STORYMIRROR

Nikhil Geet

Romance Others

4  

Nikhil Geet

Romance Others

നീ

നീ

1 min
399

എന്റെ രാവുകൾക്ക് നീ നക്ഷത്രമായി മാറുക.

ഉടൽ തുന്നിയെടുത്ത 

ആയിരം പ്രേമ നഗരങ്ങളിലെ

അവസാന വെളിച്ചവും കെട്ടു

പോവുമ്പോൾ നീ എനിക്ക് വെളിച്ചമായിരിക്കുക.


എന്റെ പ്രണയവും 

നിന്നിലെ നക്ഷത്രവും

നമ്മുടെ ദിനങ്ങൾക്ക് 

നിലാവ് പകരുമ്പോൾ 

എന്നിലേക്ക് മാത്രം പെയ്തിറങ്ങുന്ന 

ഒറ്റ മരത്തിലെ മഴയുടെ

ചിരിയാവുക.


ഇനിയുള്ള കാലവും,

ഇനിയുള്ള രാവുകളുമെല്ലാം

പൂത്തിറങ്ങി നിൽക്കേണ്ടത് 

നമ്മുടെ പ്രണയ ചില്ലകളിൽ മാത്രമായിരിക്കണം


Rate this content
Log in

More malayalam poem from Nikhil Geet

നീ

നീ

1 min read

Similar malayalam poem from Romance