ഓർക്കുക മനുഷ്യാ നീ...
ഓർക്കുക മനുഷ്യാ നീ...


സങ്കടങ്ങൾ കുന്നുകൂടി ജീവിതത്തിൽ ഒരർത്ഥവുമില്ലാതെ വഴിമുട്ടി നിൽക്കുന്ന സാഹചര്യങ്ങളിൽ മറവി നമുക്കൊരു അനുഗ്രഹമാണെന്ന് തോന്നാറുണ്ട്...എന്നാൽ എപ്പോഴെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ താനാരെന്നോ എന്തെന്നോ എന്തിന് വന്ന വഴിയേതെന്നോ പോലും അറിയാതെ ആൾകൂട്ടത്തിൽ തനിച്ചാവുന്നൊരവസ്ഥ... പേടിച്ചു തിരിഞ്ഞു നോക്കാൻ ആളില്ലാതെ അപകടം പറ്റി റോഡിൽ സ്വന്തം ജീവനു വേണ്ടി പിടയുന്നൊരവസ്ഥ... ചിന്തിക്കേണ്ടതുണ്ട് നമ്മൾ.... ഓർമ്മ വെച്ച നാൾതൊട്ട് സ്നേഹ ബന്ധങ്ങളുടെ കെട്ടുപാടുകൾക്കുള്ളിൽ ജീവിച്ചു പെട്ടെന്നൊരുനാൾ നൊന്തു പ്രസവിച്ച അമ്മയെ പോലും തിരിച്ചറിയാനാവാതെസഹായത്തിനായി എത്തുന്നവർ പോലും നിസ്സഹായതയോടെ നോക്കി നിൽക്കേണ്ടി വരുന്നത് എന്തൊരു വേദനാജനകമാണെന്ന് ആലോചിച്ചു നോക്കിയിട്ടുണ്ടോ??അത്കൊണ്ടു തന്നെ അഹങ്കരിക്കരുത് ആരും ഒരിക്കലും... ജീവിതത്തിൽ നീട്ടികിട്ടുന്ന ഓരോ നിമിഷത്തിനും ദൈവത്തിനെ സ്തുതിക്കുക.. നാളെ ഈ ഗതി ആർക്കും വന്നേക്കാം ഇത്രെയേ ഉള്ളു നമ്മുടെയൊക്കെ ജീവിതം, ഒരൊറ്റ നിമിഷത്തിൽ അവസാനിക്കാവുന്നത്....നമ്മുടെ നല്ല കാലത്ത് ആവുന്നത് പോലെ മറ്റുള്ളവർക്ക് താങ്ങും തണലും ആകുക വൈകി ആണേലും അതിന്റെ പ്രതിഫലം നമ്മിലേക്കെത്തും...