STORYMIRROR

Hibon Chacko

Drama Romance Thriller

4  

Hibon Chacko

Drama Romance Thriller

Affair // erotic thriller / 1

Affair // erotic thriller / 1

2 mins
53


1

   തന്റെ ജോലി തീർത്തെത്തിയ നേഴ്സ്, ട്രേയുമായി നഴ്സിംഗ് ക്യാബിനിലേക്ക് പ്രവേശിച്ചതും എതിർവശത്തായി ഇരുന്നിരുന്ന യുവതി ഹാൻഡ് ബാഗുമേന്തി ചാടിയെഴുന്നേറ്റു -ധൃതി ഭാവിക്കുംവിധം.

“ചേച്ചി പൊയ്ക്കൊള്ളാൻ മേലായിരുന്നോ?!”

   ട്രേ അടുത്തായുള്ള ടേബിളിൽ തല്കാലത്തേക്കെന്നവിധം വെച്ചശേഷം നേഴ്സ്, യുവതിയോടായി പറഞ്ഞു.

“ആരെങ്കിലുമൊന്ന് വന്നിട്ട് പോകാമെന്ന് വിചാരിച്ചിരുന്നതാ...”

   സായാഹ്നം മങ്ങിത്തീർന്നിരിക്കുന്നതിന്റെ ലക്ഷണം ക്യാബിന്റെ വിൻഡോയിലൂടെ പ്രവേശിക്കുന്നത് തടയുംവിധം, പഴയപടി നിന്നിരുന്ന യുവതി മറുപടിയായി പറഞ്ഞു ഇങ്ങനെ.

“ആഹ്, അവരൊക്കെയിനി ഇവിടേക്ക് വരണമെങ്കിൽ കുറേ പാടുപെടും!

നല്ല ജോലി എല്ലാത്തിനും കിട്ടിയിട്ടുണ്ട്.”

   ഉടനടി, ഇരുകൈകളും അരയ്ക്കുകൊടുത്ത് നിന്നശേഷം നേഴ്സ് മറുപടിയിങ്ങനെ നൽകി.

“എടീ എന്നാൽ ഞാൻ പഞ്ച് ചെയ്തിട്ട് അങ്ങ് ഇറങ്ങുവാ...”

   ഇതുംപറഞ്, വലിയ തെറ്റില്ലാത്ത രീതിയിൽ, കോട്ടും സ്യൂട്ടും ധരിച്ചിരിക്കയിൽ യുവതി തന്റെ സ്ഥാനത്തുനിന്നും മുന്നോട്ടാഞ്ഞു -തോളിൽ ഹാൻഡ്‌ബാഗ് ഭദ്രപ്പെടുത്തി.

“ആരും പോകാത്ത ആ വഴിയിലൂടെയാണ് എന്നും പോവുക അല്ലേ?”

   പഴയപടിനിൽക്കെ, തന്നെ കടന്നുപോകുന്ന യുവതിയോടായി കഴുത്തുമാത്രം വലത്തേക്ക് തിരിച്ച് നേഴ്സ് പൊടുന്നനെ ബലമില്ലാതെ പറഞ്ഞു.

“ഓഹ്, എനിക്കാ വഴിയോട് ഇത്തിരി ചായ്‌വുണ്ട് മോളേ...

സമാധാനത്തോടെ സ്വാതന്ത്ര്യമായിട്ട് പോകാമല്ലോ!”

   വരാന്തയിലേക്ക്, നേഴ്സ് വന്നവഴി, ഇറങ്ങുവാൻ നേരം തന്റെ തലമാത്രം അകത്തേക്ക് വെച്ചുകൊണ്ട് യുവതിയിങ്ങനെ പറഞ്ഞു. നേഴ്സ് അപ്പോഴേക്കും യുവതിക്കുനേരെ തിരിഞ്ഞിരുന്നു.

“എന്നാൽ ചേച്ചി സമാധാനമായിട്ട് വിട്ടോ.”

   മന്ദഹസിച്ചുകൊണ്ട് നേഴ്സ് ഇങ്ങനെ മറുപടി നൽകിയതും പതിവായി പറയുന്നതെന്തോ ബാക്കിവെച്ചവിധം, മറുപടി നൽകാതെ വേഗം യുവതി അപ്രത്യക്ഷയായി.

