STORYMIRROR

Arjun Raj

Drama Others

3  

Arjun Raj

Drama Others

ചാട്ടവാർ

ചാട്ടവാർ

6 mins
2

ജീവിതം നമ്മെ പാഠങ്ങൾ പഠിപ്പിക്കുകയും, അതിൽ നിന്നു നമ്മൾ പഠിക്കുകയും ചെയ്യുന്ന ഒരു അനന്തര യാത്രയാണ്. ദുഃഖങ്ങളും വേദനകളും നിറഞ്ഞ അനുഭവങ്ങൾക്കിടയിൽ ചെറിയ സന്തോഷങ്ങളുടെ തെളിച്ചം ചേർത്ത് നെയ്തെടുത്ത ഒരു അമ്മയുടെ ജീവിതയാത്രയാണ്. ആ യാത്രയിൽ, ഗർജിക്കുന്ന ഒരു സിംഹത്തിന്റെ കൂട്ടിൽ അകപ്പെട്ട മകന്റെയും അവളുടെ പോരാട്ടത്തിന്റെയും കഥയും ചേർന്ന് നിലകൊള്ളുന്നു. “ഗർജിക്കുന്ന സിംഹം” എന്ന പ്രതീകത്തിന് പിന്നിലെ അർത്ഥം എന്താണെന്ന് വായനക്കാർ ഒരുനിമിഷമെങ്കിലും ചിന്തിച്ചു കാണും.അതാണ് ഈ യാത്രയുടെ ആന്തരിക ആകർഷണം.


                       ' ശ്രീരാഗത്തിലേക്ക് സ്വാഗതം '

ഒരു ഞായറാഴ്ച്ച, പകൽ 6:25 AM

    ശ്രീരാഗം  വീട്ടിൽ ട്യൂഷനെടുക്കുന്ന കണക്ക് മാഷ് രാജീവ്‌. ഒരു വാരാന്ത്യത്തിൽ വിദ്യാർത്ഥികൾക്ക് അവധി ലഭിക്കുന്ന ഞായറാഴ്ച്ചയിലാണങ്കിലോ മാഷിന്റെ ആചാരമായ സർപ്രൈസ് ടെസ്റ്റും. ചില വിദ്യാർത്ഥികളുടെ കണ്ണ് ചിമ്മുകയും, ചിലരിലോ കണ്ണ്പോള പാതി തുറന്ന് അലോസരമായി മാഷിനെ ബോധ്യപ്പെടുത്താനും, ഒരു കൂട്ടര് കൃത്യനിഷ്ഠതയോടെ പരീക്ഷയെഴുതുകയും, അതിൽ നിന്നെല്ലാം ഒറ്റയാനായി രാജീവ്‌ മാഷിന്റെ ഒരേയൊരു പുത്രൻ ശ്രീരാഗ് . 
അമ്മേ....എന്നൊരു അലർച്ച .ആ അലർച്ചയുടെ നടുക്കം അടുക്കള വാതിൽക്കൽ കടന്നെത്തി.
ദിവാസ്വപ്നം അല്ല, അച്ഛന്റെ ട്യൂഷൻ ക്ലാസ്സ്‌ കഴിഞ്ഞതിൽ ശ്രീരാഗിന്റെ അമർഷം പ്രകടമായതാണ്, മറ്റാരോടും അല്ല അവനത് പ്രകടിപ്പിച്ചത് പാർവതിയോടായിരുന്നു, ശ്രീക്കുട്ടന്റെ അമ്മ. എനിക്ക് ട്യൂഷൻ വേണ്ട അമ്മേയെന്ന് നിസ്സഹായവസ്ഥയിൽ ശ്രീക്കുട്ടൻ അമ്മയോട്. അവനത് വർഷങ്ങളായി അനുഭവിക്കുന്ന അന്തമില്ലാത്ത ഒരു സംഗതി കൂടിയാണ്.അവൻ അതിനു ഇലയ്ക്കും മുള്ളിനും കേടില്ലാതെ മറുപടി നൽകിയത് അച്ഛൻ എന്നെ പഠിപ്പിക്കണ്ടയെന്നാണ്. കാരണം ലഭ്യമാണ് ; കർശക്കക്കാരനായ രാജീവ്‌ അവനെ വിദ്യാർത്ഥികളുടെ മുന്നിൽ വച്ച് നിരന്തരം ശകാരിക്കുകയും താരതമ്യേനപ്പെടുത്തുകയുമാണ് അച്ഛന്റെ വിനോദമെന്നാണ് വാദം.
ശരിയായിരിക്കാം, എന്നാൽ നീ പഠിക്കാനും തെറ്റ് മനസിലാക്കി തരാനുമല്ലേ അച്ഛൻ ആ മാർഗം സ്വീകരിക്കുന്നതെന്ന് അമ്മയുടെ എതിർവാദം. അങ്ങനെയാണെങ്കിലും രാജീവ്‌ അവനെ മാനസികമായി മുറിവേല്പിക്കുന്നത് പാർവതിക്ക് ഒരു കല്ല്കടി ആയിരുന്നു.

