ഭ്രാന്തി...
ഭ്രാന്തി...
അവൾ ഇന്ന് മുടിയെല്ലാം പാറിപറന്ന് ക്രൂരഭാവത്തോടെയുള്ള മുഖവും കീറിപറഞ്ഞ വസ്ത്രങ്ങളുമായി അധീവ പേടിപ്പെടുത്തുന്ന ഒച്ചകളും കരച്ചിലുമായി ആ നാലു ചുമരുകൾക്കുള്ളിലാണ്... പാദസരങ്ങൾ അണിഞ്ഞിരുന്ന ആ മോഹരമായ കാലുകൾ ഇന്ന് ഇരുമ്പിൻ ചങ്ങലയാൽ ബന്ധിതമാണ്...
അവളെ കണ്ട് നിൽക്കുന്നവരുടെ നെഞ്ച് പൊട്ടി പോകും. അത്രയേറെ അവൾ ഇന്ന് മാറി പോയിരുന്നു...
"അമ്മേ... ഞാൻ ഇറങ്ങാണൂട്ടോ..." മാളു വിളിച്ച് പറഞ്ഞു...
"ആഹ് മോളെ, സൂക്ഷിച്ച് പോയി വാട്ടോ..."അമ്മ അടുക്കളയിൽ നിന്നും അവൾക്ക് മറുപടി നൽകി...
»»»»»»»»»»»»»»»»»»»»»»»
*ഒരു പച്ച പട്ടുപാവാടയും ബ്ലൗസും ഇട്ട് മുട്ടോളം ഉള്ള മുടി ഒരു കുളിപ്പിന്ന് മാത്രം ഇട്ട്... വാലിട്ട് കണ്ണെഴുതി... കയ്യിൽ കുപ്പിവളകളും... കാലിൽ വെള്ളി പാദസരവും... കാതിൽ രണ്ട് കുഞ്ഞ് ജിമിക്കിയും നെറ്റിയിൽ ഒരു കുഞ്ഞ് കറുത്ത പൊട്ടും ആയി ഒരു തനി നാടൻ അമ്പലവാസി പെൺകുട്ടി...*
*വില്ലജ് ഓഫീസർ കൃഷ്ണൻനായരുടെയും ഹൈസ്കൂൾ ടീച്ചർ ആയ കസ്തൂരിയുടെയും ഏക മകൾ... മാളവിക കൃഷ്ണൻ നായർ.... അവൾ ഡിഗ്രി സെക്കന്റ് ഇയർ പഠിക്കുകയാണ്...*
»»»»»»»»»»»»»»»»»»»»»»»
അവൾ അമ്മയോട് പറഞ്ഞ് അമ്പലത്തിലേക്ക് പോയി... അവൾ ഈശ്വരനോട് പ്രാർത്ഥിച്ച് വീട്ടിലേക്കു മടങ്ങി...
അവൾ എന്നും അമ്പലത്തിൽ പോകൽ പതിവായിരുന്നു... പഠിക്കാൻ മിടുക്കിയായിരുന്നു...
ഒരു ദിവസം അവൾ അമ്പലത്തിൽ പോയി തിരിച്ച് വരുന്ന വഴി ഒരു പയ്യൻ അവളോട് സംസാരിക്കാനായി വന്നു...
*വെള്ള മുണ്ടും നീലയിൽ കറുത്ത നിറത്തിലുള്ള ഡിസൈൻ ഉള്ള ഷർട്ടും ആയിരുന്നു വേഷം... ഒരു വശത്തേക്ക് വെട്ടിയിട്ടിരിക്കുന്ന മുടി... നെറ്റിയിൽ ചാർത്തിയ ചന്ദനം... കാണാൻ ഭംഗി ഉള്ളവനായിരുന്നു അവൻ...*
"ഹലോ..." അവൻ അവളുടെ മുന്നിൽ നിന്ന് കൊണ്ട് പറഞ്ഞു...
