Hibon Chacko

Action Crime Thriller

4  

Hibon Chacko

Action Crime Thriller

brownER | Susp. thriller | 3

brownER | Susp. thriller | 3

4 mins
369


അപ്രതീക്ഷിതമായി ട്രെയിൻ പൊടുന്നനെ ഹോൺ മുഴക്കി, ശേഷം മെല്ലെ ചലിച്ചുതുടങ്ങി. തന്റെ കർമ്മം നിർവ്വഹിക്കുവാൻ പ്രത്യക്ഷനായ ഒരു പ്രേതത്തെപ്പോലെ, ഒരാൾ പച്ച ലൈറ്റ് മിന്നിച്ച് സ്റ്റേഷനു മുന്നിലായി നിൽക്കുന്നത് അനുപമ കണ്ടു. വെളിച്ചംകുറഞ്ഞ ഒരു സ്ഥലത്തുനിന്നും ഒരാൾ ആ ബോഗിയിലേക്ക് അനായാസം കയറി. തലയിൽ വിന്റർക്യാപ് വെച്ചിരുന്ന അവൻ അകത്തേക്ക് നടന്നുതുടങ്ങി. ട്രെയിൻ അല്പം വേഗത കൈവരിച്ചു. തെല്ലൊരാശ്വാസത്തിൻപുറത്തിരുന്നിരുന്ന അനുപമയെ പിന്നിട്ടപ്പോഴേക്കും അവനൊന്നുനിന്നു. ശേഷം അവളെ തിരിഞ്ഞുനോക്കി, പിന്നെ പതിയെ അവൾക്കഭിമുഖമായി ഇരുന്നു.

   ട്രെയിൻ പരമാവധി വേഗം കൈവരിക്കുംവരെ അവൻ ഇടയ്ക്കിടെ അവളെ വീക്ഷിച്ചുകൊണ്ടിരുന്നു, അല്പം നെറ്റിച്ചുളിച്ചവൾ തിരികെയും! പെട്ടെന്ന് അവൾക്കൊരു കോൾ വന്നു. അവനാകട്ടെ അല്പം വിസ്താരത്തിലായി തന്റെ ഇരുപ്പ്.

“അനൂപ്, നീ എവിടെയായിരുന്നു...?”

കോൾ എടുത്തപാടെ പതിഞ്ഞസ്വരത്തിലവൾ ചോദിച്ചു.

“ബെസ്റ്റ്! ഫോണും ഇട്ടേച്ച് ന്യൂയിയർ ആഘോഷിക്കാൻ

പോകാൻ കണ്ടനേരം!

പിന്നേയ്, ട്രെയിൻ ഇവിടെനിന്നു പോന്നു.

ഡീറ്റെയിൽസ് ഒക്കെ കിട്ടിയില്ലേ, ജോയിൻ ചെയ്യാവോന്ന് നോക്ക്.”

  അനിയനിൽനിന്നും ലഭിച്ച വാചകങ്ങൾക്കു മറുപടിയായി അവളിങ്ങനെ പഴയപടി തുടർന്നുനിർത്തി.

“ഇവിടെ... ഞാൻ വിളിക്കാം നിന്നെ, ഫോൺ ഓഫാക്കിയേക്കരുത്!”

 അനിയന്റെ അടുത്ത ചോദ്യത്തിന് മറുപടിയായി അവളിങ്ങനെ പറഞ്ഞശേഷം കോൾ കട്ട്‌ ചെയ്തു. തന്നെ വീക്ഷിച്ചുകൊണ്ട് എതിരെയായി ഇരിക്കുന്നവനെ ഒന്ന്‌ രൂക്ഷമായി നോക്കിയശേഷം ഒന്നൊതുങ്ങി പുറത്തേക്കുനോക്കിയിരുന്നു അവൾ.

അല്പസമയം കഴിഞ്ഞതോടെ തന്റെ കൈയ്യിലെ പഴയ ഫോണെടുത്തുപിടിച്ച് അതിലൊന്നുനോക്കിയശേഷം അവൻ ചോദിച്ചു;

“ഹലോ.. എന്താ നിങ്ങളുടെ പേര്?”

