പാഥേയം
പാഥേയം
അവൾ കാവിലെക്കുള്ള യാത്രയിലാണ്...വെറും കാവ് അല്ല ഭഗവതി കാവ്...സർപ്പക്കാവ്.....അതു അറിയപ്പെടുന്നത് ഭഗവതി കാവ് എന്നാണ്.. ത്രിസന്ധ്യയ്ക്ക് മുന്നേ വിളക്ക് വയ്ക്കുവാൻ അവൾ നടക്കുകയാണ്....വിയർപ്പു തുള്ളികൾ തൂവാല കൊണ്ട് ഒപ്പിക്കൊണ്ട് .അരമണിക്കൂർ നേരത്തെ നടത്തയ്ക്ക് ഒടുവിൽ അവൾ കാവിൻ്റെ ഗേറ്റ് തുറന്നു അകത്തു കയറി...
ആദ്യം കാവിനു ചുറ്റും ഒന്നു നോക്കി...ഇരുട്ട് വീണു കിടക്കുന്നത് പോലെ മരങ്ങൾ തിങ്ങിവിങ്ങി നിൽപ്പുണ്ട്...കൂടാതെ വള്ളികൾ മരങ്ങളിൽ ഊഞ്ഞാൽ കെട്ടിയിട്ടത് പോലെ തൂങ്ങി തൂങ്ങി കിടക്കുകയാണ്....അതൊക്കെ അവളുടെ മനസ്സിൽ അല്പം ഭയം ഉളവാക്കിയെങ്കിലും അവൾ ഭഗവതിയെ മനസ്സറിഞ്ഞ് വിളിച്ചു കൊണ്ട് വിഗ്രഹത്തിനടുത്തേക്ക്. നീങ്ങി .
കൈയിൽ കരുതിയിരുന്ന കവർ അവള് താഴെ വച്ചു...എന്നിട്ട്.. വിഗ്രഹത്തിലെ പഴയ മാലകൾ ഒക്കെ എടുത്തു മാറ്റി...
എന്നിട്ട് കൈയിൽ കരുതിയിരുന്ന തുണികൾ കൊണ്ട് വിളക്കെല്ലാം തുടച്ചു വൃത്തിയാക്കി .
എന്നിട്ട് അതിൽ എല്ലാം എണ്ണ പകർന്നു .തിരിയിട്ട് വിളക്ക് വച്ചു കത്തിച്ചു..ശേഷം മഞ്ഞൾ പൊടി ആ വിഗ്രഹത്തിലേക്ക് ചാര്ത്തി.....പൂക്കൾ കൊണ്ട് അലങ്കരിച്ചു... തൊഴു കൈയോടെ നിന്ന് പ്രാർത്ഥിച്ചു....
അങ്ങനെ നിന്നപ്പോൾ പിറകിനൊരു ആളനക്കം...ആരോ തൊഴുവാൻ വന്നതവും അവൾ അങ്ങനെ വിചാരിച്ചു കൊണ്ട് വീണ്ടും. പ്രാർത്ഥനയിൽ മുഴുകി.. ഇടയ്ക്കെപ്പോഴോ മുല്ല പൂക്കളുടെ വാസന അവൾക്ക് അനുഭവപെട്ടു.....കെട്ടിവച്ചിരുന്ന അവളുടെ കാർകൂന്തൽ അഴിഞ്ഞു വീണു.....
അവൾ കാവിലെ വിഗ്രഹത്തിൻ്റെ മുന്നിൽ നിന്നും അല്പം പുറകോട്ടു മാറി...വിളക്കുകളിൽ ഒന്നും തട്ടാതെ അവളുടെ വെള്ളി കൊലൂസിട്ട പാദങ്ങൾ വെളിയിൽ എടുത്തു വച്ചവൾ.
കുഞ്ഞേ....കുട്ടിയാണോ വിഗ്രഹത്തിൽ നിന്നും പൂമാല മാറ്റുന്നത്....അവിടെ വന്ന ഒരു വൃദ്ധയായ സ്ത്രീ ചോദിച്ചു...
