കാശിയുടെ സ്വന്തം ആദി
കാശിയുടെ സ്വന്തം ആദി
അമ്മേ .. food എടുത്തോ..സമയമായി അമ്മേടെ പുന്നാര പുത്രൻ ഇപ്പൊ വരും... എന്നെ വഴക്ക് കേൾപ്പിക്കല്ലേ.. plz....ഒന്ന് വേഗം ...´
ഓഹ് ... എല്ലാം മുഹൂർത്തത്തിലെ ചെയ്യു . ഇതൊക്കെ ഇത്തിരി നേരത്തേ എടുത്ത് വെച്ചാൽ എന്താ കുഴപ്പം . അവൻ വഴക്ക് പറയുന്നതിൽ ഒരു തെറ്റും ഞാൻ കാണുന്നില്ല . നിന്റെ കയ്യിലിരിപ്പിന്റെ അല്ലേ . ..
*അമ്മ*
(ഇതെന്നും രാവിലെ ഇതേ ബഹളം ആണ് . നമ്മുടെ സുന്ദരി കുട്ടി ആതിര എന്ന ആദിക്ക് രാവിലെ നല്ല തിരക്കാണ് . അവൾക്ക് തൊട്ടടുത്തിരിക്കുന്ന ഒരു ഗ്ലാസ്സ് വെള്ളം കുടിക്കണം എങ്കിലും അമ്മ എടുത്ത് കൊടുക്കണം . ഈ കുടുംബത്തെ നമുക്ക് ആദ്യം ഒന്ന് പരിചയപ്പെടാം )
ദേവമംഗലത്ത് തറവാട്ടിലെ കൃഷ്ണകുമാറിന്റെയും ഭാര്യ രാധാദേവിക്കും മക്കൾ മൂന്ന് ആണ് .
മൂത്ത മകൻ രാധാകൃഷ്ണൻ ഭാര്യ സീത ലക്ഷ്മി .അവർക്ക് 2 മക്കൾ
മൂത്ത മകൻ ആണ് നമ്മുടെ ആദിയുടെ ഓഫീസിലേ MD കാശി നാഥ് . ഇത്തിരി ദേഷ്യം ഉള്ള സ്വഭാവം ആണ് . ആദിയും കാശി ഉം നല്ല കൂട്ടുകാരാണ് . അതുകൊണ്ടാണ് കാശിയുടെ കമ്പനി ഇൽ അവളെ തന്നേ ചീഫ് ഫാഷൻ ഡിസൈനർ ആയി എടുത്തത് .ഇളയവൻ ദേവ് കൃഷ്ണ കാശിയുടെ കമ്പനി ഇൽ തന്നേ ജോലി ചെയ്യുന്നു .കാശിക്ക് അനിയൻ എന്ന് വെച്ചാൽ ജീവൻ ആണ് .
രണ്ടാമത്തെ മകൻ രാമകൃഷ്ണൻ ഭാര്യ അമൃത ദേവി .
ഇവരുടെ മക്കളിൽ മൂത്തവളാണ് നമ്മുടെ ആദി കുട്ടി . ആദി ഒരു ഫാഷൻ കമ്പനി ഇൽ വർക്ക് ചെയ്യുന്നു . ഇളയവൾ അഞ്ജലി . ഡിഗ്രി 3rd year പഠിക്കുന്നു .
ഇളയ മകൻ ആണ് ശിവകൃഷ്ണൻ ഭാര്യ അർച്ചന .ഇവർക്ക് 1 മകനും ഒരു മകളും ആണ് ഉള്ളത് .മകൻ കാർത്തി ഒരു വാഹന കമ്പനി ഇൽ ജോലി ചെയ്യുന്നു .വാഹനം ഭയങ്കര craze ഉള്ള കൂട്ടത്തിൽ ആണ് .സ്വന്തമായി രണ്ട് കാർ ഉം 3 ബൈക്ക് ഉം ഉണ്ട് . മകൾ കീർത്തന . അഞ്ജലിയുടെ കൂടെ ഡിഗ്രി 3rd year ന് പഠിക്കുന്നു .
കൃഷ്ണകുമാർ ന്റെ 3 മക്കളും കൃഷിയും മില്ല് ഉം ആയി നടക്കുന്നു . വീട്ടിലേക്കു ആവശ്യമുള്ളത് എല്ലാം അവർ സ്വന്തമായി ആണ് കൃഷി ചെയ്യുന്നത് .ഏക്കർ കണക്കോളം കൃഷി ഭൂമി മൂവർക്കും ഉണ്ട് . സന്തോഷമായി ഈ കൂട്ടുകുടുംബം കടന്നു പോകുന്നു .