അവൾ അവനെ ഒന്ന് നോക്കിയിട്ട്... അവനായി ഒരു പുഞ്ചിരി സമ്മാനിച്ചു... എന്നിട്ട് "ഹായ്" അവൾ അവനോടായി പറഞ്ഞു...
"എന്താ കുട്ടിയുടെ പേര്...?"അവൻ വളരെ വിനയത്തോടെ ചോദിച്ചു...
"എന്റെയോ...? മാളു... മാളവിക കൃഷ്ണൻ നായർ..."അവൾ മറുപടി നൽകി...
"എന്നും കുട്ടി അമ്പലത്തിൽ വരാറുണ്ടല്ലേ...?"അവൻ ചോദിച്ചു....
"ആം ഉണ്ട്..." അവൾ പറഞ്ഞു.
"ആഹ്... ഞാൻ എന്നും കാണാറുണ്ട്..." അവൻ.
"അല്ലാ... ഏട്ടന്റെ പേരെന്താ....?" മാളു.
"എന്റെ പേര് ഗോഖുൽ കൃഷ്ണാ..." ഗോഖുൽ പറഞ്ഞു...
"ആഹ്..." മാളു.
"ഓക്കേ, എന്നാൽ പിന്നെ കാണാം..."
അവർ അതും പറഞ്ഞ് പിരിഞ്ഞു... പിന്നെ എന്നും അവർ പരസ്പരം കാണും... എന്നാൽ മിണ്ടിയിരുന്നില്ല... പരസ്പരം ഒരു പുഞ്ചിരി രണ്ടുപേരും കൈമാറുമായിരുന്നു...
അങ്ങനെ മാസങ്ങൾ കടന്നുപോയി... ഒരു ദിവസം അമ്പലത്തിൽ വന്ന അവളുടെ മുഖമാകെ വിഷമിച്ചത് പോലെ ആയിരുന്നു... അത് അവൻ ശ്രദ്ധിക്കുകയുണ്ടായി... അവൻ അവളോട് വന്ന് കാര്യം തിരക്കാം എന്ന് കരുതി...
അങ്ങനെ അവൾ പ്രാർത്ഥിച്ച് ഇറങ്ങുവാൻ വേണ്ടി അവൻ പുറത്ത് കാത്ത് നിന്നു... അങ്ങനെ അവൾ പ്രാർത്ഥനയെല്ലാം കഴിഞ്ഞ് വന്നൂ...
അന്നും അവൾ അവനു നൽകുന്ന പുരിഞ്ചിരി സമ്മാനിക്കാൻ മറന്നില്ലാ... അവൾ മുന്നോട്ട് നടന്നു...
"ഡോ..." അവൻ അവളെ വിളിച്ചു...
അവൾ തിരിഞ്ഞു നോക്കാതെ അവടെ നിന്നു... അവൻ പോയി അവളുടെ മുന്നിലായി നിന്നു...
"എന്താ...? എന്താഡോ... തന്റെ മുഖത്തൊരു വിഷമം ഒക്കെ...?"ഗോഖുൽ ചോദിച്ചു...
അവൾ ഒന്ന് മടിച്ചു നിന്നുവെങ്കിലും പിന്നീട് പറഞ്ഞൂ...
"ഏയ് ഒന്നുല്ല..." മാളു.
"ഒന്നുല്ലെന്ന് ഒന്നും പറയണ്ടാ.... ഞാൻ നിന്നെ കുറച്ചായില്ലേ കാണുന്നു...? എന്നും സംസാരിക്കില്ലെങ്കിലും നിന്റെ മുഖ ഭാവം കണ്ടാ എല്ലാം മനസിലാകും... പറാ, എന്താ പറ്റിയെ...?"അവൻ അതും പറഞ്ഞ് താഴ്ന്നിരുന്ന അവളുടെ മുഖം പിടിച്ചുയർത്തി... അവന്റെ ആ പെരുമാറ്റത്തിൽ അവളൊന്ന് ഞെട്ടി... അവൻ ഉടനെ കയ്യ് മാറ്റി....
