അതിർവരമ്പുകൾ തേടി
അതിർവരമ്പുകൾ തേടി
അയാൾ സഞ്ചരിക്കുകയായിരുന്നു. ജീവിതയാഥാർത്ഥ്യങ്ങൾ തേടി. അറിയാത്ത ഇടങ്ങളിലൂടെ അലക്ഷ്യമായി ഇനി എന്തെന്ന് തിരിച്ചറിവില്ലാതെ പരതുകയായിരുന്നു. ജീവിതയാഥാർഥ്യങ്ങൾക്കു ഇടയിലും മിത്തുകൾക്ക് ഇടയിലും നന്മയുടെ തളിരുകൾ തേടുകയായിരുന്നു. അയാൾ ഉയർച്ചയ്ക്ക് വേണ്ടി എഴുതുകയായിരുന്നു. തന്റെ മനസ്സിന്റെ ആരും കാണാത്ത കോണിൽ അയാൾ കുറിക്കുകയായിരുന്നു. അയാളുടെ സ്വപ്നങ്ങളെ, ഒരിക്കൽ അത് യാഥാർഥ്യമാകുമെന്ന പ്രതീക്ഷയോടെ.
സ്വപ്നങ്ങളുടെ ചീട്ടുകൊട്ടാരം, അത് നടക്കില്ലെന്ന് സംശയമുണ്ടെങ്കിലും, അയാൾ തകർക്കാൻ ശ്രമിച്ചില്ല. അതോടൊപ്പം കൂടെയുള്ളവർ അയാളുടെ കഴിവിനെ പ്രശംസിക്കാനോ പ്രചോദനം നൽകാനോ ശ്രമിച്ചില്ല. അത് അയാളെ തളർത്തുക ആയിരുന്നില്ല, മറിച്ച് വളർത്തുകയായിരുന്നു; എഴുത്തിന്റെ ലോകത്തിലേക്ക് ആനയിക്കുകയായിരുന്നു.
