Hibon Chacko

Drama Romance

3  

Hibon Chacko

Drama Romance

നിശബ്ദത (ഭാഗം-7)

നിശബ്ദത (ഭാഗം-7)

6 mins
230


സമയം അർധരാത്രി കഴിഞ്ഞിരുന്നു. തേർഡ് ഇയറിന്റെ അവസാനകാലം കോളേജ് ടൂറിന്റെ, അവസാനദിനം ആഘോഷിച്ച ശേഷം എല്ലാവരും തന്നെ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന ബസിൽ ഉറക്കത്തിലായിരുന്നു. ഏറ്റവും പിറകില്നിന്നും, വലതുഭാഗത്തെ രണ്ടാമത്തെ സീറ്റിന്റെ ഇടതുഭാഗത്തായിരുന്ന്, തന്റെ കണ്ണുകൾ തുറന്നിരിക്കുകയായിരുന്നു ബിലീന.


തൊണ്ണൂറുശതമാനത്തോളം തന്നെ ബസ് അന്ധകാരവൃതമായ ആ സമയം, ഒരു വേള, ബിലീനയുടെ ഇടതുമുൻഭാഗത്തേക്കെന്ന പോലെ ഒരു കൈ മെല്ലെ പരതി എത്തി. മുൻഭാഗം ശരീരത്തിൽ നിന്നും തുടങ്ങുന്ന സ്ഥലത്തെത്തിയപ്പോൾ ആ കൈ മെല്ലെ അവിടെ പറ്റിച്ചേർന്നിരുന്നു. അല്പസമയം അവൾ അനക്കമില്ലാതെ, തനിക്ക് പരിചിതമായിരുന്ന ആ അവസ്ഥയെ- ആ കരത്തെ അങ്ങനെ തന്നെ നിലനിർത്തുവാൻ പ്രേരിപ്പിക്കും വിധം ആ ഭാഗത്തു ബലംകൊടുത്ത് ഇരുന്നു. ശേഷം ഒരുവേള തന്റെ ഷോളെടുത്തു മെല്ലെ മുൻഭാഗം ആകെ അവൾ പുതപ്പിച്ചിട്ടു.


അടുത്തനിമിഷം, കരം മെല്ലെ മുൻഭാഗത്തു അരിച്ചുകയറി. ഇടതുമുൻഭാഗം കരത്തിനകത്തുപെട്ടു അമരുകയും ഞരിയുകയും ചെയ്യുവാൻ തുടങ്ങിയതോടെ അവളുടെ കൈവിരലുകൾ മെല്ലെ ചലിച്ചു തുടങ്ങി, എന്തിനെന്നില്ലാതെ. സമയമെടുത്ത്, എന്നാൽ ധൃതിയിൽ ആ കരം അവളുടെ ഇടതുമുൻഭാഗത്തെ പറ്റാവുന്ന വിധത്തിലാകെ താലോലിക്കുകയും ഓമനിക്കുകയും ചെയ്തശേഷം- അല്പംകൂടി കരത്തിന്റെ ഉടമ മുന്നോട്ടാഞ്ഞിരുന്നെന്ന പോലെ ഷോളിനടിയിലൂടെ തന്നെ അവളുടെ വലതുമുൻഭാഗത്തേക്ക് ആ കരം അരിച്ചരിച്ച് ചെന്ന്-അതിനെ വിഴുങ്ങുവാൻ തുടങ്ങിയനിമിഷം അവളുടെ കാലുകളിലെ പേശികൾ സ്വയം പ്രവർത്തിച്ചുതുടങ്ങുന്നെന്നപോലെയായി അവൾക്ക്. 


