദി നൈസ് ആയി മുറി വിട്ട് ഇറങ്ങി.  അടുക്കളയിൽ ചെന്നപ്പോഴേ കണ്ടു രാവിലെ പാത്രങ്ങൾ ആയി ഗുസ്തി പിടിക്കുന്ന മാതാശ്രീയെ... ആദി പതിയെ ചെന്നു രമാദേവിയെ ഇറുകെ പുണർന്നു കൊണ്ട് കവിളിൽ ഒന്ന് മുത്തി.


 തിരിഞ്ഞു നോക്കിയ രമ കണ്ടത് ഉറക്കച്ചടവോടെ തന്നെ എണീറ്റു വന്ന ആദിയെ ആണ്. ഒരു ടീ ഷർട്ടും മുട്ടുവരെ ഉള്ള പാന്റും ആണ് വേഷം. നീണ്ട ഇടതൂർണ മുടി എല്ലാം തൂത്തു വാരി ഉച്ചിയിൽ ഉയർത്തി കെട്ടിയിരിക്കുന്നു. അമ്മയുടെ നോട്ടം കണ്ട ആദി സ്വയം ഒന്ന് നോക്കിയശേഷം, അമ്മയെ നോക്കി ഒരു ചിരി പാസ്സ് ആക്കി കൊടുത്തു. ആ ചിരിയിൽ അവളുടെ കവിളിൽ ഒളിച്ചു നിന്ന നുണക്കുഴി താനെ വിടർന്നു നിന്നു. 


"എന്റെ ആദി നിന്നോട് എത്രതവണ പറഞ്ഞിരിക്കുന്നു കുളിക്കാതെ അടുക്കളയിലേക്ക് വരരുത് എന്ന്.., അത് എങ്ങനെയാ എന്തെകിലും പറഞ്ഞാൽ അനുസരിക്കുന്ന സ്വാഭാവം പണ്ടേ നിനക്ക് ഇല്ലല്ലോ."


അങ്ങനെ തുടങ്ങി അവളെ കുറ്റം പറഞ്ഞു കൊണ്ടുള്ള അങ്കപ്പുറപ്പാട്. ഇതൊക്കെ എന്ത് എന്ന വിചാരത്തിൽ നമ്മുടെ ആദിയും... അമ്മയുടെ ദേഷ്യവും വഴക്ക് പറയുമ്പോ ഉള്ള കൈ ചലനങ്ങളും നീരിക്ഷിച്ചു കൊണ്ട് അവളും അമ്മ ചെയ്യുന്നപോലെ ഓരോന്നും അനുകരിക്കാൻ തുടങ്ങി. ഇടക്ക് തിരഞ്ഞു നോക്കിയ രമ കാണുന്നത് ഗോഷ്ടി കാണിച്ചു കൊണ്ട് ഇരിക്കുന്ന ആദിയെ ആണ്. ചുണ്ടിൽ വിരിഞ്ഞ ചിരി ഉള്ളിൽ ഒളിപ്പിച്ചു കൊണ്ട് രമാദേവി അവളുടെ ചെവിയിൽ പിടുത്തം ഇട്ടു. 


"അഹ് !അമ്മേ എന്റെ ചെവി വേദനിക്കുന്നു "... 


രമ :- "ഇന്ന് എന്താ ദിവസം എന്ന് എന്റെമോൾക് വെല്ല വിചാരം ഉണ്ടോ?" 


പരമാവധി വിനയം തീർത്തു "ഞായറാഴ്ച"എന്ന് ആദി പറഞ്ഞതും അവളുടെ ചെവിയിലെ പിടുത്തം ഒന്നുകൂടെ മുറുകി. 


ആദി : "ആഹാ. എന്റെ ടീച്ചർ അമ്മേ എന്റെ ചെവി." 


 രമ : "ഇന്ന് അഹല്യ മോളെ ഒരു കൂട്ടര് പെണ്ണുകാണാൻ വരുന്നുണ്ട് എന്ന് നിന്നോട് പറഞ്ഞതല്ലേ? രാവിലെ അവര് വരുന്നതിനു മുൻപേ എന്നെ സഹായിക്കാൻ പറഞ്ഞതല്ലേ പെണ്ണെ നിന്നോട് ഞാൻ... എന്നിട്ട് പോത്ത് പോലെ കിടന്നു ഉറങ്ങിയേക്കുന്നു ..." 


