KARNAN
KARNAN
ഞാനിതാ രാധേയൻ...
പരിഹാസത്തിന്റെ ചമ്മട്ടി പ്രഹരമേറ്റ്..
തലകുനിച്ച് മനം തളർന്നു നിൽക്കുന്നു...
വരുന്നില്ല അവൻ..
അറിഞ്ഞിട്ടും കണ്ടിട്ടും വാഗ്ദാന വാക്കുകളുമായി...
സ്നേഹാലിംഗനങ്ങളുമായി...
നീയും വർഗ്ഗ വർണ്ണ പെരുമയിൽ..
എൻറെ സൗഹൃദം ചവിട്ടി താഴ്ത്തിയോ...
പൂണ്ട് താഴ്ന്നു പോയത് രഥ ചക്രങ്ങളല്ലാ...
എൻറെ വിശ്വാസങ്ങൾ ആയിരുന്നു..
അഴിച്ചെടുത്തു ദാനം ചെയ്തത് കവച കുണ്ഡലങ്ങൾ അല്ല...
എൻറെ സ്നേഹം തന്നെയായിരുന്നു...
മാറിനിൽക്കുന്നത് സ്നേഹക്കുറവ് കൊണ്ടല്ല..
അവഗണനയുടെ ശരമേൽക്കാതിരിക്കാൻ മാത്രം..
പക്ഷേ അവസാനശ്വാസം വരെ...
എൻറെ നന്മ തിരിച്ചറിയുന്നത് വരെ...
ദാനശീലം വെളിവാകുന്നതുവരെ..
ഞാൻ യുദ്ധം ചെയ്തു കൊണ്ടേയിരിക്കും...
