JYOTHI SANKAR

Drama

3.2  

JYOTHI SANKAR

Drama

ഗോൾഡ് ഫിഷ്

ഗോൾഡ് ഫിഷ്

4 mins
1.2K


സ്കൂൾ ബസ് പോയി എന്നുറപ്പായപ്പോഴാണ് മീനാക്ഷിയ്ക്കു അല്പം സമാധാനമായത്. സമയം ഇപ്പോൾ 8:30 ആവുന്നതേ ഉള്ളു, 2:30വരെ സമയമുണ്ട്. 2:30വരെ മമ്മയുടെ പേർസണൽ നമ്പർ സ്വിച്ച് ഓഫ് ആയിരിക്കും. എല്ലാദിവസവും ഉച്ച വരെ മമ്മ വളരെ ബിസി ആയിരിക്കും. ക്ലയെന്റസ് മീറ്റിംഗ് സമയമാണ്. 'മീനാക്ഷി സന്ധ്യ ഗണേഷ് ഈസ് അബ്സെന്റ ടുഡേ' എന്ന സ്കൂൾ മെസ്സേജ് അപ്പോഴേ മമ്മ കാണുകയുള്ളു,


യൂണിഫോമിന്റെ നേവി ബ്ലൂ ഓവർ കോട്ട്അഴിച്ചു അവൾ ദൂരേക്കെറിഞ്ഞു. മുറിയുടെ മൂലയിലെ വേസ്റ്റ് ബാസ്കറ്റ് തട്ടിമറിച്ചുകൊണ്ടത് താഴെ വീണു."മൈ ഐലൻഡ്" എന്ന് പേരിട്ടിരിക്കുന്ന സ്വന്തം ബെഡ്‌റൂമിൽ നിന്നും അവൾ പുറത്തു കടന്നു. സ്വീകരണ മുറിയിലെ അക്വാറിയത്തിൽ ഗോൾഡ് ഫിഷ് നീന്തി തുടിക്കുന്നു. നാലു ബ്ലാക്ക് മോളികൾക്കിടയിൽ അവൾ ഒറ്റപ്പെട്ടിട്ടാവുമോ തുരു തുരെ തലങ്ങും വിലങ്ങും നീന്തുന്നത് ?ഹലോ, അവൾ അക്വാറിയതിന്റെ ഭിത്തിയിൽ മുട്ടി. ഗോൾഡ് ഫിഷ് നീന്തി അകന്നു.


സമയം 9:45ആകുന്നു. ഇപ്പോൾ സെക്കന്റ് ബെൽ അടിച്ചിട്ടുണ്ടാവും. മിസ് മാറിയ ക്ലാസ്സിൽ വന്നു അറ്റന്റൻസ് എടുത്തു :"വെയർ ഈസ് മീനാക്ഷി സന്ധ്യ "എന്ന് ചോദിച്ചുകൊണ്ട് കണ്ണടയ്ക്കിടയിലൂടെ ഉണ്ടക്കണ്ണുകൾ ഉരുട്ടും."മാം ശീ ഈസ് അബ്സെന്റ ടുഡേ" എന്ന് നിത്യയും പർവണയും ഒന്നിച്ചു പറയും. ഭിത്തിയിൽ നിന്നും അബ്സെന്റസ്  സ്റ്റേറ്റ്മെന്റ്  പേജ് എടുത്തു നമ്പർ 13 മീനാക്ഷി എന്നെഴുതി ബസ്സെർ അമർത്തി കാത്തുനിൽക്കും. രീത ആന്റി വന്നു  സ്റ്റേറ്റ്മെന്റ്  വാങ്ങി ഓഫീസിൽ കൊടുക്കും. പിന്നെ എന്താവും സംഭവിക്കുക? അറിയില്ല...