അവൾ കുറച്ച് നേരം മിണ്ടാതെ നിന്നു... അവളുടെ മിഴികൾ നിറഞ്ഞൊഴുകി...
"എന്താ... എന്തിനാ നീ കരയുന്നെ...? കാര്യം പറാ...?" അവൻ ആവലാതിയോടെ അവളോട് ചോദിച്ചു...
അവൾ പറയാൻ ആരംഭിച്ചു...
"എന്റെ... എന്റെ അമ്മയ്ക്ക് ഒട്ടും വയ്യാ... അമ്മയുടെ ബ്രെയിനിൽ ക്യാൻസർ ആണ്... അമ്മ വയ്യാതെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണ്..." അവൾ അത് പറഞ്ഞു കഴിഞ്ഞതും പൊട്ടികരഞ്ഞു പോയ്...
അവൻ അവളെ എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയാതെ നിന്നു പോയി... പിന്നെ ഒരു വിധം അവളെ അവൻ ആശ്വസിപ്പിച്ചു...
അധികം കൂട്ടുകാർ ഇല്ലാതിരുന്ന അവൾക്ക് അവൻ പ്രിയ മിത്രമായി മാറുകയായിരുന്നു... അങ്ങനെ എന്നും അവർ കാണുകയും സംസാരിക്കുകയും അവളുടെ സങ്കടങ്ങൾ അവൾ അവനോടായി പങ്കു വയ്ക്കുകയും ചെയ്യുമായിരുന്നു... അവൾ അവളുടെ വീട്ടിൽ ഒരു കാര്യവും മറച്ചു വക്കുകയില്ലായിരുന്നു... അത് കൊണ്ട് തന്നെ ഇവരുടെ സൗഹൃദം അവൾ വീട്ടിൽ പറഞ്ഞൂ...
ഓരോ ദിവസം കഴിയുന്തോറും അമ്മയുടെ നില വളരെ മോശമായി മാറിക്കൊണ്ട് ഇരുന്നു.....
ഒരു ദിവസം അമ്പലത്തിൽ വന്ന അവൾ അവനെ കെട്ടിപിടിച്ച് കരഞ്ഞു... പെട്ടെന്നുള്ള കാര്യമായതിനാൽ അവൻ ഒന്ന് സ്തംഭിച്ച് നിന്നു... പിന്നെ അവൻ അവളെ ചേർത്ത് നിർത്തി... അവൾ അവളുടെ അമ്മയുടെ കാര്യങ്ങൾ ഒക്കെ പറഞ്ഞൂ...
അവൻ എന്ത് പറഞ്ഞു ആശ്വസിപ്പിക്കണം എന്നറിയാതെ നിന്നു... പിന്നെ പറഞ്ഞു....
"നിനക്ക് ഞാൻ ഒക്കെ ഇല്ലെടാ...? വിഷമിക്കാതെ ഇരിക്ക്..."
അവൻ പറയാതെ പറഞ്ഞു അവനിൽ അവളോടുള്ള പ്രണയം...
അങ്ങനെ മാസങ്ങൾ കടന്നുപോയി... അവർ കൂടുതൽ അടുത്തു... അമ്മയുടെ അസുഖവും മൂർച്ചിച്ച് വന്നു...
ഒരു ദിവസം അമ്മ അവളോട് പറഞ്ഞു... ഗോഖുലിനെ അമ്മയെ വന്ന് കാണാൻ പറയണം എന്ന്... അങ്ങനെ മാളു ഗോഖുലിനെ കൂട്ടി അമ്മയെ കാണാനായി വന്നു...
അമ്മ അവരെ രണ്ടുപേരെയും ചേർത്ത് നിർതിയിട്ട് ഗോഖുലിനോടായി പറഞ്ഞൂ....
*"എന്റെ മോളെ നീ ഒരിക്കലും കൈവിടാതെ ഒപ്പം ചേർത്ത് പിടിക്കണം... ഈ അമ്മയുടെ ഒരേ ഒരു ആവശ്യമാണ്..."*
അവൻ അവളുടെ മുഖത്തേക്ക് നോക്കി...