എല്ലാ ദിവസവും രാവിലെ പെൺമക്കളും അമ്മമാരും അമ്പലത്തിൽ പോയി വരാറുണ്ട് . അമ്മമാർ അടുക്കളയിലേക്ക് നീങ്ങും . പെൺകുട്ടികൾ ജോലി കാര്യങ്ങൾ ചെയ്ത് തീർക്കുവാനും പഠിക്കാൻ ഉള്ള കാര്യങ്ങളും നോക്കി വെക്കും .
അച്ചന്മാർ രാവിലെ തന്നേ കൃഷിയും മറ്റും നോക്കി നടത്താൻ പോകും . ആൺമക്കൾ എല്ലാവരും ജോഗിങ് , exercise എന്നിവ ചെയ്യാനായി അടുത്തുള്ള പാർക്ക് ഇൽ പോകും .കാർത്തിയും കൂടെ പോകും .കാർത്തി എന്നാൽ സത്യത്തിൽ ജോഗിങ് ന് അല്ല പോകുന്നത് . മറിച് അവിടെ വരുന്ന പെൺപിള്ളേരെ വളക്കാൻ ആണ് . അത് ആണ് എല്ലാ ദിവസവും രാവിലത്തെ ചർച്ച വിഷയം .
ഇനി ഇന്ന് രാവിലത്തെ ബഹളത്തിന്റെ ബാക്കി നോക്കാം.
ആദി കുളിച് ഒരു red ചുരിദാർ ഒക്കെ ഇട്ട് മുടി ഒക്കെ ചീവി വൃത്തി ആയി വെച്ച് മുറിയിൽ നിന്ന് ബാഗ് ഒക്കെ എടുത്ത് ഇറങ്ങി .
ഹാവൂ . അവസാനം ഒന്ന് അണിഞ്ഞൊരുങ്ങി ഇറങ്ങിയല്ലോ..സന്തോഷം .
*അമ്മ*
ആദി ഓടി അമ്മയുടെ കയ്യിൽ ഉള്ള ചോറുംപാത്രം വാങ്ങിച്ചു ധൃതിയിൽ കാശി വന്നോ എന്ന് ചോദിച്ചതും മുറ്റത്ത് ബുള്ളറ്റ് വന്നു നിന്നതും ഒരുമിച്ചായിരുന്നു .
ആഹ് വന്നല്ലോ . വേഗം ചെല്ല് .ഇന്ന് ബുള്ളറ്റ് ഒക്കെ ആയിട്ടാണ് . ഹ്മ്മ് ...നടക്കട്ടെ ..
ചെറിയൊരു ചിരി ഒക്കെ പാസാക്കി അമ്മ ആദിയോട് പറഞ്ഞു . എന്നാൽ അമ്മ അത് എന്ത് ഉദ്ദേശിച്ചാണ് പറഞ്ഞത് എന്ന് മനസ്സിലാകാതെ ആദി ആലോചിച്ചു നിന്നു .തലയ്ക്കു ഒരു തട്ട് കിട്ടിയപ്പോളാണ് കുറച്ച് നേരം അവൾ എവിടേയോ ആയിരുന്നു എന്ന് അവൾക്ക് മനസ്സിലായത് .
അവൾ വേഗം അടുക്കളയിൽ പോയി അവിടെ ഉള്ള അമ്മമാരോട് bye ഒക്കെ പറഞ്ഞ് അമ്മക്ക് ഒരു ഉമ്മയും കൊടുത്തു . മുറ്റത്തെ ബുള്ളറ്റ് ന്റെ അടുത്ത് എത്തിയപ്പോ അതാ കാശിയും red ഷർട്ട് ആണ് ഇട്ടിരിക്കുന്നത് .
രണ്ടുപേരും അടി മുതൽ മുടി വരെ ഒന്ന് നോക്കി . അവരുടെ കണ്ണുകൾ തമ്മിൽ ഉടക്കി . ആരോ അവരെ ഒന്നിപ്പിക്കുന്നതായി തോന്നി . ആദി കാശിയുടെ കണ്ണുകളിലെ തിളക്കം കണ്ട് ആസ്വദിച്ചു . കാശി അവളിലെ സൗന്ദര്യത്തിൽ അവനെ തന്നേ മറന്ന് എന്തിന് പരിസരം തന്നേ മറന്നു നിൽക്കുവായിരുന്നു .
ആരുടെയോ കയ്യടിയുടെ ശബ്ദം കേട്ട് ആണ് അവർ ബോധത്തിന്റെ മണ്ഡലത്തിൽ എത്തിയത് .
അത് ദേവ് ആയിരുന്നു .
