Hibon Chacko

Romance Tragedy Thriller

3  

Hibon Chacko

Romance Tragedy Thriller

അതി \ Psychological thriller / Part 3

അതി \ Psychological thriller / Part 3

3 mins
13


അതി \ Psychological thriller / Part 3

തുടർക്കഥ


അപ്പാർട്ട്മെന്റുകളുടെ നീണ്ടനിരയിലെ ഒന്നിലെ ചെറിയ ഫ്ലാറ്റിലെന്നവിധം അതിഥിയും തന്റെ സുഹൃത്തും തങ്ങൾ കഴിഞ്ഞദിവസം പറഞ്ഞുറപ്പിച്ച മൂന്നാമനെ കാണുവാൻ എത്തിയിരിക്കുകയാണ്. ഫ്ലാറ്റിന്റെ പഴമയെ പരിഗണിച്ചെന്നവിധം മൂന്നാമൻ ഹാളിലായി ഇരുവരുടെയും മുന്നിലായെന്നവിധം സോഫയിൽ ഇരിക്കുകയാണ്.


“ഇതാണ് ഞാൻ പറഞ്ഞ ആള്, നേരിട്ട് പരിചയപ്പെട്ടോളൂ...”


   സുഹൃത്ത് ഇരുവരേയും മന്ദഹാസത്തോടെ പരിഗണിച്ച് അതിഥിയോടായി പറഞ്ഞു.


“നമസ്കാരം,”


   ഒരു വന്ദനം പ്രകടമാക്കുംവിധം മൂന്നാമൻ ഇങ്ങനെ മന്ദഹാസം കലർത്തി അതിഥിയോട് തുടക്കമിട്ടു.


“നമസ്കാരം,,


ഫോണിൽ സംസാരിച്ചിരുന്നല്ലോ...”


   അവളും അതേഭാവത്തിൽ അയാൾക്ക് തിരിച്ചു മറുപടി നൽകിയതിൽ അവസാനവാചകം തന്റെ സുഹൃത്തിനുനേർക്ക് ഉന്നയിച്ചു ഇങ്ങനെ. അർത്ഥമില്ലാത്തൊരു മന്ദഹാസം തിരികെ പ്രകടമാക്കിയതേയുള്ളൂ സുഹൃത്ത് തിരികെ- തുടർന്നുവന്നിരുന്നത്.


   പ്രത്യേകം മുഖവുരകളെല്ലാം കഴിച്ചിരുന്നെന്നവിധത്തിൽ മൂന്നാമൻ പെട്ടെന്ന് കാര്യത്തിലേക്ക് കടന്നു;


“ഈ കക്ഷി എന്റെ കൂട്ടത്തിൽ ചെറുപ്പത്തിൽ പഠിച്ചിട്ടുള്ളതാണ്.


ഏതാണ്ടൊരു അഞ്ചെട്ട് വർഷക്കാലം തന്നെ...”


   ലഘുവായി നെറ്റിച്ചുളുപ്പിച്ചാണ് അയാളിത് പറഞ്ഞത്. അതേഭാവം അനുകരിച്ച് അതിഥി തന്റെ ക്രോസ്സ് ബോഡി ബാഗിൽ- മടിത്തട്ടിൽ വെച്ചിരിക്കുന്നത്, പിടുത്തമിട്ട് മറ്റൊരു സോഫയുടെ ഒരറ്റത്തായി ഇരുപ്പ് തുടർന്നു. അതിന്റെ മറ്റൊരറ്റത്തെന്നവിധം സുഹൃത്തും.


“പിന്നെ ഞാനറിയുന്നത് അയാളുടെ വിവാഹം കഴിഞ്ഞ കാര്യമാണ്.


പ്രണയവിവാഹമായിരുന്നു... വിവാഹസമയത്ത് ഒട്ടും പ്രായമില്ലായിരുന്നുവെന്ന് പറയാം.”


ഇങ്ങനെ മൂന്നാമൻ തുടർന്നപ്പോൾ അവൾ ഇടയ്ക്കുകയറി;


“ആളെങ്ങനെയായിരുന്നു...?


ഈ കാര്യങ്ങളൊക്കെ എങ്ങനെയറിഞ്ഞുവെന്ന് പറയാമോ?”


   സുഹൃത്തിനെക്കൂടി കാര്യരഹിതമായി മാനിച്ച് മൂന്നാമൻ മറുപടിയായി പറഞ്ഞു;


“സഹപാഠിയായിരുന്ന സമയത്ത് ഒരു സാധാരണ കുട്ടിയായിരുന്നു...


