പ്രണയം
പ്രണയം
പ്രണയം അതെങ്ങനെയാണ്. നമുക്ക് നിർവജിക്കാൻ കഴിയാനാവാത്ത വിധം മനോഹരമാണത്. അവനോ അവളോ ആയികൊള്ളട്ടെ അയാളെ പുതിയൊരു വ്യക്തിയാക്കി മാറ്റിയത് പ്രണയമാണ്. ദുഃഖത്താലും ദേഷ്യത്താലും വികൃതമായിരുന്ന അയാളുടെ മനസ്സിൽ പ്രണയത്തിൻ്റെ വിത്ത് വളർന്ന് കഴിഞ്ഞു.
വിജനതയിൽ ഒരു ശലഭമായ് ഞാൻ അലഞ്ഞു...
നീയോ പൂവിൻ സുഗന്ധമായി എന്നെ തലോടി...
നീയാം മധുകണങ്ങളിൽ ഞാൻ നിർവൃതി തേടി.
വിദൂരതയിൽ ഒരു വേഴാമ്പലായ് ഞാൻ കേണു...
നീയോ മഴയായി എന്നിൽ പെയ്തു...
നീയാം മഴയെന്നിൽ പുതുജീവനേകി.

