Travel the path from illness to wellness with Awareness Journey. Grab your copy now!
Travel the path from illness to wellness with Awareness Journey. Grab your copy now!

💚ക᭄നꪆ വള്ള᭄💚

Comedy Others

3.4  

💚ക᭄നꪆ വള്ള᭄💚

Comedy Others

My Love

My Love

3 mins
195Part 1
  1. ക᭄നꪆവള്ള᭄"കരി മിഴി കുരുവിയെ കണ്ടീല...!!

നിൻ ചിലമ്പൊലി ചിരിമണി കേട്ടീല...!!

നീ പണ്ടേ എന്നോടൊന്നും മിണ്ടീല..."രാവിലെ തന്നെ ഭയങ്കര പാട്ടിലാണ് നമ്മുടെ കഥ നായിക..!! പോരാളി വന്നു തട്ടിയപ്പോഴാണ് ലവൾക് ബോധം വന്നത്..!!


"ഒരു തൊയ്രം.. ഒരു തൊയ്രം..!!"

"ഫ്പ്പ്പാ.. അവളുടെ അമ്മേടെ ഒരു തൊയ്രം.."അമ്മ

"ഈ അമ്മ എന്ന് പറയുന്നത് ഇയാൾ തന്നെ അല്ലെ.. "

"ശെരി ആണല്ലോ... സോറി അടുത്ത് പ്രാവിശ്യം മാറ്റാം..!!"അമ്മ

"ഓക്കേ ഓക്കേ..."

"ഫ്പ്പാ അവളുടെ അച്ഛന്റെ ഒരു...!!"അമ്മ

"ഇപ്പോഴാ കറക്ട് ആയെ.."

"താങ്ക്യൂ താങ്ക്യൂ.. "അമ്മ

"എന്നാ പിന്നെ മഹതി അങ്ങോട്ട് ചെന്നാട്ടെ നോം എഴുന്നള്ളിയേക്കാം...!!"

"ഇങ്ങോട്ട് എണീറ്റു വാടി...!!"


അതും പറഞ്ഞു അമ്മ ലെവളെ പിടിച്ചു ബെഡിൽ നിന്ന് താഴെ ഇട്ടു..!!

അവൾ ആണേൽ ആരാ പടക്കം പൊട്ടിച്ചേ എന്നുള്ള രീതിയിൽ നോക്കുന്നുണ്ട്..!!"യു ബ്ലടി.. എന്നെ തള്ളിയല്ലേ.. തള്ളച്യേ.."

"ആരാടി നിന്റെ തള്ള..."അമ്മ

"അപ്പുറത്തെ വീട്ടിലെ രമണി ചേച്ചി "

"അയ്യോ ഞാൻ ഇതെങ്ങെനെ സഹിക്കുവേ.. ഈ മനുഷ്യൻ.. നിങ്ങൾക് ഞാൻ താരാടോ.. കള്ള കിളവാ.."അമ്മ

"ഒരു സുഖം...!!"

അതും പറഞ്ഞു ലെവള് നേരെ ബെഡിലോട്ടു മറിഞ്ഞു..!!


__________


ഇവൾ ആണ് *ആരാധ്യ മോഹൻ* എന്ന ആദി..!!

നീണ്ട വഴിപാടുകൾക്കും നേർച്ചക്കും ഒടുവിൽ ഉണ്ടായ അരുമ പുത്രി...!!


ലവള് ഇപ്പം ഡിഗ്രി ലാസ്റ്റ് ഇയർ ആണ്..!!

 മോഹനും സുമതിക്കും കിട്ടിയ ഭാഗ്യം ആണെന്ന് എല്ലാവരും പറയും..!!

പക്ഷെ അവർക്കല്ലേ അറിയൂ.. സ്വന്തം മകൾ തന്നെ ലോക പാര ആണെന്ന്..


ഇവർ ഒളിച്ചോടി ആണ് കല്യാണം കഴിച്ചത്. അതുകൊണ്ട് പറയത്തക്ക ബന്ധുക്കൾ ഒന്നും ഇല്ല...!!

__________"അച്ചേ.. അച്ചേ.. അച്ചേ.. അച്ചേ..!!"ആദി 


കുട്ടി ഇരുന്നു ഓളി ഇടാണ്.. അപ്പോഴേക്കും മോഹൻ അവിടെ വന്നു..!!


"എന്താ എന്റെ പോന്നു മോളെ..!!"