അതേ പഴയതൊക്കെ മാറ്റത്തെ എങ്ങനെ ആണ് വിളക്ക് വയ്ക്കുന്നത്.... അവൾ ചോദിച്ചു......
എന്നാലും മോളെ സ്ത്രീകൾ വിഗ്രഹത്തിൽ തൊടാൻ പാടില്ല....അതു അറിയില്ലേ.
..ഞാൻ വൃതം ആണ് അമ്മുമ്മ..വിളക്ക് വയ്ക്കാൻ വരുന്ന ദിവസം ഞാൻ അങ്ങനെ ആണ്... അവൾ
പക്ഷേ...കുട്ടിക്ക് ഒന്നും പറ്റിയില്ലല്ലോ ചിലപ്പോൾ അതിൽ തൊടാൻ പോയാൽ സർപ്പം എടുത്തു ചടിയിട്ടും ഉണ്ട്..അതുകൊണ്ട് ഞാൻ ഇതിൽ ഒന്നും തൊടില്ല..വിളക്ക് വച്ചു കൊണ്ട് പോകും...
മുടി ഇങ്ങനെ അഴിച്ചിട്ടു കൊണ്ട് ഇവിടെ കയറല്ലേ മോളെ....
ഞാൻ കെട്ടിവച്ചതാണ്....എങ്ങനെയോ അഴിഞ്ഞു പോയി...അതാണ്.... അവള് പറഞ്ഞു...
കുട്ടിയെ ഭഗവതിക്ക് ഇഷ്ടം ആയിട്ടുണ്ട് അതാണ് ഉപദ്രവിക്കാൻ ആളെ വിടാഞ്ഞത്....അമ്മുമ്മ പറഞ്ഞു
അതിനു അവള് ഒന്നു ചിരിച്ചു...
എന്നിട്ട് ഒന്നൂടെ തിരിഞ്ഞ് ആ വിഗ്രഹത്തിലേക്കു നോക്കി...ആണൊ എന്നെ ഇഷ്ടമായോ നിനക്കു..... എൻ്റെ കൂടെ എന്നും കാണുമോ......
ഞാൻ എന്നാൽ ഇറങ്ങാട്ടെ അമ്മുമ്മ.
മോളുടെ പേര് എന്താണ്........
ഭദ്ര... ശ്രീ ഭദ്ര..... അവൾ.മറുപടി പറഞ്ഞു കൊണ്ട് വീട്ടിലേക്ക് നടന്നു....
ആ വൃദ്ധ അവൾ പോകുന്നതും നോക്കി ഇരുന്നു.....
ഭദ്ര വേഗം തിരിച്ചു നടന്നു....സമയം ഒരുപാട് ആയി... ജോലി ഒരു പാട് ഉണ്ട്....ചെയ്തു തീർക്കാൻ.. ഓരോന്ന് ഓർക്കുന്നതിനൊപ്പം അവളുടെ നടത്തയ്ക്ക് വേഗതയും കൂടി....
മാളിയേക്കൽ വീടിൻ്റെ വലിയ ഗേറ്റ് തുറന്നു ഭദ്ര അകത്തേക്ക് പ്രവേശിച്ചു.... നേരെ അടുക്കള പുറത്തേക്ക് പോയി..അതു വഴി അകത്തേക്ക് കയറി....
നീ എന്തുവാ കൊച്ചെ ഭജന ഇരിക്കാൻ പോയതാണോ...എത്ര നേരമായി.....ഇവിടെ എന്തെല്ലാം ജോലി കടക്കുന്നു ചെയ്തു തീർക്കാൻ.....തന്തയും തള്ളയും ഇല്ലാത്ത കൊച്ചല്ലേ എന്ന് വച്ചിട്ടാണ് ഇവിടെ ജോലിക്ക് നിർത്തിയത്...പിന്നെ പഠിത്തം തുടരുന്നിലെ ...അതൊക്കെ ഒരു ഭാഗ്യം ആയിട്ട് കണക്കാക്കണം...രാവിലത്തെ ജോലി ഒതുങ്ങുമ്പോൾ നീയും പത്ത് പേരെ പോലെ പഠിക്കാൻ പോകുന്നില്ലേ....ഞങ്ങള് താമസിച്ചു പോയാൽ മതി എന്ന് വല്ലതും പറയുന്നുണ്ടോ... അപ്പൊൾ എന്തു വേണം കണ്ടറിഞ്ഞ് നിൽക്കണം....ഇനി ഇത് ആവർത്തിക്കരുത്.......ത്രേസ്യ പറഞ്ഞു നിർത്തി.....