    സൂര്യൻ കിഴക്കുദിച്ച് പടിഞ്ഞാറോട്ടേക്ക് അസ്തമിക്കും വരെ ആരുടെ മേൽ കുതിരകയറാമെന്ന ചിന്താഗതിയിലാണ് രാജീവ്‌.മണിക്കൂറുകളും മിനിറ്റുകളും സെക്കന്റുകളും പിന്നിട്ട് സമയം പത്തിലേക്കടത്തു. രാജീവിന്റെ രാവിലത്തെ ഇര ശ്രീക്കുട്ടൻ തന്നെ. 
വേനൽക്കാലത്തെ പൊള്ളുന്ന താപത്തിലെ തീക്ഷണതയിൽ മുറിയിൽ AC ഓൺ ആയിരുന്നു,ശ്രീക്കുട്ടനാണെങ്കിലോ
 സുഖനിദ്രയിലും. മകൻ ഉറക്കം എഴുന്നേൽക്കാൻ വൈകുന്നതിനാൽ രാജീവ്‌ ഭാര്യയോട് കയർക്കാൻ തുടങ്ങി. വെളുപ്പിന് എഴുന്നേറ്റതിനാൽ ക്ഷീണമുള്ളത് കൊണ്ട് കുറച്ചു കൂടി ശ്രീക്കുട്ടൻ ഉറങ്ങട്ടെയെന്നാണ് പാർവതിയുടെ പ്രതികരണം. വളരുംതോറും മകൻ വഷളാകുന്നുവെന്നും അതിന് ഏക ഉത്തരവാദി നീയായെന്നാണ് കോപാകുലനായ രാജീവിന്റെ തീക്ഷ്ണമായ സ്വരത്തിലൂടെയുള്ള രോക്ഷപ്രകടനം. കണക്ക് സ്വന്തമായി ചെയ്യാൻ ശ്രീക്കുട്ടൻ പേന തൊടുന്നത് പോലും മാഷിന് ഒരു മനോരാജ്യം പണിയുന്നതിന് തുല്യമെന്നാണ് വിലയിരുത്തൽ.
വീട്ടിൽ ഒരു ശബ്ദം ഉയർന്നാൽ അത് ശ്രീക്കുട്ടന്റെ മുറി വാതിൽ കടന്ന് പ്രതിപതനം പോലെ ശ്രീക്കുട്ടന്റെ ഉറക്കംക്കെടുത്തും.രാവിലെ അങ്ങേര് തുടങ്ങിയെന്നാണ് പൊതപ്പ് മാറ്റി അരപോള കണ്ണ് തുറന്ന് മന്ദതയിൽ നിന്ന് പരഗതിയെന്ന ദയനീയ അവസ്ഥയെ പറ്റി അവൻ ആലോചിച്ചത് . ഇന്നത്തെ ചാട്ട വിഷയം AC off ചെയ്യാത്തതിന്റെ പേരിലുള്ള ഭൗതികശാസ്ത്ര ക്ലാസ്സ്, പ്രത്യേകിച്ച് വൈദ്യുതി പാഴാക്കുന്നതിനെ കുറിച്ച് രാജീവ്‌ മാഷിന്റെ അവബോധന ക്ലാസ്സാണെന്ന് അവന് നിശ്ചയമായി.

