Preethi Warrier

Drama

4.2  

Preethi Warrier

Drama

തട്ടിയെടുക്കപെട്ട മാതൃത്വം

തട്ടിയെടുക്കപെട്ട മാതൃത്വം

1 min
11.6K


അതിന്റെ മൃദുലമായ  കരച്ചിൽ ആശുപത്രി വാർഡിൽ മുഴങ്ങി. അവൾ പുഞ്ചിരിച്ചു. പ്രസവം കുറച്ചു വിഷമം ആയാലും, അവളുടെ കുഞ്ഞിന്റെ ശബ്ദം കേട്ട് അവൾ പ്രഫുലിതയായി. അവളുടെ കുഞ്ഞി വാവയെ കൈയ്യിലിടുക്കാൻ അവൾ കൈകൾ നീട്ടി. പക്ഷെ അവർ അതു സമ്മതിച്ചില്ല്യ, കരയുന്ന കുട്ടിയെ അവർ കൊണ്ടു പോയി.

 

"ഞാൻ ഒരു തവണ കണ്ടോട്ടെ?" അവൾ അപേക്ഷിച്ചു.

 

പക്ഷെ പൂർണമായ നിശബ്ദത ആയിരുന്നു. അവളുടെ സ്വന്തം കുഞ്ഞിനെ അവൾക്കു കാണാൻ കഴിയില്ലെന്ന് അവൾക്കു മനസ്സിലായി. സങ്കടം കാരണം അവൾ പൊട്ടി കരഞ്ഞു.

 

രണ്ടു ദിവസത്തിനു ശേഷം വീട്ടിൽ എത്തിയപ്പോൾ , അവളുടെ മക്കൾ സന്തോഷപൂർവം അവളെ കെട്ടിപിടിച്ചു.

 

"അമ്മേ, ഞങ്ങൾക്ക് കിട്ടിയതു അനിയനാണോ അനിയത്തിയാണോ?"


അവളുടെ കണ്ണുകൾ നിറഞ്ഞു.

 

"'അമ്മ വിശ്രമിക്കട്ടെ, നിങ്ങൾ പോയി കളിക്കു." അവളുടെ ഭർത്താവു മക്കളെ പുറത്തേക്കയച്ചു.

 

രാത്രി ഭർത്താവു സമാധാനിപ്പിച്ചു, "എല്ലാം നമ്മൾക്ക് അറിയാമായിരുന്നല്ലോ, പിന്നെ എന്തിനാണ് ഇത്രേം വിഷമം?"

 

അവൾ എങ്ങിനെ വിഷമിക്കാതെ ഇരിക്കും? ഒമ്പതു മാസം കുഞ്ഞിനെ വയറ്റിൽ വളർത്തി. അതിന്റെ പിഞ്ചു ഹൃദയസ്പന്ദനം കേട്ട് അവൾ എത്ര മാത്രം സന്തോഷിച്ചിട്ടുണ്ട്. അതിന്റെ കൊച്ചു അനക്കങ്ങൾ അനുഭവപെട്ടു എത്ര മാത്രം ഉല്ലസിച്ചിട്ടുണ്ട് . എന്നിട്ടു ഇപ്പൊ പെട്ടെന്ന് അതിനെ അവളുടെ അടുത്തു നിന്ന് മാറ്റിയാൽ വിഷമം ആവാതെ ഇരിക്കുമോ?

 

" എനിക്ക് മനസ്സിലാവും. പക്ഷെ ആ കുട്ടി കാരണം നമ്മളുടെ എല്ലാ കടവും തീർക്കാൻ പറ്റി. നമ്മൾക്ക് പണവും, നല്ല ജീവിതവും ലഭിക്കും. ആ സന്താനം ഇല്ല്യാത്ത ദമ്പതികൾക്കും നീ മൂലം ഒരു കുഞ്ഞിനെ കിട്ടി. എല്ലാം നല്ലതിനാണെന്നു ചിന്തിക്കു. " അവളുടെ ഭർത്താവു അവളുടെ വിഷമം മാറ്റാൻ നോക്കി.

 

അവൾ അയ്യാളുടെ തോളിൽ തല വെച്ചു.  സറോഗസി ചെയ്യുന്ന സ്ത്രീകൾ പണത്തിനു മാത്രമാണ് സ്വന്തം ഗർഭപാത്രം വാടകയ്ക്ക് കൊടുക്കുന്നതെന്ന് പലരും വിചാരിക്കും. പക്ഷെ പ്രസവം കഴിഞ്ഞാൽ അവർ എത്ര മാത്രം സങ്കടപ്പെടുന്നു എന്നത് ആരും മനസ്സിലാക്കുന്നില്ല്യ.  


Rate this content
Log in

Similar malayalam story from Drama