STORYMIRROR

Lakshmi sajeev

Romance

4  

Lakshmi sajeev

Romance

മഴ പെയ്യുന്ന രാത്രിയിൽ

മഴ പെയ്യുന്ന രാത്രിയിൽ

1 min
3

ഇരുട്ടിലേക്ക് തന്നെ നോക്കി നിന്നവൾ പെട്ടന്ന് എവിടെ നിന്നോ ഒരശരീരി എന്ന പോലെ ഒരു മഴയുടെ ഇരമ്പൽ കേട്ടു..
അവൾ കാതോർത്തു....

മെല്ലെ അവൾ തിരിഞ്ഞു... ഫോൺ കൈയിലെടുത്തു... Spotify തുറന്ന് തന്റെ playlist-ലേക്ക് പോയി...

അവൾക്കേറെ പ്രിയപ്പെട്ട ആ ഗാനം തെരഞ്ഞെടുത്തു...

എത്ര തവണ കേട്ടിട്ടും മടുക്കാത്ത ആ പാട്ട് വീണ്ടും അവളുടെ കാതുകളിലേക്ക് ഒഴുകിയെത്തി..." 🎶💙

അതിൽ നിന്ന് വരുന്ന ആ പാട്ടിൽ അവൾ ലയിച്ചു...


""മഴയിൽ രാത്രിമഴയിൽ
പൊഴിയും സ്നേഹ
നിറവിൽ"


"നിനവേ... എന്തേ...
നിന്നിൽ വിരഹം ചേരും
നോവിൻ നീലാംബരി""


""മഴയിൽ രാതിമഴയിൽ..
പൊഴിയും സ്നേഹ
നിറവിൽ'"


തുറന്നിട്ട ആ ജാലകത്തിന്റെ അഴികളിൽ അവൾ തന്റെ വിരലുകൾ പതിപ്പിച്ചു കൊണ്ടു ആ ഇരുട്ടിലേക്ക് നോക്കി നിന്നു..


ആ നിമിഷം തന്നെ ഒരു മന്ദമാരുതൻ അവളെ തഴുകി  കടന്നു പോയി..
കൂടെ,ഒരു കൂടപ്പിറപ്പായ് കുഞ്ഞൊരു ചാറ്റൽ മഴയും. ആ നിമിഷം അവൾ കണ്ണുകളടച്ചു.


മഴ തെന്നി കൊണ്ടു ജനാലക്കരുകിൽ നിന്നവളുടെ വദനത്തിൽ അമർന്നു വീണു..

ചൊടിയിൽ ഒഅവൾ ആ മഴയെ സ്വാഗതം ചെയ്തു.. അവളുടെരു പുഞ്ചിരി വിരിഞ്ഞു..

ചാറ്റൽ മഴ പിന്നെയൊരു പെരുമഴയായി മാറി....


"കോരിച്ചൊരിയുന്ന ആ മഴയിൽ നനയാൻ അവളാഗ്രഹിച്ചു . 
ഓരോ മഴത്തുള്ളികളിൽ ഒരാൾ താനായിരുന്നു എങ്കിൽ എന്ന് അവൾ നിനച്ചു. 
ഓരോ മഴത്തുള്ളികളെ കൈയിൽ എടുത്തു താലോലിക്കാൻ അവൾ കൊതിച്ചു.."


വാതിൽ തുറന്നു കൊണ്ടവൾ മഴയെ അടുത്ത് കണ്ടു. അവളാ മഴയെ ആസ്വദിച്ചു കൊണ്ടു തന്നെ തൻറെ ഇരു കൈകളും ആ മഴയിലേക്ക് നീട്ടി...

ആ ഉരുണ്ട മഴത്തുള്ളികൾ അവളുടെ കൈയിൽ കിടന്നു കൊണ്ടു  അതൊരു ചെറു ജലാശയം പോലെ നിറഞ്ഞു..


ഒടുവിൽ അവൾ മുറ്റത്തേക്കിറങ്ങി നിന്നു.
മഴത്തുള്ളികൾ അവളെ നനയിച്ചു.... 


മഴയെ ഒത്തിരി പ്രണയിച്ച അവളോട് മഴയും തന്റെ പ്രണയം അറിയിക്കാൻ ആഗ്രഹിച്ചു.


ആ നിമിഷം അവൾ തന്റെ കണ്ണുകൾ മേലേക്ക് നോക്കി.


അവൾക് തന്നോടുള്ള ഇഷ്ടം എത്ര മാത്രം ഉണ്ടെന്നറിഞ്ഞു തന്നെ, അവളുടെ ആ കണ്ണുകളിൽ മഴ തന്റെ പ്രണയം  മഴത്തുള്ളികളാൽ  കൊണ്ടു പതിപ്പിച്ചു കൊണ്ടേ ഇരുന്നു. 🌧️❤️

അപ്പോഴും അവളുടെ മുറിയിൽ നിന്നും  പാട്ട്  ഉയരുന്നുണ്ടായിരുന്നു...



ഈ കണ്ടെൻറ്റിനെ റേറ്റ് ചെയ്യുക
ലോഗിൻ

More malayalam story from Lakshmi sajeev

Similar malayalam story from Romance