ഭദ്രയുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി.... അവർ പറഞ്ഞതും സത്യമല്ലേ...ഭാഗ്യം തന്നെ ആണ്..ജോലിക്ക് നിൽക്കുന്നു എങ്കിലും പഠിത്തം തുടർന്ന് കൊണ്ട് പോകുവാൻ അനുവാദം തന്നു... തന്നെപ്പോലെ അനാഥയായ ഒരു പെണ്ണിന് കിടക്കാൻ സുരക്ഷിതം ആയ ഒരു സ്ഥലം കിട്ടിയത് തന്നെ ഭാഗ്യം ആണ്... ഭഗവതി ... കാത്തു രക്ഷിക്കനെ..... അവൾ മൗനമായി പറഞ്ഞു കൊണ്ട് .കണ്ണ് നീർ ഒന്നു തുടച്ചു .മുഖം കഴുകി കൊണ്ട് വീണ്ടും ജോലിയിലേക്ക് തിരിഞ്ഞു....
എല്ലാം റെഡി ആയി കഴിഞ്ഞപ്പോൾ അവൾ അടുക്കളയിൽ നിന്നും ഹാളിലേക്ക് ഒന്നു എത്തി നോക്കി.. എല്ലാവരും സംസാരത്തിൽ ആണ്...
അവൾ വീണ്ടും എല്ലാം ഒന്നു പകർന്നു വച്ചു...ഓരോന്നും പതിയെ ഡൈനിങ് ടേബിളിൽ കൊണ്ട് വച്ചു....
കഴിക്കാനുള്ള പാത്രങ്ങൾ എല്ലാം തന്നെ ഒന്നും കൂടി കഴുകി തുടച്ചു കൊണ്ട് ടേബിളിൽ വച്ചു...
എന്നിട്ട് അടുക്കളയിലേക്ക് പോയി..ഇനി അവർ വിളമ്പി കഴിച്ചോളും.. എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ അവർ വിളിക്കും...
ഭദ്ര കൊച്ചെ........ആ വിളി കേട്ടപ്പോൾ അവളുടെ ചുണ്ടുകൾ വിടർന്നു...ഇവിടെ വന്നപ്പോൾ മുതൽ കേൾക്കുന്ന സ്നേഹം തുളുമ്പുന്ന ഒരു വിളി അതു മാത്രം ആണ്...
അവൾ വേഗം അങ്ങോട്ടേക്ക് ചെന്നു...
വല്ല്യപ്പച്ച.... ..ഭദ്ര വിളിച്ചു...
കൊച്ചു കഴിച്ചോ......
ഞാൻ കഴിച്ചു......ഭദ്ര
അതു അവിടെ എന്നും പതിവാണ്.. തോമസ് ആഹാരം കഴിക്കുന്നതിനു മുന്നേ തിരക്കും ഭദ്രകൊച്ച് കഴിച്ചോ എന്ന്...
എല്ലാവരും കഴിച്ചു കഴിഞ്ഞപ്പോൾ ഭദ്ര ചെന്നു എല്ലാം കഴുകാൻ എടുത്തു കൊണ്ടു പോയി സിങ്കിൽ ഇട്ടു ..എന്നിട്ട് ടേബിൾ നല്ലത് പോലെ വൃത്തിയക്കി... എല്ലാവർക്കും കുടിക്കാനുള്ള വെള്ളം ഓരോ മുറികളിൽ കൊണ്ട് കൊടുത്തു...