   പഞ്ച് ചെയ്തതിന് ശേഷമെന്നവിധം ലിഫ്റ്റിലേക്ക് നടക്കവേ, തന്റെ ഹാൻഡ്‌ബാഗിൽ നിന്നും സൈലന്റ് മോഡിലായിരുന്ന മൊബൈൽ എടുത്തുനോക്കി യുവതി. വിദേശത്ത് നിന്നെന്നവിധമുള്ളൊരു നമ്പറിൽനിന്നും രണ്ടു മിസ്സ്ഡ് കോളുകളും ഒരു മെസ്സേജും അതിൽ വന്നുകിടക്കുന്നുണ്ടായിരുന്നു.

   മുന്നിലായി കണ്ട ലിഫ്റ്റിനെ ഒന്നുനോക്കിയശേഷം വേഗത്തിൽ വാട്സ്ആപ്പിലെ ആ വോയിസ്‌ മെസ്സേജ് അവൾ പ്ലേ ചെയ്തു.

‘ഹണീ, ഇതാണ് എന്റെ പുതിയ നമ്പർ...

നീ ഫ്രീയായിരിക്കുമെന്ന് വെച്ചാ വിളിച്ചത്...

എനിക്ക് ഓഫീസിൽ പോകാൻ ടൈം ആയി...

അവന്റെ എക്സാമിന്ന് കഴിഞ്ഞു കാണുമല്ലോ,,

അവനൊരു സർപ്രൈസ് കൊടുത്തേക്കാം..,,’

   ഇത്രയുംകേട്ട്, മെസ്സേജ് തീർന്നതും അവൾ ലിഫ്റ്റിനടുത്തെത്തിയതും ഒരുമിച്ചായിരുന്നു. മറ്റൊന്നും വകവയ്ക്കാതെ അവൾ മൊബൈൽ ബാഗിലേക്കിട്ടശേഷമുടനെ ലിഫ്റ്റ് ഓപ്പൺ ചെയ്യുവാൻ നോക്കി -അത് പക്ഷെ മുകളിൽ നിന്നും വന്നുകൊണ്ടിരിക്കുകയായിരുന്നു.

   അവൾ ലഘുവായി, കൈകൾ മുന്നിൽ മടക്കിക്കെട്ടി വലതുകാൽപാദം അനക്കി -തിടുക്കം പ്രകടമാക്കി. പഞ്ചിങ് കഴിഞ്ഞ് വന്നവഴി, അവൾക്ക് ശ്രദ്ധിക്കുവാൻ മാത്രം ആരും ഉണ്ടായിരുന്നില്ല. അല്പനിമിഷത്തിനകം ലിഫ്റ്റ് തുറക്കപ്പെട്ടു മെല്ലെ, അവൾ തിടുക്കംഭാവിച്ച് അകത്തേക്ക് കയറി -ബേസ്മെന്റിലേക്കുള്ള സ്വിച്ച് അമർത്തുവാൻ അവൾ തുനിഞ്ഞതും, ലിഫ്റ്റിൽ ഉണ്ടായിരുന്ന ആൾ ആ സ്വിച്ച് വേഗത്തിൽ അമർത്തി.

   ലിഫ്റ്റ് അടഞ്ഞ് മെല്ലെ താഴേക്ക് സഞ്ചരിക്കവേ, അവൾ തനിക്കെതിരെ നിൽക്കുന്ന യുവാവിനെ ശ്രദ്ധിച്ചു. ആഷ് കളറിലുള്ള കോട്ടും സ്യൂട്ടും ധരിച്ചിരിക്കെ, തന്നെക്കാളധികമായി ഒരു ടൈ അയാൾക്കുണ്ടെന്നതിൽ ഉടക്കിയവളങ്ങനെ നിന്നു.