ആദി : "അയ്യേ ഈ ചെറിയ കാര്യത്തിന് ആണോ എന്റെ ചെവി പിടിച്ചു പൊന്നാക്കിയത്? അവര് വരുന്നതിനു മുൻപേ രാധ ആന്റിനെ അമ്മേയെ ഹെല്പ് ചെയ്യാൻ ആയിട്ട് വിളിച്ചോണ്ട് വരില്ലേ അമ്മടെ ആദി കുട്ടി.." 


 രമ : "എന്നാലും എന്റെ മോൾടെ കൈ കൊണ്ട് ഒരു സഹായം ഉണ്ടാവില്ലെന്ന് സാരം. ദൈവമേ! ഇങ്ങനെ ഒരെണ്ണത്തിനെ ആണല്ലോ നീ എനിക്ക് തന്നത്!"


ഇനിയും കൂടുതൽ കേൾക്കുന്നതിന് മുൻപേ ഒരു ചിരിയും പാസ്സ് ആക്കി അവൾ അവിടെ നിന്നും മുങ്ങി. പോകുന്ന വഴിക്ക് ചേച്ചിയെയും അച്ഛനെയും അവിടെ എങ്ങും കാണാത്തത് കൊണ്ട് അവരെ പറ്റി ചോദിക്കാനും മറന്നില്ല. അച്ഛൻ രവി അങ്കിളിന്റെ കൂടെ പുറത്തേക്ക് പോയി എന്നും ചേച്ചി പെണ്ണ് അമ്പലത്തിൽ പോയി എന്ന് അറിയാൻ കഴിഞ്ഞു. ചെറിയ ഒരു മൂളി പാട്ട് പാടി റൂമിലേക്ക് ഫ്രഷ് ആവാൻ ആയി പോയി.


കുറച്ചു കഴിഞ്ഞു മാളു ചേച്ചി നേരെ എന്നെ വലിച്ചു റൂമിൽ കൊണ്ട് വന്നു... ഇന്ന് ഉടക്കാൻ ഉള്ള സാരീ സെലക്ട്‌ ചെയ്യാനാണ്... എന്റെ മുന്നിൽ ഓരോ സാരീ മാറിമാറി വെച്ചോണ്ട് നിൽക്കുവാ. എന്നാലും എന്റെ ശ്രദ്ധ മുഴവൻ മാളു ചേച്ചിയിൽ ആയിരുന്നു. 


എന്നെ പോലെ അല്ല, ഒരു സാധു. അമ്മയ്ക്കും അച്ഛനും ഞാൻ വായാടിയും തലവേദനയും ആയപ്പോ അവരുടെ കണ്ണിൽ ഉണ്ണി ആയിരുന്നു ചേച്ചി. ഒരു നാടൻ പെണ്ണ്. വൈശാഖ് ചേട്ടന്റെ ഭാഗ്യം ആണ് എന്റെ ചേച്ചി. ചേച്ചി തട്ടി വിളിച്ചപ്പോൾ ആണ് ബോധ മണ്ഡലത്തിൽ തിരിച്ചു എത്തിയത്. ഒരു ചിരിയും പാസ്സാക്കി  ഞങ്ങൾ സാരീ സെലക്ട്‌ ചെയ്യാൻ ഇരുന്നു.   


ഇതേ സമയം രവി ശങ്കറിന്റെ വീട്ടിൽ. മ്യൂസിക് പ്ലെയറിൽ നിന്നും ഉയർന്നു കേൾക്കുന്ന പാട്ടിനു അനുസരിച്ചു ഓരോ സ്റ്റെപ് ഇട്ടു കൊണ്ടാണ് നമ്മുടെ ദേവിന്റെ വരവ്. സ്റ്റെപ് ഇറങ്ങി വന്ന ദേവ് കണ്ടത് റെഡി ആയി നിൽക്കുന്ന അമ്മയെയും അനിയനെയും ആണ്.


"അല്ല നിങ്ങൾ ഇത് എങ്ങോട്ടാ? " 


ദേവിന്റെ വക ആയിരുന്നു ചോദ്യം.  


അനന്ദു : "അല്ല ചേട്ടായി മറന്നോ ഇന്ന് അല്ലെ മാളു ചേച്ചിയെ പെണ്ണ് കാണാൻ വരുന്നത്." 