എന്തുചെയ്യണമെന്നറിയാതെ മീനാക്ഷി മമ്മയുടെ മുറിയുടെ വാതിലിൽ തട്ടി നോക്കി. അത് ലോക്ക്ഡ് ആണ്. ആസ് ആൽവേസ് ഡാഡിയുടെ മുറിയും .അവൾ ഗ്ലാസ്സ്‌ഡോർ  നീക്കി ബാൽക്കണിയിലേക്കിറങ്ങി. ഫ്ലാറ്റിന്റെ മെയിൻ എൻട്രൻസിനടുത്തുള്ള സെക്യൂരിറ്റി റൂമിനു വെളിയിൽ ഗുർദാസ് അങ്കിൾ പത്രം വായിച്ചിരുന്നു, മുന്നിലെ പോക്കറ്റ് റോഡിലൂടെ കുട്ടികൾ കൂട്ടമായി നടന്നു പോകുന്നു. അടുത്തുള്ള ഏതോ സ്കൂളിലെ കുട്ടികൾ ആവാം. മീനാക്ഷി വീണ്ടുംഅക്വേറിയത്തിനടുത്തു വന്നിരുന്നു.ഗോൾഡ് ഫിഷ് ഇപ്പോഴും തിരക്കിൽ നീന്തുന്നു. സ്കൂളിൽ പോവാത്ത കുട്ടിയാണല്ലോ അവളും. കണ്ണുരുട്ടുന്ന മിസ്‍മാരുംകലിതുള്ളുന്ന പേരെന്റ്സും ഇല്ലാത്തതുകൊണ്ടാവാം അവൾ ഇപ്പോഴും കളിച്ചു നടക്കുന്നത്. ഒരു ഗോൾഡ് ഫിഷ് ആയി മാറിയിരുന്നെങ്കിൽ എന്ന് അവൾക്കു കൊതി തോന്നി.


എക്സാം ഹാളിലെ മിസ് ബിഹേവിയർ...."ബ്രിങ് യുവർ പേരെന്റ്സ്" എന്ന റെഡ് കാർഡ് കിട്ടിയിട്ട് ഇത് എട്ടാം ദിവസം. വെക്കേഷൻ കഴിഞ്ഞു ആദ്യ ദിവസം തന്നെ പേരെന്റ്സും ആയി ചെല്ലണമെമെന്നു പ്രിൻസിപ്പൽ മാം ഇൻഫർമേഷൻ ഡയറിയിൽ എഴുതി വിട്ടതാണ്‌. ആരയും കാണിച്ചു പോലും ഇല്ല. എങ്ങനെയാണു മമ്മയോട് ഇത് പറയുക? അല്ലെങ്കിലും എപ്പോഴും ഗ്ലൂമി ആയ മമ്മി ഇതെങ്ങനെയാണ് മനസിലാക്കുക? ഡാഡി ആരോടും ഈവൻ മീനാക്ഷിയോട് പോലും മിണ്ടാറില്ല. എല്ലാവരും ഉറങ്ങി കഴിയുമ്പോൾ വരികയും അതിരാവിലെ പുറത്തു പോവുകയും ചെയ്യുന്ന ആൾ. മീനാക്ഷി ഡാഡിയെ കണ്ടിട്ട് ഇപ്പോൾ സിക്സ് ഡേയ്സ് ആവുന്നു. കഴിഞ്ഞ ദിവസവും രാത്രിയിൽ രണ്ടുപേരുടെയും ഉറക്കെയുള്ള ആർഗ്യുമെന്റ്സ്  കേട്ടു.അതിന്റെ അവസാനം മമ്മ ഡോർ വലിച്ചടയ്ക്കും. ഡാഡ്‌ഡിയുടെ മുറിയിൽ ഉച്ചത്തിൽ മ്യൂസിക് കേൾക്കും. മീനാക്ഷിക്ക് ഇപ്പോൾ ഇതൊക്കെ ശീലം ആയിരിക്കുന്നു."മീനാക്ഷി ഹൌ ഹാൻഡ്‌സോം ഈസ് യുവർ ഡാഡ്! മോം ഈസ് ആൾസോ വെരി പ്രെറ്റി " എന്ന് 6 ബി  യിലെ അനുതാര അത്ഭുതപ്പെട്ടതു കഴിഞ്ഞ  ആനുവൽ ഫങ്ക്ഷന് ആണ്. കേട്ടപ്പോൾ എന്തൊരു സന്തോഷം ആയിരുന്നു. ഇപ്പോൾ ഒരു ഇയർ കഴിഞ്ഞു. എന്താണ് അവർക്കിടയിലെ പ്രശ്നം എന്നൊന്നും മീനാക്ഷിയ്ക്കറിയില്ല.


