RAJESH RAJESH

Comedy Drama

3.4  

RAJESH RAJESH

Comedy Drama

ജന്മദിനാശംസകൾ

ജന്മദിനാശംസകൾ

1 min
1.7K


എന്റെ ജന്മദിനത്തിന് ഓഫീസിൽ എനിക്ക് ഒരു സർപ്രൈസ് ബെർത്തഡേ പാർട്ടി കിട്ടി . 


എന്റെ ടീം അംഗങ്ങൾ ഒരു കേക്ക് കട്ടിങ് ഒപ്പിച്ചു. വർഷങ്ങൾ ആയി എന്റെ ജന്മദിനം ആരും അറിയാതെ സൂക്ഷിച്ച ഞാൻ ഇന്നലെ പെട്ടു. എങ്ങിനെയോ അവര് അത് കണ്ട്‌ പിടിച്ചു, ഒരു കേക്ക് സംഘടിപ്പിച്ചു. കേക്ക് കട്ട്‌ ചെയ്തു കഴിഞ്ഞപ്പോൾ ടീമിലെ രണ്ടു പെണ്ണുങ്ങൾ ഓരോ സ്ലൈസ് വീതം വായിൽ വെച്ച് തരുന്ന ഫോട്ടോ എടുത്തു ഓഫീസ് വാട്സ്ആപ്  ഗ്രൂപ്പിൽ ഇട്ടു. 


ഈ ഫോട്ടോ എങ്ങാനും ഭാര്യയുടെ കയ്യിൽ കിട്ടിയാൽ... എന്റെ ജന്മദിനവും വീരമൃത്യുവും ഒരേ ദിവസം  ആയിരിക്കുമല്ലോ എന്ന് വിചാരിച്ചു,  ആ ഫോട്ടോസ് ഞാൻ ഫോണിൽ നിന്നും ഡിലീറ്റ് ചെയ്തു.  


ഈ വക കാര്യങ്ങളിൽ എന്റെ ഭാര്യ ഇറാക്കിൽ Weapons of Mass Destruction(WMD - വൻ നാശത്തിന്റെ ആയുധ ശേഖരം) കണ്ടു പിടിക്കാൻ പോയ അമേരിക്കയെ പോലെ ആണ്. ആദ്യം കാർപെറ്റ് ബോംബിങ് നടത്തി സകലതും ചമ്മന്തി ആകുക. ബാക്കി വല്ലതും ഉണ്ടെങ്കിൽ ...


വിശദീകരണം ആവാം !!!


Rate this content
Log in

Similar malayalam story from Comedy