Aaron P Allwyn

Drama Tragedy

4.0  

Aaron P Allwyn

Drama Tragedy

കാലത്തിൻ്റെ മാറ്റം

കാലത്തിൻ്റെ മാറ്റം

1 min
236


ബ്ലേഡ് മത്തായി ഉമ്മറത്ത് കാറ്റും കൊണ്ട് ഇരിക്കുകയായിരുന്നു. ദുബായിൽ പോയി കുറച്ചു കാശുണ്ടാക്കി നാട്ടുകാർക്ക് പണം പലിശയ്ക്ക് കൊടുത്ത് , പലിശയ്ക്ക് മേൽ അമിത പലിശയ്ക്ക് കൊടുത്ത് കഴിയുന്ന ആളാണ് നമ്മുടെ മത്തായി ചേട്ടൻ. എന്നാലും ആള് അറു പിശുക്കനാണ്. ഗേറ്റു തുറന്ന് ആരോ ഒരാൾ വരുന്നു. ഗോവിന്ദൻ മാഷാണത്. ആളെ മനസ്സിലായെങ്കിലും വല്ല പിരിവിനുമാവുമെന്ന് കരുതി മനസ്സിലാവാത്ത പോലെ മത്തായി ചേട്ടൻ ഇരുന്നു.


“എന്നെ മനസ്സിലായോ , ഞാൻ നിന്നെ പഠിപ്പിച്ച ഗോവിന്ദൻ മാഷാ”


മത്തായി ചേട്ടൻ കുറച്ച് ഗമയോടെ പറഞ്ഞു.

“ ഗോവിന്ദൻ മാഷോ?, എനിക്കറിയില്ലല്ലോ!”


“ എന്നെ ഓർമ്മയില്ലെങ്കിലുo നിന്റെ കൂട്ടുകാരൻ വിശ്വനാഥനെ നിനക്ക് ഓർമ്മയില്ലേ? അവന്റെ കാര്യം പറയാനാ ഞാൻ വന്നത് . അവനെ ഇന്നലെ ഒരു വണ്ടി ഇടിച്ചു. ഇപ്പോൾ ചികിത്സയിലാണ്. നമുക്കവനെ സഹായിക്കേണ്ടേ? “ പണo കൊടുക്കേണ്ടി വരുമെന്നറിഞ്ഞപ്പോൾ ബ്ലേഡ് തനി സ്വഭാവമെടുത്തു.“ഏത് വിശ്വനാഥൻ, ഏത് ഗോവിന്ദൻ മാഷ് , എനിക്ക് ആരെയും അറിയില്ല.”

എന്നും പറഞ്ഞു ഗോവിന്ദൻ മാഷെ തള്ളിയിട്ടു.


ഗേറ്റുകടന്ന് പോകുമ്പോഴും ഗോവിന്ദൻ മാഷ് പറയുന്നുണ്ടായിരുന്ന

“ ഞാൻ നിന്നെ അറിയുന്നില്ലത്രേ, കാലത്തിന്റെ മാറ്റം , അതിഗംഭീരം …………!



Rate this content
Log in

Similar malayalam story from Drama