   ഹോസ്പിറ്റലിന്റെ, പുതുക്കി പണിയുവാനിരിക്കുന്ന ഭാഗങ്ങളിലൊന്നിൽപ്പെടും ഈ ഏരിയ. പഴകിയ ലിഫ്റ്റ് ആയതിനാലും മറ്റുമൊക്കെ പേഷ്യന്റ്സായാലും വർക്കേഴ്സായാലും അങ്ങനെയാരും ഈ ഭാഗത്തേക്കോ ലിഫ്റ്റിലോ ഉണ്ടാകാറില്ല. മെയ്ന്റനൻസിലെ രണ്ടുപേർ ഒഴികെ മറ്റാരെയും കഴിഞ്ഞ രണ്ടുമാസങ്ങളായി താൻ ലിഫ്റ്റിൽ കണ്ടിട്ടില്ലെന്നത് അവളോർത്തെടുത്തു. ലിഫ്റ്റിലെ അധികം തെളിച്ചമില്ലാത്ത വെളുത്ത പ്രകാശത്തിന് മുകളിലെന്നവിധം ഒരുവശത്തായി നിലച്ച സി. സി. ടി. വി. ക്യാമറ നിലകൊള്ളുന്നുണ്ടായിരുന്നു. അപ്പോഴാണ് യുവാവ് തന്നെ ശ്രദ്ധിച്ചുനിൽക്കുന്നതായി, അവൾക്ക് ശ്രദ്ധിക്കുവാൻ കഴിഞ്ഞത്. ഒരുനിമിഷം അവളൊന്ന് സ്തബ്ദയായിപ്പോയി, അല്പം മങ്ങിയിരുന്ന അവളുടെ ലിഫ്റ്റിക്കിട്ട ചുണ്ടുകൾ വളരെ നേർത്തെന്നവിധം തുറന്നുപോയി. അയാൾ തന്റെ കണ്ണുകളിലേക്ക് ഇറങ്ങിപ്പോകുമോ എന്നവളൊരുനിമിഷം ഭയപ്പെട്ടതും ലിഫ്റ്റ് ബേസ്മെന്റിലെത്തി നിന്നു. അതിന്റെ അനക്കത്തിൽനിന്നും പരിസരബോധം വീണ്ടെടുത്ത അവൾ, ഒരുനിമിഷം യുവാവിനെയൊന്ന് നോക്കി -അയാൾ ചലനമില്ലാതെ പഴയപടി നിൽക്കുന്നത് കണ്ട അവൾ ധൃതിയിൽ, തുറന്നുവന്ന ലിഫ്റ്റിൽനിന്നും ഇറങ്ങിനടന്നു.

   ബെസ്മെന്റിൽ പ്രധാനമായും പാർക്കിംഗ് ഏരിയ ആണ്. താത്കാലികമായെന്നവിധം നേരിയ വെളിച്ചം, വെളുത്ത പ്രകാശം മാത്രമാണവിടെ ഉണ്ടായിരുന്നത്. ഒഴിവില്ലാത്തവിധം വാഹനങ്ങളാൽ നിറഞ്ഞിരുന്ന ഏരിയയിലൂടെ തന്റെ കാർ ലക്ഷ്യമാക്കിയെന്നവിധം, തിടുക്കംവിടാതെ ഹാൻഡ്‌ബാഗിൽനിന്നും ‘കീ’ എടുത്തുകൊണ്ട് അവൾ നടന്നു- അടയ്ക്കാതെ നിശ്ചലമായി കിടന്നിരുന്ന ലിഫ്റ്റിലെ അരണ്ട വെളുത്ത വെളിച്ചത്തെ പിന്തള്ളി, കറുത്തനിറമുള്ള വസ്ത്രം ലഭ്യമായ ഇരുട്ടിൽ അലിയിക്കുംവിധം.

തുടരും//



ഈ കണ്ടെൻറ്റിനെ റേറ്റ് ചെയ്യുക
ലോഗിൻ

More malayalam story from Hibon Chacko

BRENCHER (fan...

BRENCHER (fan...

4 mins വായിക്കുക

BRENCHER (fan...

BRENCHER (fan...

4 mins വായിക്കുക

BRENCHER (fan...

BRENCHER (fan...

4 mins വായിക്കുക

BRENCHER (fan...

BRENCHER (fan...

5 mins വായിക്കുക

BRENCHER (fan...

BRENCHER (fan...

4 mins വായിക്കുക

saico (psycho...

saico (psycho...

3 mins വായിക്കുക

saico (psycho...

saico (psycho...

3 mins വായിക്കുക

saico (psycho...

saico (psycho...

3 mins വായിക്കുക

saico (psycho...

saico (psycho...

3 mins വായിക്കുക

saico (psycho...

saico (psycho...

5 mins വായിക്കുക

Similar malayalam story from Drama