അമ്മ വാക്ക് തരാൻ പറഞ്ഞു ശാട്യം പിടിച്ചു... അവൻ അമ്മക്ക് വാക്ക് കൊടുത്തു...
*"എന്റെ മരണം വരെ അമ്മയുടെ ഈ മോളെ എന്റെ ഇരുക്കയ്യാൽ ഞാൻ സൂക്ഷിക്കും..."*
അമ്മക്ക് വളരെ സന്തോഷമായി...
അങ്ങനെ ദിവസങ്ങൾ കടന്നു പോയി...
അമ്മ മരിച്ചു...
അമ്മയെ കാണാൻ പോയ ഗോഖുലിന്റെ നെഞ്ച് പിടഞ്ഞു... അമ്മയുടെ തലഭാഗത്ത് ഭിത്തിയോട് ചാരിയിരുന്ന് കരയുന്ന തന്റെ പ്രാണൻ കരഞ്ഞ് കണ്ണെല്ലാം കലങ്ങി... മുഖമെല്ലാം വീർത്തു... ആകെ ഒരു അവസ്ഥാ...
അവളുടെ ജീവിതത്തിൽ നിന്ന് ഒരു പ്രധാന ഘടകം തന്നെ ഇല്ലാതെയായി മാറി.....
അവൾ കുറച്ച് നാൾക്ക് ശേഷം അതിൽ നിന്നെല്ലാം ഒന്ന് റിക്കവർ ആയി തിരിച്ച് വന്നു... ആ വീട്ടിൽ അച്ഛനും മകളും തനിച്ചായി... ഗോഖുൽ എന്നും അവളെയും അച്ഛനെയും കാണുവാൻ വരുമായിരുന്നു... അവൾ അമ്മ മരിച്ചതോടെ അമ്പലത്തിൽ പോകൽ കുറഞ്ഞു...
ദൈവത്തോട് അത്രയേറെ അടുത്ത തന്നോട് ദൈവം കൈവെടിഞ്ഞതിൽ അവൾക്ക് നല്ല വിഷമം ഉണ്ടായിരുന്നു...
അങ്ങനെ നാളുകൾ കൊഴിഞ്ഞു പോയി കൊണ്ടിരുന്നു... ഗോഖുലിന്റെയും മാളുവിന്റെയും വിവാഹം ഉറപ്പിച്ചു...
ഗോഖുൽ ജോലി ആവശ്യത്തിനായി ബാംഗ്ലൂർ പോയി... അവൻ ഒരു വർഷത്തിന് ശേഷം തിരിച്ചു വരുകയും ചെയിതു... അങ്ങനെ കല്യാണ തിയതി ഉറപ്പിച്ചു...
അവർ ഇരുവരും വളരെ സന്തോഷത്തിലായിരുന്നു... കല്യാണ ഡ്രസ്സ് എടുത്തു... ആളുകളെ ക്ഷണിച്ചു...
അങ്ങനെ കല്യാണ തലയ ദിവസം കുടുംബക്കാർ മാത്രമായി ഒരു ചെറിയ പാർട്ടി നടത്തി... അന്ന് കിടക്കുവാൻ നേരം അവളിൽ ഭയങ്കര സന്തോഷത്തിലായിരുന്നു...
തന്റെ പ്രണയവും തന്റെ അമ്മയുടെ ആഗ്രഹവും നാളെ നിറവേറൻ പോകുന്നു....
അങ്ങനെ ആ ദിനം എത്തി... അവളുടെ കല്യാണം...
ചുവന്ന പട്ടുസാരി ഉടുത്ത് ആഭരണങ്ങൾ എല്ലാം അണിഞ്ഞ അവൾ അതീവ സുന്ദരിയായി... അവൾ അമ്മയുടെ ഫോട്ടോയിക്ക് മുന്നിൽ പോയി നിന്ന് അമ്മായോട് അനുഗ്രഹം വാങ്ങിക്കുകയും ചെയിതു... അമ്മയെ ഓർത്ത് കരയുകയും ചെയ്തു...
