നിശബ്ദദയുടെ താഴ്വര
നിശബ്ദദയുടെ താഴ്വര
ഞാൻ ചുറ്റുമുള്ള എല്ലാവരുടെയും മുഖങ്ങൾ മാറി മാറി നോക്കി ....
അവരുടെ ഉള്ളിലെ വേദന കണ്ണുകളിൽ അറിയുന്നില്ല എന്ന് ഞാൻ ഉറപ്പ് വരുത്തി
"ആ സിറ്റുവേഷൻ എങ്ങനെ ഹാൻഡിൽ ചെയ്യണം എന്ന് ആർക്കും തന്നെ അറിയില്ലായിരുന്നു .."
ഡാ, ഒരു ചായ പറയട്ടെ..."
ഞാൻ അത് ചോദിച്ചത് ഉറക്കെത്തന്നെ ആയിരുന്നു പക്ഷെ ആരുംതന്നെ അത് ശ്രെദ്ധിച്ചിരുന്നില്ല!..
"ഇത്രയധികം വർഷം, ഒരുമിച്ച്, ഒരു ഹോസ്റ്റൽ, ഇനി, എല്ലാവരും, പല പല വഴിക്ക്....
എനിക്കറിയാം, ഈ റിയാലിറ്റി ആക്സെപ്റ്റ് ചെയ്യാൻ കൊറച്ച് ടൈം എടുക്കും !
"ആർക്കും ഒന്നും സംസാരിക്കാൻ കഴിയുന്നില്ല!
ഒരു പക്ഷെ അത് തന്നെയാണ് നല്ലതെന്ന് എനിക്ക് തോന്നി സംസാരത്തിനിടയിൽ ആരുടെയെങ്കിലും ശബ്ദമൊന്നിടറിയാൽ!!
അവിടെ എന്താണ് സംഭവിക്കാൻ പോകുന്നത് ?
എനിക്കൊരുപിടിയുമില്ല !
"എല്ലാവരെയും ഏപ്പോഴും ചിരിപ്പിക്കുന്ന ബാസി അന്ന് കരയാതിരിക്കാൻ ഏറെ ശ്രദ്ധിക്കുന്നുണ്ട് എന്ന് എനിക്ക് മനസ്സിലായി .
"നിശബ്ദത എങ്ങും തളംകെട്ടിനിന്നു, ആ നിശബ്ദത പോലും എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു
പെട്ടെന്ന് മുന്നിൽ ഒരു കാർ വന്ന് നിന്നു! ബ്രിട്ടോയുടെ അപ്പനായിരുന്നു
"ഞാൻ ബ്രിട്ടോയുടെ ബാഗ് എടുത്ത് കാറിനകത്തു വെച്ചു ....
"പോകും മുമ്പ് അവൻ ഞങ്ങളുടെ മുഖത്തേക്ക് നോക്കി."
"അവന്റെ ആ നോട്ടം എന്റെ മനസ്സിലിപ്പോഴുമുണ്ട് •
"ഓരോരുത്തർ ഓരോരുത്തരായി പോയി തുടങ്ങി, ഇനി എന്ന് കാണും എങ്ങനെ കാണും എന്നൊന്നും അറിയില്ല!
ഒടുവിൽ, ഞാനും ഇർഫാനും മാത്രം ശേഷിച്ചു ... അവനെ നിലമ്പൂരിലേക്കുള്ള ബസ്സിൽ കയറ്റി
ബസ് വിദൂരദയിലേക്ക് പോവുന്നത് ഞാൻ നോക്കിനിന്നു . . .
അപ്പോഴാണ് ബസ് ന്റെ പുറകിൽ എഴുതിയിരിക്കുന്നത് എന്റെ ശ്രദ്ധയിൽ പെട്ടത് !....
Keep Distance
