അപ്പുവും ഹമീദും
അപ്പുവും ഹമീദും
അപ്പുവും ഹമീദും വേർപിരിയാൻ ആവാത്ത കൂട്ടുകാർ ആയിരിക്കുന്നു. രാത്രി പെട്ടെന്ന് അപ്പുവിന്റെ വീട്ടിലേക് ഒരു കോൾ വന്നു. ഹമീദ് ആയിരുന്നു അത്. "ഹലോ.. അപ്പു ഇല്ലേ.... അപ്പോൾ അപ്പുവിന്റെ അമ്മ, ദാ ഇവിടുണ്ട് കൊടുക്കാം.. അപ്പു : എന്താടാ ഹമീദേ. ഹമീദ് തിരിച്ചു വിഷമത്തോടെ ചോദിച്ചു, ഡാ നീയെന്ത് ചെയ്യാ..
അപ്പു : ഞാൻ ഇവിടെ ഫ്രീ ഫയർ കളിക്കാ.. നീ വരുന്നുണ്ടോ..
ഹമീദ് : ഞാനില്ല, ഓണത്തിന്റെ വെക്കേഷൻ കഴിഞ്ഞ് നാളെ അല്ലേ സ്കൂൾ തുറക്കുന്നത്. നാളെ മാത്‍സ് പേപ്പർ കിട്ടൂലെ. നീ അതിൽ ജയിക്കോ. അപ്പുവിന് പെട്ടെന്നു മൗനം ആയി."ഞാൻ ഒന്ന് മറന്ന് വരായിരുന്നു, നീ അത് ഓർമിപ്പിക്കല്ലേ.. എന്തായാലും നാളെ പോയിട്ട് നോക്കാം. ബാക്കി അപ്പൊ നോക്കാം.. അപ്പോ ok. ഞാൻ കളിക്കട്ടെ.
ക്ലാസ്സിലെ പൊടി പിടിച്ച ബെഞ്ചുകൾ എല്ലാം രണ്ട് പേരും കൂടെ വൃത്തിയാക്കി.. സ്കൂൾ തുറക്കുന്നത് കൊണ്ടാണോ അതോ മഴ കാരണം കൊണ്ടാണോ എന്ന് അറിയില്ല. അധികമാരെയും ക്ലാസ്സിൽ കാണുന്നില്ല. പ്രാർത്ഥനക്ക് ശേഷം കണക്ക് ടീച്ചർ സ്റ്റാഫ് റൂമിലേക്കു പോണത് കണ്ടപ്പോൾ നെഞ്ച് ഇടിപ്പ് കൂടി വന്നു.. പിന്നെ അവസാന പീരീഡ് ആണല്ലോ എന്നോർത്തു രണ്ടാളും ആശ്വസിച്ചു. ആരോ പറയുന്നത് അപ്പു കേട്ടു, ഇംഗ്ലീഷ് ടീച്ചർ ഇന്ന് ലീവ് ആണെന്ന്.പക്ഷെ അതവൻ ഹമീദിനോട് പറഞ്ഞില്ല..
പിന്നെ അപ്പു ആലോചിച്ചു, അയ്യോ ഫസ്റ്റ് പീരീഡ് ആണല്ലോ ഇംഗ്ലീഷ്... ആലോചിച് നിമിഷങ്ങൾക്കകം മാത്‍സ് ടീച്ചർ കയറി വന്നു. ഇത് കണ്ട ഹമീദിന്റെ നെഞ്ച് ഇടിപ്പ് കൂടി. അവൻ പേടിച് അപ്പുവിനോട് ചോദിച്ചു : ഡാ ഫസ്റ്റ് പീരീഡ് ഇംഗ്ലീഷ് അല്ലേ. പിന്നെന്താ മാത്‍സ് ടീച്ചർ ഇപ്പോ വന്നത്...
അപ്പു മറുപടി നൽകി: ഇംഗ്ലീഷ് ടീച്ചർ വന്നിട്ടില്ല, കടുത്ത മഴ കാരണം വീട്ടിൽ ഒകെ വെള്ളം കേറി എന്നാ കേട്ടത്.
