Advaith Minish

Drama

4.1  

Advaith Minish

Drama

അധ്യാപകർ

അധ്യാപകർ

1 min
323


അമ്മേ... എന്ന് ഉച്ചത്തിൽ കരഞ്ഞ് ഞാൻ ആ പടികൾ ആദ്യം കയറിയപ്പോൾ, ഒരു പുഞ്ചിരിയും മുഖത്തു ഫിറ്റ് ചെയ്ത് ഒരു മിഠായിയുമായി ഞങ്ങളെ കാത്തിരുന്ന, പിന്നീടങ്ങോട്ട് ചെയ്തു കൂട്ടിയ എല്ലാ തല്ലുകൊള്ളിത്തരവും കൈയൊടെ പിടിക്കുമ്പോ തല്ലിയിരുന്ന; സ്പോട്സ ഡേയിലും, കൾച്ചറൽ ഫെസ്റ്റ്കളിലും അളവിലറെ പ്രോത്സാഹനം നൽകിയിരുന്ന; പരീക്ഷകളിൽ മാർക്കു കുറഞ്ഞ് പേപ്പറും നോക്കി ഇരിക്കുമ്പോ, "നീ ഒക്കെ എന്തിനാടാ സ്കൂളിൽ വരുന്നേ ?" എന്ന് ചോദിക്കാറുള്ള; ടൂറു പോവുമ്പോൾ ഇതുവരെ കാണാത്ത സ്റ്റെപ്പുകളുമായി നമ്മുടെ ഇടയിലോട്ടു ഇറങ്ങി വന്നിരുന്ന; ഒടുവിൽ ആ പടികൾ ഇറങ്ങുമ്പോൾ ഒരു തുള്ളി കണ്ണീരോടെ നമ്മളെ യാത്രയാക്കുന്ന ആ ഒരു വ്യക്തി... അതെ മാതാപിതാക്കൾ എന്നോണം തന്നെ നമ്മുടെ ജീവിതത്തിലെ ഒരു പങ്കുവഹിച്ച നമ്മുടെ അധ്യാപകർ. വിദ്യ അഭ്യസിപ്പിക്കാൻ സ്നേഹത്തിന്റെ സഹനമായ ഭാഷയിൽ ഈ ടീച്ചർമാരുടെ വായിലിരിക്കുന്നത് ക്ഷമയില്ലാതെ കേട്ടവരാണ് നാം മിക്കവരും. പക്ഷേ ഇപ്പോ ആലോചിക്കുമ്പോ ഒന്ന് ആ ദിവസങ്ങളിലോട്ടു പോകാൻ കൊതിക്കാത്തവരായി ആരും ഇണ്ടാവില്ല. അങ്ങനെ നമ്മുടെ ലൈഫ് എവിടേലും എത്താൻ കാരണക്കാരായ നമ്മുടെ ടീച്ചർമാരേയെല്ലാം ഓർത്തുകൊണ്ട്, അതിലും ഉപരി തല്ലിയതിനും, പ്രോത്സാഹനത്തിനും,ഉപദേശിച്ചതിനും ഒക്കെ, പറയാനുള്ളത് ഒരു വാക്കു മാത്രം... നന്ദി...


Rate this content
Log in

More malayalam story from Advaith Minish

Similar malayalam story from Drama