അതെ ഇപ്പളെ ഈ ഒലിപ്പീരു വേണോ......കുറച്ച് നാൾ കൂടെ കഴിഞ്ഞാൽ ..... ഒന്ന് wait ചെയ്യ് മാഷേ... ഒരു ചിരിയോടെ ദേവ് പറഞ്ഞു. *ദേവ് *
അപ്പോൾ കാശി ഇച്ചിരി ദേഷ്യത്തിൽ ചോദിച്ചു : ദേ മോനേ ദേവേ .. രാവിലെ തന്നേ എന്റെ കയ്യിൽ നിന്നു വാങ്ങിച്ചു കൂട്ടേണ്ടെങ്കിൽ മോനെ വിട്ടോ ..വണ്ടി വിട്ടോ ... പോയേ ..പോ ...
ഓഹ് ..നമ്മള് പോവാണേ ..അതും പറഞ്ഞു ദേവ് പോയി ..നേരെ അടുക്കളയിൽ തട്ടിന്റെ മണ്ടേല് കേറി ഇരുന്നു .. എന്നിട്ട് അവൻ പാർക്ക് ഇൽ കണ്ട സുന്ദരി മാരുടെ വിശേഷം പറച്ചിൽ ആരംഭിച്ചു .
ഇതേ സമയം മുറ്റത്ത് - ഡോ . താൻ ഇങ്ങനെ നിക്കാൻ ആണോ പ്ലാൻ .. ഇന്നും കുറച്ച് ലേറ്റ് ആ . കേറാൻ നോക്ക്.. ഇല്ലേൽ നിന്നെ ഇവിടെ ഇട്ടിട്ട് ഞാൻ പോകും..കാശി ആദിയെ നോക്കി പറഞ്ഞു .
ഓഹ് ..ഇങ്ങനെ പേടിപ്പിക്കാതെ മാഷേ.. കേറാം .. ഒരു ചെറിയ ചിരിയോടെ അവൾ ബുള്ളറ്റിന് പുറകിൽ കയറി..
ബുള്ളറ്റ് വീടിന്റെ ഗേറ്റ് കിടന്ന് പുറത്ത് ഇറങ്ങി .അത് നേരെ അവരുടെ ഓഫീസിലേക്ക് ആണ് പോകുന്നത് .
പോകുന്ന ഇടയിൽ ആദി ചോദിച്ചു - ഇന്നെന്താ red ഷർട്ട് ഇട്ടത് .മാത്രമല്ല കാർ ന് പകരം ബുള്ളറ്റ് ഒക്കെ ആണല്ലോ . എന്താ മാഷേ .വെല്ലോ പെണ്ണും മനസ്സിൽ ഉടക്കിയോ ?
നിനക്ക് ഇതെന്താ പെണ്ണ് ഉണ്ടാക്കിയാൽ മാത്രേ red ഷർട്ട് ഇടാവു എന്നുണ്ടോ .നിനക്ക് ബുള്ളറ്റ് ഭയങ്കര ഇഷ്ടാണ് എന്ന് രാവിലെ ചെറിയമ്മ പറഞ്ഞു .അതുകൊണ്ട് ഞാൻ ഒന്ന് വെറുതെ എടുത്തതാ .ഇനി മേലാൽ എടുക്കുല ...
അയ്യോ .. അങ്ങനെ പറയല്ലേ ..പിണങ്ങല്ലേ ...ഞാൻ ചുമ്മാ പറഞ്ഞതാ ..ശരിക്കും ഇന്ന് red ഷർട്ട് ഇൽ സൂപ്പർ ആയിട്ടുണ്ട് ..എനിക്കൊത്തിരി ഇഷ്ടായി ..
ഇത് പറഞ്ഞപ്പോൾ തന്നേ ഓഫീസ് എത്തി ..അതൊന്നും അറിയാതെ അവൾ കാശിയെ തന്നേ നോക്കി ഇരിക്കുവാരുന്നു ..അവൾ തന്നേ നോക്കുന്നത് കണ്ടപ്പോൾ കാശിയുടെ മനസ്സിൽ മറ്റെന്തൊക്കെയോ വന്നു നിറഞ്ഞു .. അവൻ മാറ്റിയെവിടെയോ പോയി ....
കാശി ........... പെട്ടന്ന് അവിടെ ഒരു അലർച്ച അവർ കേട്ടു . അവർ ഞെട്ടി ചുറ്റും നോക്കി ..
അത് അവൾ ആയിരുന്നു .
_ തുടരും _
ഇഷ്ടായി ന്ന് കരുതുന്നു . ഒരു ചെറിയ പരീക്ഷണം ആണ് .. അഭിപ്രായം പറയണേ