ആനുവൽ എക്സാം തലേന്നാണ് "മീനു പ്ളീസ് ഹെൽപ്പ്"എന്ന്  ചെവിയിൽ പറഞ്ഞിട്ട് പ്രതിഭ ടോയ്ലറ്റ് ഏരിയയിലേക്ക് പോയത്. "വാട്ട് ഈസ് ദി മാറ്റർ?"എന്ന് ചോദിച്ചുകൊണ്ട് മീനാക്ഷി അവളെ  ഫോളോ ചെയ്തു. "ടു  യു നീഡ് പാഡ്?" എന്ന് ചോദിച്ചപ്പോൾ പ്രതിഭ പൊട്ടിക്കരഞ്ഞു. കുറെ ചോദിച്ചപ്പോഴാണ് കാര്യം പറഞ്ഞത്. അവളുടെ മമ്മ മിസ്‌കാരിയേജ് ആയി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണെത്രേ. എക്സാം  ഫുള്ളി കോലാപ്സ്ഡ്. ഈ എക്സമിന്റെ സ്കോർ നോക്കിയാണ് 8thസ്റ്റാൻഡേർഡ് പ്രൊമോഷനിൽ ഡിവിഷൻ മാറ്റുന്നത്. "സ്കോർ കുറഞ്ഞാൽ ഡിവിഷൻ മാറും ഐ ഡോണ്ട് വാണ്ട് ടു ചേഞ്ച്  ദി ഡിവിഷൻ." അങ്ങനെ എങ്ങാനും സംഭവിച്ചാൽ "ഐ വിൽ കമ്മിറ്റ് സൂയിസൈഡ്" എന്നായി അവളുടെ കരച്ചിൽ. “വാട്ട് ക്യാൻ ഐ ടു ”? മീനാക്ഷിക്കൊന്നും മനസ്സിലായില്ല ."മീനാക്ഷി ടു വൺ തിങ് ... മാത്‍സ് ആൻഡ് സയൻസ് പേപ്പർ ചെയ്യാൻ അവളെ ഒന്ന് ഹെല്പ് ചെയ്താൽ മതി," നിത്യയാണ് പറഞ്ഞത്. ഹൌ എന്ന മീനാക്ഷിയുടെ സംശയം തീർത്തത് പർവണയും. അങ്ങനെയാണ് എക്സാം ഹാളിൽ ആൻസർ പേപ്പർ മാറ്റി എഴുതാൻ അവർ തീരുമാനിച്ചത്. പ്രതിഭയുടെ പേരെഴുതിയ പേപ്പർ മീനാക്ഷിയുടെ ആൻസർ ഷീറ്റിനൊപ്പം കണ്ടത് നമിത മിസ്. "സ്റ്റാൻഡ് അപ്പ്. ഗോ ടു പ്രിൻസിപ്പൽസ് ക്യാബിൻ" എന്ന ശബ്ദം ക്ലാസ്സിൽ മുഴങ്ങിയപ്പോൾ കണ്ണ് നിറഞ്ഞെങ്കിലും എത്രചോദിച്ചിട്ടും പ്രതിഭ പറഞ്ഞിട്ടാണെന്നു അവൾ പറഞ്ഞില്ല. "ഐ വിൽ കമ്മിറ്റ് സൂയിസൈഡ്" എന്ന് പ്രതിഭ പറഞ്ഞത് അവളോട് മാത്രം ആയിരുന്നുവല്ലോ? പ്രതിഭയുടെ പേപ്പർ നോക്കി എഴുതാനായി അവൾ എടുത്തതാണെന്ന മട്ടിൽ നമിത മിസ്സും പ്രിൻസിപ്പൽ മാം ഉം പറഞ്ഞിട്ടും എതിർത്തില്ല. കാര്യങ്ങൾ ഇത്രയും ആവും എന്നും കരുതിയില്ല. പ്രതിഭയും പർവണയും നിത്യപോലും ഒന്നും അറിയാത്തവരെപ്പോലെ പെരുമാറുന്നു."പ്ളീസ് ഡോണ്ട് സെ ഔർ names"എന്ന് പ്ളീഡ് ചെയ്യുന്നു. അതുകൊണ്ടു കൂടിയാണ് മീനാക്ഷിക്ക് കൺഫ്യൂഷൻ."ഇഫ് യു ആർ നോട് ബ്രിൻജിങ് യുവർ പേരെന്റ്സ്, മെയിൽ വിൽ ബി സെന്റ് ടു തേംഫ്രം ദി സ്കൂൾ ഓഫീസ്” എന്നാണ് മിസ് മാറിയ ഫൈനൽ വാണിംഗ് തന്നത്. ആരോടും പറയാനാവാതെ മീനാക്ഷി വിഷമിച്ചിരുന്നപ്പോഴാണ് ഡ്രസ്സ് അയേൺ ചെയ്യുന്ന സോമു ഭയ്യാ ഇന്നലെ വന്നത്.


