lekshmi lekshmi

Drama Fantasy

3  

lekshmi lekshmi

Drama Fantasy

പുനർജെന്മം...

പുനർജെന്മം...

3 mins
243


പുനർജെന്മം... ഇതിൽ അർദ്ധ വിശ്വസമുള്ളവരും പൂർണ വിശ്വാസം ഉള്ളവരും പുനർജെന്മം എന്ന് ഒന്നില്ല എന്ന് വാദിക്കുന്നവരും ഉള്ള ഒരു പ്രപഞ്ചത്തിൽ... ഞാൻ ഇതെന്റെ അഞ്ചാമത്തെയോ ആറാമത്തെയോ പുനർജെന്മം ആണെന്ന് പറഞ്ഞാൽ എത്രപേർ വിശ്വസിക്കും... എനിക്കറിയില്ല... പക്ഷേ ഞാൻ അറിഞ്ഞ എന്റെ ജന്മ സത്യമാണിത്... ഇത് ആരെയും ബോധ്യപ്പെടുത്താൻ എന്റെ കൈയിൽ തെളിവുകൾ ഇല്ല... ഞാൻ തന്നെ ആണ് തെളിവ്... 


ഞാൻ ജാനകി... ഇപ്പോ എനിക്ക് 25വയസാണ്... ഞാൻ വിവാഹിത ആയിരുന്നു... ഇപ്പോൾ വിവാഹബന്ധം വേർപെടുത്താൻ കോടതിയെ സമീപിച്ചു വിധിക്കു വേണ്ടി കാത്തിരിക്കുന്നു... എന്റെ ഈ വിവാഹമോചനത്തിന് എന്റെ മുൻ ജന്മ ബന്ധങ്ങളും ഓർമകളുമാണ് പ്രധാന കാരണം... നമുക്ക് ഒരു മുൻ ജന്മം ഉണ്ടായിരുന്നു എന്നും... അതിൽ നമുക്ക് ആരൊക്കെ ഉണ്ടായിരുന്നു നമ്മൾ എങ്ങനെ ആയിരുന്നു ജീവിച്ചത് എന്നും നമ്മൾ എങ്ങനെ ആണ് മരിച്ചത് എന്നും എല്ലാം നമുക്ക് ഓർമ വരുമ്പോൾ ആ ഓർമകൾക്കും നിലവിലെ ജീവിതത്തിനും ഇടയ്ക്കുള്ളൊരു സംഘർഷമുണ്ട്... അതിനെ അതിജീവിക്കാൻ നമ്മൾ എത്ര കുടഞ്ഞു പരിശ്രമിച്ചാലും സാധിക്കാതെ വരാം... അങ്ങനെ ഒരു വല്ലാത്ത അവസ്ഥയിൽ ഞാൻ എത്തിപ്പെട്ടു... 


യഥാർഥ്യത്തിനും കഴിഞ്ഞ ജന്മത്തിനും ഇടയിൽ.... എന്റെ ദാമ്പത്യ ജീവിതം ആത്രയേറെ പ്രയാസകരമായി... ഒരു മദ്യപാനിയും സ്വാർത്താനുമായ വ്യക്തിയാണ് എന്റെ ജീവിത പങ്കാളി... ഉപേക്ഷിച്ചു ഒറ്റയ്‌ക്ക് ഇറങ്ങി തിരിക്കാനുള്ള ധൈര്യമില്ലാത്തതു കൊണ്ടും സമൂഹത്തിന്റെ വൃത്തികെട്ട ചോദ്യങ്ങളെയും കണ്ണുകളെയും ഭയന്നും ഈ ജീവിതം ഇങ്ങനെ തന്നെ ജീവിച്ചു പോകുന്നതാണ്... 


എന്റെ എല്ലാ രാത്രികളും ഭയാനകമാണ്... ഇന്ന് വരെ ഞാൻ കാണാത്ത മുഖങ്ങളും... സംഭവിക്കാത്ത സംഭവങ്ങളും... എനിക്കില്ലാത്ത കുഞ്ഞും... എന്റെ മരണവും എല്ലാം എന്റെ ഉറക്കങ്ങളിൽ ഒരു സിനിമ കാണുന്ന വ്യക്തതയോടെ എന്റെ സ്വപ്നങ്ങളിൽ വരും... അതിൽ എന്നെ ഏറ്റവും അധികം വേദനിപ്പിച്ചതും എന്നെ ഡിപ്രെഷൻ എന്ന വല്ലാത്തൊരു അവസ്ഥയിലേക്ക് കൊണ്ട് പോയതും എന്റെ കുഞ്ഞിന്റെയും എന്റെയും മരണമാണ്... ആ ദൃശ്യങ്ങൾ സ്വപ്നമായി കണ്ട ശേഷം എനിക്ക് ഒന്ന് ശരിക്കു ചിരിക്കാൻ പോലും സാധിച്ചിട്ടില്യ... 