രാധ: "അല്ല ഉണ്ണി" (ദേവിനെ അവന്റെ അമ്മ വിളിക്കുന്നതെങ്ങനെയാണ് ) "നീ വരുന്നില്ലേ?" 


ദേവ് : "എന്തിനു? അവിടെ ആ പൂതന ഉണ്ടാവും. അവളെ കണ്ടാൽ തന്നെ ചുവരിൽ ഒട്ടിക്കാൻ തോന്നും. അഹങ്കാരി... അതുകൊണ്ട് നിങ്ങൾ തന്നെ പോയാ മതി, മാളുനോട്‌ ഞാൻ പറഞ്ഞോളാം "


ഇത്രയും പറഞ്ഞു അവൻ ചവിട്ടി തുള്ളി പോയി. ഇത് എല്ലാം കണ്ടു അന്തം വിട്ട പോലെ നിന്ന് രാധയും അനന്ദുവും.... 


രാധ : "അന്യ നാട്ടിൽ ഒക്കെ പോയി പഠിച്ചിട്ടും അവനു ഒരു മാറ്റവും ഇല്ലല്ലോടാ. ഇത്രയും നാൾ ആയിട്ടും അവൻ അത് ഒന്നും വിട്ടില്ലേ? എന്റെ കൊച്ചിനെ വിളിച്ചത് കേട്ടോ പൂതന എന്ന്. എന്നാണാവോ എന്റെ മോനു കുറച്ചു ബുദ്ധി വെക്കുന്നത്. " 


അനന്ദു : "അമ്മ അങ്ങനെ ചേട്ടായിയെ മാത്രം കുറ്റം പറയണ്ട അവളും കണക്കാ." 


രാധ: "അതും ശരിയാ."

 

അവർ ആരോട് എന്നില്ലാതെ പരിതപിച്ചു. 


ഇതേ സമയം ആദിടെ വീട്ടിൽ ഒരു കാർ വന്നു നിന്നു. അതിൽ നിന്നും രാമകൃഷ്ണനും രവിയും ഇറങ്ങി. അവരെ കണ്ടതും ആദി പുറത്തേക്ക് ഇറങ്ങി വന്നു. 


ആദി : "എന്നാലും എന്നെ കൂട്ടാതെ എവിടെ പോയതാ. ഞാനും കൂടെ വരില്ലായിരുന്നോ?"

 

"ഉവ്വ തമ്പുരാട്ടി പള്ളിഉറക്കത്തില്ലായിരുന്നു..."


അതും കേട്ട് അവൾ പിണക്കം നടിച്ചു നിന്നു. അപ്പോഴേക്കും  വഴക്ക് തീർക്കാൻ എന്ന പോലെ രവി അവളെ ചേർത്ത് പിടിച്ചു... അവൾക്ക് അച്ഛനെ പോലെ തന്നെ ആയിരുന്നു രവി അങ്കിളും. അവളുടെ എല്ലാം തല്ലുകൊള്ളിത്തരത്തിനു കൂട്ട് നിൽക്കുന്ന ഒരു വ്യക്തി. ഒരു മകൾ ഇല്ലാത്ത സങ്കടം ഇവളുടെ സമീപനത്തിലൂടെ ഇല്ലാതെ ആയി എന്ന്‌ വേണം പറയാൻ. ഓരോ കൊച്ചു വർത്തമാനത്തിലൂടെ അവർ  അകത്തേക്ക് കടന്നു. രമയുടെയും കൃഷ്ണന്റെയും ലവ് മാര്യേജ് ആയതുകൊണ്ട് തന്നെ വീട്ടുകാർ എന്ന് പറയാൻ ഇവർ അല്ലാതെ വേറെ ആരും ഉണ്ടായിരുന്നില്ല. 


ഇതേ സമയം പഴയ ഓരോ കാര്യങ്ങൾ ആലോചിച്ചു റൂമിൽ കൂടി നടക്കുവായിരുന്നു ദേവ്. അവന്റെ ദേഷ്യം ഇരട്ടിക്കുമ്പോ വച്ചിരിക്കുന്ന മ്യൂസിക് പ്ലയെരിന്റെ സൗണ്ട് ഒന്ന് കൂടെ കൂട്ടി.... അപ്പോഴാണ് മാളുവിന്റെ കോൾ ദേവിന് വന്നത്... അതെന്തിനായിരിക്കും എന്നറിയാവുന്നത്കൊണ്ട് അവൻ മനസില്ലാമനസോടെ ഫോൺ എടുത്തു... 