അവളൊന്നാദ്യം അവനെനോക്കി, പിന്നെ നിവർത്തിയില്ലാത്തവിധം പേര് പറഞ്ഞു;

“അനുപമ”

പറഞ്ഞമാത്രയിൽ പഴയപടി പുറത്തേക്കുനോക്കിയിരുന്ന അവളോട്, മറുപടിയെത്തി;

“വിശാഖ്”

 അവളൊന്നുകൂടി തലവെട്ടിച്ചുനോക്കി. അപ്പോഴവന്റെ പുഞ്ചിരി കണ്ടു. അത് തീർന്നപ്പോഴേക്കും അവനടുത്തതായി ചോദിച്ചു;

“എവിടുന്നാ, എന്തുചെയ്യുന്നു?”

ഇത്തവണ അവളല്പം ആശ്വാസത്തിൽ മറുപടി നൽകി;

“ഇവിടെ ഐ. ടി. ഫീൽഡിൽ വർക്ക്‌ ചെയ്യുവാ.”

അവൻ, അവളുടെ ലെഗ്ഗെജാകെയൊന്ന് നോക്കി. ശേഷം ചോദിച്ചു, അടുത്തതായി എന്തെങ്കിലും പ്രതീക്ഷിച്ച് ചുളിച്ച നെറ്റിയുമായിരിക്കുന്ന അനുപമയോട്;

“എന്താ ഈ നേരത്ത്, വേറെ ട്രാവലിങ് സോഴ്‌സൊന്നും ഇല്ലായിരുന്നോ?”

അവൾ അല്പംകൂടി അയഞ്ഞുപറഞ്ഞു;

“വേറെയൊന്നും റെഡിയായില്ല. അത്യാവശ്യമായിട്ട് വീട്ടിലേക്ക് പോകുവാ.”

 അവൾ ആകെയൊന്നവനെ ശ്രദ്ധിച്ചു , ഇടതുകൈയ്യിൽ പഴയൊരു നോക്കിയ ഫോൺ അല്പം അകലത്തിലായി പിടിച്ചിരിക്കുന്നു. ഒന്നുകൂടി ഫോണിലേക്ക് നോക്കിയശേഷം അവൾ തിരികെ അവന്റെ മുഖത്തെത്തി. അവൻ പെട്ടെന്ന് തിടുക്കത്തിൽ ആ കമ്പാർട്ടുമെന്റാകെ ഒന്നുനോക്കി, അതിലുണ്ടായിരുന്നവരെയും. അവർ പഴയപടി നിലകൊള്ളുകയായിരുന്നു.

 അവന്റെ മുഖം തിരിഞ്ഞ് അവളുടെനേരെ വന്നതോടെ, അവൾക്കല്പം ഭയംതോന്നിത്തുടങ്ങി. പക്ഷെ ബദലായി അവൻ തന്റെ ചിരിമായിച്ച് പുറത്തേക്കുനോക്കിയിരുന്നു. അവൾ തന്റെ ഫോണിലേക്ക് നോക്കുകയും ബിസ്മിയുടെ കോൾ വരുകയുംചെയ്തത് ഒരുമിച്ചായിരുന്നു- ശബ്ദം പുറത്തുവരുംമുൻപ് അവളത് കട്ട്‌ ചെയ്തു. ശേഷം വാട്സ്ആപ്പ് എടുത്ത് ബിസ്മിക്ക് ടൈപ്പ് ചെയ്തുതുടങ്ങി;

“വണ്ടി വിട്ടു, പക്ഷെ എന്റെ മുന്നിലൊരുത്തൻ വന്ന് കുത്തിയിരിപ്പാ.

എന്താ ഉദ്ദേശമെന്നറിയില്ല,, ഡീറ്റൈൽസൊക്കെ അറിയാൻനോക്കി.

ഒരു പിശക് ലക്ഷണം.”

ഒന്നുനിർത്തി, വീണ്ടുമവൾ ടൈപ്പ് ചെയ്തു;

“ഇപ്പോൾ കോൾ എടുത്താൽ ശരിയാകില്ല. സ്റ്റേ ഓൺ..”