കരത്തിന്റെ വായ വലതുമുൻഭാഗം വിഴുങ്ങിക്കൊണ്ടിരിക്കുന്ന ആ സമയം അവിടമാകെ ബലം കേന്ദ്രീകരിച്ചു തുടങ്ങി അവൾ. റൂബനാണ്‌ കരത്തിന്റെ ഉടമയെന്നു പോലും മറന്നു പോകുന്ന അവസ്ഥയിലൂടെ അവൾ കടന്നു പോയിക്കൊണ്ടിരിക്കുകയായിരുന്നു. കുറച്ചു സമയം അങ്ങനെ കടന്നു പോയതോടെ അവന്റെ ചൂണ്ടുവിരൽ അവളുടെ വലതുമുൻഭാഗത്ത് ഒരു തുടിച്ച തടിപ്പിനായി പരതി. അത് കണ്ടെത്തിയതോടെ ചൂണ്ടുവിരലിനൊഴികെ മറ്റ്‌ വിരലുകൾക്ക് താൽക്കാലിക വിശ്രമമായി. തന്റെ ലക്ഷ്യത്തിനു ചുറ്റും അതിന്മേലും ചൂണ്ടുവിരൽ തെന്നിയും നീങ്ങിയും പലവിധേന നടന്നു കൊണ്ടിരുന്നു.


കുറച്ചുസമയം കഴിഞ്ഞതോടെ പെട്ടെന്നൊരു നിമിഷം അവന്റെ വിരൽ അവളുടെ ഇടതുമുൻഭാഗത്തായി പരതിത്തുടങ്ങി. വിരിഞ്ഞുവന്ന മന്ദഹാസം ചുണ്ടുകൾ പരസ്പരം അമർത്തിപ്പിടിച്ചു അവൾ മറച്ചുവെച്ചു. അപ്പോഴേക്കും തനിക്കാവശ്യമായതിനെ വിരൽ തേടിപ്പിടിച്ചിരുന്നു. അല്പനിമിഷങ്ങൾക്കു മുന്പായിരുന്നതു പോലെ തന്നെ വിരൽ തന്റെ ജോലി തുടർന്നു തുടങ്ങി, തന്റെ പുതിയ മേച്ചിൽസ്ഥലത്തിനു നാടുവിലാകെ.


രാത്രിയുടെ യാമങ്ങളിലൂടെ ബസ് നിശബ്ദമായി സഞ്ചരിച്ചു കൊണ്ടിരുന്നു. ഇതില്നിന്നുമെല്ലാം അകന്നിരിക്കുകയായിരുന്ന ബിലീനയുടെ കഴുത്തിനു താഴെ, ബനിയനകത്തേക്ക് അവന്റെ കരം ഇരച്ചുകയറിയിറങ്ങി.


അവൾ തന്റെ കണ്ണുകൾ മെല്ലെയടച്ച്‌ സീറ്റിലേക്ക് പറ്റാവുന്നത്ര ചാരിയിരുന്നു. മുൻഭാഗത്തെ തടഞ്ഞു നിർത്തിയിരിക്കുന്ന മതിലിനുപുറമെ അങ്ങിങ്ങായി അവന്റെ കരം ഓടിനടന്നു, മെല്ലെ. ഒരുവേള അവന്റെ കരം അവളുടെ വലതുമുൻഭാഗത്തെ വിഴുങ്ങിത്തുടങ്ങി. അവൾ കണ്ണുകളടച്ചു കൊണ്ടിരിക്കെത്തന്നെ തന്റെ കാലുകളെ പരസ്പരം മുൻപോട്ട് വലിച്ചു നീട്ടുവാനാഞ്ഞു, സ്വയം. എന്തൊക്കെയോ പ്രവർത്തിക്കുവാൻ അവളുടെ ശരീരമാകെ സജ്ജമായതു പോലെ അവൾക്കനുഭവപ്പെട്ടു തുടങ്ങി. താത്കാലികമായ നിർവൃതിക്കായി മറ്റൊരാളുടെ കരത്തിന് സമർപ്പിക്കപ്പെട്ട അവസ്ഥയിലേക്ക് അവളുടെ മനസ്സ് സഞ്ചരിച്ചു തുടങ്ങി.