വിവാഹത്തിന്റെയും മറ്റുകാര്യങ്ങളും ഞാനറിയുന്നത്, മറ്റ് ചില സുഹൃത്തുക്കൾ വഴിയാണ്.”


ഒന്നുനിർത്തി ഉടൻതന്നെ അയാൾ തുടർന്നുപറഞ്ഞുവെച്ചു;


“എന്റെ അടുത്ത സുഹൃത്തോ അങ്ങനെതന്നെയുള്ള ബന്ധമോ


ഇയാളുമായി ഇല്ല കെട്ടോ, പറഞ്ഞുവരുമ്പോൾ അങ്ങനെ വിചാരിക്കരുത്...!”


   ‘ഇല്ല’ എന്ന അർത്ഥം ഭാവിച്ച് സുഹൃത്തും അതിഥിയും ഒരേവിധത്തിൽ തലയാട്ടി.


“വിവാഹം കഴിഞ്ഞ് കുറച്ചുനാളുകൾ കഴിഞ്ഞില്ല,,


ഞാനറിയുന്നത് അയാളുടെ ഭാര്യ കൊല്ലപ്പെട്ടു എന്നതാണ്...”


   രണ്ടുമൂന്നുനിമിഷത്തെ നിശബ്ദതയ്ക്കുശേഷം മൂന്നാമനിങ്ങനെ തുടർന്നുപറഞ്ഞു, അല്പം ശബ്ദം താഴ്ത്തിയെന്നവിധം. മറ്റിരുവരും അടുത്തടുത്ത വാചകങ്ങൾക്കായി കൂർമ്മതയോടെ ഇരുന്നതേയുള്ളൂ.


“... അവർ താമസിച്ചുകൊണ്ടിരുന്ന ഫ്ലാറ്റിൽ ആരോ


ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി എന്നതാണ് സത്യം!”


അയാളിങ്ങനെ തുടർന്നശേഷമൊന്ന് നിർത്തി.


“... താമസിച്ചുകൊണ്ടിരുന്ന ഫ്ലാറ്റിൽ കൊലപ്പെടുത്തി എന്നൊക്കെ പറയുമ്പോൾ...,,”


   വാചകം മുഴുമിപ്പിക്കുവാനാകാതെ ഇങ്ങനെ നിർത്തി സുഹൃത്ത്, ആകാംഷയുടെ പുറത്തും തന്റെ സുഹൃത്തിനായുംകൂടി വേണ്ടി ചോദ്യമുയർത്തിയെന്നവിധം.


   മൂന്നാമൻ ഗൗരവം വിടാതെ സുഹൃത്തിനുനേർക്ക് നോട്ടം പായിച്ചുകൊണ്ട് പറഞ്ഞു;


“ചോദിച്ചുവരുന്ന കാര്യമെനിക്ക് മനസ്സിലായി,


അതിലേക്ക് ഞാൻ വരികയായിരുന്നു...”


   രണ്ടാമത്തെ വാചകം അതിഥിയുടെ നേർക്ക് പായിച്ചാണയാൾ നിർത്തിയത്. അവൾ പഴയപടി ഇരുന്നതേയുള്ളൂ.


“...പോലീസ് കേസൊക്കെയായി സാമാന്യം വലിയ ഇഷ്യൂ ആയിരുന്നുവെന്ന്


പ്രത്യേകം ഞാൻ പറയേണ്ടല്ലോ...”


   ഇരുവരുടെയും സമ്മതം ഗൗനിക്കാതെ, ഇങ്ങനെ നിർത്തിയതിൽനിന്നും മൂന്നാമൻ തുടർന്നു;


“പക്ഷെ അതുകൊണ്ടൊന്നും കാര്യംപറഞ്ഞാൽ ഒന്നുമായില്ല.


കാര്യങ്ങളെല്ലാം ഒതുങ്ങിപ്പോയി എന്നതാണ് സത്യം!”


   തങ്ങൾക്ക് വേണ്ടുന്ന ഉത്തരം ലഭിച്ചില്ലെന്ന ഭാവം പുറത്തുകാണിക്കാതെ, എന്നാലത് പേറി ഇരുവരും മൂന്നാമന് നേരെ ഇരിപ്പ് തുടർന്നു.


“അയാളാകെ തകർന്ന് മാനസികമായി വിഭ്രാന്തി പുറപ്പെടുവിച്ച്


നടപ്പായിരുന്നു ആ ദിവസം മുതൽ...”