എന്നും സ്കൂൾ സ്കൂൾ വിട്ടു വരുന്ന സമയത്താണ് സോമു ഭയ്യാ വരുന്നത്. ഡ്രസ്സ് കയ്യിൽ തന്നിട്ട് തോളിൽ തട്ടി പ്പോകുന്നത് കൊണ്ട് തന്നെ അവൾക്കു അയാളെ ഇഷ്ടമല്ലായിരുന്നു.അയാളുടെ പാൻ മസാലയുടെ മണം വരുമ്പോഴേ അവൾക്കു ദേഷ്യം തോന്നിയിരുന്നു. പക്ഷെ കഴിഞ്ഞ ഒരാഴ്ചയായി അവൾ അയാളോട് കൂട്ടായിത്തുടങ്ങി. സ്കൂളിലെ പ്രോബ്ലം കഴിഞ്ഞു വന്ന ദിവസം അവളെ കണ്ടപ്പോൾ "എന്ത് പറ്റി സുന്ദരിക്കുട്ടി,മുഖം വാടിപ്പോയല്ലോ"എന്ന് ചോദിച്ചു തോളിൽ തട്ടിയപ്പോൾ അവൾ കരഞ്ഞു പോയി. പിന്നെ കഥയെല്ലാം പായേണ്ടി വന്നു. കെട്ടിപ്പിടുത്തം മുറുകിപ്പോയതൊന്നും അറിയാതെ അവൾ തേങ്ങി കരഞ്ഞു കൊണ്ടിരുന്നു. സോമു ഭയ്യായാണ് അവൾക്കു ഒരു സൊല്യൂഷൻ പറഞ്ഞു കൊടുത്ത്. അവരിനിയും അത് ചോദിച്ചാൽ ആരോടും മിണ്ടാതെ ഗുർദാസ് അങ്കിളിന്റെ കണ്ണ് വെട്ടിച്ചു റോഡിൽ എത്തിയാൽ മതി, ഹി വിൽ ടേക്ക് മി ടു സ്കൂൾ. മമയ്ക്കു സുഖം ഇല്ലാത്തതുകൊണ്ട് ഡാഡി യും മമ്മയും ഹോസ്പിറ്റലിൽ ആണെന്നും ഡ്രൈവറിനെ വിട്ടതാണെന്നും പറയാമെന്നു. ഐഡിയ കൊള്ളാമെന്നാണ് മീനാക്ഷിക്ക് തോന്നിയത്, വൈകിട്ട് മമ്മ വരുന്നതിനു മുൻപേ തിരികെ എത്താമല്ലോ. അവൾ വീട് പൂട്ടി താക്കോൽ വിൻഡോ സൈഡിലുള്ള ഫ്ലവർ പോട്ടിൽ വെച്ചു . സോമു ഭയ്യക്  റീവാർഡ്  ആയി കൊടുക്കാൻ തന്റെ രണ്ടു സ്വർണ വളകൾ ബാഗിൽ ഉണ്ടെന്നുറപ്പ് വരുത്തി. ഗുർദാസ് അങ്കിൾ ഇടയ്ക് ടോയ്‌ലെറ്റിലേക്കു പോകുന്ന സമയത്തു ഓടി ഗേറ്റു കടക്കാനാണ് അവളുടെ പ്ലാൻ. ലെഫ്റ്റിലേക്കു നടന്നു ബസാറിലേക്കു ചെന്നാൽ മതി എന്നാണ് സോമു ഭയ്യാ പറഞ്ഞത് . ഇറങ്ങാനുളള തക്കം നോക്കി അവൾ സെക്യൂരിറ്റി റൂമിലേക്ക് നോക്കി കാത്തു നിന്നു. അകത്തെ മുറിയിൽ അക്ക്വറിയത്തിലെ ഗോള്ഡഫിഷ് ഒന്ന് നടുങ്ങിയോ?


Rate this content
Log in

More malayalam story from JYOTHI SANKAR

Similar malayalam story from Drama