 സെന്റ്ചെയ്തശേഷം അവൾ, ഫോണിൽ മുറുകെപ്പിടിച്ച് പുറത്തേക്കുനോക്കിയിരിക്കാമെന്നുവെച്ചു. ഞൊടിയിടയിൽ ആ തീരുമാനം മാറ്റി, അത് എതിർദിശയിലേക്കായി. പഴയപടി ആ ആളുകളവിടെ ഇരിക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് അവന്റെ ഫോൺ റിങ്ങ് ചെയ്തതും, അവനതെടുത്ത് ചെവിയിൽ വെച്ചതും ഒപ്പമായിരുന്നു. അവളുടെ ഫോണിൽ ആ സമയംതന്നെ ബിസ്മിയുടെ വാട്സ്ആപ്പ് എത്തി;

“ധൈര്യം... പേടി... ഇപ്പോ, വീണ്ടും ധൈര്യം.. സൈക്കോ..

ആഹ് വിളി, ഞങ്ങള് അവൈലബിളാ.”

 കുറച്ചു സ്മൈലികളുടെ സഹായത്തോടെ വന്ന ഈ മെസ്സേജ് അവൾ വായിച്ചപ്പോഴേക്കും അവൻ, കോളിൽ തിരികെയൊന്നും പറയാതെ കട്ട്ചെയ്ത് എഴുന്നേറ്റുനിന്നു. അവളൊന്ന് ഭയന്നു. ട്രെയിൻ മന്ദഗതിയിലായിതുടങ്ങിയിരുന്നു. താമസിയാതെ ഇരുണ്ടുമൂടപ്പെട്ട പ്ലാറ്റഫോം കാണപ്പെട്ടു. അവളെയൊന്ന് നോക്കിയശേഷം വിശാഖ്, മെല്ലെ നടന്നുചെന്ന് താൻ കയറിവന്ന ഡോറിലായി നിന്നു. ട്രെയിൻ നിന്നു, അവൻ മൊബൈൽ പോക്കറ്റിലേക്ക് താഴ്ത്തി വിജനമായ ആ പ്ലാറ്റ്ഫോമിലേക്ക് ഇറങ്ങി.

12:57:03 AM --- കമ്പാർട്ടുമെന്റ്

   ട്രെയിൻ ഹോൺ മുഴക്കി ആ സ്റ്റേഷൻ വിട്ടുതുടങ്ങി. ആ നിമിഷം അവൾ കാണുന്നത് തന്നെ സൂക്ഷിച്ചുനോക്കിയിരിക്കുന്ന മധ്യവയസ്കിയെയാണ്. കൂടെയുള്ള സ്ത്രീകൾ പാതി ഉറക്കംപിടിച്ചിരുന്നു. കുട്ടികളും ആണുങ്ങളും പഴയപടി ഉറക്കത്തിലാണ്. പ്ലാറ്റഫോം തീരുന്നതിനുമുൻപായി ബോഗിയിലേക്ക് പരിചയസമ്പന്നത പ്രകടമാക്കുംവിധം രണ്ടു ഡോറുകളിലൂടെ ഈരണ്ടുപേർ വീതം ചാടിക്കയറി. ട്രെയിൻ സ്പീഡിലായിത്തുടങ്ങി.

ഇത്തവണ അവൾ വീട്ടിലേക്ക് കോൾ ചെയ്തു;

“ഹാ അച്ഛാ.. ഹാ, അവൻ വിളിച്ചായിരുന്നു.

ഞാനിപ്പോൾ രണ്ടാമത്തെ സ്റ്റേഷൻ കഴിഞ്ഞു.”

  കോൾ അങ്ങേതലയ്ക്കൽ എടുത്തപാടെ അവളിങ്ങനെ പറഞ്ഞശേഷം അടുത്ത വാചകങ്ങൾ ശ്രവിച്ചുകൊണ്ട് തുടർന്നു;

“ഊമ്.. കുഴപ്പമൊന്നുമില്ല അമ്മാ,, അച്ഛന്റെ കൈയിൽ കൊടുത്തേ,,

ആ അച്ഛാ, അവനെ ഞാൻ വിളിച്ചോളാം.. ഉടനെ ഇങ്ങോട്ട് വിളിച്ചില്ലേൽ!

പേടിക്കേണ്ട, ഞാനവിടെ എത്തും.