    പ്രാതൽ കഴിക്കുന്നവേളയിൽ വൈകിട്ട് മാത്‍സ് പഠിപ്പിക്കാൻ സമയമില്ലാത്തിനാൽ ശ്രീരാഗിനോട് കഴിച്ചതിനു ശേഷം പഠിക്കാൻ വരാൻ രാജീവ്‌ ആവശ്യപ്പെട്ടു. തനിക്ക് ഒരു സമാധാനവും തരില്ലാന്നുള്ള ദുരവസ്ഥയിൽ അവനെത്തി. ഗൃഹനാഥന്റെ കല്പന പോലെയാണ് ശ്രീരാഗത്തിൽ ഒരു ദിവസത്തെ യാത്ര. ശ്രീക്കുട്ടനെ പഠിപ്പിക്കുന്നതിനാൽ പാർവതിക്ക്‌ രാജീവിന്റെ ഉത്തരവുകൾ നിന്ന് രാവിലെ മോചനം കിട്ടിയെന്നല്ലാതെ മകന്റെ നേരയുള്ള തുടർച്ചയായ ശാസനത്തിന് അയവില്ല. ശരിക്കും അവൻ പഠിക്കാൻ അലസത പ്രകടിപ്പിക്കുകയാണോ അതോ അച്ഛൻ അവനെ പഠിപ്പിക്കുന്ന സന്ദർഭത്തിൽ അവനുണ്ടാകുന്ന മാനസികസംഘർഷമാണോയെന്ന ഒരു ചോദ്യം പാർവതിയുടെ മനസ്സിൽ പതിഞ്ഞിട്ട് കാലമേറെയായി. ഒരു വിദ്യാർത്ഥിയെ പഠിപ്പിക്കാൻ രാജീവ്‌ സ്വീകരിക്കുന്ന മാർഗങ്ങൾ അടി കൊടുക്കൽ സമ്പ്രദായമെന്ന് വേണമെങ്കിൽ ചിത്രീകരിക്കാവുന്നതാണ്. രാജീവിന്റെ വഴക്കും ശാസനയും ശ്രീക്കുട്ടനാണ് കിട്ടുന്നതെങ്കിലും മനസ്സ് നോവുന്നത് അവന്റെ പ്രിയപ്പെട്ട അമ്മയുടെതാണ്. ഒരു വൻകുതിപ്പിൽ മൂർച്ഛിച്ച ഒരു ശബ്ദം ഞൊടിയിടയിൽ പാർവതി ശ്രവിച്ചു. ശ്രീരാഗത്തിൽ മൂർച്ചയേറിയ ആയുധം ഒന്നേയുള്ളു ; രാജീവിന് ദൈവം സമ്മാനിച്ച നാവ് .പാർവതി അരങ്ങിലേക്ക് പാഞ്ഞെയെത്തിയപ്പോൾ ഒരു ചോദ്യം കിട്ടിയാൽ അത് എന്താണെന്ന് പോലും മനസ്സിലാക്കാനുള്ള വിവരവും ബോധവുമില്ലായെന്ന് മകനോട് കലിതുള്ളി നിൽക്കുന്ന രാജീവ്‌.
എനിക്ക് പഠിക്കാൻ വയ്യാന്ന് മകന്റെ ധിക്കാര മറുപടിയും.എന്നാൽ അമ്മച്ചിയോടൊപ്പമിരുന്ന് സൊറ പറഞ്ഞ് ജീവിതം കോഞ്ഞാട്ടയാവുമെന്ന് ഒച്ച സ്വരത്തിൽ മാഷിന്റെ താക്കീത്. സമനില തെറ്റിയ ശ്രീക്കുട്ടൻ കൈയിൽ കരുതിയിരുന്ന പേനയും പെൻസിലും എടുത്തെറിഞ്ഞ് മൗനത്തിൽ നിക്കുന്ന അമ്മയെ ഒരു നോക്കു നോക്കിയിട്ട് വിഷമത്തിൽ കലങ്ങിയ മുഖഭാവത്തിൽ രംഗത്ത് നിന്ന് പോയി. എന്നിരുന്നാലും രാജീവ് ആയുധം വച്ച് കീഴടങ്ങിയില്ലയെന്ന് മാത്രമല്ല, മകന് പിന്തുണ നൽകുന്ന കൂട്ടു പ്രതിയായി കണക്കാക്കിയിരിക്കുന്ന പാർവതിയ്ക്ക് എതിരെ രാജീവ്‌ തിരിഞ്ഞു.

