പ്രണയലോകം
പ്രണയലോകം
പെയ്തുതീർന്ന മഴയുടെ സുഗന്ധത്തിൽ ഞാൻ
ആസ്വദിച്ചുകൊണ്ട് ജനൽപ്പടിയിൽ ഇരുന്നു.
എന്നാലും എവിടെനിന്നോ ഒരു തേങ്ങൽ തികട്ടിവരുന്നു.
ആ പ്രണയ അധ്യായം എന്റെ കണ്ണിൽ തിളങ്ങിക്കൊണ്ടിരുന്നു.
വെറുപ്പിന്റെയും വിധ്വേഷത്തിന്റെയും മുഖംമൂടിയണിഞ്ഞ
പലരും കുറുകെ കടന്നുപോയ്,
അപ്പോഴും എന്റെ കാഴ്ചകൾ ആ പ്രണയലോകത്തായിരുന്നു.
ഒറ്റപ്പെടലിന്റെയും ദുഃഖത്തിന്റേയും വഴിയിലൂടെ ഞാൻ ചലിച്ചു.