ഇങ്ങനെയൊന്ന് നിർത്തി മൂന്നാമൻ വീണ്ടും തുടർന്നു;


“അതൊക്കെ കണക്കിലെടുത്താണെന്ന് തോന്നുന്നു,,


പോലീസ് ഒരു പരിധിയിലധികം കേസ് നീട്ടിക്കൊണ്ടൊന്നും പോയില്ല...”


   ഈ വാചകത്തിൽ, ഒരു താല്പര്യമില്ലായ്മ മൂന്നാമനും പ്രകടമാക്കിയിരുന്നു.


   രണ്ടുമൂന്നു നിമിഷത്തെ നിശബ്ദതയ്ക്കുശേഷമാണ് അതിഥിക്കും തന്റെ സുഹൃത്തിനെപ്പോലെ, ചോദ്യമുന്നയിക്കുവാൻ കഴിഞ്ഞത്. ഇരുവരും കേട്ടകാര്യങ്ങളിൽ മുഴുകിയതിന്റെ ആഘാതത്തിലായിരുന്നു;


“അവരുടെ രണ്ടുപേരുടെ ഫാമിലിസൊന്നും ഇടപെട്ടില്ലേ...”


പെട്ടെന്ന് ഓർമ്മിച്ചെടുത്തെന്നവിധം മൂന്നാമനിതിന് മറുപടി നൽകി;


“ഇടപെട്ടോ എന്നൊക്കെ ചോദിച്ചാൽ, ഇല്ലാ എന്ന് ഞാനിപ്പോൾ പറയും...”


   തുടരുവാൻ ഒരുനിമിഷം മൂന്നാമൻ വൈകിയതിൻപുറത്ത് സുഹൃത്ത് നെറ്റിചുളുപ്പിച്ച് ഒരു സംശയം ഉന്നയിക്കുവാൻ തുടങ്ങി.


“കാര്യംപറഞ്ഞാൽ നല്ല കുടുംബത്തിലെയാണ് രണ്ടാളും.


പക്ഷെ രണ്ടുപേർക്കും ബന്ധുക്കളും കുടുംബക്കാരുമൊന്നും ഇല്ല.”


   ഒന്നുനിർത്തി അതിഥിയെ ഒന്ന്‌ പരിഗണിച്ചുപോയവിധം -അർത്ഥരഹിതമായി, തുടർന്നു;


“ഇവര് പ്രണയിച്ച് വിവാഹം കഴിച്ചതിനെ സംബന്ധിച്ചൊക്കെ


എന്തൊക്കെയോ കാര്യമായ പ്രശ്നങ്ങളുണ്ട് എന്നാണ് അറിയുവാൻ കഴിഞ്ഞത്.”


   സമയം കളയാത്തവിധം, സുഹൃത്ത് ചുറ്റുപാടും മറന്നെന്നവിധം ചോദിച്ചു, നെറ്റിചുളുപ്പിച്ച്;


“ഇയാളുടെ ഇപ്പോഴത്തെ കണ്ടീഷൻ എങ്ങനെയാണ്?”


ഇരുവരേയും പരിഗണിച്ചെന്നവിധം മൂന്നാമൻ പറഞ്ഞു;


“ഏറ്റവും അവസാനമുള്ള എന്റെ അറിവ് വെച്ച്,


കൊല നടന്ന ഫ്ലാറ്റിൽ തന്നെയാണ് അയാളുടെ താമസം!”


കൂട്ടിച്ചേർത്തു അല്പം ധൃതിയിൽ അയാളിങ്ങനെ;


“ചെറിയൊരു അന്വേഷണം നടത്തേണ്ടി വരും കെട്ടോ.”


അതിഥി, തന്റെ ബാഗിൽ പിടുത്തമൊന്ന് മുറുക്കി ഒന്നനങ്ങിയിരുന്നു.


“ആള് ദിവസവും കുടിയാണ്.


വളരെ അപൂർവ്വമായി അവിടിവിടെവെച്ച് കാണാറുണ്ട് ഞാൻ.”


അതിഥിയൊന്ന് തലയാട്ടിപ്പോയപ്പോഴേക്കും അയാൾ തുടർന്നു;


“സംസാരിക്കാൻ പറ്റിയിട്ടൊന്നുമില്ല കെട്ടോ എനിക്ക്.


ശാന്തനായി... സ്ലോയായി... ഒതുങ്ങിക്കൂടി ഇങ്ങനെയൊക്കെ പോകുന്നു എന്ന്...”


   വാചകത്തിന് പൂർണ്ണതവരുത്തുവാൻ മൂന്നാമനിങ്ങനെ അല്പം ബുദ്ധിമുട്ടി.


