Archana karat palliyath

Drama Tragedy

4.4  

Archana karat palliyath

Drama Tragedy

കഥാവശേഷൻ

കഥാവശേഷൻ

6 mins
602


ആർത്തിരമ്പുന്ന തിരകൾക്കിടയിലെ കൂടി തരുണും ഹിമയും ഓടി നടന്നു."മതി മതി ഇനി കുറച്ചകലെ ".ബിജുവേട്ടൻ ആണ് അത് പറഞ്ഞത്.മൂപ്പരാണ് നമ്മുടെ സ്റ്റുഡിയോയുടെ നെടും തൂൺ .എല്ലാം ബിജുവേട്ടൻ പറയുന്നത് പോലെ .വെറും ഫോട്ടോഗ്രാഫറായി നാട്ടിൽ കല്യാണത്തിന് മാത്രം തുച്ഛമായ വരുമാനം കിട്ടിയ എനിക്ക് ഇപ്പോൾ നല്ല നല്ല അവസരങ്ങൾ കിട്ടുവാനും കുറെ സാങ്കേതിക വിദ്യകൾ പഠിക്കുവാനും സാധിച്ചത് ബിജുവേട്ടന്റെ വല്യ മനസ്സാണ്.കൊച്ചിയിലെ അറിയപ്പെടുന്ന ഒരു മോഡേൺ ഫോട്ടോഗ്രാഫറായി നാട്ടിലും പേര് വന്നപ്പോൾ കല്യാണവും കഴിഞ്ഞു ഒരു കുഞ്ഞുമായി .എല്ലാം എന്റെ പൊന്നു മുത്തപ്പന്റെയും ബിജുവേട്ടന്റെ സ്വന്തും വേളാങ്കണ്ണി മാതാവിന്റെയും കടാക്ഷം


കൊച്ചിയിൽ വന്നതിൽ പിന്നെ, കുറേ ഭാഗ്യം എന്നെ കടാക്ഷിച്ചിട്ടുണ്ട്.ഒരു പാട് പേരെ ഇതേ മേഖലയിൽ പരിചയപ്പെടാനും അടുത്തറിയാനും സാധിച്ചു. ചെറിയ ചെറിയ പരിപാടികൾ ബിജുവേട്ടൻ ഞങ്ങളെ പരിപൂർണമായും ഏല്പിക്കും , കാരണം ബിജുവേട്ടന് ഇതു മാത്രമല്ല വേറെയും ഉണ്ട് ബിസിനസ്സ് .ഞങ്ങളെന്ന് പറഞ്ഞാൽ ഞാനും രാഹുലും. ഭാവന സ്റ്റുഡിയോ എന്ന പേര് പോലെ തന്നെ ആശയങ്ങൾക്കും ഭാവനയ്ക്കും ഒരൽപം പ്രാധാന്യം കൊടുക്കുന്ന ആളാണ് ബിജുവേട്ടൻ . മനസ്സിൽ വരച്ച ചിത്രം പോലെ അതിനു ചായം തേച്ചു നല്ല കുട്ടപ്പനാക്കുന്നത് വരെ അങ്ങേർക്കു ഇരിക്കപ്പൊറുതി കാണത്തില്ല .ബാക്കി ഉള്ളവരെ സ്വൈര്യമായി കിടക്കാൻ പോലും സമ്മതിക്കില്ല.ഒരേ ഒരു ഷൂട്ടിനായി ഞങ്ങളെ കൊച്ചിയിൽ നിന്നും ചെന്നൈ വരെ എത്തിക്കണമെങ്കിൽ അങ്ങേരുടെ അർപ്പണബോധം ആരും കാണാതെ പോകരുതേ.