"ഹലോ മാളു. ഞാൻ നിന്നെ അങ്ങോട്ട് വിളിക്കാൻ നിക്കുവായിരുന്നു."


"ഉവ്വോ മോൻ അധികം നിക്കണ്ട കുറച്ച്നേരം ഇരിക്ക്..." 


(ഹോ പെണ്ണ് കട്ടകലിപ്പിൽ ആണല്ലോ )


"മാളൂട്ടിയെ ഒന്ന് അടങ്ങു പെണ്ണേ... ഞാൻ ഒന്ന് പറയട്ടെ." 


"നീ കൂടുതൽ ഒന്നും പറയണ്ട. വേഗം ഇങ്ങു പോന്നേക്കു... അല്ലേൽ അറിയാല്ലോ എന്നെ..." 


(ഹിഹി... ചുമ്മാ ഡയലോഗ് മാത്രേ ഉള്ളൂ ആള് പഞ്ചപാവം ആണെന്ന് നമുക്കല്ലേ അറിയൂ )


"ഹോ നീ പിണങ്ങാതെ പെണ്ണേ ഞാൻ വന്നേക്കാം..." 


"വന്നാൽ നിനക്ക് കൊള്ളാം..." 


(അതും പറഞ്ഞു അവൾ ഫോൺ വെച്ച് പോയി... ആ കാന്താരിനെ പോലെ അല്ല ഇവൾ. എന്റെ ചങ്ക് ആണ്, ചെറുപ്പം തൊട്ടേ ഉള്ള കളിക്കൂട്ടുകാരി... പണ്ട് ഞങ്ങൾ എന്നും കളിക്കാൻ പോകുമ്പോ കൂടെ ആ കുട്ടിത്തേവാങ്കും  പോരും. അന്ന് ഇന്നത്തെ ആദി ആയിരുന്നില്ല... ഒരു ദിവസം കളിച്ചുകൊണ്ടിരിക്കുമ്പോ ആണ് പെണ്ണിന് മാങ്ങ വേണം എന്ന് പറഞ്ഞു നിലവിളിക്കുന്നെ... പിന്നെ ഞങ്ങളെ കളിക്കാൻ സമ്മതിക്കോ... അവസാനം ഞാൻ മാവിൽ കല്ലെറിയാൻ തുടങ്ങി. നമുക്ക് പിന്നെ നല്ല ഉന്നം ഉള്ളത് കൊണ്ട് ഒന്നും വീണില്ല... പെട്ടെന്നാണ് ആദിടെ കരച്ചിൽ കേട്ടത്... നോക്കുമ്പോ ഞാൻ എറിഞ്ഞ കല്ല് കൊണ്ട് നെറ്റിമുറിഞ്ഞു ചോര വരുന്നു... ഹിഹി പാവം.... പിന്നെ എന്നോട് ചെയ്തത് വെച്ച് നോക്കുമ്പോ ഇതൊന്നും ഒന്നുമല്ല... അന്ന് തുടങ്ങിയ അങ്കം ആണ് ഞങ്ങൾ തമ്മിൽ... പക്ഷേ അത് ഇത്രയും വലിയ ശത്രുത ആവാൻ വേറെ ഒരു കാരണം കൂടി ഉണ്ട്... അത് നമുക്ക് വഴിയേ അറിയാം...)


ഞാൻ കേറി ചെല്ലുമ്പോ അവിടെ ചെറുക്കൻകൂട്ടരായിട്ടുള്ള പരിചയപ്പെടൽ നടക്കുവാണ്... കൂട്ടത്തിൽ എന്നെയും പരിചയപ്പെടുത്തി.. ചെക്കൻ ആള് പൊളിയാണ് മാളൂന് ചേരും... അതെങ്ങനാ രണ്ടും കൂടി നൈസ് ആയിട്ട് അണ്ടർഗ്രൗണ്ടിൽ കൂടി ലൈൻ വലിച്ചതല്ലേ... മിണ്ടാപ്പൂച്ച ഇതൊരു അറേഞ്ച് മാര്യേജ് ആക്കി എടുത്തു... 


"ഹോ ആ തെണ്ടി എഴുന്നളിയല്ലോ... കണ്ണിൽ ചെന്ന് പെടണ്ട..."