മോഹൻ ദയനീയതയോടെ അവളെ നോക്കി പറഞ്ഞു..!!"ഒന്നുമില്ല.. എന്റെ തള്ളയോട് ഫുഡ് കൊണ്ടുവരാൻ പറയ്യ് മിസ്റ്റർ..!!"

ആദി ഇളിച്ചു കൊണ്ട് പറഞ്ഞു..!!അത് കണ്ട് അയാൾ തലയിൽ കൈ വച്ചു..!!"മോളെ നിനക്ക് ജീവിക്കണം എന്ന് ആഗ്രഹം ഉണ്ടെങ്കിൽ ആ തിരു വായ ഒന്ന് അടച്ചു വെച്ചേക്...!!"മോഹൻ 


"അടച്ചു..."ആദി

"നീ അവളോട് എന്തേലും പറഞ്ഞിരുന്നോ"മോഹൻ

"ഇല്ലല്ലോ.. ഇല്ലേ ഇല്ല..!!"


അതും പറഞ്ഞു ലവള് ജീവനും കൊണ്ടോടി..!! അല്ലെങ്കിൽ ഇവിടെ രക്തപുഴ ഒഴുകിയേനെ..!! അങ്ങനെ ഓടുമ്പോഴാണ് ആരെയോ തട്ടി ലവള് വീഴാൻ പോയത്..!!പെട്ടന്ന് ആണ് അയാൾ അവളുടെ അരയിലൂടെ കയ്യിട്ടു നേരെ നിർത്തിയത്..!! ആധി ഞെട്ടി കൊണ്ട് അയാളെ മുഖത്തു നോക്കി.. ആയാളും അവളെ തന്നെ നോക്കി കൊണ്ടിരിക്കയിരുന്നു..!!

പരസ്പരം അവരുടെ കണ്ണുകൾ ഇടഞ്ഞു..!!

]എന്തോ ബോധം വന്ന പോലെ ആദി ചുറ്റും നോക്കി..!!അപ്പോണ്ട് ഒരുത്തി കിടന്നു ചിരിക്കുന്നു..!!ഇവൾ എന്തിനാ ഇങ്ങനെ കിടന്നിളിക്കുന്നെ എന്ന് നോക്കുമ്പോൾ ഉണ്ട് ഞാൻ നിലത്തു കിടക്കുന്നു..!! അയ്യോ എവിടെ അയാൾ.. ഞങ്ങളെ കണ്ണുകണ്ണും...!സ്വപ്നം ആയിരുന്നോ കോപ്..


"ഡി ഇങ്ങനെ ഇളിക്കാൻ മാത്രം ഇവിടെ എന്താ ഇത്ര ഉള്ളത്..!!"ആദി


"എന്റെ പൊന്നെ ഈ ഡൈനിഹാളിന്റെ നടുക്ക് കിടന്നിട്ട് വേണോടി നിനക്ക് വായ തുറന്നു സ്വപ്നം കാണാൻ...!!"


"എന്റെ വീട്, എന്റെ ഹാൾ.. അതിന് നിനക്കെന്താ..!!"ആദി


"എനിക്ക് ഒന്നുല്ലേ.. നാളെ അസൈമെന്റ് വെക്കാൻ പറഞ്ഞിരുന്നില്ലേ..!!"


"അതിന്.. "ആദി


"...."

"ഇളിക്കാതെ കാര്യം പറയെടി.. "ആദി

"അതില്ലേ.. നീ എഴുതിയത് വേടിക്കാൻ വന്നതാ.. 😁"

"നിനക്ക് കുറച്ചു ബുദ്ധി ഉള്ള ആരെയെങ്കിലും വേടിചൂടായിരുന്നോ മോളെ...!!"ഇതെവിടുന്ന എന്നുള്ള രീതിയിൽ നോക്കുമ്പോൾ ഉണ്ട് മോഹൻ അവിടെ ഇരുന്നു ചിരിക്കുന്നു...!!"നാളത്തെ പ്രധാന വാർത്ത... ഭർത്താവിനെ വെട്ടി കൊന്നു.. ഭാര്യ..!!"


ആദി പറഞ്ഞതും മോഹന്റെ ഇളി അതോടെ നിന്ന്...!!


"എന്റെ പോന്നു കൊച്ചേ ഞാൻ എങ്ങെനെ എഴുതാം എന്ന് വെച്ചിരിക്കുകയായിരുന്നു.. നീ റൂമിലോട്ടു വിട്ടോ.. ഞാൻ ഇപ്പൊ വരാം..!!"


