ഇന്നും ഏകാന്തതയില് ആ കുടില്
ഇന്നും ഏകാന്തതയില് ആ കുടില്


(ഒരു കളക്ടർ തന്റെ വലിയ കാറില് താന് ചെറുപ്പത്തില് താമസിച്ച കുടിലിലെത്തി .കഥയുടെ സന്ദർഭം.)
അനവധി നാളുകൾക്കു ശേഷം അവൻ വീണ്ടും ആ കുടിലിലെത്തി. തനിക്കായി ഓടുന്ന അമ്മയുടെ കാലൊച്ചകള് അവന്റെ കാതില് അലയടിച്ചു. തന്റെ ചെറുപ്പക്കാലത്ത് അമ്മ പറയുന്ന കഥകളുടെ ഗന്ധം അവനിൽ നൊമ്പരമുണർത്തി. ആകെ ഒരു നിശബ്ദത. തൊടിയിലെ കുയിലിന്റെ നാദം അവനെ ചിന്തയില് നിന്നുണറ്ത്തി.
കുടിലിലിന്റെ ഇടനാഴിയിലൂടെ നടന്നപ്പോള് അവനോർത്തതു തന്റെ അമ്മയുടെ മരണമാണ് . തന്നെ ഒരു നോക്ക് കാണാതെ അപകമരണത്തിനു കീഴടഞ്ഞിയച്ചനെയും. അനാഥത്തം തൊട്ടറിഞ്ഞ രാപ്പകൽ.
ഇന്നിന്റെ ലോകത്തേക്ക് തന്നെ കൈപിടിച്ചുയറ്ത്തിയ എബിൻ അങ്കിളും. തന്റെ മകനെ പോലെ വളർത്തി വലുതാക്കി കളക്ടറാക്കിയ റോസമമയും.
ഓർമകളിൽ നില്ക്കാൻ അവൻ കൊതിച്ചുപോയി. എന്നും നൊമ്പരമായി അവനിൽ അതു ബാക്കിയായി . വീണ്ടും അവന്റെ ജീവിതയാത്ര തുടർന്നു...