    പരീക്ഷയടുക്കാറായി, എന്നിട്ടും നിന്റെ മോന് കണക്ക് എന്ന് കേൾക്കുമ്പോഴേ വിമ്മിട്ടമാണ്. ചെയ്‌ത് പഠിച്ചാൽ മാത്രമേ അവൻ കണക്ക് ജയിക്കൂ. അത് എങ്ങനെ, ലാളിച്ച് ലാളിച്ച് സദാസമയവും അമ്മയും മോനും വട്ടമേശയോഗം ചേരും. പ്രകോപിതയായ പാർവതി ഏത് കാര്യത്തിലും തന്നേ പഴിചാരണ്ടയെന്നും അവനെ മികച്ച നിലയിലെത്തിക്കണമെങ്കിൽ നിങ്ങളാദ്യം ഈ താണ്ഡവത്തിന്റെ വീര്യം കുറച്ച് അവനെ കുറച്ച് ഇഷ്ടത്തിൽ പഠിപ്പിക്കാൻ ആരാഞ്ഞു. താൻ പിടിച്ച മുയലിനു മൂന്ന് കൊമ്പ് എന്നാ മനോഭാവമുള്ള രാജീവ് പാർവതിയുടെ നിർദേശം മുഖവിലയ്ക്കെടുത്തില്ല. എന്റെ മോൻ നേരിടുന്ന മാനസികപിരിമുറുക്കങ്ങൾക്ക്‌ ഉത്തരവാദി നിങ്ങൾ മാത്രമാണെന്ന് പാർവതി നിസ്സംശയം രാജീവിനെതിരെ വിരൽ ചൂണ്ടി. താളം തെറ്റി ക്രോധം പൂണ്ട രാജീവ്‌ ഗർജിച്ചത് എന്റെ വീട്ടിൽ, എന്റെ ചിലവിന് തിന്നു കിടക്കുമ്പോൾ അമ്മച്ചിയും മോനും ഞാൻ പറയുന്നത് അനുസരിച്ച് ജീവിച്ചേ പറ്റൂ. അതിന് സൗകര്യമില്ലെങ്കിൽ അന്തസ്സായി വീട്ടിൽ നിന്നിറങ്ങി പോവാം.ഈ യാതനയ്ക്ക് തടയിടാൻ എനിക്ക് അറിയാനിട്ടല്ലായെന്ന് കണ്ണ് ജ്വലിച്ച് ക്ഷുഭിതനായ രാജീവിനോട്‌ പാർവതി. മോനെ ചെല്ലും ചെലവും കൊടുത്ത് വാഴുമോ അതോ വീഴുമോയെന്ന് കാണാമെന്ന് പോർവിളി ഉയർത്തി രാജീവ്‌ പാർവതിയെ ക്രുദ്ധിച്ചുനോക്കി സ്ഥലം കാലിയാക്കി. ഇടിമിന്നലേറ്റവനെ പാമ്പ് കടിച്ചെന്നാ രീതി ശ്രീരാഗത്തിൽ പതിവ് ആയതിനാൽ മണിക്കൂറുകൾ പിന്നിട്ട് അന്തരീക്ഷ താപനില വർദ്ധിക്കുന്നതും ഒരേ തലത്തിലുള്ള ദ്രുതഗതിയിൽ. രാജീവ്‌ പുറത്ത് പോയതിനാൽ ഒരു കണിക ആശ്വാസം പാർവതിക്കും ശ്രീക്കുട്ടനുമുണ്ട്. ഈ അന്തരാളത്തിൽ 
ഇരുവരും ഊർജ്ജസ്വലതയിൽ പലഹാരങ്ങളും കടുപ്പംകൂടിയ ചായയുമിട്ട് സന്തോഷങ്ങൾ പങ്കിട്ട് സമയം ചെലവിടുന്നു. ദൈനംദിന പ്രവർത്തികളിൽ ശ്രീക്കുട്ടന് സപൃഹണീയമായത് കായികമാണ്. ഇഷ്ട വിനോദം ക്രിക്കറ്റായതിനാൽ വീടിന്റെ പുറത്ത് ഒത്തുചേരുന്ന അയൽ വീട്ടിലെ സമപ്രായക്കാരോടൊക്കെയായിട്ട് അവിടെ നിന്ന് തന്നെയായിരുന്നു കുട്ടികളുടെ കളിയിടം. എന്നാൽ കാര്യം അവതരിക്കുമ്പോൾ ചക്കിനു വച്ചത് കൊക്കിനുയെന്ന ദൗർഭാഗ്യം ശ്രീക്കുട്ടന് തന്നെയായിരുന്നു,ഒരിക്കൽ ക്രിക്കറ്റിനിടയിൽ പന്ത് കൊണ്ട് വീട്ടിലെ പുറത്തെ ലൈറ്റ് പൊട്ടിചിതറി, അതിന് കാണിയായി അവതരിച്ച് നിന്നത് രാജീവായിരുന്നു. പിന്നീട് കുട്ടികൾ ആ പരിസത്ത് പോലും കളിക്കാൻ കൂട്ടാക്കിയില്ല. ഒരു ഒഴിഞ്ഞു കിടക്കുന്ന പറമ്പിലാണ് അവരുടെ നിലവിലെ താവളം. പാർവതി അമ്മ രാധയോട് ഫോണിൽ വിളിക്കുന്ന സമയമായിയിപ്പോ. മകനോടും അമ്മയോടുമാണ് പാർവതിയുടെ ഒരു ദിവസത്തെ ദീർഘനേരങ്ങൾ ചെലവിടുന്നത്. ബന്ധുമിത്ത്രാദികളുടെ വിശേഷങ്ങൾ 
രാധാ വഴിയാണ് മകളോട് പ്രക്ഷേപണം ചെയ്യുന്നത്. കാരണം രാജീവിന് ഭാര്യവീട്ടുക്കാരോടും ബന്ധുക്കളോടും പരിമിതമായ അളവിലുള്ള പരിഗണന മതിയെന്നാണ് വീട്ടിലെ ഗൃഹനാഥന്റെ സുപ്രീം കോടതിയുടെ അധികാരത്തിന് തുല്യമായ ഉത്തരവ്. പാവം പാർവതിയെന്ന് മാത്രമേ ഇതിനൊക്കെ ഒരു അടിവരയിട്ട് പറയാൻ കഴിയൂ.കുതിരയെ നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന കയം, അത്ര തന്നേ. 
സന്ധ്യയായതിനാൽ പാർവതി വിളക്കൊരുക്കി പൂജ മുറിയിലെ പ്രാർത്ഥനയ്ക്ക് ശേഷം TV യിലാണ് പിന്നീടുള്ള മണിക്കൂറുകൾ കടക്കുന്നത്. മകൻ മുറിയിലും,പുറത്ത് പോയി മടങ്ങി വന്ന രാജീവ്‌ സിറ്റ് ഔട്ടിലിരുന്ന് ഫോണിലും.വേനലിന് ആശ്വാസമായി മഴ ചാറ്റലും തുരുതുരെയായി ഉഗ്രശബ്ദത്തോടെയുള്ള ഇടിയും.