തിരിച്ചു ഹമീദ് പറഞ്ഞു : ഇന്നും നല്ല കാറ്റും മഴയും ഉണ്ടല്ലോ ഈ കളക്റ്റർക്ക് അവധി പ്രഖ്യാപിച്ചൂടെ.. അല്ലെങ്കിലും ആരെയും ആവശ്യത്തിന് ഉപകരിക്കില്ലലോ.
ഡാ ഹമീദേ നീയാ രജിസ്റ്ററിന്റെഉള്ളിലേക്കു ഒന്ന് നോക്കിക്കേ. അതിൽ പേപ്പർ ഉണ്ടോ.. ഹമീദ് ശ്വാസം അടക്കി പിടിച്ചു നോക്കി. വടിയെ പൊതിഞ്ഞ വെച്ചിരിക്കുന്ന പേപ്പർ അവൻ കണ്ടു. അതിൽ ഉണ്ട്. എന്റെ കയ്യും കാലും വിറക്കുന്നു.
ടീച്ചർ പേപ്പർ വടി മാറ്റി വെച്ച് എടുത്തു എന്നിട്ട് ഉറക്കെ പറഞ്ഞു "നിങ്ങളെ answer ഷീറ്റ് എന്റെ കയ്യിൽ ഉണ്ട്, പാസ്സ് മാർക്ക് ഇല്ലാത്തവർ ഇവിടെ വരിയായ് നിൽക്കുക. പിന്നെ നിങ്ങളെ മാർക്ക് കൂട്ടി നോക്കി കറക്റ്റ് ആണെന്ന് ഉറപ്പ് വരുത്തുക,കൊറവ് ഉണ്ടെങ്കിൽ പറയാം എന്നിട്ടെ ഞാൻ അത് റെക്കോർഡ് ചെയ്യൂ. അത് കേട്ട് രണ്ട് പേരും മുഖത്തോട് മുഖം നോക്കി പറഞ്ഞു, അപ്പു പറഞ്ഞു : ആകെ നമ്മൾ രണ്ട് ഉത്തരം എഴുതിട്ടൊള്ളു, അതിന് നാല് മാർക്ക് ഉണ്ടാവും ബാക്കി എവിടുന്ന് എടുത്തിട്ട് കൂട്ടാനാ..പോരാത്തതിന് നല്ല മഴയും ഉണ്ട്, അടി കിട്ടുമ്പോൾ വേദന കൂടി. ഇതൊക്കെ കേട്ടപ്പോൾ ഹമീദ് പറഞ്ഞു : ശേ.. ഇന്ന് വരണ്ടായിരുന്നു.
Answer ഷീറ്റ് ഓരോന്നായി എടുത്തു തുടങ്ങിയതും മഴയുടെ ശക്തമായ കാറ്റിൽ എല്ലാ പേപ്പറും പറന്നു പുറത്തേക് പോയ്.. അത് കണ്ട ഡോർ സൈഡ് ബെഞ്ചിൽ ഇരുന്ന അപ്പു അത് പിടിക്കാനായി പുറത്തേക് ഓടി. മഴയത് നനഞ്ഞതും കീറിയതും ആയ കൊറേ പേപ്പർ അപ്പു കൊണ്ട് വന്നു.. എല്ലാ പേപ്പറും കിട്ടില്ലേ.. ടീച്ചർ ചോദിച്ചു...ഇല്ല ടീച്ചറെ, രണ്ട് മൂന്നെണ്ണം പറന്നു തൊട്ടിലേക് പോയ്.. അതിനി എടക്കാൻ പറ്റില്ല, വെള്ളം പൊന്തി കിടക്കാ അവിടെ, പോരാത്തതിന് ചെളിയും.
Answer ഷീറ്റ് പലതും നനഞ്ഞത് കൊണ്ട് എല്ലാ മാർക്കും എഴുതി വെക്കാൻ തുടങ്ങി. എഴുതി തുടങ്ങി പകുതി ആയപ്പോൾ അപ്പുവിന്റെ പേപ്പർ കിട്ടി, എടാ അപ്പു നിനക്ക് ഒരു പേപ്പർ എഴുതാൻ ഉണ്ടായുള്ളു..
