Gowri NJ

Drama Others

3  

Gowri NJ

Drama Others

ധാത്രി

ധാത്രി

1 min
204


ഏറെ ക്രോധത്തോടെയാണ് സിദ്ധാർത്ഥൻ അന്ന് ഇല്ലത്തേക്ക് പോയത്. "എന്തേ കുട്ടാ?"അവൻ്റെ അമ്മ; മായലക്ഷ്മി ചോദിച്ചു. "അമ്മ ഒന്ന് പൊവ്വോ" അവൻ സിംഹത്തെ പോലെ ഗർജിച്ചു. ഇത് കേട്ടതും മായയുടെ കണ്ണുകൾ സങ്കടംകൊണ്ട് നിറഞ്ഞു. അവൻ്റെ അച്ഛൻ മരിക്കുമ്പോൾ അവനു പത്ത് വയസ് തികഞ്ഞിട്ട് ഉണ്ടായിരുന്നില്ല, മായ ഒറ്റക്കാണ് അവനെ ഇത്രയും കാലം വളർത്തിയത്. അവള് കരഞ്ഞുകൊണ്ട് പൂജാമുറിയിലേക്കു പോയി " 

ൻ്റെ കുട്ടിയെ കാക്കണേ ഭഗവാനേ." അന്ന് രാത്രി സിദ്ധാർഥൻ ഒരു സ്വപ്നം കണ്ടു, അവൻ നോക്കിയപ്പോൾ സാക്ഷാൽ സർവേശ്വരൻ അവനു മുമ്പിൽ പ്രത്യക്ഷനായിരിക്കുന്നു! "സിദ്ധാർത്ഥ നീ എന്ത് പാപമാണ് ചെയ്തത്? നിനക്കുവേണ്ടി ആയിരം ത്രിശൂലങ്ങളുടെ പ്രഹരമേറ്റവൾ ആണ് നിൻ്റെ അമ്മ, ആ അമ്മയെ വേദനിപ്പിക്കാൻ മുതിർന്ന നിനക്ക് അവളുടെ ആവശ്യം ഇല്ല. അതിനാൽ ഞാൻ അവളെ തിരികെ വിളിക്കുകയാണ്." "അയ്യോ ഭഗവാനെ! ന്നോടു ക്ഷമിക്കണേ ഞാൻ ഒന്നും അറിഞ്ഞൊണ്ട് ചെയ്തതല്ല. ൻ്റെ അമ്മയെ ഞാൻ പൊന്നുപോലെ നോക്കിക്കോളാം. ഞാൻ ചെയ്ത പാപത്തിന് ക്ഷമിക്കണേ ഈശ്വര"

"ശരി ഞാൻ നിനക്ക് ഒരവസരം തരാം." ഇത്രയും പറഞ്ഞുകൊണ്ട് ഭഗവാൻ അപ്രത്യക്ഷനായി. പിറ്റെ ദിവസം അവൻ മായയുടെ അടുത്തേക്ക് ഓടിച്ചെന്നു. അമ്മ ന്നൊട് ക്ഷമിക്കണം ഞാൻ വലിയ തെറ്റ് ചെയ്തിരിക്കുണു. ഇനി ഒരിക്കലും ആവർത്തിക്കില്യ. "ൻ്റെ കുട്ടനോട് അമ്മ ഇപ്പഴേ ക്ഷമിച്ചു. നിനക്ക് വേണ്ടിയല്ലേ അമ്മ ജീവിക്കണത്." അമ്മയുടെ മഹത്വം മനസ്സിലാക്കിയ സിദ്ധാർത്ഥൻ അന്ന് മുതൽ അവളോട് സ്നേഹത്തോടെ പെരുമാറാൻ തുടങ്ങി.



Rate this content
Log in

More malayalam story from Gowri NJ

Similar malayalam story from Drama