Lucy Antony

Drama

4.9  

Lucy Antony

Drama

അമ്മ... ഇന്നലെകളിലെ ഒരോർമ

അമ്മ... ഇന്നലെകളിലെ ഒരോർമ

1 min
1.0K


ബെല്ലടി കേട്ട് വാതിൽ തുറന്നപ്പോൾ നാട്ടിൽ നിന്നും ചേട്ടന്റെ ടെലിഗ്രാം ആണ് . അമ്മ സീരിയസ് ആണ്. പക്ഷപാതം പിടിച്ചു ഒരു വശം തളർന്നു. സംസാര ശേഷിയും നഷ്ടപെട്ടു. എന്താണ് ചെയ്യേണ്ടത് എന്നറിയാതെ ഞാൻ പകച്ചു നിന്നു. 


"കഴിക്കൂ മോളെ" അമ്മയുടെ ശബ്ദം കേട്ട് ഞാൻ കിടന്നിടതതുനിനനും എഴുന്നേറ്റു. "എനിക്കു വേണ്ട." ഞാൻ ദേഷ്യപ്പെട്ടു. "എന്നും ചക്കക്കൂടടാൻ. ഈ വീട്ടിൽ വേറൊന്നുമില്ലേ?" 

"നീ കഴിച്ചു നോക്കി പറ. മുളകും വെളിച്ചെണ്ണയും നന്നായി ചേർത്തിടടുണ്ട്."  "എനിക്കു വേണ്ടെന്ന് പറഞ്ഞില്ലേ?" ഞാൻ മുഖം" വീർപ്പിച്ചു . "വേണ്ടെങ്കിൽ, ചക്ക പഴുത്തതുണ്ട് .ചുള പറിച്ചു വച്ചിട്ടുണ്ട്. സ്കൂള്‍ വിട്ട് വന്നാൽ ഒരാനയെ തിന്നാനുള്ള വിശപ്പ് അല്ലെ നിനക്ക്?" "ചക്കക്കൂട്ടാൻ , ചക്ക പഴുത്തത്, ചക്ക എരിശ്ശേരി,ചക്ക പുളിശ്ശേരി കൂടി ഉണ്ടാക്കാമായിരുന്നില്ലേ? എല്ലാം ചക്കമയം. ഇവിടുത്തെ പ്ലാവ് എല്ലാം വെട്ടിക്കളയണം." ഞാൻ പറയുന്നത് കേട്ട് വിഷമത്തോടെ അമ്മ അടുക്കളയിലേക്ക് നീങ്ങുമ്പോൾ ഇങ്ങനെ പറയുന്നത് കേട്ടു." ഒരു കാലത്ത് നീ ചക്ക കിട്ടാതെ വിഷമിക്കും. "അമ്മ പോയ തക്കം നോക്കി 

പതുക്കെ ചക്കക്കൂട്ടാൻ കഴിച്ചു നോക്കി. വിശപ്പിന്റെ ആധിക്യം കൊണ്ടാണോ എന്നറിയില്ല, നല്ല രുചി. ആർത്തിയോടെ കുറെ അകത്താക്കി. പക്ഷേ രുചി യുടെ കാര്യമൊന്നും അമ്മയോട് പറഞ്ഞില്ല. രാത്രി കിടക്കാൻ നേരത്ത് അമ്മയോട് പറഞ്ഞു," എന്നെ വെളുപ്പിന് 4 മണിക്ക് വിളിക്കണം. കുറെ പഠിക്കാനു ണ്ട്." വീട്ടിൽ അലാറം അടിക്കുന്ന ക്ലോക്ക് ഇല്ല. പിറ്റേദിവസം 5 മണിക്ക് അമ്മ എന്നെ വിളിച്ചു. ഞാൻ എഴുന്നേറ്റു സമയം നോക്കിയപ്പോൾ 5 മണി. നേരത്തെ വിളിക്കാഞ്ഞതിൽ ഞാൻ അമ്മയോട് പിണങ്ങി. അമ്മ ഉറങ്ങിപ്പോയതൊന്നും ന്യായമായി എനിക്ക് തോന്നിയില്ല. ഞാൻ എണീറ്റാൽ പിന്നെ അമ്മ ഉറങ്ങാറില്ല. ചായ വച്ചുതരും. പിന്നെ പ്രാർത്ഥികകും. ഞാൻ ഉറങ്ങിപ്പോകുന്നുണ്ടോ എന്നു നോക്കാനും കൂടിയാണ് ആ നേരത്ത്  പ്രാർത്ഥിക്കുന്നത്. 


ഞാൻ ഉറക്കം തൂങ്ങിതുടങ്ങിയാൽ അമ്മയുടെ വിളി കേട്ടാണ് ഞെട്ടി ഉണരുക.

വീട്ടിൽ ചിലപ്പോൾ അയൽപക്കക്കാർ സംസാരിക്കാൻ വരും. ഞാൻ പതിയെ പുസ്തകവും കൊണ്ട് പറമ്പിലെ അറ്റത്തുള്ള മാവിൻചുവട്ടിലെത്തും . കുറേ കഴിയുമ്പോൾ അമ്മ അടുത്തേക്ക് നടന്നു വരുന്നത് ഞാൻ പ്രതീക്ഷ യോടെ നോക്കും. കൈയിൽ കശുവണ്ടിയോ, കശുമാങ്ങനീരോ മുട്ട പുഴുങ്ങിയതോ കാണും. അങ്ങനെ പഠിച്ചു വലിയ ഡിഗ്രി ഒക്കെ എടുത്തു. 

കല്യാണം കഴിഞ്ഞു ബോംബെയിലെത്തി. ഇടയ്ക്കിടെ നാട്ടിലേക്ക് കത്ത് എഴുതും. അന്ന് ഫോൺ ഒന്നും പ്രചാരത്തിലില്ല. 


Postmanനെയും കാത്ത് പൂമുഖത്തിണ്ണയിൽ അമ്മ ഇരിക്കും. എനിക്ക് വിശേഷമായി എന്നറിഞ്ഞ് അമ്മ അവസാനമായി കത്ത് എഴുതിയത് വലിയ സന്തോഷത്തിലായിരുന്നു. 

കിട്ടിയ ടിക്കറ്റിന് നാട്ടിലേക്ക് പുറപ്പെട്ടു. എന്ന കണ്ട് അപ്പച്ചൻ പൊട്ടിക്കരഞ്ഞു. "എല്ലാം കഴിഞ്ഞു. ഇന്നലെയായിരുനനു ശവസംസ്കാരം. നീ rest ലായതിനാൽ വരുമെന്ന് പ്രതീക്ഷിച്ചില്ല." 

എന്റെ മനസ്സിൽ അവസാനനിമിഷം വരെയും ആരെയോ പരതുന്ന അമ്മയുടെ കണ്ണുകളായിരുനനു.


Rate this content
Log in

Similar malayalam story from Drama