STORYMIRROR

Hibon Chacko

Drama Romance Thriller

3  

Hibon Chacko

Drama Romance Thriller

Affair // erotic thriller / 2

Affair // erotic thriller / 2

2 mins
74


ബെസ്മെന്റിൽ പ്രധാനമായും പാർക്കിംഗ് ഏരിയ ആണ്. താത്കാലികമായെന്നവിധം നേരിയ വെളിച്ചം, വെളുത്ത പ്രകാശം മാത്രമാണവിടെ ഉണ്ടായിരുന്നത്. ഒഴിവില്ലാത്തവിധം വാഹനങ്ങളാൽ നിറഞ്ഞിരുന്ന ഏരിയയിലൂടെ തന്റെ കാർ ലക്ഷ്യമാക്കിയെന്നവിധം, തിടുക്കംവിടാതെ ഹാൻഡ്‌ബാഗിൽനിന്നും ‘കീ’ എടുത്തുകൊണ്ട് അവൾ നടന്നു- അടയ്ക്കാതെ നിശ്ചലമായി കിടന്നിരുന്ന ലിഫ്റ്റിലെ അരണ്ട വെളുത്ത വെളിച്ചത്തെ പിന്തള്ളി, കറുത്തനിറമുള്ള വസ്ത്രം ലഭ്യമായ ഇരുട്ടിൽ അലിയിക്കുംവിധം.

2

   ഹണി അപ്പാർട്മെന്റിലെ ലിഫ്റ്റിൽ നിന്നുമിറങ്ങി, തോളിൽ ഹാൻഡ്‌ബാഗുമായി പതിവുപോലെ തന്റെ ഫ്ലാറ്റ് ലക്ഷ്യമാക്കി നടന്നു -ഇറങ്ങിയിടത്തുനിന്നും. വലത്തേക്കുള്ള കോറിഡോറിലൂടെ അറ്റത്തായുള്ള ഫ്ലാറ്റിനു മുന്നിലെത്തി അവൾ കോളിങ്ങ് ബെൽ അമർത്തി. അത് മുഴങ്ങി അല്പനിമിഷത്തിനകം ഡോർ തുറക്കപ്പെട്ടു.

“മമ്മീ ഞാൻ ഷട്ടിൽ കളിക്കാൻ പോകുന്നു,,

എല്ലാവരും വിളിക്കാൻ തുടങ്ങിയിട്ട് കുറേ നേരമായി.”

   ഡോർ തുറന്നപടി തന്റെ അമ്മയെ കണ്ട കുട്ടി പറഞ്ഞു. ഇത് പറഞ്ഞശേഷം, ഡോറിന് തന്റെ പാതി മറച്ചിരുന്ന അവൻ മറുപാതിയും അതിലെ കൈയ്യിൽ ഷട്ടിൽ ബാറ്റുമായി, മുഴുവനായി തന്നെ പ്രദർശിപ്പിച്ചു. ഒരുനിമിഷം ഹണി തന്റെ മകനെ നോക്കി സ്തബ്ദയായപ്പോഴേക്കും, സമ്മതം കിട്ടിയ ഭാവത്തിലവൻ പുറത്തേക്കിറങ്ങി നടക്കുവാൻ തുടങ്ങിയതും അവൾ തന്റെ മുഖം അവന് പിന്നിലേക്ക് തിരിച്ച് ചോദിച്ചു;

“നീ വല്ലതും കഴിച്ചായിരുന്നോ വന്നിട്ട്...”

   മുന്നോട്ട് വേഗത്തിൽ പായുവാൻ തയ്യാറെടുക്കുന്നതിനിടയിൽ അവൻ അല്പം ഉച്ചത്തിൽ എന്നാൽ പരിസരം മാനിച്ചവിധം പറഞ്ഞു –‘ആം’.

