Hibon Chacko

Tragedy Crime Inspirational

3  

Hibon Chacko

Tragedy Crime Inspirational

സ്ത്രീ

സ്ത്രീ

1 min
295



   ഒരു നഗരത്തിൽ മധ്യവയസുള്ളൊരു സ്ത്രീ കൊലപാതകത്തിന് ഇരയായി. പ്രാഥമിക അന്വേഷണം ഉദ്ദേശിച്ച രീതിയിൽ ഫലപ്രാപ്തി കാണാതിരുന്നത് നിയമവ്യവസ്ഥയേയും രാഷ്ട്രീയവ്യവസ്ഥയേയും ഒരുപോലെ പിടിച്ചുലച്ചു.

   നിവർത്തിയില്ലാതെവന്നപ്പോൾ മുഖ്യമന്ത്രി നേരിട്ടിടപെട്ട് ഒരു അന്വേഷണഉദ്യോഗസ്ഥനെ ഈ കേസിൽ നിയമിച്ചു. എല്ലാവരെയും അമ്പരപ്പിക്കുംവിധം, ഭ്രാന്തമായരീതിയിൽ ആ ഉദ്യോഗസ്ഥൻ തന്റെ കർത്തവ്യം നിർവ്വഹിച്ചുതുടങ്ങി.

   അങ്ങനെ ഒരുദിവസം പ്രതിയെ കണ്ടെത്തി. ഉദ്യോഗസ്ഥൻ, ഔദ്യോഗികമായി മുഖ്യമന്ത്രിക്കും പരിവാരങ്ങൾക്കും തന്റെ റിപ്പോർട്ട്‌ സമർപ്പിക്കുന്നസമയം- മന്ത്രി ചിരിച്ചുകൊണ്ട് ചോദിച്ചു;

“ആരായിരുന്നു ഈ സ്ത്രീ?!”

ഉദ്യോഗസ്ഥൻ മറുപടി നൽകി;

“ആ സ്ത്രീ എന്റെ, അമ്മയായിരുന്നു.”



Rate this content
Log in

Similar malayalam story from Tragedy