    വീടുപകരണം മുറിയിൽ പോയി പാർവതിയെടുക്കാൻ നേരം കണ്ടത് അപൂർവകാഴ്ച്ചയല്ലാന്ന് സാരം. കാരണം കാഴ്ച്ചയിൽ സുമുഖനും സുന്ദരനുമായ രാജീവിന് മദ്യം ഹരമാണ്; മദ്യം അകത്ത് കടന്നാൽ പിന്നെ ബോധാവസ്ഥയിൽ ഭാര്യയോടും മകനോടും വഴക്ക് കൂടാനല്ലാതെ നാവ് പൊങ്ങാത്ത രാജീവ്‌ പാതിബോധാവസ്ഥയിൽ വാചാലാനാണ്. എന്ത് മറിമായമല്ലേ മനുഷ്യന്റെ ഉള്ളിലേക്ക് ചീറ്റുന്ന വിഷത്തിന്റെ വീര്യം.പാർവതിക്ക്‌ അപൂർവമെന്നതിന് കാരണം മദ്യകുപ്പി ഒളിപ്പിച്ചു വച്ചയിടം. വിവാഹം കഴിഞ്ഞത് മുതൽ പാർവതി രാജീവിന്റെ ഈ ഭ്രമത്തിനെതിരെയുള്ള ഭവിശ്യത്ത്‌ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മദ്യപാനം മൂലം രാജീവിന്റെ തലച്ചോറിൽ അവശേഷിക്കുന്ന കോശങ്ങളുണ്ടെങ്കിൽ അതിശയമെന്നാണ് പാർവതിയുടെ ആഖ്യാനം. പതിവ് പോലെ രാജീവ്‌ ശ്രീക്കുട്ടന്റെ മുറിയിൽ പോയിട്ട് മോനെ ശ്രീകുട്ടാ... വാടാ, നമ്മക്ക് IPL നടക്കെയല്ലേ ; TV യിൽ കാണാമെന്ന് നാവ് കൊഴഞ്ഞു ശരീരം ആടിയുലന് മുറിവാതിൽ പിടിച്ച് നിൽക്കുന്നു. രാജീവിന്റെ നിഴൽ പതിഞ്ഞപ്പോൾ തന്നേ കൈയിൽ കരുതിയിരുന്ന ഫോൺ ശ്രീക്കുട്ടനെടുത്ത് ടേബിളിലേക്ക് വച്ചു. മോനെയെന്ന വിളിയിൽ തന്നേ യഥാർത്ഥ രാജീവ്‌ അല്ല പ്രത്യക്ഷപ്പെട്ടിരിക്കുന്നതെന്ന് പ്രത്യേകിച്ച് പുതുമയൊന്നും തോന്നാത്ത ശ്രീക്കുട്ടൻ അക്ഷരാർത്ഥത്തിൽ ഫോണിലൂടെ ക്രിക്കറ്റ്‌ കാണുകയായിരുന്നു. പഠിക്കാനുണ്ടെന്നും 
സമയമില്ലാന്നും ഗൗരവത്തിൽ രാജീവിനോട് മകൻ. എടി പാറൂ, പാറൂയെന്ന് മദ്യം മൂലം രൂപപ്പെടുന്ന പാറൂ വിളി കേൾക്കുമ്പോൾ തന്നേ പാർവതിയുടെ ക്ഷമക്കെടും.വരാന്തയിലേക്ക് രാജീവ്‌ നീങ്ങി പാർവതിയുടെയടുത്ത് വന്നിരുന്നു. മനുഷ്യനെ രാത്രിയിലും സ്വസ്ഥതയോട് കൂടി TV കണ്ടിരിക്കാൻ തന്നേ സമ്മതിക്കില്ലാന്ന് ഒരു തീരുമാനമെന്ന പോലെയുള്ള രാജീവിന്റെ കൃമിക്കേടും മദ്യത്തിന്റെ ഗന്ധവും പാർവതിയെ അലട്ടി. തൊര തൊരാന്ന് ഒരു ഇടവേള പോലും നാവിനു നൽകാതെ രാജീവ്‌ പാർവതിയോട് മകനെ പറ്റി അവൻ പഠിക്കാൻ വേണ്ടിയാണ് താൻ അവനെ തല്ലുന്നതെന്നും നന്നായി കണ്ട് തന്നേ പോലെ പണമുണ്ടാക്കണമെന്നാണ്