 

തരുണിന്റെ കൈകൾ ചേർത്തു പിടിച്ചു ഹിമ ഏറെ സന്തോഷവതിയായി ഇരിക്കുന്നു .മറ്റന്നാൾ തരുൺ ഓസ്‌ട്രേലിയക്കു പോകും അതിനു മുന്പെ ഈ വീഡിയോ എടുത്ത് തീർക്കണം . ആളെ പിന്നെ ഡിസംബറിലെ കാണുവുകയുള്ളു .അതാണീ തിടുക്കം .സൂര്യാസ്തമയും അതിനു ചേർന്ന പോലെ പാറക്കെട്ടുകൾക്കിടയിലൂടെയുള്ള കൈ പിടിച്ചുള്ള നടത്തം .താഴേക്കു നടന്നു വന്ന് ഒരു കൂടാരം പോലെ പല വർണങ്ങൾ ഉള്ള ഷാൾ ഊരിയെടുത്തു തരുൺ ഹിമയെ നെഞ്ചോട് ചേർത്ത് ചെറിയൊരു നൃത്താവിഷ്കാരം .ഇതു കഴിഞ്ഞാൽ നമ്മുടെ പാക്കപ്പ്. നടന്നു നടന്നു ഞങ്ങൾ നേരെത്തെ കണ്ട സ്ഥലത്ത് എത്തിചേർന്നു .ഞങ്ങൾ ഈ വഴി തന്നെയാണ് നേരേത്തയും നടന്നു വന്നത് .അപ്പോഴും ഞാൻ ഒരേ കാര്യം ശ്രദ്ധിച്ചു ,മാർച്ച് മാസത്തിൽ ഈ കൊടും ചൂടിൽ കോട്ടും ഷൂസും തൊപ്പിയും ഒക്കെ വച്ചു ഒട്ടും വെടിപ്പിലാതെ ഒരാൾ ഇരിക്കുന്നു .ഒറ്റ കാഴ്ച്ചയിൽ തന്നെ എവിടയോ ഒരു പന്തികേടുന്നുണ്ട് . അലക്ഷ്യമായ മുടികൾ ,ഒരേ ഭാവം . ഇളം വയലറ്റ് നിറത്തിലുള്ള കള്ളി കള്ളി ഷർട്ട് .മിഴി ഇമകൾ ഒരേ ദിശയിൽ എത്ര നേരം അയാൾ ഇങ്ങനെ നോക്കി നിൽക്കുമോ എന്തോ ?


ബിജുവേട്ടൻ പറഞ്ഞ സ്ഥലത്തു തന്നയാണ് ആളുടെ ഇരിപ്പ് .ആ കാമറ ഒക്കെ കണ്ടാൽ അയാൾ മാറുമായിരിക്കാം .മറ്റൊരാളുടെ ക്യാമറയിൽ വന്നു പതിയാതിരിക്കാൻ ഉള്ള ബോധം ആ മാന്യവസ്‌ത്രധാരിക്ക് ഉണ്ടാകുമെന്നാണ് എന്റെ പ്രതീക്ഷ ..എന്റെ പൊന്നു ചേട്ടാ ഒന്ന് എണീറ്റു പോയാൽ ഞങ്ങളുടെ പണി തീർത്തു ഞങ്ങൾക് നാട്ടിലോട്ട് പോകാം .ഇല്ലെങ്കിൽ ഇതേ പോലെ മെനക്കെടാണ് .ഇന്നു വൈകീട്ടുള്ള ട്രെയിൻ തന്നെ നാട്ടിലേക് പിടിക്കണം .കാവിൽ ഉത്സവം തുടങ്ങീട്ട് ദിവസം മൂന്നാകുന്നു. മോന് ഇഷ്ടമുള്ളത് ഒന്നും വാങ്ങി കൊടുക്കാൻ സുജയുടെ അടുത്ത കാശ് കാണില്ല .കൊടുത്താൽ അവൾ ഒട്ടും ചിലവാക്കുകയും ഇല്ല .ഇതു ഇന്നു തന്നെ കഴിച്ചാലാക്കി തരണമേ മുത്തപ്പാ….


ഞങ്ങൾ ഞങ്ങളുടെ പണി തുടങ്ങി .പല വർണ്ണങ്ങൾ ഉള്ള ഷാളുകൾ കൂടാരം പോലെ ആക്കി .ഈ വേളയിൽ ഒക്കെ തരുണും ഹിമയും കിന്നാരം പറഞ്ഞു ഇരുന്നു .ബൈജുവേട്ടൻ കോട്ടിട്ട ചേട്ടനെ തന്നെ പരുഷമായി നോക്കുന്നുണ്ട് . " അയാളോട് എണീറ്റു പോകാൻ പറയെടാ സതീഷാ"സന്തോഷം ആ ജോലിയും എനിക്ക് തന്നെ കിട്ടി .അല്ലെങ്കിലും നാട്ടിലെ എല്ലാ വള്ളിയും എന്നെ കേറി പിടിക്കാൻ മാത്രം എന്തോ എന്റെ യോഗം രാഹുലിനെ സഹായിക്കാമോ എന്ന മട്ടിൽ നോക്കിയപ്പോൾ അവൻ കടല് കാണാത്ത പോലെ തിരിഞ്ഞു നിക്കുന്നു .ദുഷ്ടൻ നിന്നെ കാണിച്ചു തരാമെടാ 