മുഹൂർത്തമാവാറായപ്പോൾ അവൾ മണ്ഡപത്തിലേക്ക് പോയി ഇരുന്നു..... എന്നാൽ വരൻ എത്തിയിരുന്നില്ലാ... അവടെ ആളുകൾക്കിടയിൽ പല സംസാരങ്ങളും ഉയർന്നു...
കുറച്ച് സമയത്തിന് ശേഷം വരൻ ഗോഖുലിന്റെ വീട്ടിൽ നിന്നും അവന്റെ അമ്മാവൻ വന്നു... മാളുവിന്റെ അച്ഛൻ അയാളുടെ അടുത്തേക്ക് പോയി... അയാൾ എന്തൊക്കെയോ മാളുവിന്റെ അച്ഛനോട് പറഞ്ഞു... അയാൾ മരവിച്ചു നിന്നു പോയി... ഉടനെ മാളു സ്റ്റേജിൽ നിന്നും ഇറങ്ങി അച്ഛനരുകിൽ എത്തി...
"എന്താ...? എന്താ അച്ഛാ? ഏട്ടൻ എന്നാ വരാത്തെ.....?" അവൾ വേവലാതിയിടെ ചോദിച്ചു...
അച്ഛൻ എന്ത് പറയണം എന്ന് അറിയാതെ ഒന്ന് പതറി... അമ്മാവൻ തന്നെ അവളോട് കാര്യം പറയാം എന്ന് തീരുമാനിച്ചു...
"മോളെ... നീ... നീ... ഇത് എങ്ങനെ താങ്ങുമെന്ന് അറിയില്ലാ... എന്നാലും പറയാതിരിക്കാൻ വയ്യാ..."അമ്മാവൻ.
"പറ എന്താണേലും പറാ... എന്നാ? എന്താ എന്റെ ഏട്ടൻ വരാത്തെ...?" അവൾ ആദിയോടെ ചോദിച്ചു...
"മോളെ, അത് അവൻ ഇന്നലെ കൂട്ടുകാർക്ക് പാർട്ടി കൊടുക്കാൻ ആണെന്നും പറഞ്ഞ് ഇന്നലെ രാത്രി വീട്ടിൽ നിന്ന് ബൈക്ക് എടുത്ത് പോയതാ... നമ്മുടെ ഇവിടെയുള്ള ആ ജംഗ്ഷനിൽ വച്ച് അവനെ ഒരു ലോറി ഇടിച്ചു..." അമ്മാവൻ അത് പറഞ്ഞപ്പോൾ അവടെ ഒരു അലർച്ച ഉയർന്നു...
"ആ... ഇല്ലാ... ഇല്ലാ... എന്റെ ഏട്ടൻ... എന്റെ ഏട്ടനെ എനിക്ക് ഇപ്പൊ കാണണം..." അവൾ അലറി വിളിച്ചു...
അവടെ കൂടിയവർ ആകെ സ്തംഭിച്ചു നിന്നു... ഇവളുടെ അവസ്ഥ കണ്ട് എല്ലാവരും സങ്കടപെട്ടു... അതി മനോഹരി ആയി ഒരുങ്ങി നിന്ന അവൾ ഒറ്റ നിമിഷം കൊണ്ട് ഒരു ഭ്രാന്തിയെ പോലെ ആയി മാറി... അവൾ ഒച്ച വച്ചു... അലറി കരഞ്ഞു...
അവളുടെ അവസ്ഥ കണ്ട് നിൽക്കാനാവാതെ അവളുടെ അച്ഛന്റെ നെഞ്ച് പൊട്ടി...
അവളെ അവനെ കാട്ടുവാനായി... അച്ഛനും അമ്മാവനും അവളെയും കൊണ്ട് അവന്റെ വീട്ടിലേക്കു പോയി ...