(അതും പറഞ്ഞു ആദി അകത്തേക്ക് പോയി )


"അപ്പൊ കാര്യങ്ങൾ ഏതാണ്ട് ഉറച്ച സ്ഥിതിക്ക് ചെക്കനും പെണ്ണിനും എന്തെങ്കിലും മിണ്ടാൻ ഉണ്ടെങ്കിൽ ആയിക്കോട്ടെ..." ചെറുക്കന്റെ അമ്മാവനാണ്. കേൾക്കേണ്ട താമസം മാളു ഓടി മുകളിലേക് പോയി പുറകെ വൈശാഖും... 


(നമ്മുടെ കഥാനായിക അതിനു മുന്നേ അവിടെ ഒളിഞ്ഞു ഇരുന്ന് സീൻ പിടിക്കാൻ തയ്യാറായിരുന്നു.. )


ബാൽക്കണിയിൽ നിന്നു എത്തി നോക്കിയിട്ട് ഒന്നും കേൾക്കാൻ പറ്റാത്തതുകൊണ്ട് തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോ എന്തിലോ ചെന്നിടിച്ചു... ദേവ് ആയിരുന്നു അത്... 


ആദിക്ക് നല്ല ഉയരം ഉള്ളത്കൊണ്ട് നേരെ അവന്റെ നെഞ്ചിൽ ചെന്നു ഇടിച്ചു നിന്നു. മുഖം ഉയർത്തി നോക്കിയ ആദി കാണുന്നത് കണ്ണിൽ കുസൃതി ഒളിപ്പിച്ചു ചിരിച്ചു നിൽക്കുന്ന ദേവിനെ ആണ്. കുറച്ചു നേരം അവൾ അവനെ തന്നെ നോക്കി നിന്നു പോയി . 


മുന്നിലേക്ക് വീണുകിടക്കുന്ന മുടിയും. വെട്ടി ഒതുക്കിയ താടിയും മീശയും അവന്റെ ഭംഗി ഇരട്ടിച്ചു. നീല കളർ ഷർട്ടും അതെ കരയുടെ മുണ്ടും ആയിരുന്നു വേഷം. 


"അമ്പടി ഇതാണല്ലേ നിന്റെ പരിപാടി."


 അവന്റെ ചോദ്യം ആണ് അവളെ ഉണർത്തിയത്. ഇത്രയും നേരം താൻ അവനെ നോക്കി നിന്നത് ആലോചിച്ചപ്പോ അവൾക്ക് ഒരു ജാള്യത തോന്നി. എന്നാലും അതൊക്കെ മാറ്റി ഫുൾ കലിപ്പ് മോഡ് ഓൺ ആക്കി... 


"എടൊ, താൻ ഇവിടെ എന്ത് കാണാൻ വന്ന് നിക്കുവാ? മനുഷ്യനെ പേടിപ്പിക്കാൻ ആയി, മാറിനിക്കു..." 


ഇതും പറഞ്ഞു പോവാൻ നിന്ന ആദിയുടെ കാൽ സ്ലിപ്പായി താഴേക്കു വീഴാൻ പോയി... പെട്ടെന്ന് ദേവ് അവളെ വട്ടം കേറി പിടിച്ചു... പേടിച്ചുവിറച്ച ആദി ബോധം വന്നു നോക്കുമ്പോ അവൾ ദേവിനെ വട്ടം കെട്ടിപിടിച്ചു നിൽക്കുവാണ്... 


(അവൻ കണ്ണും തള്ളി ഒരേ നിൽപ്പ്...  ആദിക്ക് ആകെ ചടച്ചു.  അവൾ വേഗം അവിടുന്ന് താഴേക്ക് ഒരു ചെറു പുഞ്ചിരിയോടെ പൊന്നു.)


പോയ കിളികൾ തിരിച്ചുവന്ന ദേവ് എന്താ ഉണ്ടായതെന്ന് ഓർത്തെടുക്കാൻ ശ്രമിച്ചു, അവനിലും അതൊരു പുഞ്ചിരിയായി മാറി...എന്നാൽ ആ ചിരി ദേഷ്യത്തിലേക്ക് മാറാൻ അധികനേരം വേണ്ടിവന്നില്ല....


തുടരും...


Rate this content
Log in

Similar malayalam story from Romance