ഞാൻ അയാളുടെ അടുത്തേക്ക് മെല്ലെ നടന്നു ചെന്നു. ചുറ്റും മറ്റാരും ഇല്ലെന്നു ഉറപ്പു വരുത്തി സ്ഥാനും പിടിച്ചു ഒരാളോട് എങ്ങനെയാ എണീറ്റു പോകാൻ പറയുക . മുഖവു ര കൂടാതെ ചേട്ടാ ഒരു 5 മിനിറ്റ് ഒന്ന് പുറകോട്ടായി ഇരിക്കാമോ ? ദേ ഇപ്പോ തീരും പരിപാടി . അയാൾ എന്നെ രൂക്ഷമായി നോക്കി , കണ്ണുകൾ ചുവന്നിരിക്കുന്നു . "നിങ്ങൾ പറയുമ്പോൾ എണീക്കാൻ ഇത് നിങ്ങളുടെ തറവാടു വക വീതം കിട്ടിയ സ്ഥലമാണോ ? എത്രയോ സ്ഥലമുണ്ട് . ഒരാളെ അസൗകര്യപ്പെടുത്തി തന്നെ പടം പിടിക്കാനോ ഇതൊന്നും നടക്കണ കാര്യമല്ല "

"വട്ടൻ ആണെങ്കിലും അയാൾക് ബുദ്ധി ഉണ്ട്". രാഹുലിന്റെ ആണ് ഡയലോഗ് .ബിജുവേട്ടൻ കുതിച്ചു വന്നു .ഇനി എന്തു സംഭവിക്കുമോ ആവോ? പെട്ടന്നു അയാൾ എണീക്കുന്നത് കണ്ടു ഞാൻ സന്തോഷിക്കാൻ വന്നെങ്കിലും മുകളിലോട്ടു നോക്കി വലിയ കാലൻ കുട തുറന്നു അയാൾ നടന്നകന്നു .കൃത്യമായി പറഞ്ഞാൽ അയാൾ പോയതിനു ശേഷം ആണ് മഴ വീണു തുടങ്ങിയത് . അത്രേമേൽ പരിചിതമാണ് അങ്ങേർക്കു ഈ കടലും തീരവും .അയാൾ നടന്നു പോകുന്ന വഴി കണ്ണ് ഇമ വെട്ടാതെ നോക്കുന്നത് കണ്ടു മഴ നനയാതെ കേറി പോടാ എന്നു ഒരു ഗർജനും കേട്ടതും ഒരേ തള്ളലും അനുഭവപ്പെട്ടു .


ഇനി അപ്പോൾ നാളെ കാണാം .തരുണും ഹിമയും മാത്രം കുളിരു കൊണ്ടിരിക്കുന്നു.വീണ്ടും കണ്ടു മുട്ടാൻ ഒരേ അവസരം .അവരുടെ കാർ സ്റ്റാർട്ട് ആക്കി പോയതിനു ശേഷം മാത്രം ബിജുവേട്ടൻ നമ്മുടെ ഇന്നോവ പതിയെ സ്റ്റാർട്ടാക്കി.അപ്പോൾ എന്താ പരിപാടി ?ഞാൻ ഒന്ന് കൂട്ടുകാരന്റെ ഫ്ളാറ്റിൽ പോയി ഒരു സ്മാൾ അടിച്ച് അവിടെ കൂടുവാ .നിങ്ങള് വരുന്നോ പിള്ളേരെ ?ഏയ്, ഇല്ല ചേട്ടായി. ഞങ്ങൾ രാജപ്പന്റെ കൂടെ നിന്നോളം. രാജപ്പൻ രാഹുലിന്റെ ദോസ്ത് ആണ് .അവന്റെ വീട്ടിൽ മുകളിൽ കിടന്നാൽ ചെന്നൈ നഗരം മുഴുവനായിട്ടു കാണാം . അപ്പോൾ അവിടെ കൂടാം.