സമയം കടന്നുപോയിക്കൊണ്ടിരുന്നു. അവന്റെ കരം മതിലിനെ ഭേദിച്ചു അകത്തേക്കുകയറി. അവളുടെ വലതുമുൻഭാഗം ഉന്മേഷത്തോടെ അവന്റെ കരത്തിനു യോജിച്ചവിധം പിന്നീട് വഴങ്ങുവാൻ തുടങ്ങി. ഒരു പരിചയസമ്പന്നന്റെ മിടുക്ക് കാണിച്ചും എന്നാൽ സാഹചര്യത്തിന്റെ സമ്മർദ്ദങ്ങൾക്കിടയിൽപ്പെട്ടും അവന്റെ കരം അവളുടെ വലതുമുൻഭാഗമാകെ ഉഴിയുകയും വിഴുങ്ങുകയും ഞെരിക്കുകയും ചെയ്തുകൊണ്ടിരുന്നു, കൃത്യമായ ഇടവേളകളിൽ. അവളാകട്ടെ തന്റെ ഷോൾ മെല്ലെ മാറ്റി മടിയിലേക്കിട്ടു, കണ്ണുകളടച്ചിരിക്കെത്തന്നെ.


സമയം കടന്നുപോകുന്തോറും മറ്റെല്ലാം മറന്ന് അവൾക്ക്, അന്ധകാരവൃതമായ കണ്ണുകളിലൂടെ തനിക്കനുഭവപ്പെടുന്നവ രുചിച്ചറിയേണ്ടി വന്നുതുടങ്ങി. ഇതിനിടയിലെപ്പോഴോ ബനിയൻ ഇടതുഭാഗത്തേക്ക് വലിഞ്ഞുനീങ്ങുന്നത് അവൾക്കറിയുവാൻ സാധിച്ചതേയില്ല. നഗ്നമായ, അവളുടെ ഇടതുമുൻഭാഗത്തെ കേന്ദ്രബിന്തുവിലാകെ അവന്റെ വിരൽ ലക്ഷ്യമില്ലാതെ ചലിച്ചുതുടങ്ങിയപ്പോൾ ചെറുചിരിയുടെ വക്കിലെത്തപ്പെട്ട് മുന്നോട്ടാഞ്ഞു പോയി അവൾ. പതുക്കെ തന്റെ ഇരുകൈകളും ബലമില്ലാത്ത അവസ്ഥയിലേക്ക് അവൾക്കെത്തിക്കേണ്ടിവന്നു.


പിന്നീടുണ്ടായ ഏതോ ചില സമയങ്ങളിൽ അവന്റെ കരത്തിന്റെ പ്രവർത്തനങ്ങളെ അവൾക്കനുഭവിക്കുവാനായില്ല- മനസ്സിന്റെ പ്രവർത്തനം ആ നേരമാകെ നിലയ്ക്കപ്പെട്ടിരുന്നു. പെട്ടെന്നൊരു നിമിഷം തന്റെ വലതുമുൻഭാഗത്തെ കേന്ദ്രബിന്തുവിൽ അവന്റെ വിരലുകൾ തിരുമ്മുന്നതനുഭവപ്പെട്ടാണ് അവൾ കണ്ണുകൾ വേഗം തുറന്നത്! നേരിയ വേദന അവൾക്കവിടെ അനുഭവപ്പെട്ടെങ്കിലും അതിനെ മറികടക്കും വിധം അവന്റെ വിരലുകൾ അവിടെത്തന്നെ പ്രായശ്ചിത്തം ചെയ്തു പോന്നു.


തന്റെ ശരീരവും മനസ്സും തന്നാൽത്തന്നെ ബന്ധനസ്ഥമായ അവസ്ഥയിലായിരുന്നതിനാൽ അവന്റെ കരം അവൾക്കൊരു ഭാരമായിത്തുടങ്ങി, നേരിയതോതിലാകെ. അല്പസമയം പിന്നിട്ടില്ല, അവരുടെ ഇടതുഭാഗത്തു നിന്നും മൊബൈൽ വലിയ ശബ്ദത്തിൽ റിങ് ചെയ്തു. അവൻ വേഗത്തിൽ തന്റെ കരം പിൻവലിച്ച്, തന്റെ മടിയിലേക്ക് വെച്ചു. അവളാകട്ടെ ക്ഷണനേരംകൊണ്ട് തന്റെ വസ്ത്രങ്ങളാകെ നേരെയാക്കി ഷോൾ ഉപയോഗിച്ച് മുൻഭാഗമാകെ പഴയപടി പുതപ്പിച്ചു. ഇരുവരും ഇടംവലം തിരിയാതെ ഉൾവലിഞ്ഞിരിക്കുന്ന ആ സമയം, അരണ്ട വെളിച്ചത്തിന്പുറത്ത് മൊബൈലിന്റെ റിങ് പെട്ടെന്ന് നിർത്തപ്പെട്ടു. കൂടെയായി ചില നേരിയ പിറുപിറുപ്പുകളും ശബ്ദം നീക്കപ്പെട്ട ചിരികളും ഉയർന്നു വന്നശേഷം വേഗം അവസാനിച്ചു.