അല്ല ടീച്ചറെ 3 പേപ്പർ ഉണ്ടായിരുന്നു.. ബാക്കി പറന്നു പോയിട്ടുണ്ടാക്കും... അപ്പു അത്ഭുത്തോടെ പറഞ്ഞു. ടീച്ചർ അറിയാതെ തലക്ക് കൈ വെച്ച് പോയ്.
അപ്പുവിന്റെ കൃത്യമായ മാർക്ക് ഇനി ടീച്ചർക്ക് കിട്ടില്ല എന്ന് അവൻക്ക് മനസിലായി.
ടീച്ചർ എല്ലാവരുടെയും പേപ്പർ കൊടുത്തു.. എന്നിട്ട് വടി എടുത്ത് ടീച്ചറുടെ ടേബിളിന്റെ നടുവിൽ നിന്ന് പറഞ്ഞു.. ഇതിൽ പാസ്സ് മാർക്ക് ഇല്ലാത്തവരൊക്കെ ഇവിടെ വായോ..
ഇത് കേട്ട് ഹമീദ് വിളിച്ചു.. ടീച്ചറെ... " എന്റെ answer ഷീറ്റ് എവടെ ".
ടീച്ചർക്ക് പെട്ടെന്ന് ഞെട്ടി.. അയ്യോ ഹമീദിന്റെ answer ഷീറ്റ് ഞാൻ തന്നില്ലേ.. രജിസ്റ്റർ എല്ലാം നന്നായി ടീച്ചർ തെരഞ്ഞു നോക്കി..അപ്പോൾ അപ്പു എണീറ്റ് നിന്ന് പറഞ്ഞു.. Teachere.. ചെലപ്പോ ആ പറന്നു പോയതിൽ ഹമീദിന്റെ പേപ്പറും ഉണ്ടാവും.
ടീച്ചർ ഒരു നിമിഷം ചിന്തിച്ചു.. എന്നാ നിങ്ങൾക് ഞാൻ വേറെ ടെസ്റ്റ് നടത്തി അതിന്റെ മാർക്ക് ഇട്ടൊള്ളാം... തൽകാലത്തേക് അവർക്ക് അത് ആശ്വാസമായി.. അറിയാതെ അവർ ഉള്ള് കൊണ്ട് ചിരിച്ചു. രണ്ടു പേർക്കും അടിയും കിട്ടിയില്ല, അവരുടെ മാർക്ക് ആരും അറിഞ്ഞതും ഇല്ല..
വൈകീട്ട് സ്കൂൾ വീട്ട് ഇരുവരും ഒരു കുട കീഴിൽ തോളിൽ കയ്യിട്ട് നടന്നു. മഴ കനത്തു. കാറ്റ് അവരുടെ കുടയെ വലിക്കുന്നുണ്ട്. ഹമീദ് പറഞ്ഞു : ഡാ നമ്മളെ ബാഗ് നനയുന്നുണ്ട്, നീയത് മുന്നിലേക്ക് പിടിച്ചു വെക്ക്. അല്ലെങ്കിൽ നമുക്ക് എവിടെങ്കിലും കേറി നിൽക്കാം..
എന്നാൽ ആ കാണുന്ന അയ്യപെട്ടന്റെ ചായ കടയിൽ കേറി നിന്നാലോ.. ചർച്ചകൾക് ഒടുവിൽ അവർ അങ്ങോട്ട് നീങ്ങി. മഴയത്ത് ചൂടുള്ള ആവി പോവുന്നത് കണ്ട് അപ്പു ചോദിച്ചു, ഡാ ഹമീദേ ഇവിടെ നല്ല ചൂടുള്ള ചായയും പരിപ്പ് വടയും കിട്ടും, നിനക്ക് വേണോ... അപ്പോ ഹമീദ് പറഞ്ഞു : അതിന് നിന്റെ കയ്യിൽ പൈസ ഉണ്ടോ, ഇല്ല.. എന്റെ കയ്യിലും ഇല്ല.. അപ്പോ പിന്നെ അങ്ങോട്ട് നോക്കണ്ട..