വണ്ടി എടുക്കാതെ അവിടെത്തന്നെ കിടന്നതുകൊണ്ടാ,,”

ഒന്നുകൂടി നിർത്തി, മറുപടിയെന്നവിധം അവൾ പറഞ്ഞു;

“എല്ലാവരോടും പറഞ്ഞു, അവളുമാർക്കൊക്കെ മെസ്സേജ് അയച്ചിരുന്നു.

ശരി അച്ഛാ.”

 അനുപമ കോൾ കട്ട്‌ ചെയ്തപ്പോഴേക്കും പിറകെ-പിറകെ രണ്ടുപേർ കമ്പാർട്ടുമെന്റിന്റെ അങ്ങേ തലയ്ക്കൽനിന്നും വരികയാണ്. ഇരുവരിലൊരുവൻ മധ്യവയസ്കികളെയും മറ്റും ആകെയൊന്ന് നോക്കിയശേഷം തന്റെ മുന്നിലേക്കുനോക്കി- രണ്ടുപേർ എതിർദിശയിൽനിന്നും വരുന്നുണ്ടായിരുന്നു. ഉടനെതന്നെ അവന്റെകണ്ണിൽ അനുപമ പെട്ടു, അവൾക്ക് തിരിച്ചും. അവൻ ഒരിക്കൽക്കൂടി മുന്നിലേക്ക് നോട്ടം പായിച്ചശേഷം അവളെ ചൂഴ്ന്നുനോക്കിക്കൊണ്ട് അടുത്തേക്കെത്തി. ആദ്യം അവൾക്കെതിരെ രണ്ടുപേർ ഇരുന്നു. അവരുടെ പിശക് ലക്ഷണവും ആകാരവുംകണ്ട് അവൾ സംഭ്രമിച്ച് കൈയ്യിലെ ഫോൺ അല്പം ഇറുക്കിയതും മറ്റു രണ്ടുപേരിലൊരാൾ, അവളോടുചേർന്ന് സീറ്റിൽ വെച്ചിരുന്ന ലെഗ്ഗെജിനപ്പുറം ചേർന്നിരുന്നു-മറ്റെയാൾ പാതിശരീരമുപയോഗിച്ച് എതിർവശത്തായിരുന്നു. ട്രെയിൻ വളരെ വേഗത്തിൽ ചലിച്ചുകൊണ്ടിരിക്കുകയാണ്.

   എന്തുചെയ്യണമെന്നറിയാതെ തലയല്പം കുനിച്ച് കൈയ്യിൽ ഫോണുമായി അവൾ ഇരിക്കുകയാണ്. മധ്യവയസ്കി അവളെ നോക്കുന്നുണ്ടായിരുന്നു. അവൾക്കെതിരെയിരുന്ന രണ്ടുപേരും ഒന്നുവിരിഞ്ഞിരുന്ന് അവളെ നോക്കിക്കൊണ്ടിരുന്നു, അറ്റത്തായിരുന്നവൻ അലക്ഷ്യമായി മന്ദഹസ്സിച്ചുകൊണ്ടിരുന്നയുടൻ അവൾക്കടുത്തായിരുന്നവൻ ലെഗ്ഗെജിൽ കൈവെച്ചശേഷം ചോദിച്ചു;

“എങ്ങോട്ടാ ഈ രാത്രി ലെഗ്ഗെജൊക്കെയായിട്ട്..”

അതേ ഇരുപ്പിൽ നെറ്റിചുളിച്ചിരിക്കാനേ അവൾക്കായുള്ളൂ! രണ്ടുമൂന്നു നിമിഷത്തിനകവും മറുപടി ഇല്ലാതിരുന്നതിനാൽ ചോദിച്ചവൻ ലെഗ്ഗേജ്‌ എടുത്ത് അപ്പുറത്തേക്ക് മാറ്റിവെച്ചശേഷം ചിരിയോടെ അവളോടടുത്തിരുന്നു. ഉടനെ എതിരെയിരുന്ന ഒരുവൻ മുഖംകറുപ്പിച്ച് ചോദിച്ചു;

“നിന്നോട് ചോദിച്ചത് കേട്ടില്ലേ..”

