STORYMIRROR

Sreeja Unnikrishnan

Classics Fantasy

4  

Sreeja Unnikrishnan

Classics Fantasy

സ്വപ്നം

സ്വപ്നം

1 min
22

വർണ്ണ വെഞ്ചാമരം വീശി മന്ദം
സ്വപ്നം സുഖാനന്ദ മേകിടുന്നു
സ്വർണ്ണപ്രഭ ചൊരിഞ്ഞെത്തി നമ്മിൽ
സ്വർഗ്ഗാനുഭൂതി തരുന്നു മന്ദം
വർണ്ണ ചിത്രങ്ങൾക്കു മാറ്റുകൂട്ടും
ഭാവനാ ലോകത്തേയ്ക്കാനയിപ്പൂ
വാരിവിതറിയ പൊൻ പ്രഭ പോൽ
മാനസം കോൾമയിർ കൊണ്ടീടവേ
ആനന്ദ നിർവൃതിയാൽ മനസ്
മായികാലോകത്ത് നൃത്തം വെയ്പ്പൂ
ചാരുതയാർന്ന് മനം കവർന്നാ
ദൃശ്യ മാധുര്യത്തിൻ തേൻ നുകരാൻ
പാലൊളി തൂവുന്ന തിങ്കളെ പോൽ
സ്വപ്നം പ്രഭ ചൊരിഞ്ഞെത്തിടുന്നു
മങ്ങി തുടങ്ങിയ ജീവിതത്തിൽ
വർണ്ണ സൗരഭ്യം പടർത്തിടുന്നു
                                  by
                          ശ്രീജ. ടി പി


ഈ കണ്ടെൻറ്റിനെ റേറ്റ് ചെയ്യുക
ലോഗിൻ

Similar malayalam poem from Classics