അവൾ വീണ്ടും അടുക്കളയിൽ എത്തി പാത്രങ്ങൾ എല്ലാം വൃത്തിയാക്കി...
നായ്ക്കൾക്കുള്ള ആഹാരവും കൊണ്ട് കൊടുത്തു....ഇനി ഒന്നു കുളിക്കണം...
അവൾ ഒന്നു പോയി കുളിച്ചു വന്നു...
അതിനു ശേഷം അവൾക്കുള്ള ആഹാരം എടുത്തു കഴിച്ചു...എന്തോ പതിവില്ലാതെ അവളുടെ കണ്ണ് നിറഞ്ഞു..
അച്ഛനും അമ്മയും ഉണ്ടായിരുന്നപ്പോൾ ഇതുപോലെ കഴിക്കാൻ ഇരിക്കുന്ന സമയം അമ്മയും അച്ഛനും ഓരോ ഉരുള വായിൽ വച്ച് തരും..അതിനു നല്ല സ്വാദ് ആണ്....
പ്ലസ് വൺന് പഠിക്കുമ്പോൾ ആണ് അച്ഛനും അമ്മയും ഒരു അപകടത്തിൽ മരിക്കുന്നത്...
അന്ന് തൊട്ട് ഇവരുടെ കൂടെ ആണ്..ഇവരുടെ തന്നെ ഒരു വീട്ടിൽ ആണ് വാടകയ്ക്ക് താമസിച്ചിരുന്നത്...എല്ലാം കഴിഞ്ഞപ്പോൾ ബന്ധുക്കൾ എല്ലാം പോയി..
അന്ന് വല്ല്യപ്പചൻ കൂട്ടി. കൊണ്ട് വന്നതാണ് തന്നെ...
കഴിക്കാൻ തോന്നുന്നില്ലെങ്കിലും...ആഹാരം
അവൾ അതു പാഴാക്കാതെ കഴിച്ചു...
പിന്നെ എല്ലാം ഒന്നുകൂടി വൃത്തിയാക്കി വച്ചു... അവൾ മുറിയിലേക്ക് പോയി..
പഠിക്കാനുള്ള പുസ്തകം എടുത്തു വച്ചു...ഇപ്പൊൾ ഡിഗ്രി സെക്കൻ്റ് year ആയി...അവളെ തോമസ് കൊണ്ടുപോയി ചേർത്തത് BBA ചെയ്യാൻ ആണ്...പഠിത്തം കഴിഞ്ഞാൽ ജോലിയും കൊടുക്കാം എന്ന് പറഞ്ഞിട്ടുണ്ട്....
അവൾ പഠനത്തിലേക്ക് തിരിഞ്ഞു....പതിന്നോര മണി ആയപ്പോൾ അവൾ എല്ലാം എടുത്തു വച്ചു....അപ്പോഴേക്കും അവളുടെ ജനലിൻ്റെ അടുത്ത് ഒരു നിഴൽ രൂപം തെളിഞ്ഞു ..
ആദ്യം ഭദ്ര ഒന്നു ഭയന്നുവെങ്കിലും. ഈ സമയത്ത് ഇവിടെ വരുവാൻ ഈ ഒരു അവതാരം മാത്രമേ ഉള്ളൂ എന്നറിയാം .പതിവ് പോലെ ജനലിൽ ഒരു തട്ടും കേട്ടു...അവള് ചെന്നു അടുക്കവശത്തെ കതക് ശബ്ദം കേൾക്കാതെ തുറന്നു കൊടുത്തു ...
കാലുകൾ നിലത്ത് ഉറയ്ക്കാതെ അവൻ വാതിൽ തുറന്ന ഉടനെ സ്ലാബിൻ്റെ സൈഡിൽ ഇടിച്ചു നിന്നു.. അതു കണ്ടപ്പോൾ ഭദ്ര കുറച്ചു മാറി നിന്നു..