   അവൾ അങ്ങനെതന്നെ നിൽക്കെ, ഏഴാം ക്ലാസ്സിലെ ഫൈനൽ എക്സാമിന് ശേഷം സർപ്രൈസ് ആയി അവന്റെ ഡാഡി നൽകിയ, സാധാരണയിൽ നിന്നും അല്പം ചെറിയ ഷട്ടിൽ ബാറ്റുമായി പായുന്ന തന്റെ മകനെ നോക്കി നിന്നുപോയി. താൻ വന്നവഴി മകൻ മറഞ്ഞശേഷം ഹണി ഫ്ലാറ്റിലേക്ക് കയറി. അപ്പാർട്മെന്റ് പോലെ അത്ര തെറ്റില്ലാത്ത ഫ്ലാറ്റ് ആണ്, സൗകര്യങ്ങളോട് കൂടിയത്. അവൾ ഡോർ ക്ലോസ് ചെയ്തശേഷം നേരെ ഹാളിലെ സോഫയിൽ അതേപടി ഒറ്റയിരിപ്പങ്ങു ഇരുന്നു, സ്വാതന്ത്ര്യം ഭാവിച്ചെന്നവിധം. ഇടതുതോളിൽനിന്നും ഹാൻഡ്‌ബാഗിന്റെ സ്ട്രോപ് ഊർന്നിറങ്ങി, ബാഗിനെ സോഫയുടെ മേൽ ഭദ്രപ്പെടുത്തിയിരുന്നു. അവൾ മുന്നോട്ട് നോക്കി ചിന്തിച്ചിരിക്കെ ഒരു കാല് മറ്റേതിന്റെ മുകളിലേക്ക് കയറ്റിവെച്ചശേഷം ഇരുകൈകൾകൊണ്ടും തന്റെ കറുത്ത നിറമുള്ള കോട്ട് അടുപ്പിച്ചുവെച്ചുപിടിച്ചിരുന്നു.

‘ആദ്യമാദ്യമൊക്കെ ഒന്നോ രണ്ടോ ദിവസം കൂടുമ്പോഴായിരുന്നു...

ഇതിപ്പോൾ സ്ഥിരമായി, താൻ ഡ്യൂട്ടി കഴിയുന്ന സമയം ലിഫ്റ്റിൽ അയാളുമുണ്ട്...’

   കിച്ചണിൽ ഫുൾസ്ലീവ് ബനിയനും അതേ തുണിയിലുള്ള പാന്റും ധരിച്ചിരിക്കെ, കോഫിയിടുന്നതിനിടയിൽ ഹണി ഓർമിച്ചു.

‘മിക്കവാറും അയാൾ ആഷ് കളറിന്റ സൂക്ഷ്മ വെറൈറ്റികളായ കോട്ടും സ്യൂട്ടുമാണ് ധരിക്കാറ്.

അയാളുടെ മുഖത്തെ താങ്ങിനിർത്തുന്നത്, അയാൾ കെട്ടിയിരിക്കുന്ന ടൈ ആണോയെന്ന് തോന്നിപ്പോകും...’

   ഷവറിൽ നിന്നും വെള്ളം ഇടതൂർന്ന് ഹണിയുടെ നഗ്നമേനിയിലൂടെ പെയ്തിറങ്ങിക്കൊണ്ടിരുന്നു, ഈ ചിന്ത തന്റെ മനസ്സിൽ പെയ്തിറങ്ങുന്നതിനോടൊപ്പം.

‘വല്ലാത്തൊരു ആകർഷണം അയാളുടെ കണ്ണുകൾക്കും മുഖത്തിനും ഉണ്ടെന്ന് തോന്നിപ്പോകാറുണ്ട്.

മിക്കവാറും അയാളുടെ കണ്ണുകൾ ചിമ്മാതെ തന്നെത്തന്നെ നോക്കിയിരിക്കും.

ഇരുവരും മാത്രമുള്ള ആ പഴയ ലിഫ്റ്റിൽ കുറച്ചുനിമിഷങ്ങൾ മാത്രം താൻ അനുഭവിക്കുന്നത് വല്ലാത്തൊരു അനുഭൂതിയാണ്.

അതിന്റെ സുഖം സദാനേരവും സുഗന്ധമെന്നപോലെ കൂടെച്ചേർന്ന് നടക്കാറുണ്ട്.’