ബസിന്റെ വേഗതയിൽ ശ്രദ്ധയൂന്നിയ അവളുടെ കണ്ണുകൾ മെല്ലെയടഞ്ഞു പോയി. അതിനു പിറകെയായി മനസ്സും അവളുടെ ശരീരത്തെ അനുകരിച്ചു.


16 


പള്ളിയിലെ രാത്രിപ്പെരുന്നാൾ നടന്നു കൊണ്ടിരുന്നു. പള്ളി-ഗ്രൗണ്ടിലെ സ്കൂളിന്റെ ഭിത്തിയിൽ ചാരി നിന്നു കൊണ്ട് നാടകം കാണുകയായിരുന്നു ബിലീന. അവളുടെ ഇടതുവശത്തായി ജെസ്സിയും ലൂക്കോസും സൈമണും മറ്റ് ആളുകളും വലതുവശത്തായി ഒരു ക്ലാസ്റൂമിന്റെ ഡോറും അതിനപ്പുറത്തേക്ക് പള്ളിയുടെ ആവശ്യങ്ങൾക്കായുള്ള കുറച്ച് സാധനസാമഗ്രഹികളും ആയിരുന്നു. പെരുന്നാളിന്റെ ആവശ്യങ്ങൾക്കായി അലങ്കാരങ്ങളും മറ്റും തയ്യാറാക്കിയത് സ്കൂളിനകത്തും പരിസരത്തുമായിരുന്നു. വലിയ ശബ്ദവാദ്യഘോഷങ്ങളോടെ നാടകം മുന്നേറിക്കൊണ്ടിരുന്നു-ഗ്രൗണ്ടിലെ ആബാലവൃദ്ധം ജനങ്ങൾ തങ്ങളുടെ ശ്രദ്ധ സ്റ്റേജിലേക്ക് അടിയറവ് വെച്ചിരിക്കുന്ന സമയം.


പെട്ടെന്നൊരു നിമിഷം അവളുടെ വശത്തായുള്ള ക്ലാസ്സ്‌റൂം ഡോർ മെല്ലെ തുറന്നു. സാധാരണ ബൾബിന്റെ, അരണ്ടവെളിച്ചമുള്ള ആ ക്ലാസ്റൂമിലേക്ക് ആരുടെയോ കൈകൾ അവളെ പിടിച്ചു വലിച്ചിട്ട ശേഷം ഞൊടിയിട കൊണ്ട് ഡോർ മെല്ലെ ചാരിയിട്ടു. അടുത്ത നിമിഷം തന്നെ അവളെ ആ കൈകളുടെ ഉടമ റൂമിന്റെ ഭിത്തിയിൽ ഡോറിനോട് ചേർന്ന് ചാരിനിർത്തിയ ശേഷം ഇടതുകൈയ്യാൽ അവളുടെ വായ പൊത്തിപ്പിടിച്ചു. മിഴിച്ചുപോയ കണ്ണുകളാൽ കുതറുവാൻ തുടങ്ങവേ അവൾ തന്റെ മുന്നിലെ മുഖം ഡെറിന്റേതാണെന്ന് കണ്ടു. ഉടനെ അവൾ തന്റെ വലതുഭാഗത്തേക്ക് തലവെട്ടിച്ചു നോക്കുവാനാഞ്ഞു, പുറത്തേക്കെന്ന പോലെ. അല്പസമയം, തന്റെ വായ പൊത്തിപ്പിടിച്ചിരിക്കുന്ന അവന്റെ മുന്നിൽ അവൾക്കങ്ങനെ നിൽക്കുവാനേ കഴിയുമായിരുന്നുള്ളൂ. ശേഷം അവൻ തന്റെ കൈ പിൻവലിച്ചു. ഉടനെ തന്നെ ഇരുകൈകളും ഭിത്തിയിലേക്കൂന്നി അവളെ തനിക്കുള്ളിലാക്കി അവൻ.