അവൾ ഭയത്തോടെയൊന്ന് നോക്കിയശേഷം ലക്ഷ്യമില്ലാതെ പറഞ്ഞു;

“വീട്... വീട്ടിലേക്ക്.”

ഉടനെവന്നു, പഴയപടിതന്നെ അടുത്തിരിക്കുന്നവനിൽനിന്നും;

“എന്താടീ പേര് നിന്റെ..”

രണ്ടുനിമിഷത്തെ നിശബ്ദതയ്ക്കുശേഷം ഒതുങ്ങിയിരുന്ന് അവൾ പറഞ്ഞു;

“അനു.. പമ”

  ‘ഊമ്’ എന്ന് ഇരുത്തിമൂളി അവൻ ശ്വാസമെടുത്തപ്പോഴേക്കും എതിരെയിരുന്നവൻ തുടങ്ങി;

“എന്നാ കഴിഞ്ഞിട്ട് വരുവാ ഇപ്പോ..?”

 ഇരുത്തിയുള്ള ഈ ചോദ്യത്തിന് ബദലായി അവൾ ഏവരെയും പെടുന്നനെയൊന്ന് മാറി-മാറി നോക്കി. നാലുപേരും ഉന്മാദന്മാരെപ്പോലെ ഇരിപ്പാണ്! ഉടനെ അവളുടെ അടുത്തിരുന്നവൻ ഒന്നുകൂടി ഒട്ടിയിരുന്ന് അടക്കത്തിൽ പറഞ്ഞു;

“ചോദിച്ചത് കേട്ടില്ലേ,,”

 ഇരുകൈകളും ശരീരത്തിനിരുവശവും വെച്ചിറുക്കി അവൾ പരമാവധി വിൻഡോയിലേക്ക് ഒതുങ്ങിയിരുന്നുകൊണ്ട് പറഞ്ഞു;

“ഞാൻ... ജോലിയാ..”

 എഴുന്നേറ്റിരുന്നിരുന്ന മധ്യവയസ്ക മറ്റു രണ്ടു സ്ത്രീകളെക്കൂടി തട്ടിയുണർത്തിയിരുന്നു. അവർ ചലനമറ്റ്, അക്ഷമരെപ്പോലെ ഈ രംഗത്തേക്ക് നോക്കിയിരിപ്പാണ്. ട്രെയിനിന്റെ ശബ്ദം പരിസരം മാറിയതുപോലെ വർദ്ധിച്ചു.

“ഊമ്... നല്ലൊരു ജോലിതന്നെയാ, അല്ലേടാ”

ഒരുവനിങ്ങനെ അനുപമയെനോക്കി പറഞ്ഞതും മറ്റുമൂവരും മൂളിക്കൊണ്ട് ചിരിച്ചു. തന്റെ പോക്കറ്റിൽനിന്നും ഒരുവൻ ഇതിനോടൊപ്പം ഫോണെടുത്ത് മെല്ലെനോക്കി- ശേഷം സംശയദൃഷ്ടിയോടെ മറ്റു മൂവരെയും!

“ഹഹ് കളയെടാ, ഇന്നത്തെ ജോലിയായില്ലേ...”

 മറുപടിയെന്നവിധം അവനോട്, അവളോടൊട്ടിയിരുന്നിരുന്നവൻ പറഞ്ഞു. അവൾ നെറ്റിചുളുപ്പിച്ച് ശരീരമാകെ കോച്ചിയിറുക്കി പഴയപടി ഇരിപ്പാണ്- ചെറിയ വിറയലോടെയുള്ള കൈപ്പത്തികളാൽ ഫോൺ പൊത്തിയിറുക്കിപ്പിടിച്ചുകൊണ്ട്. വളരെ ശ്രമപ്പെട്ടവൾ വരണ്ട തൊണ്ടയിലൂടെ, കുറേ സമയത്തിനുശേഷം ഉണ്ടായ ഉമിനീരിറക്കി. അപ്പോഴേക്കും ട്രെയിനിന്റെ വേഗത കുറഞ്ഞുവന്നു. അത് ശ്രദ്ധിച്ചെന്ന വിധം രണ്ടുപേർ മെല്ലെ എഴുന്നേറ്റു. ട്രെയിൻ ഒരു പ്ലാറ്റ്ഫോമിലേക്ക് കയറുകയായി. അനുപമയുടെ അടുത്തിരുന്നവൻ, അവളുടെ ചെവിയിൽ രഹസ്യമായി പറഞ്ഞു;

“ആദ്യം നാക്കുകൊണ്ട്... പിന്നെയും നാക്കുകൊണ്ട്..”