   മകൻ തന്റെ ഇടതുഭാഗത്ത് അല്പം മാറി ഇടത്തേക്കുതന്നെ തിരിഞ്ഞ് പുതച്ചുമൂടി ഉറങ്ങുമ്പോൾ, തന്റെ വലതുഭാഗത്തെ വിൻഡോയിലൂടെ കർട്ടണേ ഭേദിച്ച് കടന്നുവരുന്ന രാത്രിയുടെ വെളിച്ചത്തിൽ, മലർന്നുകിടക്കെ ഇരുകണ്ണുകളും ചിമ്മാൻ മറന്ന് ഹണി, മകന്റെ തലയെമാത്രം മൂടുവാൻ മറന്ന പുതപ്പിന്റെ ഒരുഭാഗത്താൽ തന്റെ മുക്കാൽ ഭാഗവും മൂടിക്കിടക്കെ, ഇരുകൈവിരലുകളും പരസ്പരം കൂട്ടിമുട്ടിച്ച് പുതപ്പിന്റെ ഒരു തുടക്കത്തെ മറച്ചെന്നവിധം തന്റെ നെഞ്ചിനുതാഴെ വെച്ചിരിക്കുകയാണ് -ഈ ഓർമകളെ രസിപ്പിച്ചുകൊണ്ട്.

‘കുറച്ചുകാലമിത്രയും താൻ വിചാരിച്ചിരുന്നത്, ഞാൻ മാത്രം സ്വന്തമാക്കി വെച്ചിരിക്കുന്ന എന്റെ ഇടങ്ങളിലേക്ക് ആർക്കും പ്രവേശിക്കുവാനാവില്ല എന്നതാണ്...

എന്നാലിപ്പോൾ അതുമാത്രം സംഭവിച്ചിരിക്കുന്നതായാണ് താൻ നിരന്തരം അനുഭവിച്ചുകൊണ്ടിരിക്കുന്നത്...’

   യൂറോപ്യൻ ക്ലോസറ്റിൽ, ഇരുകൈകളും മടക്കി മെല്ലെ താടയ്ക്കുകൊടുത്ത് ഇരിക്കെ ഇത്തരത്തിൽ ആലോചിക്കുന്നതിനിടയിൽ, ചിന്തകളുടെ നേരെനിന്നും മുഖമെടുക്കാതെ, ഇടതുകൈമാത്രം ഫ്ലഷ് താഴ്ത്തുവാൻ ഉപയോഗിച്ചശേഷം, ആ കൈ തിരിച്ച് പഴയപടി നിലനിർത്തി ഹണി, പഴയപടി ഇരിപ്പ് തുടർന്നു.

   പതിവുശൈലിയിൽ അടുത്തടുത്തായി കോളിങ്ബെല്ലുകൾ മുഴങ്ങുന്നതുകേട്ടാണ് ഹണി കണ്ണുകൾ തുറന്നത്. താൻ വന്ന് ഇരുന്നശേഷം എപ്പോഴോ മയങ്ങിപ്പോയിരുന്നതായി അവൾ അറിഞ്ഞു ആനിമിഷം. അവൾ സോഫയിൽ നിന്നും, ഹാൻഡ്‌ബാഗ് ഉപേക്ഷിച്ച് ഒന്ന്‌ വായക്കോട്ട വിട്ടശേഷം എഴുന്നേറ്റ് മെല്ലെ ഡോർ തുറക്കുവാൻ ചെന്നു, അന്ധകാരം വർദ്ധിച്ചിരുന്ന ഹാളിലൂടെ.

തുടരും//



ഈ കണ്ടെൻറ്റിനെ റേറ്റ് ചെയ്യുക
ലോഗിൻ

More malayalam story from Hibon Chacko

BRENCHER (fan...

BRENCHER (fan...

4 mins വായിക്കുക

BRENCHER (fan...

BRENCHER (fan...

4 mins വായിക്കുക

BRENCHER (fan...

BRENCHER (fan...

4 mins വായിക്കുക

BRENCHER (fan...

BRENCHER (fan...

5 mins വായിക്കുക

BRENCHER (fan...

BRENCHER (fan...

4 mins വായിക്കുക

saico (psycho...

saico (psycho...

3 mins വായിക്കുക

saico (psycho...

saico (psycho...

3 mins വായിക്കുക

saico (psycho...

saico (psycho...

3 mins വായിക്കുക

saico (psycho...

saico (psycho...

3 mins വായിക്കുക

saico (psycho...

saico (psycho...

5 mins വായിക്കുക

Similar malayalam story from Drama