എന്നെ ഒരു രാത്രി ഒരു അഞ്ചു പേര് അടങ്ങുന്ന സംഘം ഒരു ദയവോ ദാക്ഷണ്യമോ ഇല്ലാതെ എന്റെ കുഞ്ഞിന് മുന്നിൽ വെച്ച് ക്രൂരമായി പീഡനത്തിന് ഇരയാക്കി ശ്വാസം മുട്ടിച്ചു കൊലപെടുത്തി... അത് വരെ മാത്രമേ എനിക്ക് ഓർമയുള്ളു... അതിന് ശേഷം എന്റെ കുഞ്ഞിന് എന്തു സംഭവിച്ചു എന്ന് എന്റെ സ്വപ്‌നങ്ങൾ എനിക്ക് പറഞ്ഞു തന്നിട്ടില്ല... ഞാൻ ഇന്ന് എന്നും ആ അന്വേഷണത്തിലാണ്... എന്റെ ചിന്തകളിൽ എന്റെ കുഞ്ഞിന് എന്തു സംഭവിച്ചു എന്ന ചോദ്യം, ആശംഘ,... ഭയം എല്ലാം എന്നെ ഭ്രാന്തു പിടിപ്പിക്കുകയാണ്... 


അതിനിടയ്ക്കാണ് ഒരിക്കൽ ഞാൻ അനന്ദുവിനെ കാണുന്നത്... അനന്ദു ഞാൻ ജോലി ചെയുന്ന സ്ഥാപനത്തിലെ സ്റ്റാഫ് ആണ്... അവനെ ആദ്യമായി കണ്ട അന്ന് എന്റെ മനസിലെ ഒരു മകനോടുള്ള എല്ലാ വാത്സല്യവും സ്നേഹവും ഞാൻ അറിഞ്ഞു... അവനെ എപ്പോ കാണുമ്പോഴും അതി ആയ അളവില്ലാത്ത വാത്സല്യം എനിക്ക് അവനോട് തോന്നും... 


ആദ്യമൊക്കെ എനിക്ക് വ്യക്തമായി ഒന്നും മനസിലായില്ല പിന്നീട് ഓരോ ദിവസം കഴിയും തോറും അവനോടുള്ള എന്റെ സ്നേഹവും വാത്സല്ല്യവും അത്രയേറെ അധികരിച്ചു... പക്ഷേ എന്നെ എപ്പോൾ കാണുമ്പോഴും അവൻ മനപ്പൂർവം എന്നിൽ നിന്നും ഒളിക്കുന്നതുപോലെ എനിക്ക് തോന്നിയായിരുന്നു... അവൻ ഒരു വാക്കു പോലും എന്നോട് സംസാരിക്കില്ല്യ... എന്നെ ഭയക്കുന്ന പോലെ...


ഒരു നാൾ അവൻ വളരെ പരിഭ്രാന്തമായ മുഖത്തോടെ ഭയത്തോടെ എന്റെ അടുത്തേക്ക് വന്ന് എന്നോട് "നിങ്ങൾക്കു എന്നെ അറിയോ ഇതിനു മുൻപ് എന്ന് ചോദിച്ചു." ഞാൻ എന്താ അങ്ങനെ ചോദിച്ചേ എന്ന് ചോദിച്ചു അവനോട്... അവൻ അതിന് മറുപടി ആയി നിങ്ങൾ എന്റെ അമ്മയുടെ അതെ മുഖത്തോടെ ആണ് ഇരിക്കുന്നതെന്നു പറഞ്ഞു... അത് കേട്ടതും എനിക്ക് ഒന്നും നിയന്ത്രിക്കാൻ കഴിഞ്ഞില്ല്യ. എന്റെ സർവ നിയന്ത്രണവും പോയി ഞാൻ പൊട്ടി കരഞ്ഞു കൊണ്ട് അവന്റെ കാൽക്കൽ ഇരുന്നു... 


