കൊഞ്ചും പെണ്ണ് - 1
കൊഞ്ചും പെണ്ണ് - 1
പൂങ്കുയിലേ പൂവഴകേ
എൻ ചെന്തമിഴ് പെൺകൊടിയേ
കാത്തരയെ കണ്മണിയെ
എൻ നീല നിലവാഴകേ...
പൂവാക പൂത്ത വഴിയില്ലന്നു കണ്ടതോർമ്മയിലെ
ഒന്ന് കാണാൻ മിണ്ടാൻ കൊതിയായി വാ
പൂങ്കുയിലേ പൂവഴകേ
എൻ ചെന്തമിഴ് പെൺകൊടിയേ
കാത്തരയെ കണ്മണിയെ
എൻ നീല നിലാവാഴകേ...
"പാട്ട് പാടി മയക്കാൻ നോക്കല്ലേ മോനെ ഞാൻ വീഴുല" - ആത്മ.
അവൻ പിന്നിൽ നിന്ന് കെട്ടിപിടിച്ചു കൊണ്ട് ചോദിച്ചു...
"എടിയേ പാട്ട് കൊള്ളാവോ?"
ഒരറ്റ തള്ള് വച്ചിട്ട് തിരിഞ്ഞു നിന്ന് അവനെ നോക്കി പുച്ഛിച്ചു...
"ഇതിലും നല്ലത് ആ തൊഴുത്തിൽ ഉള്ള പശു അമ്മാ എന്ന് പറഞ്ഞു കരയുന്നത് ആണ്."
"അല്ല എനിക്കൊരു ഡൌട്ട് ഇവിടെ എവിടെ തൊഴുത്ത്?"
"ദാ എന്റെ തലേല്."
"ഇതില് ചളി അല്ലെ?"
"പ്ഫആ..."
"എടി ഒന്ന് മിണ്ടടി മുത്തല്ലേ?"
"നീ പോടാ കോഴി! ദേ അപ്പർത്തെ വീട്ടിലെ സെച്ചിയെ പോയി ലൈൻ അടിക്ക്. ദാ നിൽക്കുന്നു, ആ മതിലിന്റെ അപ്പുറത്തു."
"എടി എടി നീ ഒരു ഭാര്യ ആണോ...? സ്വന്തം ഭർത്താവിനോട് ഇങ്ങനെ ആണോ പറയുന്നേ? ശേ!"
"ഓഹ്! ഞാൻ പറയുന്നതിൽ ആണ്... ഇന്നലെ ഓൾഡ് കാമുകിയെ കെട്ടിപിടിച്ചു നിൽക്കിണ്ടാർന്ന നിങ്ങള് മാന്യൻ!"
"എടി ഞാൻ അങ്ങനെ ചെയ്യോ? നിനക്ക് അറിഞ്ഞുടെ നിന്റെ കണ്ണേട്ടനെ?"
"പോടാ പട്ടി!"
"കുഞ്ഞാവേ... പ്ലീച് മനസിലാക്ക്, ആ അലവലാതി തള്ളി കേറി വന്ന് കെട്ടിപിടിച്ചേ ആണ്."
"അയിന്?"
"ദേ കാര്യം ആയി പറയുമ്പോ ഈ സാനം കൊണ്ട് വരല്ലേ."
"അയിന് അയിന് അയിന്!"
"പോടി ശവമേ!"
അതും പറഞ്ഞു അവൻ പോയി... അവൾ അവിടെ നിന്ന് കുലുങ്ങി ചിരിക്കാൻ തുടങ്ങി...
ഇത് കണ്ട് വന്ന നന്ദു അവളോട് ചോദിച്ചു...
"ഏട്ടത്തിക്ക് തോന്നുന്നുണ്ടോ ഏട്ടൻ അങ്ങനെ ചെയ്യുംന്ന്?"
"ഇല്ലല്ലോ!"
"പിന്നെ എന്തിനാ ആ പാവത്തിനെ ഇങ്ങനെ വട്ടാക്കുന്നെ?"
"എടി നിന്റെ ഏട്ടൻ എന്നെ എത്രെ പുറകെ നടത്തിയത് ആണെന്നോ?"
"പ്രതികാരം ആണോ മോളെ ഏട്ടത്തി ഉദ്ദേശം?"
"അല്ലല്ലോ..."
"പിന്നെ?"
"പിണങ്ങി ഇരിക്കുമ്പോ മാത്രേ ആ അലവലാതി പാട്ട് പാടിത്തരുള്ളു അതാ..."
"അമ്പടി കള്ളി!"
"ഈശോ! ഞാൻ പണി തീർത്തിട്ട് വേഗം റൂമിലേക്ക് പോട്ടെ. അടുത്ത പാട്ട് സെറ്റ് ആയിണ്ടാവും."
"വല്ലാത്ത ജാതി സ്വഭാവം ആണല്ലോ ദേവ്യേ!"
അവൾ പണി കഴിഞ്ഞു റൂമിലേക്ക് പോയി... അവൾ വരുന്നത് കണ്ടതും അവൻ പാടാൻ തുടങ്ങി...
കൊഞ്ചും പെണ്ണെ നീലനിലാവത്ത്
പൂമര ചോട്ടിലിരിക്കണതെന്തേ
കണ്ണും ചിമ്മി കാത്തിരിക്കാൻ
കനവേകിയ കാമുകന്നിന്നവനെങ്ങോ
കൊഞ്ചും പെണ്ണെ നീലനിലാവത്ത്
പൂമര ചോട്ടിലിരിക്കണതെന്തേ
കണ്ണും ചിമ്മി കാത്തിരിക്കാൻ
കനവേകിയ കാമുകന്നിന്നവനെങ്ങോ....
"ഏതാ ഈ കൊഞ്ചും പെണ്ണ്?"
"എന്റെ ദേവിയെ! ഇവളെ ഞാൻ..."
തുടരട്ടെ... അവരുടെ അടി തുടരട്ടെ...

