Rosmy Valavi

Drama

3  

Rosmy Valavi

Drama

ഒരു വലിയ തല, ഒരു വിരൽ, ചെറിയ രണ്ടു കാലുകൾ; ഇതെന്ത് ജീവി?

ഒരു വലിയ തല, ഒരു വിരൽ, ചെറിയ രണ്ടു കാലുകൾ; ഇതെന്ത് ജീവി?

2 mins
323


അങ്ങനെ ഒരു നാൾ നാടെങ്ങും കൊറോണ വൈറസ് ഭീതിയിൽ വീട്ടിൽ ഇരിക്കുന്ന സമയം. ഞാൻ എൻ്റെ പഴയ പുസ്തകങ്ങൾ പൊടി തട്ടി എടുത്തു. 1998ലെ പത്താം ക്ലാസ്സിലെ ഡയറി. ഓട്ടോഗ്രാഫ് ഡയറി അല്ല; പക്ഷെ പ്രിയപ്പെട്ട ഒരാളുടെ വരികൾ അതിലുണ്ട്. എല്ലാ നന്മകളും നേർന്നുകൊണ്ടുള്ള പ്രിയപ്പെട്ട അധ്യാപികയുടെ കൈപ്പട. മനസ് അത് വായിച്ച് കുളിർത്തു. പഴയ ഓർമ്മകൾ ഓടിയെത്തി. സ്കൂൾ കാലം... കൂട്ടുകാർ... പ്രിയപ്പെട്ട വിഷയം... മലയാളം! അങ്ങനെ ഒരു പിടി മധുര സ്മരണകൾ. എൻ്റെ പ്രിയപ്പെട്ട മലയാളം അദ്ധ്യാപിക അന്നക്കുട്ടി ടീച്ചറിൻറെ ഓട്ടോഗ്രാഫ്. മൂന്നു വർഷത്തെ ഹൈസ്കൂൾ കാലത്ത് എല്ലാവരെയും സ്നേഹം കൊണ്ട് മനസ്സോടു ചേർത്ത ടീച്ചർ. കുറേ കഥകളും കവിതകളും ജീവിതാനുഭവങ്ങളും ഒക്കെ പറഞ്ഞു പെട്ടെന്ന് തീർന്നു പോകുന്ന ക്ലാസ് ആണ് മലയാളം ക്ലാസ്. സ്വിച്ചിൻ്റെ മലയാളം, ട്രാൻസ്പോർട്ട് ബസിൻെറ മലയാളം ഒക്കെ പറഞ്ഞു ഞങ്ങൾ ചിരിക്കുകയും ചിന്തിക്കുകയും ചെയ്ത ക്ലാസുകൾ.


ഒരു നാൾ ടീച്ചർ ബോർഡിൽ ഒരു ചിത്രം വരച്ചു. ഒരു വലിയ തല, ഒരു വിരൽ, ചെറിയ രണ്ടു കാലുകൾ. ഇതെന്ത് ജീവി? ഞങ്ങൾ വിദ്യാർത്ഥികൾ അത്ഭുതപ്പെട്ടു. ടീച്ചർ വിശദീകരിച്ചു - ഇതാണ് ഇനി വരുന്ന നൂറ്റാണ്ടിലെ മനുഷ്യൻ. തല നിറയെ ബുദ്ധി, സ്വിച്ച് അമർത്താൻ ഒരു വിരൽ മാത്രമേ അവന് ആവശ്യമുള്ളു. ഹ ഹ ഹ ഞങ്ങൾക്ക് ആവേശമായി. ഇപ്പൊ 22 വർഷങ്ങൾക്കിപ്പുറം നോക്കുമ്പോൾ എല്ലാം എത്ര ശരി! Artificial Intelligence, IoT - Internet of things ഒക്കെ വന്ന് മനുഷ്യന് ഇപ്പോൾ വിരൽ പോലും വേണ്ട, മനസ്സിൽ ഓർത്താൽ തന്നെ കാര്യങ്ങൾ നടക്കും. എന്തൊരു കാലം!


കാര്യം ഇങ്ങനെയൊക്കെ ആണെങ്കിലും, എനിക്ക് ഒരു പുസ്തകം കൈയിലെടുത്ത് അതിൻ്റെ പേജുകളിലെ മണം ആസ്വദിച്ചു വായിക്കുന്ന ഒരു സുഖം Amazon Kindle വായിച്ചാൽ കിട്ടില്ലല്ലോ! എത്ര ശാസ്ത്ര പുരോഗമനം ഉണ്ടായാലും മനുഷ്യസ്പർശം, ചിരി ഒക്കെ നമുക്ക് വേണം. IBM നിർമിച്ച Sophia റോബോട്ടും സിനിമയിലെ android കുഞ്ഞപ്പനും ഒന്നും മനുഷ്യന് പകരമാകില്ല. സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ഉള്ളത് മനുഷ്യന്റെ അടിസ്ഥാന ആവശ്യമാണ്.


Autograph ലേക്ക് തിരിച്ചു വരാം. Autographന്റെ ഫോട്ടോ എടുത്ത് എൻ്റെ അന്നക്കുട്ടി ടീച്ചർക്ക് ഞാൻ whatsapp അയച്ചു. ഒരു audio message കൂടെ അയച്ചു. അത് കണ്ട് ടീച്ചർ എന്നെ വിളിച്ചു. ഹോ സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ. കുറേ വിശേഷങ്ങൾ പറഞ്ഞു. പണ്ടത്തെ കാര്യങ്ങളും വിവരങ്ങളും ഇപ്പോഴത്തെ ജീവിതം കുടുംബ കാര്യങ്ങൾ ഒക്കെ. ആകെ മനസ്സ് നിറഞ്ഞു. ഫോൺ വച്ചിട്ടും ടീച്ചറുടെ കാര്യങ്ങൾ ഓർത്തു കുറച്ചു നേരം ഇരുന്നു. ഇന്നത്തെ ദിവസത്തിന് ഒരു പുതിയ ഉണർവ് പോലെ…


Rate this content
Log in

More malayalam story from Rosmy Valavi

Similar malayalam story from Drama