അതും പറഞ്ഞു ആദി നേരെ അടുക്കളയിൽ ചെന്നു..ഇനി ഇതാണ് നമ്മുടെ ആദിയുടെ ബെസ്റ്റ് ഫ്രണ്ട് *നേത്ര* എന്നാ നീതു...!!ലെവളെ കൂടെ വാല് ആയിട്ട് എപ്പോഴും ഉണ്ടാവും..!!"അമ്മേ...!!!"


അടുക്കളയിൽ ചെന്ന് ആദി ഒന്ന് നീട്ടി വിളിച്ചു..!! അത് കേട്ടതും അമ്മ ഒരു നോട്ടം..!!"എന്താ അമ്മേ ഇത് നിങ്ങൾക് ഇപ്പോഴും പിണക്കാണോ...!!"ആദി

"അതെ.. പിണക്കാ ന്തേ നിനക്ക് തുള്ളി എടുക്കട്ടേ.!!"അമ്മ

"അയ്യോ വേണ്ടായേ.. ഞാൻ ഇപ്പോൾ അതിനൊന്നും അല്ല വന്നത്.. "ആദി


പറഞ്ഞതും അമ്മ അവളെ സംശയ രൂപത്തിൽ നോക്കി.. അവൾ അത് മൈൻഡ് ചെയ്യാതെ അമ്മയെ പുച്ഛിച്ചു കൊണ്ട് റാകിന്മേൽ പൊത്തിപിടിച്ചു കയറി...!!!


അത് എന്തിനുള്ള പുറപ്പാട് എന്ന് മനസിലാക്കിയ അമ്മ ചട്ടുകം എടുത്തു ലെവളെ പാട്ട നോക്കി ഒന്ന് അങ്ങോട്ട് കൊടുത്തു..!!


ദേ കിടക്കുന്നു.. മൂടും കുത്തി നിലത്തു ആദി വിത്ത്‌ ചിപ്സ് പാക്കറ്റ്..! ആദി ആണേൽ ലെവളെ ദേഹത്തു വീണ ചിപ്സ് ഇളിച്ചോണ്ട് തിന്നാണ്.. നിലത്തു കിടന്നു..!!"താങ്ക്സ് അമ്മേ.. ഞാൻ എങ്ങെനെ ഇപ്പൊ താഴെ ഇറങ്ങാ എന്ന് വെച്ച് ഇരിക്കായിരുന്നു..!!"


ആദി പറഞ്ഞതും അപ്പുറത് ഇരുന്ന മീൻ കഴുകിയ വെള്ളം അവളുടെ തലയിൽ വന്നു വീണിരുന്നു..!!


"ഹൈ ഹൈ.. നല്ല മഴ...!!"

അതും പറഞ്ഞു ലെവള് തല ഒക്കെ മണത്തു നോക്കാണ്.. എന്നിട്ട് തലയിൽ നിന്ന് ഒരു മീൻ വേസ്റ്റ് എടുത്തു..!!

"ഹഹഹഹഹഹ..."അമ്മ"തള്ളേ.. നിങ്ങൾ..ഞാനിതെങ്ങെനെ സഹിക്കുവേ..!!"


അതും പറഞ്ഞു ആദി കാറി പൊളിക്കാൻ തുടങ്ങി..!!

ശബ്ദം കേട്ടു മോഹനും നീതുവും ഓടി വന്നു..!!


അവർ വന്നപ്പോൾ കാണുന്നത് ഭദ്രകാളി പോലെ നിൽക്കുന്ന നീതുവും വായും പൊതിഞ്ഞു പിടിച്ചു ചിരിക്കുന്ന അമ്മയെയും ആണ്..!!


പിന്നെ പെട്ടെന്ന് അവിടെ ഒരു പൊട്ടി ചിരി മുഴങ്ങി.!!


അത് കൂടി ആയപ്പോൾ ആദിക്ക് സഹിച്ചില്ല.. അവളുടെ ചുണ്ടിൽ ഒരു ഗൂഢമായ ചിരിവിരിഞ്ഞു..!!
തുടരും...!!

എന്തരോ എന്തോ ..........Rate this content
Log in

More malayalam story from 💚ക᭄നꪆ വള്ള᭄💚

My Love

My Love

3 mins read

Similar malayalam story from Comedy