രാജീവിന്റെ ഉദ്ദേശമെന്ന് പാർവതിയോട് സ്നേഹസ്വരത്തിൽ രാജീവ്‌. എഞ്ചിനീയറായി അവൻ വളരണം, അവനെ ഞാൻ ഉയർച്ചയിലെത്തിക്കും. ഇന്ന് ഏത് ബ്രാൻഡാണ് രാജീവ്‌ അകത്താക്കിയതെന്നാണ് ഈ വർത്തമാനത്തിൽ പാർവതിക്ക് ഉടലെടുത്ത സംശയം. രാജീവിന്റെ സംവാദത്തിൽ മറുപടിയൊന്നും തന്നേ പാർവതിക്കില്ലായിരുന്നു. സ്വൈര്യം കെടുത്തുന്ന പാറൂ പാറൂ എന്നാ പ്രതിഭാസം അവസാനിക്കാത്തതിനാൽ പാർവതി അരങ്ങിൽ നിന്ന് അടുക്കയിലേക്ക് ചേക്കേറി. കെട്ടടങ്ങാത്ത രാജീവ്‌ സോഫയിൽ തന്നേ പതുക്കെ പതുക്കെ മഴങ്ങി തുടങ്ങി. സ്റ്റെപ്പിൽ നിന്നിറങ്ങി വരുകയായിരുന്ന ശ്രീക്കുട്ടൻ അമ്മയോട് അത്താഴമെടുക്കാൻ ആവശ്യപ്പെട്ടു. അച്ഛൻ മയങ്ങുന്നത് കണ്ട ശ്രീക്കുട്ടൻ ടീപ്പോയിലിരുന്ന TV റിമോട്ടെടുകയും അത് തറയിൽ വീഴുകയും ശബ്ദം കേട്ട് രാജീവ്‌ ഉണർന്നു, റിമോട്ട് താഴെ വീണിരിക്കുന്നത് കണ്ടു. 
അമർഷംപൂണ്ടാ രാജീവ്‌ ശ്രീക്കുട്ടനോട് നശിപ്പിക്കുമോയെന്ന് ആരാഞ്ഞു. പാർവതി അത്താഴം വിളമ്പി, ഇരുവരും കഴിക്കുന്നു. കഷ്ടകാലം ഭവിച്ചാൽ പ്രതിവിധിയെന്നത് തീർത്തും അസ്ഥിരമായ ഘടകമാണെന്ന് തെളിയിക്കുന്നത് അത്താഴത്തിനിടയിൽ സംഭവിച്ചു. കഴിക്കുന്നതിനിടയിൽ രാജീവിന്റെ പ്ലേറ്റിൽ ഒരു തലമുടി കണ്ടു.
അത് രാജീവിന്റെ ശ്രദ്ധയിൽപ്പെട്ടത് പാർവതി കണ്ടറിഞ്ഞു. ഒച്ചത്തിൽ രാജീവ്‌ പാർവതിയോട് വായിൽ വയ്ക്കുമ്പോൾ മുടിയാണെന്നും ഒരു വൃത്തിയുമില്ലെന്നും അശ്രദ്ധയുമാണെന്ന് ആരോപിച്ചു. വേണമെങ്കിൽ കഴിച്ചിട്ട് പൊ നിങ്ങള് എന്നാ ശക്തമായി മറുപടി കൊടുത്താ പാർവതി സാക്ഷ്യംവഹിച്ചത് ഒരു മനുഷ്യന്റെ ഭീമമായ അഹങ്കാരമാണ്. കഴിച്ചുകൊണ്ടിരുന്ന പാത്രം ഭക്ഷണത്തിനോടും ആദരവ് കാട്ടാതെ രാജീവ്‌ പാർവതിയുടെ മുഖത്തേക്കെറിഞ്ഞു, ഭക്ഷണത്തളികകൾ എരിവിന്റെയും അംശത്തിലും മുഖത്ത് പതിഞ്ഞു. ഈ അനാദരവിൽ സ്തംഭിച്ച ശ്രീക്കുട്ടൻ അഹങ്കാരം കാണിക്കുന്നതിനും ഒരു പരിധിയുടെന്ന് സമനില തെറ്റിയ നിമിഷത്തിൽ രാജീവിനോട് മുഖത്തോട് മുഖം നോക്കി താക്കീത് ചെയ്തു. എന്റെ വീട്ടിൽ എനിക്ക് തോന്നിയത് പോലെ ചെയ്യുമെന്ന് ഗൃഹനാഥന്റെ ആധിപത്യസ്ഥാപ്പിക്കൽ. ഒരു നേരത്തെ ഭക്ഷണം കിട്ടാതെ വിശപ്പറിയുമ്പോൾ ഈ കാണിച്ച അഹന്തയുടെ പരിണതഫലം നിങ്ങൾക്ക് ലഭിക്കുമെന്ന് പാർവതിയുടെ സങ്കടം കലർന്ന വാക്കുകളിലൂടെ. ഇങ്ങേരെ ഉപദേശിച്ചിട്ട് യാതൊരു പ്രയോജനവുമുണ്ടാവില്ലായെന്ന് ചോരതിളപ്പിൽ ശ്രീക്കുട്ടൻ. ഡാ കഴുവേറി, തള്ളയ്ക്ക് സബ് ചേരാൻ നിനക്ക് നാണമില്ലേയെന്ന് ശ്രീക്കുട്ടനോട് അപമര്യാദ ശൈലിയിൽ രാജീവ്‌. മര്യാദലംഘനം പരക്രമാതീതമായി മുന്നേറി കൊണ്ടിരിക്കുന്ന രാജീവിനെ നേർക്കുനേർ നിന്ന ശ്രീക്കുട്ടൻ നിങ്ങൾക്ക് ഭ്രാന്താണെന്നും അതിന് വേണ്ടത് ചികിത്സയാണെന്നും കൈവിരൽ ചൂണ്ടി രാജീവിനോട് കയർത്ത് മുറിയിലേക്കടുത്തു. തറയിൽ കിടക്കുന്ന ഭക്ഷണമെടുത്ത് മാറ്റി വൃത്തിയാക്കാൻ പ്രജാപതിയുടെ കല്പന. മദ്യത്തിന് മീതെ ചാഞ്ചാടി നിൽക്കുന്ന രാജീവ്‌ സോഫയിലിരുന്നു. പാർവതി തറയിൽ വീണ ഭക്ഷണം മാറ്റുന്നു, അതിനിടയിൽ പാർവതിയെ പ്രകോപ്പിക്കാൻ മോനും തള്ളയും ഒത്തുചേർന്ന് എന്നെ അങ്ങ് ഒതുക്കാമെന്ന് സങ്കല്പിക്കേ വേണ്ടാന്ന് അടിമുടി തുറന്ന് പറച്ചിലിലൂടെ രാജീവ്‌. രാജീവിന്റെ പെരുമാറ്റം അസഹനീയമായി നീങ്ങുന്ന വേളയിൽ പാർവതി കഠിനമായ ആരവത്തിൽ മുൻപ് നിങ്ങൾക്കെതിരെ ഞാൻ എഴുതിയ ഗാർഹിക പീഡന പരാതി ഓർമയിലുണ്ടാവണമെന്നും അന്ന് തന്നേ അതിൽ നിന്ന് തടഞ്ഞത് ശ്രീക്കുട്ടനാണെന്നും ഒരിക്കൽ കൂടി രാജീവിനെ പാർവതി ഓർമപ്പെടുത്തി. നാട്ടുക്കാരുടെയും ബന്ധുക്കളുടെയും മുന്നിൽ നല്ല പിള്ള ചമയലിന് അതോട് കൂടി വിരാമമിടാമെന്ന് 
പാർവതിയുടെ കൂർപ്പിച്ചുള്ള ഭാഷ്യം. അതെല്ലാം കേട്ടപ്പോൾ രാജീവിന്റെ നാവിന്റെ മൂർച്ച അല്പം ദുർബലാവസ്ഥയിലായി. ഒരു അർത്ഥത്തിൽ പറഞ്ഞാൽ ;പാമ്പ് പത്തി മടക്കി. വിഷം ചീറ്റി ഇരയെ ആക്രമിക്കാൻ തക്കംപാത്ത വേട്ടക്കാരന്റെ ഇന്നത്തെ നായാട്ട് അവസാനിപ്പിച്ച് അർദ്ധാവസ്ഥയിൽ മുറിയിലേക്ക് പിന്തിരിഞ്ഞു.