"എന്തോന്നാടാ...? ആരെങ്കിലും... എന്റെ പപ്പയും മമ്മിയും പുറത്തുണ്ടിവിടെ."

ദേഷ്യഭാവത്തിൽ നെറ്റിചുളിപ്പിച്ചു കൊണ്ട് പതിഞ്ഞസ്വരത്തിൽ അവൾ ഡെറിനോട് പറഞ്ഞു.

അതുകേട്ട് അവളുടെ മുഖത്തേക്കുതന്നെ നോക്കിനിന്നതല്ലാതെ അവനൊന്നും പറഞ്ഞില്ല. ക്ഷമ നശിച്ചെന്നമട്ടിൽ അല്പസമയം കഴിഞ്ഞതോടെ അവൾ പറഞ്ഞു;

"എന്താ...!?"


മറുപടിയൊന്നുമില്ലാതെ വന്നപ്പോൾ അവൾ കുതറിമാറി ഇറങ്ങിപ്പോകുവാൻ ശ്രമം നടത്തി. അവളെ തടഞ്ഞങ്ങനെ തന്നെ നിർത്തുന്നവിധം ബലിഷ്ഠമായിപ്പോയിരുന്നു അവന്റെ കരങ്ങൾ.

"നിന്നെ ഒന്ന് കാണുവാൻ വിളിച്ചതാ..."

പതിഞ്ഞസ്വരത്തിൽ സാധാരണമാംവിധം അവൻ പറഞ്ഞു.

"എന്നിട്ട് കണ്ടില്ലേ, ഇനി എന്നെ വിട്...പുറത്തെല്ലാവരുമുണ്ട് പൊട്ടാ."

നെറ്റിചുളിച്ചു കൊണ്ടു തന്നെ അവൾ മറുപടി നൽകി.


"കോളേജ് ടൂറൊക്കെ എങ്ങനെ ഉണ്ടായിരുന്നു?"

അവൻ ചോദിച്ചു.

"വളരെ നന്നായിരുന്നു. എന്താ...?"

ഒരിക്കൽക്കൂടി കുതറുവാൻ ശ്രമം നടത്തി പരാജയപ്പെട്ട് അവൾ മറുപടി നൽകി.

അല്പനിമിഷത്തെ ആലോചനയ്ക്കു ശേഷം അവൻ പറഞ്ഞു;

"നിനക്ക് ഇന്ന്...ഭയങ്കര...ഇന്ന് സുന്ദരിയായിരുന്നു."

ഉപേക്ഷാഭാവത്തിൽ മറുപടിയായി അവൾ പറഞ്ഞു;

"ഓഹ്‌... ഇങ്ങനെ, ഇപ്പോളാണോ ഇതൊക്കെ ഇങ്ങനെ പറയുന്നത്!?"


കൂസലന്യേ അവൻ മറുപടിയായി പറഞ്ഞു ഉടൻ;

"തോന്നുന്നത് പറയാതിരിക്കുവാൻ പറ്റുമോ!?"

മറുപടി വന്നു ഉടൻ;

"എന്നിട്ട് പറഞ്ഞു തീർന്നോ?"

കാത്തിരുന്നെന്ന പോലെ അവന്റെ മറുപടി എത്തി;

"ഇല്ല...കുറച്ചു കൂടി ഉണ്ട്."

പെട്ടെന്നുള്ളൊരു നിശ്വാസത്തോടെ അവൾ പറഞ്ഞു;

"ഇനി എന്താ...? ഒന്ന് പറ വേഗം..."


ഉടനെ, മറുപടിയെന്നവണ്ണം അവൻ തന്റെ കൈകൾ അവളുടെ ഷോള്ഡറുകളിലമർത്തി മെല്ലെ, എന്നാൽ ഗാഢമായി അവളുടെ ഇടതുകവിളിലും വശത്തായി കഴുത്തിലും ചുംബിച്ചു. ഉടനെ തന്നെ ഭാവവ്യത്യാസമൊന്നും കൂടാതെ അവളവനെ പിന്നോട്ട് ആഞ്ഞുതള്ളിയ ശേഷം പറഞ്ഞു;

"ഇത്രയുംനേരം ആലോചിച്ചു കണ്ടുപിടിച്ചതായിരിക്കും.

സുന്ദരിയായിരിക്കുന്നു പോലും... ഒന്ന് പൊയ്‌ക്കോ..."


ഇതും പറഞ്ഞു അവൾ തിരിഞ്ഞു പോകുവാനാഞ്ഞതും അവൻ വേഗം അവളെ പിന്നിൽ നിന്നും വട്ടം കെട്ടിപ്പിടിച്ച്‌ തന്നോടു ചേർത്തു. അവൾ ബലംപ്രയോഗിച്ചു തുടങ്ങിയതോടെ അവൻ, അവളെ അങ്ങനെ തന്നെ മുന്നിലെ ഭിത്തിയോട് ചേർത്തു. ശേഷം പറഞ്ഞു;

"ദേ...എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കരുത്.പറയാനുള്ളതങ്ങു കേട്ടിട്ട് പോയാൽ മതി."


കുറച്ചു നിമിഷങ്ങൾ കൂടി കുതറുവാൻ ശ്രമിച്ച ശേഷം അവളൊന്നയഞ്ഞു. അപ്പോൾ അവൻ പറഞ്ഞു;

"നിന്റെ പിന്കഴുത്തിനു താഴെ കാണുവാൻ എന്നാ 

രാസമാണെന്നറിയാമോ...? ഞാൻ പലപ്പോഴും നോക്കി നിന്നിട്ടുണ്ട്."


'ശ്ശൊ' എന്ന പരിതാപകരമായ ഭാവത്തോടെ അവൾ ഒന്നനങ്ങി. അപ്പോഴേക്കും അവന്റെ ചുണ്ടുകൾ അവളുടെ പിന്കഴുത്തിനു താഴെ മുടിയോടു ചേർത്ത് അമർന്നിരുന്നു. ചുംബനം അവളുടെ വലതുവശത്തെ അല്പം മുകളിലേക്ക് ഉയർത്തി.


"ഇത്രയും നാളുമായിട്ട് ഒരൊറ്റ റീപ്ളേ പോലുമില്ല...ഒരു വിധത്തിലും... അതിന്റെ ദേഷ്യം കൊണ്ട് ചെയ്തതാണെന്ന് വിചാരിച്ചോ."

കൂസലന്യേയുള്ള ദൃഢതയോടെ ഇങ്ങനെ പറഞ്ഞുകൊണ്ട് അവൻ അവളെ വിട്ട് മാറി, പിന്നോട്ട്.


ഉടനടി പുറത്തേക്കിറങ്ങുവാൻ തുനിയവെ അവൾ പറഞ്ഞു;

"ഇനി ഒരിക്കലും ഒരു തരത്തിലും നീയെന്റെ റീപ്ളേ പ്രതീക്ഷിക്കേണ്ട."

മറുപടിയായി അല്പം ഉച്ചത്തിലവൻ പറഞ്ഞു;

"നീ കുറച്ച് വണ്ണംവെച്ചു കേട്ടോ..."


അവൾ, ചാരിയിരുന്ന ഡോർ തുറന്ന് പുറത്തേക്ക് മെല്ലെ ഇറങ്ങിച്ചേരുമ്പോഴേക്കും അവൻ ക്ലാസ്റൂമിന് പിറകിലായുള്ള വാതില്തുറന്ന് വന്നതു പോലെ ഇറങ്ങി നടന്നു തുടങ്ങി, വിജനമായ ആ ചെറിയ മൈതാനത്തിലൂടെ.