ഉള്ളത് കൊണ്ട് രാത്രി അത്താഴം കഴിച്ചു ഞങ്ങൾ പായും ചുരുട്ടി മുകളിൽ കിടക്കാൻ വന്നു. ഫോൺ അടിച്ചു കൊണ്ടേ ഇരുന്നു ,സുജ ആണ്.ഏട്ടൻ ഇന്നും വരുന്നില്ലേ? ഹലോ പോലും ഇല്ലാതെ പരാതിപെട്ടി തുറന്നു .ഇല്ലെടി ഞാൻ ഇവിടെ സ്ഥിരതാമസം ആകുവാ .അതല്ലേലും അങ്ങനെ ആണെല്ലോ സുമ പറയുണ്ടായി ഏട്ടൻ ഓരോ പെണ്ണുങ്ങളെ കൂടെ നിന്ന് ഇൻസ്റാഗ്രാമിൽ എപ്പോളും ഫോട്ടോ ഇടുന്നുണ്ട് എന്നു.എനിക്ക് മാത്രം ഇതൊന്നും അറീല എന്ന വിശ്വാസം ആണല്ലേ .ശരിയാക്കി തരാം .അതും പറഞ്ഞവൾ കട്ട് ചെയ്തു . പാവം എന്തു പറഞ്ഞാലും നാളെ ഞാൻ ചെല്ലുമ്പോൾ എനിക്കിഷ്ടം ഉള്ളതെലാം വച്ച് എന്നെ നോക്കി ഇരിപ്പുണ്ടാകും അവളും അപ്പുവും. അച്ഛൻ, അമ്മ പോയതിൽ പിന്നെ കിളി പോയതു പോലെ ആണ് .അമ്മ ഇല്ലാത്ത വീടായതു കൊണ്ട് തന്നെ അവൾക്കു ഏറെ അധ്വാനം ഉണ്ട്.


രാവിലെ പ്രഭാത കർമ്മങ്ങൾക്ക് ശേഷം കാലി ചായ കുടിച്ചു ഞങ്ങളറിങ്ങി.വൈകുന്നേരം വരെ സമയം പോകാനും എന്തെങ്കിലുമൊക്കെ കാണിച്ചു കൂട്ടണം .രാഹുൽ പറഞ്ഞറിഞ്ഞു രാജപ്പന്റെ ഭാര്യക്കു വിശേഷം ആണ് .അതിനാൽ അതിനെ വെറുതെ ബുദ്ധിമുട്ടിക്കേണ്ടലോ.

ഞങ്ങൾ നേരെ പോയത് പ്രസാർ ഭാരതി റോഡിലെ സുലൈമാനീസ് ചായക്കടയിലാണ് .നല്ല ആവി പറക്കുന്ന പുട്ടും കടലയും നേന്ത്ര പഴം പുഴുങ്ങിയതും കഴിച്ചു .അവിടത്തെ പ്രത്യേകത പല തരം ചായകൾ ആണ്. ഞാൻ കുടിച്ചത് മസാല ചായ ആണ് .കൊള്ളാം ഒരു മാറ്റം തോന്നി

പിന്നെ ഞങ്ങൾ സ്റ്റേഡിയം ഒന്ന് കറങ്ങി വരാമെന്നു വച്ചു .സ്റ്റേഡിയം ചുറ്റും ഉള്ള കടകളിൽ ഒരുപാടു ഫുട്ബോൾ എന്റെ കണ്ണിൽ പെട്ടു .അപ്പുവിന് ഒരെണ്ണം വാങ്ങാം .പറയാതെ അവൻ ആഗ്രഹിച്ചത് ആണെങ്കിൽ ഒത്തിരി സന്തോഷം ആകും .ഫുട്ബോളും നമ്മുടെ പണി ആയുധങ്ങളും എടുത്ത് ഞങ്ങൾ ബീച്ചിന്റെ അടുത്തേക് തന്നെ തിരിച്ചു. അടയാർ അനന്ത ഭവനിൽ നിന്നും നല്ല വായിൽ ഇട്ടാൽ അലിഞ്ഞു പോകുന്ന മൈസൂർ പാക്കും മഞ്ഞ ലഡ്ഡുവും വാങ്ങി .ഇതൊന്നും ഇല്ലാതെ ചെന്നൈയിൽ നിന്നും തിരിച്ച പോകുന്നത് ചിന്തിക്കുവാൻ തന്നെ വയ്യ .