"ഞാൻ നിന്റെ അമ്മ തന്നെ ആണ്... നിന്റെ സ്വന്തം അമ്മ" എന്ന് പൊട്ടി കരഞ്ഞു കൊണ്ട് ഞാൻ അവനോട് പറഞ്ഞു... ഒന്നും വിശ്വസിക്കാൻ കഴിയാതെ, എന്താണ് ഇതൊക്കെ എന്ന് മനസിലാക്കാൻ കഴിയാതെ അവൻ അവിടെ നിന്നും പോയി.... ഞാൻ എന്റെ ഈശ്വരനോട് ആവർത്തിച്ചു കരഞ്ഞു ചോദിച്ചു എന്തു പരീക്ഷണമാണ് ഇതെന്ന്... എന്തിന് എന്നെ ഇങ്ങനെ ജീവിതങ്ങൾക്കിടയിൽ ഇഞ്ചിഞ്ചായി ആയി കൊല്ലുന്നു എന്ന്. 


പിന്നീട് കുറച്ചു ദിവസത്തേക്ക് അവൻ ഓഫീസിലേക്ക് വന്നതേ ഇല്ല്യ. പെട്ടെന്നു ഒരു ദിവസം എനിക്ക് അനന്ദുന്റെ ഒരു ഫോൺ കാൽ വന്നു, ഒന്ന് കാണാൻ പറ്റുമോ എന്ന് ചോദിച്ച്... ഞാൻ അവനെ കാണാൻ തീരുമാനിച്ചു... ഞങ്ങൾ കണ്ടു... അവനോട് ഞാൻ ഇന്ന് വരെ ഉള്ള എന്റെ സ്വപ്നങ്ങളും തോന്നലുകളും ഞാൻ തിരിച്ചറിഞ്ഞ കാര്യങ്ങളും എല്ലാം പറഞ്ഞു... അവനു എല്ലാം അവിശ്വസനീയമായിരുന്നു... 


അവനെക്കാൾ 7 വയസ് ഇളയതായ ഒരു സ്ത്രീ അവന്റെ അമ്മയാണ് എന്ന് അവനോട് ഉറപ്പ് പറയുന്നു... ഇത് വിശ്വസിക്കാതിരിക്കാൻ അവന് കഴിയുമായിരുന്നില്ല... കാരണം ഞാൻ അവനോട് പറഞ്ഞ കാര്യങ്ങളിൽ എല്ലാം ഒരുപാട് അവന് ഒർമയുള്ള സംഭവങ്ങളും ആളുകളും സ്ഥലങ്ങളും ദൃശ്യങ്ങളും എല്ലാം ഉണ്ടായിരുന്നു... അതും അവനും അവന്റെ അമ്മക്കും മാത്രം അറിയാവുന്നവ... എലാം കേട്ട് കഴിഞ്ഞ് നിറഞ്ഞ കണ്ണുകളോടെ അവൻ എന്നെ നോക്കി... അമ്മ പറഞ്ഞ എല്ലാം എനിക്ക് ഉൾകൊള്ളാൻ കഴിഞ്ഞു എന്ന് പറഞ്ഞു... എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷമായി ഞാൻ ആ നിമിഷത്തെ കാണുന്നു... 


ഇന്ന് ഞാൻ വിവാഹമോചനത്തിന് കാത്തു നിൽക്കുകയാണ്... ഈ സമൂഹത്തിന് ഒരു പക്ഷെ ഇതൊന്നും അംഗീകരിക്കാനോ വിശ്വസിക്കണോ ആവില്ലായിരിക്കാം... പക്ഷേ ചില സത്യങ്ങൾ ഇങ്ങനെ ആണ്... മനുഷ്യന്റെ ചിന്തകൾക്ക് വെല്ലുവിളി ആയിരിക്കും... പക്ഷേ ദൈവത്തിന്റെ സൃഷ്ട്ടി ഇങ്ങനെ ആണ്... ഞാൻ അതിന്റെ മനോഹരമായ ഭാഗവും... ഇന്ന് ഞങ്ങൾ അന്വേഷണങ്ങളിലാണ്, എന്റെ മുൻജന്മവും മരണവുമായി ബന്ധപ്പെട്ട അന്വേഷണങ്ങളിൽ...


Rate this content
Log in

More malayalam story from lekshmi lekshmi

Similar malayalam story from Drama