കല്യാണപന്തൽ ഇട്ട വീട്. അവടെ മുഴുവൻ ആളുകളായിരുന്നു... ഇവളെ കണ്ട് അവടെ ഉള്ളവരുടെ കണ്ണുകൾ നിറഞ്ഞു...
*സന്തോഷമുള്ള ദിനത്തിൽ ഇവൾക്ക് എങ്ങനെ ഒരു വിധി... അതി മനോഹരിയായി വലുത് കാൽ വച്ച് വന്ന് കയറേണ്ട വീട്ടിൽ ഇങ്ങനെ ഒരു അവസ്ഥയിൽ...*
അവൾ അവനരുകിൽ എത്തി...
നീണ്ടു നിവർന്ന് ഹാളിന്റെ നടുക്ക് ആളുകൾക്ക് നടുവിലായി കിടക്കുന്നു... പൂർണചന്ദ്രനുദിച്ചത് പോലത്തെ മുഖം... ആ മുഖത്ത് എന്നത്തെ പോലെ തന്നെ ചിരി ഇന്നും മാഞ്ഞിട്ടില്ല... കത്തിച്ചു വച്ച ചന്ദനത്തിരിയിൽ നിന്ന് മനം മടുപ്പിക്കുന്ന മണം ഉയർന്നു ... അവന്റെ തലഭാഗത്ത് ഇരുന്ന് കരയുന്ന അമ്മയും പെങ്ങന്മാരും... അച്ഛൻ ഒരു മൂലയിൽ മാറി നിൽക്കുന്നു...
അവൾ അവന്റെ നെഞ്ചിൽ തലചായിച്ചു... അവൾ അലറി...
"ഏട്ടാ... ഏട്ടാ... എണീക്ക്..."എന്നാൽ ഒന്നിനുമാവാതെ അവൻ അവടെ കിടന്നു... അവൾ അവടെ കിടന്ന് അലറി കരഞ്ഞു...
"ഏട്ടാ... ഏട്ടൻ എന്നെ പറ്റിച്ചു... എന്നെ കെട്ടാൻ വരാമെന്ന് പറഞ്ഞിട്ട് ഒറ്റക്ക് അങ്ങ് പോയില്ലേ...? എന്നെയും... എന്നെയും കൊണ്ടു പോകാൻ പാടില്ലായിരുന്നുവോ...? ഞാൻ എന്റെ ജീവനിലേറെ സ്നേഹിച്ചില്ലേ...? എന്നിട്ട് എന്നെ തനിച്ചാക്കി പോയില്ലേ...?"
അവൾ ഓരോന്നു പറഞ്ഞു കൊണ്ട് സ്വയം അവളുടെ വസ്ത്രങ്ങൾ വലിച്ചു കീറി... ദേഹത്തു മുറിവുകൾ ഉണ്ടാക്കി... പൊട്ടിച്ചിരിച്ചു... പെട്ടെന്നു കരഞ്ഞു... അവളുടെ അവസ്ഥ അവടെ നിന്നവർക്ക് കണ്ടുനിൽക്കാനായില്ല...
അവളെ നാലുച്ചുമരുകൾക്കുള്ളിൽ തളച്ചിട്ടു...
*മുട്ടോളം നീണ്ട മുടി പാറിപറന്ന് കീറിപറഞ്ഞ വസ്ത്രങ്ങൾ... ജിമിക്കി കിടന്ന കാതുകൾ അനാഥമായി... പാദസരങ്ങൾ അണിഞ്ഞിരുന്ന കാലുകളിൽ ഇരുമ്പിന്റെ ചങ്ങലകളാൽ തളയ്ക്കപ്പെട്ടു... അലറി വിളിച്ച് ചിരിക്കുകയും പെട്ടെന്നു കരയുകയും ചെയ്ത് ആരെയും ഭയപ്പെടുത്തുന്ന രൂപവുമായി ഇന്നവൾ ആ നാലുച്ചുമരുകൾക്കുള്ളിൽ...
ശുഭം...
ഒത്തിരി സ്നേഹത്തോടെ...