ഒന്നാം ലോകയുദ്ധം, രണ്ടാം ലോക മഹായുദ്ധം, ഇന്ത്യ-പാക് യുദ്ധം, കാർഗിൽ യുദ്ധം, ലോകം സാക്ഷിയായി അരങ്ങേറികൊണ്ടിരിക്കുന്ന ഇസ്രയേൽ - ഇറാൻ യുദ്ധം എന്നീ രക്തരൂക്ഷിതമായ പോരാട്ടങ്ങളിളെല്ലാം ഒന്നടങ്കം ഭീതിയിലാക്കിയവയാണ്. ഓരോ ഏറ്റുമുട്ടലുകളിലും ഒരു സംഖ്യവും മറുവശത്ത് ഒറ്റയാൻ പ്രഹരവും ആധിപത്യവുമായിരിക്കും. ആ പഞ്ചാത്തലത്തിൽ ശ്രീരാഗം വീട്ടിലെ ഒരു ദിവസത്തെ നിഷ്കാരണ യുദ്ധമാണ് വായനക്കാർക്ക് വേണ്ടി സമർപ്പിച്ചത്. ശീർഷകം സൂചിപ്പിക്കുന്നത് പോലെ വീട്ടിലെ ഒറ്റയാൻ ചാട്ടവും അതിനെതിരെ അതിജീവിക്കുന്നാ സംഖ്യവും - രാജീവിന്റെ ചാട്ടവും യുദ്ധം ചെയ്യുന്ന പാർവതിയും ശ്രീക്കുട്ടനും.

                               ചാട്ടവും വാറും തുടരും......


ഈ കണ്ടെൻറ്റിനെ റേറ്റ് ചെയ്യുക
ലോഗിൻ

More malayalam story from Arjun Raj

ചാട്ടവാർ

ചാട്ടവാർ

6 mins വായിക്കുക

ചാട്ടവാർ

ചാട്ടവാർ

5 mins വായിക്കുക

ചാട്ടവാർ

ചാട്ടവാർ

1 min വായിക്കുക

Similar malayalam story from Drama