ഓല മേഞ്ഞ ചായ കടയുടെ ഓലകളിൽ നിന്ന് ഉതിർന്നു വീഴുന്ന മഴ തുള്ളികളെ തട്ടി കളിക്കുന്നതിനിടയിൽ ഹമീദ് ചിരിച്ചു സ്വയം പറഞ്ഞു : "എന്നാലും നമുക്ക് എന്ത് ഭാഗ്യം ആണല്ലേ ". കൃത്യ സമയത്ത് കാറ്റ് വന്നു, നമ്മളെ പേപ്പറും പോയ്.. അടിയും കിട്ടിയില്ല..
അപ്പോൾ അപ്പു : എന്റെ മനസ്സിൽ ഇപ്പോ അതൊന്നും അല്ല.. എനിക്ക് ആ പരിപ്പുവട വേണം.. എന്താ ചെയ്യാ.. എന്നാ നീ വായോ നമുക്ക് ചോദിക്കാം..
"അയ്യപ്പെട്ടാ.. ഞങ്ങൾക്ക് 2 പരിപ്പുവട വടയും ചായയും തരോ.. പൈസ കയ്യിൽ ഇല്ല, നാളെ തന്ന മതിയോ"..
നിഷ്കളങ്കമായ കുട്ടികളുടെ ചോദ്യം അദേഹത്തിന്റെ മുഖത്തു പുഞ്ചിരി വിടർത്തി..
അദ്ദേഹം പറഞ്ഞു : മക്കൾ ആ ബെഞ്ചിൽ ഇരിക്കു.. ആ അലമാരയിൽ നിന്ന് പരിപ്പുവട എടുത്തോ, ചായ ഇപ്പോ തരാം..
ചൂട് പോവുന്ന ആവിയെ നോക്കി അവർ ഊതി ഊതി കുടിച്ചു..
മഴ കുറഞ്ഞപ്പോൾ അവർ ഇറങ്ങി.. ഡാ ഹമീദേ, നീ നേരത്തെ പറഞ്ഞില്ലേ.. നമ്മളെ ഭാഗ്യം എന്ന്.. അത് മുഴുവൻ ഭാഗ്യം ഒന്നും അല്ല.. നീ ഇങ്ങോട്ട് ഒന്ന് നോക്കിക്കേ....
അതും പറഞ്ഞു അപ്പു തന്റെ ട്രൗസറിന്റെ പോക്കറ്റിൽ നിന്ന് ഹമീദിന്റെ മാത്‍സ് പേപ്പർ എടുത്തു കാണിച്ചു കൊടുത്തു...
ഹമീദ് അത്ഭുതത്തോടെ ചോദിച്ചു : അപ്പോ ഇത് പറന്നു തോട്ടിൽ പോയെന്ന് പറഞ്ഞിട്ട്...??
എന്റെ ഒരെണ്ണം ഞാൻ എടുത്തു എറിഞ്ഞു.. നിന്റെ പേപ്പർ എടുത്തു എറിയാൻ നിന്നപ്പോൾ നമ്മുടെ പ്യൂൺ അതിലെ പോയ്.. അപ്പോ അത് ഞാൻ പോക്കെറ്റിൽ ഇട്ട്...
ഇത് കേട്ട ഹമീദ് അപ്പുവിനെ സന്തോഷം കൊണ്ട് കെട്ടിപിടിച്ചു.. ഹമീദ് പറഞ്ഞു." ഓ നീ ഭയങ്കരൻ തന്നെ, നിന്റെ ധൈര്യം ഞാൻ സമ്മതിച്ചിരിക്കുന്നു ".
രണ്ട് പേരും രണ്ട് വഴിയിലേക്കു പിരിയാൻ നിന്നപ്പോൾ അപ്പു ചോദിച്ചു.. നീയിന്നു കളിക്കാൻ വരുന്നുണ്ടോ.. അവൻ പറഞ്ഞു.. ഇല്ലടാ നല്ല മഴ അല്ലേ... പിന്നെ എപ്പോളും പേപ്പർ തരുമ്പോ കാറ്റും മഴയും ഉണ്ടാവില്ല.. ശ്രദ്ധിച്ചോ..
അതും പറഞ്ഞു ചെറു പുഞ്ചിരിയോടെ രണ്ട് വഴിയിലേക്കു നടന്ന് നീങ്ങി