17 


ജെസ്സിയും ബിലീനയും പെരുന്നാളിന്റെ പിറ്റേന്നത്തെ ഞായറാഴ്ച്ച വി.കുർബാനയ്ക്കു ശേഷം വീട്ടിലേക്ക് നടക്കുകയായിരുന്നു. അപ്പോൾ വഴിയിലായി ഡെറിൻ നിൽക്കുന്നതു കണ്ട ജെസ്സി പറഞ്ഞു;


"എന്തുവാടീ ഇവനുമായി നിനക്ക് ബന്ധം!?"

മറുപടിയായി ഡെറിനെ നോക്കിയ ശേഷം അവൾ പറഞ്ഞു;

"എന്റെ പൊന്നു മമ്മീ, എനിക്കൊരു ബന്ധവുമില്ല. വർഷം രണ്ടു മൂന്നായി എന്നെ നോക്കി ഈ നടപ്പ്... ചിലപ്പോൾ ലവ് ആയിരിക്കും!"


മനസ്സിൽ ചിരിയോടെ അവൾ ഈ മറുപടി അവസാനിപ്പിച്ചപ്പോഴേക്കും ജെസി ദേഷ്യഭാവം നടിച്ച് അവളെ നോക്കി. അവൾ ചെറുതായൊന്ന് ചിരിച്ചു പോയി, അവരെ നോക്കി.


 അവർ നടന്നുകൊണ്ടിരിക്കുന്ന റോഡിന്റെ എതിർവശത്തായി നിന്നിരുന്ന ഡെറിനടുത്തെത്തിയപ്പോഴേക്കും, ജെസ്സി ദേഷ്യഭാവം നടിച്ചു തന്നെ അവനെയൊന്ന് നോക്കി. മറുപടിയായി അവൻ തിരികെ ഒരു മന്ദഹാസം നയിച്ചു. ഉടനെ അവർ തന്റെ ശ്രദ്ധ ബിലീനയിലേക്ക് നയിച്ചു.


"ഇത് നിനക്ക് നല്ലതല്ല കേട്ടോ? ഞാൻ പറഞ്ഞിരിക്കുന്നു..."

ജെസ്സിയുടെ ഈ വാചകങ്ങളെ അവൾ കേൾക്കാത്തമട്ടിൽ ഗൗനിച്ചു.

"...അവനെ കണ്ടിട്ട് അത്ര പന്തി തോന്നുന്നില്ല എനിക്ക്. ഇവന് വീട്ടിൽ ചോദിക്കാനും പറയാനും ആരുമില്ലേ ആവോ!"

ജെസ്സി അവളോടായി തുടർന്ന് പറഞ്ഞു.

"എന്റെ മമ്മീ, ഇത്രയും നാളായിട്ടും ഇതു പോലെ പിറകെ ഒലിപ്പിച്ച് നടക്കുന്നേൽ അതിനർത്ഥം എന്താ!?"

ചോദ്യഭാവത്തിൽ അവൾ ജെസ്സിയെ നോക്കി പറഞ്ഞു നിർത്തി.


"പഠിച്ച് വല്ല ജോലിയും വാങ്ങിച്ച്‌ സ്വന്തം കാര്യം നോക്കി ജീവിക്കാനുള്ളതിന് ഇങ്ങനെ ഓരോന്നൊക്കെ നടക്കുന്നത് കണ്ടില്ലേ!

...അതാ ഞാൻ പറഞ്ഞത്."

ആരോടെന്നില്ലാതെ ജെസ്സി,നടത്തത്തിനിടയിൽ ഇങ്ങനെ പറഞ്ഞപ്പോഴേക്കും 'മതിയായി' എന്ന ഭാവവുമായി ബിലീനയും ഒപ്പം നിന്നു. അല്പസമയത്തിനകം ബിലീന പറഞ്ഞു;

"എന്നെ നല്ല ചെറുക്കന്റെ കൈയ്യിലേ കൊടുക്കാവൂ കേട്ടോ."