എന്താടി ...നിനക്കു കതക് തുറക്കാൻ ഇത്രയും താമസം.... അലക്സ്
അതിനു അവൾ ഒന്നും മിണ്ടിയില്ല... കാരണം ഇപ്പൊൾ എന്തെങ്കിലും സംസാരിച്ചാൽ അതിൽ പിടിച്ച് കയറും ആരെങ്കിലും വരും പിന്നെ അതിനുള്ളത്തും കൂടി കേൾക്കണം....
അവൻ പിടിച്ചു പിടിച്ചു മുന്നോട്ടു നടന്നു...
കഴിക്കാൻ ആഹാരം എടുക്കട്ടെ..... ഭദ്ര
നീ ആരാടി...എന്നെ കാത്തിരുന്നു ആഹാരം വിളമ്പി തരാൻ. എൻ്റെ ഭാര്യ ആണൊ..... പറയേഡി...... അലക്സ്
അതിനും ഭദ്ര ഒന്നും മിണ്ടിയില്ല...
ജോലിക്കാരി ജോലിക്കാരിയുടെ സ്ഥാനത്ത് നിൽക്കണം കേട്ടല്ലോ.....അലക്സ് അത്രയും പറഞ്ഞു കൊണ്ട് അവൻ്റെ മുറിയിലേക്ക് പോയി....
ഭദ്ര പോയി കതടച്ചു കുറ്റിയിട്ടു....അവളുടെ മുറിയിൽ കയറി കിടക്കാൻ തുടങ്ങി ..സമയം 12 കഴിഞ്ഞു...രാവിലെ നാല് മണിക്ക് അലാറം വച്ചു കൊണ്ട് അവൾ ഉറങ്ങാൻ കിടന്നു...
ഉറക്കത്തിലേക്ക് വഴുതി വീഴാൻ തുടങ്ങിയപ്പോൾ അവളുടെ മുറിയിലെ വാതിലിൽ ആരോ തട്ടി.....
ഭദ്ര ശബ്ദം കേട്ട് ഏഴുന്നെൽട്ടു...ഇനി ഇത് ആരാണോ എന്തോ....
അവള് ചെന്നു കതക് തുറന്നപ്പോൾ. മുന്നിൽ അലക്സ് നിൽക്കുന്നു....
എന്താണ്....ഭദ്ര
പോയി ചോറെടുത്ത് വയ്ക്കേടി...അതു പറഞ്ഞു അലക്സ് ഡൈനിങ് ഹാളിലേക്ക് പോയി...
ഇങ്ങേരു പൊട്ടൻ ആണൊ ഇത് തന്നെയല്ലേ ഞാൻ നേരത്തെ ചോദിച്ചത്...ഭദ്ര ആത്മ..
അവള് ചെന്നു അവനു ആഹാരം വിളമ്പി കൊടുത്തു.....
ഇതൊക്കെ എന്ത് കറി ആണ് ഉണ്ടാക്കി വച്ചേക്കുന്നത് .വായിൽ വയ്ക്കാൻ കൊള്ളില്ല....ഉപ്പും ഇല്ല എരിവും ഇല്ല.....ഷാപ്പിലെ കറി ഒക്കെ ഒന്ന് നി് കഴിച്ചു നോക്കണം..എന്ന ടേസ്റ്റ് ആണെന്ന് അറിയുമോ.... അവിടുന്ന് കഴിച്ചിട്ട് വന്നാൽ മതിയായിരുന്നു ..വെറുതെ....
അത്രയും കുറ്റം പറഞ്ഞു കൊണ്ട് തന്നെ അവൻ എല്ലാം കഴിച്ചു തീര്ത്തു... അവള് പാത്രങ്ങൾ എല്ലാം എടുത്തു കൊണ്ട് പോയി കഴുകി വച്ചു തിരിഞ്ഞപ്പോൾ അലക്സ് നിൽക്കുന്നു....
ഭദ്ര ഒന്നു ഭയന്ന് പോയി......
കാത്തിരിക്കൂ....
മൊഴി