ഉച്ച ഭക്ഷണം വഴിയോരത്തെ ഒരു നാടൻ ഹോട്ടലിൽ നിന്ന് പൊതിച്ചോറ് വാങ്ങി കഴിച്ചു .നേരെ ബീച്ചിലേക്ക് തന്നെ വിട്ടു .അവിടെ വിശ്രമിക്കാനുള്ള സ്ഥലം ഉണ്ട് .അവിടെ സാധങ്ങൾ എല്ലാം വച്ചു ഞങ്ങൾ ഒന്ന് മയങ്ങി .കടൽകാറ്റിന്റെ ഒരു തരം ക്ഷീണം പോലെ തോന്നി.

എണീറ്റപ്പോൾ സമയം ആകാറായി .ഇന്നലത്തെ സ്ഥലം വേഗം പോയി പിടിച്ചേക്കാം .കൊട്ട്ചേട്ടനെ ഇന്നു ഗെറ്റ് ഔട്ട് അടിക്കണം .നടന്നു അടുത്തെത്താറായി അയ്യോ എന്റെ കടവുളേ, ഇയാൾ ഇന്നും കെട്ടി എഴുന്നള്ളിയല്ലോ. 


ബിജുവേട്ടൻ വരാറായി .ഇന്നു ഇവിടെ വല്ലതും നടക്കും. അങ്ങേരു വാശി ആണ്. മറ്റെവിടെയെങ്കിലും എടുത്താലും മതി .പക്ഷെ മൂപ്പർക്ക് വിചാരിച്ചാൽ അതെ പോലെ തന്നെ കിട്ടണം . ഞാൻ ആകെ ധർമ്മ സങ്കടത്തിലായി .അപ്പോളാണ് ഒരു കപ്പലണ്ടി ചേട്ടൻ ഉന്തു വണ്ടിയുമായി പോയത് .കപ്പലണ്ടി… കപ്പലണ്ടി .കോട്ട് ചേട്ടൻ ഇരിക്കുന്ന അവിടെ പോയി അയാൾ എന്തോ കുശലം പറഞ്ഞു .അവർ തമ്മിൽ നല്ല അടുപ്പം പോലെ .അയാൾ എന്റെ അടുത്തേക്ക് വന്നപ്പോൾ ഞാനും കപ്പലണ്ടി വാങ്ങി .അറിയാവുന്ന തമിഴിൽ പറഞ്ഞു അന്ത ആളെ തെരിയുമാ ?

അയാൾ ചിരിച്ചു .നല്ല തെരിയും.. പറഞ്ഞു തുടങ്ങി .അയാൾ നല്ല ഒരു കമ്പനി മാനേജർ ആയിരുന്നു . കോടികൾ ആസ്തി ഉള്ളവൻ.ഭാര്യ രണ്ടു കുട്ടികൾ .അതീവ സന്തോഷകരമായിരുന്നു അവരുടെ ജീവിതം. അന്ന് ആ കറുത്ത ദിനം വൈകീട്ട് എന്നെത്തെയും പോലെ അവർ ഇവിടെ വന്നു. അന്ന് കൊറച്ചു പൊറകോട്ടായി അവിടെ ഞാൻ ഒരു സ്റ്റാൾ നടത്തിയിരുന്നു .കപ്പലണ്ടി ബജി ചായ ഒക്കെ ഉണ്ടാരുന്നു.ഇദ്ദേഹം വന്നു മോൾക്ക് ഇഷ്ടം ഉള്ള മുളക് ബജി ആക്കി കൊണ്ടിരിക്കുമ്പോളാണ് തിരമാല ഇടിച്ചു വരുന്ന അതി ഭയങ്കരമായ ശബ്ദം കേട്ടത് .ആളുകളെ എടുത്ത് കടൽ കൊണ്ടുപോകുവല്ലേ .ഓർക്കുവാൻ വയ്യ മോനെ .അയാൾ പറഞ്ഞു നിർത്തി. അപ്പോൾ ഭാര്യയും കുട്ടികളും ?എന്റെ ചോദ്യം. എനിക്ക് തന്നെ ശബ്ദം ഇടറി.നടന്നു നീങ്ങവേ അയാൾ പിറുപിറുത്തു കടലമ്മ കൊണ്ടുപൊച്ചു. 