ഉടനെ വന്നു ജെസ്സിയുടെ മറുപടി;

"നീ ഇങ്ങനെ നടന്നോടീ... മര്യാദക്ക്, പഠിക്കാൻ വിട്ടാൽ പഠിച്ച്

സ്വയം ഒരു നിലയിലാക്. ബാക്കി അപ്പോൾ തീരുമാനിക്കാം."


തമാശകലർന്ന ദേഷ്യഭാവത്തോടെ അവൾ മറുപടി നൽകി;

"ഓ... എന്നാ ചെയ്താലും സംഭവിച്ചാലും എനിക്കാ കുറ്റം!"

ഉടനെ അടുത്ത മറുപടിയായി;

"മൂത്തവർ ചൊല്ലും മുതുനെല്ലിക്ക, ആദ്യം കയ്ക്കും പിന്നെ മധുരിക്കും."

ചെറിയ മന്ദഹാസത്തെ ചിരിയിലേക്കെത്തിച്ച് അവൾ പിറകിലേക്ക് തിരിഞ്ഞു ഡെറിനെ നോക്കി. ശേഷം തിരിഞ്ഞപ്പോഴേക്കും ജെസ്സി അവളെ ദയനീയതകലർന്ന ദേഷ്യഭാവം നടിച്ചു കൊണ്ട് നോക്കി.


"എനിക്ക് നല്ല വിശപ്പുണ്ട്," അവൾ മുഖം ചുളുപ്പിച്ച്‌ പറഞ്ഞു.

"പഠിക്കാനുള്ളതൊക്കെ വേഗം എന്റെ കൂടെ നിന്ന് അടുക്കളേൽ കേറി പഠിച്ചോ. ഇല്ലേൽ വിഷമിക്കേണ്ടി വരും പിന്നെ..."

ജെസ്സി മറുപടിയായി പറഞ്ഞു.

"എനിക്കത്യാവശ്യം കുക്കിങ്ങൊക്കെ അറിയാം. മമ്മിയെന്താ എന്നെ കൊച്ചാക്കുന്നെ...?"

നെറ്റിചുളിപ്പിച്ച്‌ അവൾ പറഞ്ഞു.


മറുപടിയായി ജെസ്സി ഒന്നും പറഞ്ഞില്ല. അപ്പോഴേക്കും അവരെ പരിചയമുള്ള ഒരു കുടുംബം അവർക്കെതിരെ ചിരിയോടെ നടന്നെത്തി.


18 


"ഹലോ ബില്ലീ..."

റിങ് ചെയ്ത ഫോൺ ചെവിയിൽ വെച്ചപ്പോഴേക്കും അങ്ങേ തലയ്ക്കൽനിന്നും അനുപമ, ബിലീനയോട് പറഞ്ഞു.

"ടൂർ എന്നതായിരുന്നു അല്ലെ! നല്ല രസമായിരുന്നൂടി.."

മറ്റുമുഖവുരകളൊന്നും കൂടാതെ ബിലീന മറുപടിയായി പറഞ്ഞു.

"ഇന്നലെ തന്നെ ആയിരുന്നോ നമ്മൾ തിരിച്ചെത്തിയത്! എനിക്ക് അത്ഭുതം തോന്നുന്നു, ഓർക്കുമ്പോൾ..."

ബിലീന ഇങ്ങനെ തുടർന്നപ്പോഴേക്കും അനുപമ ചോദിച്ചു;

"നിനക്കിപ്പോൾ ഇത്തിരി അത്ഭുതവും... ഓർമയുമൊക്കെ കൂടും. പ്രായമിതല്ലേ മോളെ..."


ഇതു പറഞ്ഞു അവൾ ചിരിച്ചതും ബിലീന പെട്ടെന്ന് പറഞ്ഞു;

"ആ...എടീ... ഇന്ന് ഞായറാഴ്ചയല്ലായിരുന്നോ, കുർബാന കഴിഞ്ഞു പോരും വഴി ഞങ്ങൾ അവനെ കണ്ടു."

താല്പര്യാഭാവത്തോടെ അനുപമ ചോദിച്ചു;

"എന്നിട്ടോ...?"


തുടരും...


Rate this content
Log in

Similar malayalam story from Drama