ഭീകരമായ സ്വപ്നം
ഭീകരമായ സ്വപ്നം
ഏകദേശം രാത്രി പന്ത്രണ്ടുമണിക്ക് ആരോ ഒരാൾ വാതിലിൽ മുട്ടുന്ന ശബ്ദം കേട്ട് സ്റ്റാർക് ചാടിഎഴുന്നേൽറ്റു. അവൻ പതിയെ വാതിലിന്റെ താക്കോൽ എടുത്ത് വാതിലിൽ തുറന്നു. നോക്കുമ്പോൾ ഒരു കറുത്ത മുടി താഴേക്ക് ഇറങ്ങിക്കിടക്കുന്നു. പെട്ടന്ന് ഒരു ശക്തമായ കാറ്റും മഴയും വരാൻ തുടങ്ങി. ഒരു കറുത്ത രൂപം അവന്റെ കഴുത്തിൽ കേറി പിടിച്ചു. അമ്മേ... ഒറ്റ ചാട്ടം അവൻ നിലത്തേക്ക് വന്നു വീണു.
ഹാവൂ.. സമാധാനമായി അയ്യേ ഇത് സ്വപ്നം ആയിരുന്നോ? ഞാൻ വിചാരിച്ചു ഇത് യാഥാർഥ്യമാണെന്ന്. സമാധാനമായി, അവനു അറിയില്ലായിരുന്നു ഇനി വരുന്ന ദിവസം പ്രയാസകരമാണെന്നു. അവൻ വണ്ടിയിൽ പോകുമ്പോൾ ഒരു കറുത്ത രൂപം അവന്റെ മുന്നിൽ വന്നു അവൻ പുറത്തു ഇറങ്ങിയപ്പോൾ ആ രൂപത്തെ കണ്ടില്ല. പിന്നെ വണ്ടിയിൽ കയറിയപ്പോൾ ആ രൂപം അവന്റെ കഴുത്തിൽ പിടിച്ചു അവൻ പിടഞ്ഞു ആ രൂപത്തിൽ നിന്ന് രക്ഷപ്പെട്ടു. അവനെ ആ രൂപം പിടിക്കാൻ കാരണം ഒരു ദിവസം അവനും അവന്റെ ഭാര്യയും അങ്ങോട്ടും ഇങ്ങോട്ടും തർക്കം ഉണ്ടായി. അവൻ തീരുമാനിച്ചു അവളെ തൂക്കി കൊല്ലാൻ. രാത്രി പന്ത്രണ്ടു മണിക്ക് അവനും അവന്റെ സുഹൃത്തും റോഡിൻറെ സൈഡിലുള്ള വളവിൽ ഒരു മരത്തിൽ അവളെ കെട്ടി തൂക്കി ഇട്ടു. ദിവസങ്ങൾക്കു ശേഷം അവനും അവന്റെ സുഹൃത്തും ആ വഴിയിലൂടെ പോകുമ്പോൾ അവരുടെ ആ വണ്ടി മരത്തിൽ ചെന്ന് ഇടിച്ചു.