ഒന്നുനിർത്തിയശേഷം തുടർന്നവൻ പറഞ്ഞു;

“പിന്നെ വരാം...”

 ഈ സമയം ആദ്യമെഴുന്നേറ്റ ഇരുവരും നടന്നകന്നുകഴിഞ്ഞിരുന്നു. കാത്തുനിന്ന ഒരുവൻ ‘വാടാ വേഗം’ എന്നുംപറഞ്ഞു അനുപമയുടെ അടുത്തിരുന്നവനെ എഴുന്നേൽപ്പിച്ചു. അവളെനോക്കി സ്വന്തം ചുണ്ടുകൾ നുണഞ്ഞശേഷം കണ്ണിറുക്കിക്കാണിച്ചുകൊണ്ട്, അവൾ നോക്കിനിൽക്കെ മധ്യവയസ്കകളെയും കൂട്ടരെയും നോക്കിക്കൊണ്ട് മറ്റു മൂവരോടുമൊപ്പം ഇറങ്ങുകയാണെന്നവിധം അവൻ മറഞ്ഞു. അവളുടെ കൈകൾ ഫോണിനെ അറിയാതെ സ്വതന്ത്രമാക്കിപ്പോയി, സ്വയമറിയാതെതന്നെ നടന്ന വലിയ നിശ്വാസത്തോടൊപ്പം.ചൂടിന്റെ അനന്തരഫലമായുണ്ടാകുന്ന പുഴുക്കലനുഭവിച്ചിരിക്കുകയായിരുന്നു. സ്വന്തം ചുറ്റുപാടുപോലും തലയുയർത്തിനോക്കുവാൻ അവൾക്കാ നിമിഷം കഴിഞ്ഞില്ല! കൂനീ കൂടി അവളെങ്ങനെതന്നെ അനങ്ങാതിരുന്നു, വിജനമായ ആ പ്ലാറ്റ്ഫോമിലും.

01:36:42 AM --- കമ്പാർട്ടുമെന്റ്

   ഒരു ചാക്കുകെട്ട് അല്പം കനത്തിൽ ബോഗിയുടെ ഡോറിലേക്ക് വെച്ചശേഷം വിശാഖ്, ഇരുകൈകളുംപിടിച്ച് കയറി. ശേഷം, അവരണ്ടും പരസ്പരമൊന്ന് കൊട്ടിത്തിരുമ്മി. അവൻ അതുമായി, അനുപമയുടെ അടുത്തെത്തിയപ്പോൾ ഒന്നുനിന്നു. മധ്യവയസ്കികളെ ഒന്നുനോക്കിയ കണ്ണുകളെ അനുപമയിലേക്കെത്തിച്ച് അവൻ പഴയപടി അവൾക്കെതിരെ ഇരുന്നശേഷം ഭാരംതോന്നിക്കുന്ന ചാക്കുകെട്ട് അടുത്തായി വെച്ചു. വിജനമായതും ഇരുണ്ടതുമായ പ്ലാറ്റ്ഫോമിന് തുണയെന്നതുപോലെ അവൻ പഴയപടി രണ്ടു മിനിട്ട് ചലനമറ്റിരുന്നശേഷം കാലുകൾ അല്പമകത്തി, അല്പം കുനിഞ്ഞിരുന്നുകൊണ്ട് സ്വന്തം കണ്ണുകൾ മാത്രമുയർത്തി -അവനവളെ അല്പനിമിഷം നോക്കിക്കൊണ്ടിരുന്നു. പെട്ടെന്നൊരുനിമിഷം, തന്നിൽനിന്നും അകന്നിരുന്നിരുന്ന ലെഗ്ഗേജ്‌ അവൾ പഴയപടി തന്നോടുചേർത്തശേഷം, പഴയപടി ഇരിപ്പ് തുടർന്നു.

(തുടരും......)



Rate this content
Log in

Similar malayalam story from Action