ആകെ ഒരേ മരവിപ്പ് .പാവം അയാൾ കൂടെ ഉണ്ടായവരെ എല്ലാം കൊണ്ട് പോയിട്ടും അയാൾ എന്തായിരിക്കും ഈ തിരമാലകളോടെ പറയാതെ പരിഭവം പറയുന്നത്?ഞാൻ അയാളുടെ അടുത്തു പോയി ഒന്ന് ഇരുന്നു . അദ്ദേഹം പുഞ്ചിരിച്ചു .എന്നോട് ക്ഷമിക്കണം .ഞാൻ ഇന്നലെ . ഞാൻ ഇപ്പോൾ പോകും .ഇല്ല ചേട്ടാ സാരമില്ല ചേട്ടൻ ഇവിടെ ഇരുന്നോളു .ബിജുവേട്ടനെ ഞാൻ പറഞ്ഞു ശരിയാകാം എന്നു ഞാൻ മനസ്സിൽ ഉറപ്പിച്ചു .മന്ദഹാസത്തോടെ അയാൾ തിര തന്നെ നോക്കി തിരഞ്ഞു കൊണ്ടേ ഇരുന്നു . തരുണും ഹിമയും എത്തി .അവരെ കണ്ടതും അയാൾ ചോദിച്ചു ആട്ടെ എപ്പോൾ ആയിരുന്നു കല്യാണം ."കല്യാണം കഴിഞ്ഞില്ല .ഇത്‌ സേവ് ദി ഡേറ്റ് ആണ് .കല്യാണം ഡിസംബർ 26 ആണ് "

പെട്ടന്നു അയാൾ ചാടി എണീറ്റ് ഞാൻ പോകുവാന്നു പറഞ്ഞു.പോകുന്ന ധൃതിയിൽ അയാൾ താഴെ നിന്നും ഒരു മരപ്പാവ എടുത്തു കൊണ്ടുപോയി .ഉച്ചത്തിൽ സംസാരിച്ചു നടന്നു നീങ്ങി ."അല്ല വട്ടൻ ഇന്നും വന്നോ .നീ ഒതുക്കിയോട സതീശാ" ബിജുവേട്ടൻ ആണ് ചോദിച്ചത് .എനിക്കൊന്നും പറയാൻ പറ്റിയില്ല.


എന്റെ കണ്ണുകൾ അയാളെ തന്നെ തിരഞ്ഞു. കുറേ ദൂരം ആയപ്പോൾ ആളെ കാണാതായി.പാക്കപ്പ് എന്ന കയ്യടി കഴിഞ്ഞപ്പോളാണ് പരിപാടി തീർന്ന ബോധം വന്നത് .വീട്ടിൽ എത്തി കുളിച്ചു കഴിക്കാൻ നേരം ഞാൻ സുജയോട് ചോദിച്ചു, "എടി സുനാമി വനതൊക്കെ നിനക്കു ഓർമ്മയുണ്ടോ?" "അയ്യോ എത്ര കാലം നമ്മൾ മീൻ കൂട്ടാതെ ഇരുന്നത് .ഒരു ഡിസംബർ ആയിരുന്നു സുനാമി വന്നത് .ഞങ്ങൾടെ ഇപ്പൊൾ താമസിക്കുന്ന വീട് അപ്പോളാണ് താമസം കൂടിയത് .ഒരുപാട് കാലം കഴിഞ്ഞാണ് ഞങ്ങൾ പുതിയ വീട്ടിൽ മീൻ വാങ്ങിയത്.അവൾക്കു മീൻ തിന്നാൻ പറ്റാത്ത പരിഭവത്തിന്ടെ ഇടയിലാണ് എന്റെ ക്യാമെറയിൽ ഞാൻ അവരുടെ ഡേറ്റ് ശ്രദ്ധിച്ചത് December 26.


എന്റെ കണ്ണിൽ അപ്പോളും തിരമാല തിരികെ കൊണ്ടുതന്നെ ആ മരപാവയിൽ കുരുങ്ങി നിന്നു.

 



Rate this content
Log in

More malayalam story from Archana karat palliyath

Similar malayalam story from Drama