“എന്നെ സംബന്ധിച്ച് നിനക്കാണ് കുറച്ചുകൂടി ഈ കാര്യത്തിൽ അടുപ്പം.


അതിഥിയുമായി സംസാരിച്ചപ്പോൾ ഉണ്ടായ തീരുമാനത്തിൽ വന്നതാ ഞങ്ങൾ...”


   ധൃതിഭാവിച്ചെന്നവിധം ഉടനെ സുഹൃത്ത്, മൂന്നാമനോടായി പറഞ്ഞു- എല്ലാം പറഞ്ഞുകഴിഞ്ഞവിധമായിരുന്നു മൂന്നാമന്റെ ഭാവം.


“നീ ഇത്രയും അത്യാവശ്യം എന്ന് പറഞ്ഞതുകൊണ്ടാണ് ഞാനിന്ന് ലീവെടുത്തത്.


ഇല്ലെങ്കിൽ കാര്യങ്ങളൊന്നും നടക്കില്ലെടാ.”


   മറുപടിയെന്നവിധം മൂന്നാമനിങ്ങനെ സുഹൃത്തിനോട് പറഞ്ഞു- സ്വയം ആശ്വസിപ്പിക്കുംവിധം.


“താങ്ക് യൂ വെരി മച്ച്”


   ചിരിച്ചുകൊണ്ട്, തന്റെ സുഹൃത്ത് ഇരിപ്പിടത്തിൽനിന്നും മെല്ലെ എഴുന്നേറ്റതിനെ അനുകരിച്ച്, തന്റെ ഐഡന്റിറ്റി കാർഡ് നേരെയാക്കിക്കൊണ്ട് അതിഥി മൂന്നാമനോടായി പറഞ്ഞശേഷം സുഹൃത്തിനെ നോക്കി.


“എടാ വൈകിട്ട് വിളിക്കാം ഞാൻ.


എന്റെ ഇന്നത്തെ ദിവസവും ഇവള് കളഞ്ഞു, എന്തുചെയ്യാം.”


   രണ്ടാമത്തെ വാചകം തന്റെ പതിവ് തമാശരൂപേണയാണ് മറ്റിരുവരെയും മാനിച്ചെന്നവിധം എന്നാൽ മൂന്നാമനോടായി ഉപചാരപൂർവ്വം സുഹൃത്ത് പറഞ്ഞത്. അപ്പോഴേക്കും മന്ദഹാസത്തോടെ സ്വാഗതഭാവത്തിൽ മൂന്നാമനും എഴുന്നേറ്റിരുന്നു.


   ഇരുവരും മൂന്നാമനെ താത്കാലികമായി പിരിയുവാനുള്ള ഭാവത്തിലായിരുന്നു. കാര്യകാരണങ്ങൾ അങ്ങുമിങ്ങും സംസാരിച്ചതിന്റെയും കേട്ടതിന്റെയും ആഘാതം സാരമായെങ്കിലും, മൂവരെയും താത്കാലികമായെങ്കിലും ബാധിച്ചതിനുപുറമേ ആ ഫ്ലാറ്റിന്റെയാ ഹാളിലാകെ നിഴലിച്ചുനിന്നു.


4


   അതിഥിയുടെ മഞ്ഞ ചെറിയ കാറിൽ, ഡ്രൈവിംഗ് സീറ്റിൽ അതിഥിയും അപ്പുറത്ത് സുഹൃത്തും പിന്നിലായി അവളുടെ പിറകിൽ മൂന്നാമനും എന്തോ പ്രതീക്ഷിച്ച് ഇരിക്കുകയാണ് -അധികം വലുപ്പം തോന്നിക്കാത്ത പലതരം അപ്പാർട്ടുമെന്റുകൾ ഇവരുൾപ്പെടുന്ന കാർ കിടക്കുന്ന റോഡിന് ഇരുവശവുമായി നിലകൊള്ളുന്നുണ്ട്, മിക്കതും പഴക്കംചെന്ന് തുടങ്ങിയവയെന്ന് തോന്നും- ഇവരുടെ കാർ റോഡിന് ഇടതുവശത്തേക്ക് ചേർത്ത് വലതുഭാഗം ലക്ഷ്യമാക്കിയെന്നവിധം ആണ് കിടക്കുന്നത്. മുന്നിലേക്കാണ് മൂവരുടെയും ദൃഷ്ടികളെന്ന് തോന്നുന്നുണ്ട്.


\ തുടരും /


Rate this content
Log in

Similar malayalam story from Romance